പി.സി സിറിയക് സാറിന് ഒരു തുറന്ന കത്ത്
പി.സി സിറിയക് സാറിന്
ഒരു തുറന്ന കത്ത്
====================
തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് കോട്ടയം സി.എം എസ് കോളേജു ദ്വി ശതാബ്ദി ആഘോഷവേളയില് (27 Nov 2014) മൂന്നാം അന്തര്ദ്ദേശീയ ചരിത്ര കൊണ്ഫ്രന്സില് ഞാന് അവതരിപ്പിച്ച പ്രബന്ധം ആര്ക്കും അവതരിപ്പിക്കാവുന്ന ഒന്നാണെന്നും അത് ഉപ്പു ചേര്ക്കാതെ വെട്ടി വിഴുങ്ങരുത് എന്നും ഞാന് ഏറ്റവും ബഹുമാനിക്കുന്ന ശ്രീ പി.സി സിറിയക് സാര് (IAS)
യൂ.കെയിലെ ലസ്റ്ററിലുള്ള ഡി മോണ്ട് ഫോര്ട്ട് യൂണിവേര്സിറ്റിയില് എലിസബത്ത് ലംബോണിന്റെ നേതൃത്വത്തില് പത്തു രാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉള്പ്പെടുത്തി പശ്ചിമേഷ്യന് സമുദ്രത്തിലെ പുരാതന വ്യാപാര സൃംഘയെ കുറിച്ച് 2013 മുതല് ഗവേഷണ പഠനം നടത്തിവരുകയാണ് .കൊല്ലത്ത് നിന്ന് കിട്ടിയ തരിസാപ്പള്ളി പട്ടയം എന്ന പ്രാചീന ചരിത്ര രേഖയെ ആധാരമാക്കിയാണ് പഠനം
വിശദവിവരങ്ങള് അവരുടെ http://849ce.org.uk/ എന്ന വെബ് സൈറ്റില് ലഭിച്ചിരുന്നു പക്ഷെ ഇപ്പോള് കാണാനില്ല
പഠനഫലം ദല്ഹിയിലെ പ്രൈമസ് ബുക്സ്,
The Copper plates from Kollam –Global and Local Nineth Century, South India-Elizabeth Lambourn,Kesavan Veluthatt, Robet Tomber എന്ന തലക്കെട്ടില് 2015 ല് പ്രസിദ്ധപ്പെടുത്തും എന്നാണു സൈറ്റില് നിന്ന് കിട്ടിയ വിവരം .
പക്ഷെ ഇതുവരെ അത് പുറത്തുവന്നില്ല .(27 April 2020)
കാരണം അജ്ഞാതം
എന്റെപ്രബന്ധം ആണ് കാരണം എന്നൊന്നും ഞാന് അവകാശപ്പെടുന്നില്ല
എന്നാല് അതും ഒരു കാരണമല്ലേ ?
എന്ന് ചിലര് കരുതിയാല് അവരെ ക്രൂശിക്കരുത്
തരിസാപ്പള്ളി പട്ടയം പൂര്വേഷ്യന് വ്യാപാര ശ്രുംഘലയെ കുറിച്ച് പഠിക്കാന് മാത്രമാണ് സഹായിക്കുക എന്നവര്ക്കും മനസ്സിലായോ ? ആണെകില് എന്റെ
പ്രബന്ധം അതിനു കാരണമായോ ? .
എനിക്കറിഞ്ഞു കൂടാ.
പക്ഷെ അവര് ഇതുവരെ പഠനം പ്രസിദ്ധീകരിച്ചിട്ടില്ല
.
.ഈ ആഗോള പഠന സംഘം നടത്തുന്ന പഠനത്തിനാധാരമായി സ്വീകരിച്ച തരിസാപ്പള്ളി ശാസനത്തെ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തി നല്കിയത് പഠന സംഘത്തിലെ ഏക മലയാളിയായ കേശവന് വെളുത്താട്ട് ആയിരുന്നു .എസ.പി.എസ് 2013- ല് പ്രസിദ്ധീകരിച്ച തരിസാപ്പള്ളി പട്ടയം (കേശവന് വെളുത്താട്ട്,എം.ആര് .രാഘവ വാര്യര് ) ഈ പഠനത്തിന്റെഭാഗം ആയിരുന്നു എന്ന് ആമുഖത്തില് അവര് വിശദമാക്കിയിരുന്നു .
സമര്ത്ഥനായ ഒരു എഡിറ്റര് ഇല്ലാതെ പോയ ഒരു ഗവേഷണ ഗ്രന്ഥം എന്ന് നമുക്കാ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം .ബിബ്ലിയോഗ്രഫിയും നല്കിയില്ല .
ശാസനത്തില് വെള്ളാളര് എന്ന് വന്ന ഭാഗം കേശവന് വെളുത്താട്ട്
farm worker എന്നത്രേ തര്ജ്ജമ ചെയ്ത് നല്കിയത്
വെള്ളാളര് ആരെന്ന് അറിഞ്ഞു കൂടാത്ത .ചരിത്രബോധം ഇല്ലാത്ത ഒരു മലബാര് മലയാളിചരിത്രകാരന് വരുത്തി വച്ച തകരാര് പണ്ഡിത ലോകത്തെ വഴി തെറ്റിക്കും
വെള്ളാളരില് കര്ഷകരെ കൂടാതെ വ്യാപാരികള് (ചെട്ടികള്),
യാദവര്(ഇടയര്) എന്നിങ്ങനെ രണ്ടു വിഭാഗം കൂടിയുണ്ട്.
പട്ടയത്തിലെ യഥാര്ത്ഥ സാക്ഷികള് കടല് കടന്നതിനാല് സമുദായഭ്രഷ്ടര് ആക്കപ്പെട്ട്, ഭസ്മം ധരിക്കാന് അവകാശം നിഷേധിക്കപ്പെട്ട ധര്യാ (തരിസാ) വെള്ളാളര് ആയിരുന്നു.അവര് ജൈനം മതം സ്വീകരിച്ചപ്പോള് നിര്മ്മിച്ചതായിരുന്നു തരിസാ ജൈനപ്പള്ളി.
.
.തരിസാപ്പള്ളി ശാസനത്തിലെ പള്ളി “ക്രിസ്ത്യന്” പള്ളി എന്ന് പറയാന്
അതില് എന്ത് തെളിവ് എന്ന് വെളുത്താട്ട് വിശദീകരിക്കുന്നില്ല .
ഗുണ്ടെര്ട്ട് “ക്രിസ്ത്യന്”,”
സിറിയന് ക്രിസ്ത്യന്”
എന്നീ വിശേഷണങ്ങള് തരിസാ പട്ടയത്തിന് നല്കാന് കാരണം പട്ടയം (ങ്ങള്) അദ്ദേഹത്തിന് കിട്ടുമ്പോള്, ക്രിസ്ത്യാനികളുടെ കൈവശം ആയിരുന്നതിനാല് എന്ന് വ്യക്തമായി എഴുതി വച്ചു.
.(നമ്മുടെ “പാലിയം” ശാസനം പോലെ .പാലിയത്ത് നിന്ന് കിട്ടിയതിനാല്,
പാര്ത്തിവ പുരം ശാസനത്തെ
പാലിയം ശാസനം ആക്കി .
പക്ഷെ എം.ജി.എസ് സമ്മതിച്ചില്ല )
ക്രിസ്ത്യന് എന്ന് പറയാന് ശാസനത്തില് എന്ത് തെളിവ് എന്നാരും വ്യക്തമാക്കുന്നില്ല .
അക്കാലത്ത് കേരളത്തിലെ പള്ളികള് മുഴുവന് ജൈന (ശ്രമണ ) പള്ളികള് ആയിരുന്നു .
സിറിയന് ഭാഷയില് പള്ളി
Edta (Atde എന്നുച്ചാരണം ) ആണെന്ന കാര്യം എല്ലാവരും മറച്ചു വച്ച് (ഭസ്മം) ധരിക്കാത്ത (ധര്യാ ) എന്ന അര്ത്ഥം ഉള്ള തരിസാ എന്ന നാടന് വേണാടന് പദത്തെ മാത്രം സിറിയന് ആക്കി .ചരിത്രം എഴുതി പിടിപ്പിച്ചു.
എന്റെ പ്രബന്ധത്തിലെ
തെറ്റുകള് ചൂണ്ടിക്കാട്ടാന്
ശ്രീ പി.സി സിറിയക് സാറിനെ വെല്ലു വിളിക്കുന്നു .
തെളിവുകള് സഹിതം അവ അവതരിപ്പിക്കാം .
പരസ്പര ബഹുമാനത്തോടെ ഒരു തുറന്ന ചര്ച്ചയ്ക്കു ഞാന് തയാര്.
സസ്നേഹം ,
ഡോ .കാനം ശങ്കരപ്പിള്ള
9447035416
drkanam@gmail.com





Comments
Post a Comment