Posts

Showing posts from March, 2023

കീഴടിയിലെ “വെള്ളാള” മ്യൂസിയം

Image
ഡോ . കാനം ശങ്കരപ്പിള്ള MS,DGO. Mob:9447035416 Email:drkanam@gmail.com സംഘ കാലഘട്ടത്തിൽ ദ്രാവിഡ ഭൂപ്രദേശത്തെ അഞ്ചു “തിണ”കൾ (ഐന്തിണകൾ ) ആയി തിരിച്ചിരുന്നു .(BC300 -CE300) കുറിഞ്ഞി ,മുല്ലൈ ,മരുതം , പാല,നെയ്തൽ എന്നിവയാണ് “ഐന്തിണ”കൾ . “മരുതം” നദീതടങ്ങൾ . കൃഷിചെയ്യാൻ പറ്റിയ വളക്കൂറുള്ള ജലസാന്നിധ്യമുള്ള മണ്ണ് . അവിടെ ചുട്ടുകട്ട കളാൽ വീടുകെട്ടി സ്ഥിരതാമസമാക്കിയ നാഗരികർ അക്ഷരജ്ഞാനികൾ “വെള്ളാളർ” . ”വെള്ളായ്മ” എന്നാൽ കൃഷി . ജലസേചന മാർഗ്ഗങ്ങൾ കണ്ടെത്തിയവർ വടക്കേ ഇന്ത്യയിൽ സിന്ധു ഗംഗാതടങ്ങളിൽ (മരുതം നിലം ) 4x2x1 എന്ന അനുപാതത്തിലുള്ള ചുടുചെങ്കൽ കട്ടകൾ (“ഇഷ്ടിക” )ഉപയോഗിച്ച്, ചെട്ടിനാട്ടിലെ പോലെ ഉയർന്ന തറകളിൽ , വീടുകൾ കെട്ടി സ്ഥിരതാമസമാക്കിയിരുന്ന , കുളിക്കാൻ കുളങ്ങൾ കെട്ടിയിരുന്ന , വലിയ പത്തായങ്ങൾ (നെല്ലറകൾ) കെട്ടിയിരുന്ന, അക്ഷര ജ്ഞാനികൾ ആയിരുന്ന, ചെമപ്പും കറപ്പും കലർന്ന മണ്കുടങ്ങളിൽ പ്രാചീന തമിഴിൽ ഉടമയുടെ പേരുകൾ കോറിയിരുന്ന ജനവിഭാഗമായിരുന്നു കർഷകരും അജ-ഗോപാലകരും വ്യാപാരികളുമായിരുന്ന “വെള്ളാളർ” എന്ന് കണ്ടെത്തിയത് റവ. ഫാദർ എച്ച് .ഹേരാസ് എന്ന ചരിത്ര പ്രൊഫസർ . (Henry Heras,”Vel