Posts

Showing posts from August, 2023

ജയമോഹൻ അറിയാൻ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 മഹാത്മാ അയ്യങ്കാളി ,ജഗത്ഗുരു ശ്രീനാരായണൻ ,വിദ്യാധി രാജ ചട്ടമ്പി സ്വാമികൾ എന്നീ അനന്തപുരി നവോത്ഥാന നായക സിംഹങ്ങളുടെ ജയന്തി ,ചരമ /സമാധി ദിനങ്ങളിൽ മനോരമ അവരുടെ എഡിറ്റോറിയൽ പേജുകളിൽ കേരളത്തിലെ (മലയാളത്തിലെ )പ്രമുഖരായ എഴുത്തുകാരെ കൊണ്ട് അവരുടെ മേയ്ക്കീർത്തി ലേഖനങ്ങൾ എഴുതിക്കുന്ന പതിവ് വർഷങ്ങൾ ആയി നടന്നു വരുന്നു .അവയെല്ലാം എൻ്റെ ശേഖരത്തിൽ ഉണ്ട് . അവയിൽ പലതിനെയും എനിക്ക് വിമര്ശിക്കേണ്ടി വന്നു . ചട്ടമ്പി സ്വാമികളുടെ വക ആയുണ്ടായിരുന്ന 90 ഏക്കർ മറച്ചു വച്ച ചീഫ് സെക്രട്ടറി സി.പി നായർ , ചട്ടമ്പി സ്വാമികളെ സമത്വ സമാജ (1836 )സ്ഥാപകൻ ആക്കിയ അഡ്വേ .ഹരികുമാർ (എസ് പി സി എസ് ) തുടങ്ങിയവർ എൻ്റെ വിമര്ശന ശരങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു . മലയാളി എഴുത്തുകാരുടെ ഊഴം കഴിഞ്ഞു . ഇത്തവണ മനോരമ തമിഴ് മലയാളം എഴുത്തുകാരൻ ജയമോഹനൻ എന്ന നോവലിസ്റ്റിന്റെ കണ്ടെത്തി . "ദര്ശന വെളിച്ചമേകിയ ഗുരുവരം' ലീഡർ പേജിൽ മനോരമ നൽകിയിരിക്കുന്നു . ചിദംബരത്ത് ജനിച്ച രാമലിംഗ സ്വാമികളുടെ ജയമോഹൻ ശ്രീനാരായണ ഗുരുവിനെ താരതമ്യപ്പെടുത്തിയത് എത്ര ശ്രീനാരായണീയർക്കു ഇഷ്ടമാവും എന്നറിഞ്ഞു കൂടാ

വെള്ളാളർ മിത്തും ചരിത്രവും

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 ഒരു നാൾ ,ഗിരിജാ വല്ലഭനായ പരമശിവനും ഹിമഗിരിപുത്രിയായ പാര് വതിയും ഏകാന്തതയിൽ സല്ലപതി ചിരിക്കുന്ന വേളയിൽ സൃഷ്ടി കർത്താവായ വിശ്വകര്മ്മാവ് മുന്നറിയിപ്പ് കൂടാതെ കൈലാസത്തിലെ കട്ടുറുമ്പ് ആയി . രസച്ചരട് മുറിച്ചതിൽ കോപാകുലയായ പർവത പുത്രി വിശ്വകർമ്മാവിനെ ശപിച്ചു :"അങ്ങയെ കൊല്ലാൻ ഭൂമിയിൽ ഒരു ദിവ്യരൂപം കിരീടധാരി ആയി ജനിക്കും ". തന്നെ കൊല്ലാൻ ആ ദിവ്യൻ എവിടെയാവും ജനിക്കുക എന്നാരാഞ്ഞ വിശ്വകര്മ്മാവിന് അത് ഗംഗാതീരത്ത് ആയിരിക്കും എന്ന മറുപടി കിട്ടി . തന്നെ കൊല്ലാൻ ജനിക്കുന്ന ദിവ്യനെ താൻ ഒറ്റവെട്ടിനു കൊല്ലും എന്ന് വിശ്വകർമ്മാവ് പ്രഖ്യാപിച്ചു . വിശ്വകർമ്മാവ് ഉടവാളും ആയി ഗംഗാതീരത്ത് കാത്തിരുന്നു . ഒരു നാൾ ഭൂമി പിളർന്ന് കിരീടധാരിയായ ഒരു സുന്ദരൻ ഉയർന്നു വന്നു . കോപാക്രാന്തനായ വിശ്വകർമ്മാവ് വാളെടുത്ത് ഒറ്റ വെട്ട് . എന്നാൽ തലയ്ക്കു പകരം കിരീടം ആണ് തെറിച്ചു വീണത് . ഭൂമി പുത്രനായ പുമാൻ ഒരു സ്വർണ്ണ കലപ്പയുമായി ഉയർന്നു വന്നു . വിശ്വകർമ്മാവ് വീണ്ടും വാൾ ഉയർത്തി . ബ്രഹ്മ വിഷ്ണു മഹേശ്വൻ മാർ ഒരുമിച്ചു പ്രത്യക്ഷപ്പെട്ട് വിശ്വകര്മാവിനെ തടഞ്ഞു . ഭൂമി പുത്രനായ

വെള്ളാള പ്രതിഭകൾ

Image
വെള്ളാള പ്രതിഭകൾ ================== വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിക്കുന്ന വിരലിൽ എണ്ണാവുന്ന ചില വ്യക്തികൾ വെള്ളാള സമുദായത്തിലും ഉണ്ട് എന്നറിയുന്നതിൽ ഏറെ സന്തോഷം . സൂര്യ കൃഷ്ണ മൂർത്തി ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയിൽ അറിയപ്പെടുന്നു . അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല . നീല പദ്മനാഭനും തലമുറകൾ ,പള്ളികൊണ്ടപുരം തുടങ്ങിയ നോവലുകളാലും നിരവധി കഥകളാലും ലോകമെമ്പാടും അറിയപ്പെടുന്നു . അശീതിയിൽ എത്തിയ ഡോക്ടർ പി .ശിവശങ്കര പിള്ള ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആയി റിട്ടയർ ചെയ്ത മട്ടാഞ്ചേരി സ്വദേശി .ഇപ്പോൾ പൊങ്ങും മൂട്ടിൽ സ്ഥിരതാമസം .നാട്ടിലും വിദേശത്തുമുള്ള നിരവധി മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പാൾ ആയിരുന്നു . സംസ്ഥാനത്തെ മെഡിക്കോ ലീഗൽ ഏക് സ്‌പേർ ട്ടായിരുന്നു . ഇപ്പോൾ തിരുക്കുറൾ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുന്നു . 1957 ൽ പൊൻകുന്നം കമലാലയത്തിൽ വച്ച് നടന്ന കെ.വി.എം എസ് രൂപീകരണ യോഗത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന അപൂർവ്വം വ്യകതികളില് ഒരാൾ . കെ.വി.എം. എസ് ഒരിക്കലും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയില്ല . കോട്ടയം മെഡിക്കൽ കോളേജിൽ എൻ്റെ ഒരു വര്ഷം സീനിയർ ആയിരുന്നു .

TharisaPillay Copper Plates: ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം

TharisaPillay Copper Plates: ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം : ഡോ .കാനം ശങ്കരപ്പിള്ള 9447035416 മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 ഓഗസ്റ്റ് 6 -12 ലക്കത്തിൽ കേരളത്തിലെ അടിമചരിത്രം എന്ന തലക്കെട്ടിനടിയിൽ വാൾ ...

ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം

Image
ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം ========================== .കാനം ശങ്കരപ്പിള്ള 9447035416 മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 ഓഗസ്റ്റ് 6 -12 ലക്കത്തിൽ കേരളത്തിലെ അടിമചരിത്രം എന്ന തലക്കെട്ടിനടിയിൽ വാൾ വീശിയുണ്ടാക്കിയ ജാതിയും അടിമത്തവും എന്ന പേരിൽ മഹാത്മാഗാന്ധി മുൻ വൈസ്‌ചാൻസലറും കേരളത്തിലെ തലമുതിർന്ന ചരിത്രകാരൻ എം ജി എസ് നാരായണൻ പരീക്ഷാ സഹായ ഗ്രൻഥം (ചരിത്രം ,വ്യവഹാരം -കേരളവും ഭാരതവും കറണ്ട് ബുക്സ് ജൂൺ 2016 പുറം 129 ) എന്ന് വിശേഷിപ്പിച്ച “കേരളചരിത്രം വള്ളത്തോൾ വിദ്യാപീഠം ശുകപുരം ) പോലുള്ള ചരിത്രകൃതികളുടെ കർത്താവും മറ്റുമായ രാജൻ ഗുരുക്കൾ എഴുതിയ ലേഖനം (പുറം 36 -47 )താൽപ്പര്യ പൂർവ്വം വായിച്ചു . മറ്റു പല കേരളചരിത്രകാരന്മാരും ഉപയോഗിക്കുന്ന പേരുകൾ ഗുരുക്കൾ ഉപയോഗിക്കാറില്ല . സംഘകാലകൃതികൾ ഗുരുക്കൾക്കു "പഴം തമിഴ് പാട്ട്" . ഐന്തിണകളിലെ മരുതം ഗുരുക്കൾക്കാകട്ടെ "നീർ നിലം". (പുറം 38 കാണുക ) "ഇടയകർഷക ഗോത്രവ്യവസ്ഥ "എന്നേ ഗുരുക്കൾ എഴുത്തുകയുള്ളു . പശുക്കളെ വളർത്തുകയും കരനെല്ലും ചോളവും മറ്റു ചെറുധാന്യങ്ങളും പയറുകളും കൃഷിചെയ്തു ഉപജീവനം കഴിച്ചിരുന്ന ജനവിഭാ