Posts

Showing posts from July, 2023

കാനം ഓർമ്മകളിൽ

Image
ഡോ കാനം ശങ്കരപ്പിള്ള 9447035416 വെള്ളി 21 ജൂലായ് 2023 രാവിലെ ഏഴരയ്ക്ക് തന്നെ വിളിച്ചുകൊണ്ടുവരാൻ കാർ എത്തും . തലേ ദിവസം വെകുന്നേരവും സേബാ ജോയി വിളിച്ചു പറഞ്ഞിരുന്നു . സേബയെ നേരിൽ പരിചയം ഉണ്ടായിരുന്നില്ല .കാനം ഈ ജെ തൻ്റെ അപ്പാച്ചിയാണ് അമ്മ പി.ഐ ശോശാമ്മ ഡോക്ടറുടെ ഗുരുനാഥയാണെന്നറിയാമല്ലോ എന്നെല്ലാം പറഞ്ഞാണ് സേബ സംസാരം തുടങ്ങിയത് . നീലകണ്ഠനിലയത്തിൽ നിന്നും കെ.വി .എം എസ് റോഡിലൂടെ പുനലൂർ റോഡിലേക്ക് കാർ പായുമ്പോൾ ഒരു കാലത്ത് കെ.വി .എം.എസ് മെഡിക്കൽ മിഷൻ എന്നറിയപ്പെട്ട ആതുരാലയത്തിന്റെ ചരിത്രം മനസ്സിൽ തെളിഞ്ഞു .കുറച്ചു നാൾ അവിടെ സൂപ്രണ്ടും ഗൈനക്കോളജിസ്റ്റും ആയിരുന്നു .സ്ഥാപകന്റെ ഓർമ്മയ്ക്കായി പി.എൻ പി മെമ്മോറിയൽ കെ.വി എം എസ് എന്നായിരുന്നു കുറേക്കാലം ആതുരാലയനാമം . പിൽക്കാലം പി.എൻ .പി മെമ്മോറിയൽ അരവിന്ദ ഹോസ്പിറ്റൽ ആയി . ഇപ്പോൾ വെറും അരവിന്ദ് .സ്ഥാപകൻ വിസ്മരിക്കപ്പെട്ടു .അദ്ദേഹം മുൻകൈ എടുത്ത് നിർമ്മിച്ച ഏതാനും കിണറുകളും ഒരു റോഡും മാത്രം ഉണ്ട് കമലാലയം കുട്ടൻ പിള്ള എന്നും അറിയപ്പെട്ടപരിയാരത്ത് നാരായണ പിള്ളയുടെ പേര് നിലനിർത്താൻ .ശാന്തയുടെ അമ്മയുടെ അമ്മാവൻ ആയിരുന്നു സ്വന്തം പരിശ്രമത്താൽ കമല

കീഴടി കാട്ടിത്തരുന്നതും പറഞ്ഞുതരുന്നതും

Image
കീഴടി കാട്ടിത്തരുന്നതും പറഞ്ഞുതരുന്നതും ഡോ .കാനം ശങ്കരപ്പിള്ള 9447035416 ഒരു ദേശത്തിന്റെ സാംസ്കാരിക പഴമ മനസിലാക്കാൻ , പ്രാചീന ജീവിതസാഹചര്യം ,ജീവിത രീതി എന്നിവ മനസിലാക്കാൻ അക്കാലത്തു ലഭ്യമായിരുന്ന സൗകര്യങ്ങൾ , വസ്തുക്കൾ ഏവയെന്ന് കണ്ടെത്താൻ , അന്യനാടുകളുമായി അക്കാലത്തെ മനുഷ്യരുടെ ബന്ധം മനസിലാക്കാൻ ,പ്രാചീന ലിപികൾ ,എഴുത്തുപകരണങ്ങൾ എന്നിവ ഏതെന്നറിയുവാൻ , വളർത്തു മൃഗങ്ങൾ ഏവയെന്നറിയാൻ ആചാരാനുഷ്ഠാനങ്ങൾ ,വിനോദമാർഗ്ഗങ്ങൾ , ഏതെല്ലാമെന്ന് മനസിലാക്കാൻ അക്കാലത്തെ ആരാധനാരീതികൾ . കലകൾ ,ചിത്രമെഴുത്ത് എന്നിവ മനസിലാക്കാൻ ആഭരണങ്ങൾ ,ആയുധങ്ങൾ ,നാണയങ്ങൾ എന്നിവ കണ്ടെത്താൻ പുരാവസ്തുഗവേഷണ വകുപ്പ് നടത്തുന്ന ഉല്ഖനനങ്ങൾ സഹായിക്കും . തമിഴ്‌നാട്ടിൽ 2023 കാലഘട്ടത്തിൽ എഴുപത്തിടങ്ങളിൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഉല്ഖനനങ്ങൾ നടത്തിവരുകയാണ് . കീഴ്തടിക്കൂട്ടം (കീഴടി ,കൊന്തഗൈ ,അഗരം ,മണലൂർ (ശിവഗംഗാ ജില്ലാ -ഒൻപതാം ഘട്ടം ) ഗംഗൈകൊണ്ട ചോളപുരം (അരിയലൂർ ജില്ല ,മൂന്നാം ഘട്ടം ) മൈലാടുംപാറ (കൃഷ്ണനഗരി ജില്ലാ -മൂന്നാം ഘട്ടം ) വെമ്പകോട്ടൈ (വിരുദ്ധനഗർ ജില്ലാ ) ശിവകലയ് (തൂത്തുക്കുടി -മൂന്നാം ഘട്ടം ) തുലുക്കപ്പട്ടി

ഉത്തരേന്ത്യൻ സന്ദർശനങ്ങൾ

Image
DR.KANAM SANKARA PILLAI വര്ഷം 1993 . മകൾ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിജയം വരിച്ചു ,കോളേജ് തെരഞ്ഞെടുക്കാൻ അങ്ങ് ഡൽഹിയിൽ പോകണം .അങ്ങനെ ആയിരുന്നു ആദ്യ ഉത്തരേന്ത്യൻ യാത്ര . സുഹൃത്തും കേരളത്തിലെ ആദ്യ ബസ്ററ് ഡോക്ടറും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷണൽ പ്രസിഡന്റും ആയിരുന്ന ആലപ്പുഴക്കാരൻ വി.സി .വേലായുധൻ പിള്ള ഡൽഹിയിലെ ഐ. എം. ഏ ഹൌ സിൽ കുടുംബസമേതം താമസിക്കാൻ സൗകര്യം ചെയ്തു .അങ്ങനെയാണ് ഡൽഹിയും ആഗ്രയും മറ്റും കാണുന്നത് . പിൽക്കാലത്ത് മരുമകൻ ഡര്മറ്റോ സർജറിയിൽ പരിശീലനം കിട്ടാൻ മുംബൈയിൽ താമസിക്കുമ്പോൾ മുംബൈ സന്ദർശനം . ഇപ്പോൾ ഓക്‌സ്‌ഫെഡിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ പേരക്കുട്ടിക്ക് പഠനപര്യടന ഭാഗമായി ഉത്തരേന്ത്യൻ സന്ദർശനം നടത്തുമ്പോൾ വീണ്ടും ഒരു ഉത്തരേന്ത്യൻ പര്യടനം .രണ്ടാഴ്ച . മുംബൈ ,രാജസ്ഥാൻ ,ജയ്പ്പൂർ ,ഹിമാചൽ പ്രദേശ് , സിന്ധു നദീതടങ്ങൾ,ഭക്രാനംഗൽ , പാകിസ്ഥാൻ അതിർത്തി എന്നിങ്ങനെ മുംബൈയിൽ തങ്ങിയത് ബാന്ദ്രയിൽ . രവിവള്ളത്തോളിന്റെ പ്രസിദ്ധമായ "ബാദ്രയിലെ വീട്" എന്ന കഥയിലൂടെ മുമ്പേ അറിയാമായിരുന്നു സ്ഥലമായിരുന്നു ബാദ്ര . പ്രമുഖ സിനിമാതാരങ്ങളുടെ വാസസ്ഥലം . പ്രമ

"കല്ലൂർ" ചരിതം

Image
"കല്ലൂർ" ചരിതം ഡോ .കാനം ശങ്കരപ്പിള്ള 9447035416 ഇളംപള്ളി ആനിക്കാട് പ്രദേശങ്ങളുമായി എനിക്ക് നാഭീ നാള ബന്ധം ആണുള്ളത് . എൻ്റെ മാതാവിൻ്റെ ജന്മഭവനം ആയിരുന്നു ഇളംപള്ളിയിലെ പുരാതന "കല്ലൂർ" വീട് . അമ്മ കല്ലൂർ വീട്ടിൽ തങ്കമ്മയുടെ പൂർവ്വികർ തമിഴ് നാട്ടിലെ മധുരയിൽ നിന്നും തെക്കും കൂറിലേക്കു കുടിയേറിയവർ അമ്മയുടെ പൂർവ്വികർ .മധുരയിൽ നിന്നും കുടിയേറിയ അവർ കൂടെ കുടുംബനാമവും മധുരമീനാക്ഷി വിഗ്രഹവും കൊണ്ടുപോന്നു . ആദ്യം താമസിച്ച കാഞ്ഞിരപ്പള്ളിയിൽ മധുര മീനാക്ഷി കോവിൽ നിർമ്മിച്ചു .തെക്കും കൂർ ഒരു കാലത്ത് "കേരള വള സിംഹനാട്" എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു ."മാവേലി" വാണാദിരായർ എന്നറിയപ്പെട്ട രാജാവ് ഭരിച്ചിരുന്ന നാട് ."മാവേലി"ക്കര വരെ രാജ്യം വ്യാപിച്ചിരുന്നു . മാവേലിവാണാദി രാജന്റെ വട്ടെഴുത്തിലുള്ള (നാനം മോനം ) ശാസനം കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി കോവിലിൽ ഇന്നും ഉണ്ട്. കെ.ശങ്കുഅയ്യരുടെ "കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങൾ" എന്ന ചരിത്ര പുസ്തകത്തിൽ ആ ശാസനം വിശദമായി വായിക്കാം "പേട്ട തുള്ളലും ക്ഷേത്ര പുരാവൃത്തങ്ങളും' (ഡോ .കാന