Posts

Showing posts from June, 2023

വെള്ളാളപ്പഴമയും പെരുമയും

Image
വെള്ളാളപ്പഴമയും പെരുമയും ( വെള്ളാളര് ആദ്യകാല നഗരാസൂത്രകര്) ============== Dr. Kanam Sankara Pillai 9447036416 വെള്ളാളരെ കുറിച്ചുള്ള പരാമര്ശം വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും കാണില്ല. എന്നാല് പതിറ്റുപ്പത്ത് , (Ten Idylls) ചിലപ്പതികാരം , മണിമേഖല തുടങ്ങിയ പ്രാചീന സംഘകാലക്രുതികളില് കര്ഷകരും മ്രുഗപരിപാലകരും വ്യാപാരികളുമായ, നഗര നിര്മ്മാതാക്കളായ നാഗരികരായ , അക്ഷര ജ്ഞാനികളായ വെള്ളാള സമൂഹത്തെ കണ്ടെത്താം. സംഘ കാലക്രുതികളില് തമിഴകത്തെ ഭൂപ്രക്രുതി അനുസരിച്ച് ഐന്തിണ(അഞ്ച് തിണകള്) കളായി തിരിച്ചിരുന്നു. കാടും മേടും നിറഞ്ഞ കുറിഞ്ഞി. കുറ്റിക്കാടുകളായ മുല്ല, ഊഷര ഭൂമിയായ പാല, നദീതട ക്രുഷിസ്ഥലങ്ങള് നിറഞ്ഞ "മരുതം". കടലിനോടു ചേര്ന്ന നെയ്തല് എന്നിങ്ങനെ. ( ചിത്രം കാണുക) മരുത നിലത്ത് വീടു കെട്ടി ക്രുഷി ചെയ്യാന് തുടങ്ങിയ, ഇരുമ്പ് കൊഴു കൊണ്ടുള്ള കലപ്പ( നാഞ്ചില്) കണ്ടു പിടിച്ചവര് നിലം ഉഴുതിരുന്നവർ "ഉഴവര്". പതിറ്റു പത്ത് വ്യാഖ്യാതാവ് ഉഴവരെ രണ്ടായി തിരിച്ചു. മഴവെള്ളം കൊണ്ടു മാത്രം ക്രുഷി ചെയ്തിരുന്നവര് "കാരാളര്" നദികളെ വെട്ടിമുറിച്ച് ചാനലുകളുണ്ടാക്കിയ ഹലായുധന്

വെള്ളാള സംസ്കൃതി-

സിന്ധുനദിക്കരയിലെ ഹാരപ്പയിൽ നിന്നും വൈഗക്കരയിലെ കീലടിയിലേക്കുള്ള പ്രയാണ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഹാരപ്പ ,മോഹൻജൊദാരോ തുടങ്ങിയ ആറ്റിന്കര നാഗരികതയുടെ(ബിസി ഈ 3300 -1300 പിൻ തുടർച്ചയാണ് വൈക നദിക്കരയിലെ കീലടി (കീഴടി ) നാഗരികത (ബി സി ഈ 600 സി ഈ 300 ) എന്ന് കാട്ടാൻ ആർ ബാലകൃഷ്ണൻ IAS തന്റെ ജേർണൽ ഓഫ് എ സിവിലൈസേഷൻ (2021 റോജമുത്തയ്യാ റിസേർച് ലൈബ്രറി ചെന്നൈ ) എന്ന ഗവേഷണ പ്രബന്ധത്തിൽ മൂന്ന് ജനസമൂഹങ്ങളുടെ കുടിയേറ്റ ചരിത്രം വളരെ വിശദമായി നൽകുന്നു . പാണ്ട്യ വേളാർ (കുശവർ ,കുലാലർ ,കുംഭാരർ എന്നൊക്കെ വിളിക്കപ്പെടുന്ന കല -പ്രതിമ -കളിപ്പാട്ട നിർമ്മാതാക്കൾ ),കൊങ്കു (കോയമ്പത്തൂർ വെള്ളാളർ ,നഗരത്താർ (നാട്ടുകോട്ട ചെടികൾ ) എന്ന വ്യാപാരസമൂഹം എന്നിവരാണവർ . ചിലപ്പതികാരം ,മണിമേഖല ,പതിറ്റുപ്പത്ത് ,തോൽക്കാപ്പിയം ,അകനാനൂറ് ,പുറനാനൂറ് തുടങ്ങിയ സംഘകാല കൃതികളിൽ പരാമര്ശിക്കപ്പെടുന്ന് വ്യക്തിനാമങ്ങൾ ,സ്ഥലനാമങ്ങൾ , പാകിസ്ഥാൻ ,അഫ്‌ഗാനിസ്ഥാൻ ,ഇന്ത്യ (ഉത്തര -മധ്യ -ദക്ഷിണ ) എന്നിവിടങ്ങളിലെ വ്യക്തിനാമങ്ങൾ ,സ്ഥലനാമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഠനം ആണ് ഒഡീഷാ ചീഫ് സെക്രട്ടറിയും രണ്ടു തവണ ഡപ്യൂട്ടി ചീഫ് ഇലക്ഷൻ കമ്മീഷണറും ആയിരുന്ന ശ്രീ ആർ ബാലകൃഷ്ണൻ നടത്തിയ

തിരുവിതാം കൂർ മോഡി

Image
തിരുവിതാം കൂർ മോഡി ഡോ .കാനം ശങ്കരപ്പിള്ള 9447035416 1873 -1909 കാലഘട്ടത്തിൽ അനന്തപുരിയിലെ തൈക്കാട് താമസിച്ചു് അൻപതിൽ പരം ശിഷ്യരെ ശിവരാജയോഗം പരിശീലിപ്പിച്ച ഗുരുക്കന്മാരുടെ ഗുരു ,ആചാര്യാത്രയത്തിന്റെ ആചാര്യൻ കേരളനവോത്ഥാന പ്രവർത്തകരുടെ ഭീഷ്മാചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യാവ് സ്വാമിക(1814 -1909 ) ളെ അന്തർദേശീയ യോഗാദിനമായ ഇന്ന് (ജൂൺ 21 ) നമുക്ക് സ്മരിക്കാം . .സ്വാതി തിരുനാൾ തൊട്ടു ശ്രീമൂലം വരെയുള്ള അഞ്ചു രാജാക്കന്മാരെയും നിരവധി രാജകുടുംബങ്ങളെയും അദ്ദേഹം യോഗ പരിശീലിപ്പിച്ചു . കുഞ്ഞൻ ,നാണു ,കാളി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അൻപതിൽ പരം സ്ത്രീ പുരുഷന്മാർ തൈക്കാട് അയ്യാവിൽ നിന്നും യോഗ പരിശീലിച്ചു അവരുടെ കഴിവുകൾ വികസിപ്പിച്ചു ചിത്രമെഴുത്ത് രവിവർമ്മ കോയിത്തമ്പുരാൻ ,കേരളവർമ്മ കോയിത്തമ്പുരാൻ ,രാജരാജവർമ്മ തുടങ്ങി കൽപ്പട കണിയാർ ,മണക്കാട് ഭവാനി ,പത്മനാഭ കണിയാർ ,ഫാദർ പേട്ട ഫെർണാണ്ടസ് ,തക്കടി ലബ്ബ ,പേശും പെരുമാൾ ,കൊല്ലത്തമ്മ (വാളത്തുങ്കൽ 'അമ്മ ) തുടങ്ങിയവർ ശിരാജയോഗി അയ്യാസ്വാമികളിൽ നിന്ന് യോഗ ശീലിച്ചവർ പക്ഷെ ചിലർ അദ്ദേഹത്തെ "ഹഠയോഗി"യും രസവാദിയും ആക്കി ചിത്രീകരിച

വെള്ളാളർ ഉത്ഭവം ,വ്യാപനം ,കുടിയേറ്റങ്ങൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 വെള്ളാളർ ആരെന്നറിയാൻ വേദേതിഹാസങ്ങൾ പരതിയാൽ ഒരു വിവരവും കിട്ടില്ല . എന്നാൽ സംഘകാല കൃതികളിൽ (ബിസി 600-CE 300)അവരെ കുറിച്ച് വിശദമായ വിവരങ്ങൾ കിട്ടും . കണ്ണകി കോവിലൻ ചരിത്രം ആയ ചിലപ്പതികാരത്തിൽ നായകനും നായികയും കാവേരി പൂമ്പട്ടണത്തിലെ (പൂംപുഹാർ ) വെള്ളാള വ്യാപാരികൾ (ചെട്ടികൾ ) സന്തതികൾ ആയിരുന്നുവെന്നു കാണാം . ദാന ശീലർ എന്ന അർത്ഥമാണ് വെള്ളാള പദത്തിന് എന്ന് മണിമേഖല . വിശക്കുന്ന അതിഥിയ്ക്കു ആഹാരം കൊടുക്കാതെ ഭക്ഷണം കഴിക്കാത്തവർ വെള്ളാളർ എന്നും മണിമേഖല (എം അരുണാചലം-1 ). വെള്ളാളർ എന്ന വാക്ക് ദാനം എന്നർത്‌ഥമുള്ള വേൽ എന്ന പദ ത്തിൽ നിന്നുണ്ടായി എന്ന് ആരോഗ്യസ്വാമി (2-)വേൽ പിൽക്കാലത്ത് വേലൻ അതിനുശേഷം വെള്ളാളർ എന്നുമായി എന്ന് അദ്ദേഹം തുടരുന്നു. നൂറു വര്ഷം മുമ്പ് (1924 )സർ ജോൺ മാർഷൽ (3 )അദ്ദേഹത്തിൻ്റെ "മോഹൻജോ ദാരോ ആൻഡ് ഇന്ഡസ് സിവിലൈസഷൻ" എന്ന പ്രബന്ധത്തിൽ വെള്ളാളർ ആയിരുന്നു സിന്ധുതടങ്ങളിലെ സ്ഥിരവാസികൾ ആയ നാഗരികർ എന്ന് കണ്ടെത്തി . വേൽ ധാരികൾ വേലനും വേലനെ (മുരുകനെ )ആരാധിക്കുന്നവർ വെള്ളാളനും എന്ന റവ ഫാദർ എച്ച് ഹേരാസ് (4 ) തൊല്കാപ്പിയം എന്ന സംഘക

വെള്ളാളർ -യഥാർത്ഥ മണ്ണിൻ മക്കൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam @ gmail .com കേരളത്തിൽ ഇന്ന് കാണപ്പെടുന്ന വിവിധ ജനസമൂഹങ്ങളിൽ ഏറ്റവും പഴമയും പെരുമയും അവകാശപ്പെടാവുന്ന അതിപ്രാചീന ജനസമൂഹം ആണ് വെള്ളാളർ . യഥാർത്ഥ മണ്ണിൻമക്കൾ . വെള്ളത്തിന്റെ അധിപർ . നദീതട നാഗരികർ . വേൽമുരുകന്റെ ആരാധകർ . ചുടുകട്ട കൊണ്ടുവീടുകൾ കെട്ടി നദീതടങ്ങളിൽ സ്ഥിരതാമസമാക്കിയവർ . ചെമപ്പും കറപ്പും നിറമുള്ള മണ്കലങ്ങൾ നിർമ്മിച്ചവർ . മണ്കലങ്ങളിൽ ഉടമകളുടെ പേരുകൾ അതി പ്രാചീന തമിഴ് ബ്രഹ്മി ചിത്രലിപികളിൽ കീറി (കോറി )യിട്ടിരുന്നവർ . സൈന്ധവ തടത്തിലും ഗംഗാതടത്തിലും വൈഗയാറ്റിൻ കരകളിലും മേക്ക് (പടിഞ്ഞാറ് ) കോട്ടയും പടിഞ്ഞാറു താണ നഗരിയും കെട്ടി നാഗരിക ജീവിതം നയിച്ച പട്ടണ വാസികൾ . അക്ഷര സൃഷ്ടാക്കൾ . പഞ്ഞിയിൽ നൂലെടുത്ത് നെയ്ത്തുശാലകളിൽ വസ്ത്രം നെയ്ത് നഗ്നത മറച്ചവർ .മണ്ണിനെയും വെള്ളത്തെയും സ്നേഹിച്ചവർ , കാട്ടുമൃഗങ്ങളെ വീട്ടുമൃഗങ്ങൾ ആക്കിയ പ്രാചീന ഉഴവുകാർ . പൂഞ്ഞിയുള്ള കാളകളെ വളർത്തിയവർ . ജാതിഭേദമോ മതമോ ഇല്ലാ തിരുന്ന ജനത കരകൗശല വിദഗ്ദർ , വീടുകളിൽ ശുചിമുറികൾ പണിത വൃത്തിക്കാർ . അടച്ച ഓടകൾ കെട്ടി മലിനജലം ഒഴുക്കിയ നാഗരികർ . അരഞ്ഞാണ കിണറുകൾ കുത്തിയവർ

മോൺസൺ എൻ.കെ .ജോസ്

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 "വൈക്കം സത്യാഗ്രഹത്തിന്റെ നൂറു വർഷങ്ങൾ " എന്ന പേരിൽ ഡോ .ടി.ടി ശ്രീകുമാർ മാതൃഭൂമി ആഴ്ചപ്പതിപ്പ് വൈക്കം സത്യാഗ്രഹ സ്‌പെഷ്യൽ ലക്കത്തിൽ (101 :14 ) എഴുതിയ ലേഖനം (പുറം 24 -29 ) താല്പര്യപൂർവ്വം വായിച്ചു . പുറം 29-30 കളിൽ വേലുത്തമ്പി ,ദളിത് ബന്ധു എൻ കെ ജോസ് എന്നിവരുടെ ചിത്രങ്ങൾ നൽകി ശ്രീ ജോസിന്റെ ദളവാക്കുളം (ഹോബി പബ്ലീഷേർസ് 2006 ) എന്ന കൊച്ചു ചരിത്ര പുസ്തകത്തിലെ ചില വിവരങ്ങൾ ചുരുക്കി നൽകുന്നു . വേലുത്തമ്പി ചുമതലപ്പെടുത്തിയ പത്മനാഭ പിള്ള എന്ന "ആൾ "(ദലിത്ബന്ധു സാധാരണ പപ്പനാവ പിള്ള എന്നാണു എഴുതുക .ഡോ .കാനം ) "കൂലി പട്ടാള"ത്തെ ഉപയോഗിച്ച് വൈക്കം ക്ഷേത്രക്കുളത്തിൽ "ഇരുനൂറോളം "(ദളിത് ബന്ധു കിറുകൃത്യം "ഇരുനൂറ് "എന്നാണു എഴുതിയത് ) ഈഴവ യുവാക്കളെ വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചവിട്ടിത്താഴ്ത്തി യത്രേ . എസ് .എൻ ഡി .പി ജനറൽ സെക്രട്ടറി ആയിരുന്ന കെ.ആർ നാരായണൻ വിവേകോദയം മാസിക 1968 ലെ വിശേഷാൽ പ്രതിയിൽ എഴുതിയ ലേഖനം (തലക്കെട്ട് നൽകുന്നില്ല )ദളിത് ബന്ധുവിന്റെ ദളവാക്കുളം കൊച്ചു പുസ്തകം ,1924 ലെ എസ് എൻ ഡി പി ഇരുപത്തി ഒന്നാം വ

തമസ്കരിക്കപ്പെട്ടവർ

Image
ഡോ ,കാനം ശങ്കരപ്പിള്ള 9447035416 മാതൃഭൂമി ആഴ്ചപ്പതിപ്പ് (101 :14 ) ,വൈക്കം സത്യാഗ്രഹ സ്‌പെഷ്യലിൽ സുനിൽ പി ഇളയിടം ,ടി .ടി. ശ്രീകുമാർ,കെ.പി ജയകുമാർ ,എം .ജയരാജ് എന്നിവർ എഴുതിയ ലേഖനങ്ങൾ വായിച്ചു .അനുമോദനം . പക്ഷെ ചില വസ്തുതകൾ തമ്സ്കരിക്കപ്പെട്ടു . ചില മഹത്‌വ്യക്തികളും അവരുടെ സംഭാവനകളും . നവോത്ഥാന നായകർ എന്ന നിലയിൽ നാൽപ്പതിൽ പരം മഹത് വ്യക്തികളുടെ ചെറുതും വലുതുമായ ചിത്രങ്ങൾ .അവയിൽ ഉൾപ്പെടെണ്ടവ തമ സകരിക്കപ്പെട്ടു . തന്റെ ചിത്രമോ പ്രതിമയോ പാടില്ല എന്ന ശിഷ്യരോട്‌ പറഞ്ഞ അയ്യാ വൈകുണ്ഠന്റെ കൃത്രിമ ചിത്രം (പത്മരാജന്റെ ഫോട്ടോ പരിഷ്കരിച്ചത് എന്ന് ഡോ .ശശിഭൂഷൺ ) വരെ വന്നപ്പോൾ ചിലരെ ഒഴുവാക്കി . ആംഗലേയ പരിജ്ഞാനം ലഭിച്ച ,ഇൻഗ്ലണ്ടിലെ ബേമിംഗാമിലെ ലൂണാർ സൊസൈറ്റിയെ കുറിച്ച് മനസിലാക്കിയ ത്രിമൂർത്തികൾ ,ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ (1814 -1909 ) ,മനോന്മണീയം സുന്ദരൻ പിള്ള (1855 -1897 ), കുടിപ്പള്ളിക്കൂടം ആശാൻ പേട്ടയിൽ രാമൻപിള്ള (1841 -1937 ) തിരുമധുര പേട്ടയിൽ ജ്ഞാനപ്രജാഗരം (1876 ) എന്നൊരു ചർച്ചാ വേദി തുടങ്ങി . "കേരള നവോത്ഥാന പിള്ളത്തൊട്ടിൽ" ആയ ഈ സംഘടനയുടെ പ്രവർത്തന ങ്ങൾ ,സംഭാവന

നായർ ചരിത്രദൃഷ്ടിയിലൂടെ -

Image
ആധുനിക ചരിത്രകാരന്മാർ പൂഴ്ത്തിവയ്ക്കുന്ന ചില ചരിത്ര സത്യങ്ങൾ (നായർ ചരിത്രദൃഷ്ടിയിലൂടെ -1) ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com കെ. ശിവശങ്കരൻ നായർ,ഡോ .വി.ജയഗോപൻ നായർ എന്നീ ചരിത്ര ഗവേഷകർ കൂട്ടായി തയാറാക്കി ഡി.സി ബുക്സ് 2023 മാർച്ചിൽ പ്രസിദ്ധീകരിച്ച “നായർ ചരിത്രദൃഷ്ടിയിലൂടെ” എന്ന ചരിത്ര പഠനം വളരെ താല്പര്യപൂർവ്വം ആണ് വായിച്ചു തുടങ്ങിയത് .എന്നാൽ പ്രസ്തുത ചരിത്രകാരന്മാർ പല ചരിത്രവസ്തുതകളും അറിഞ്ഞോ അറിയാതെയോ പൂഴ്ത്തി വയ്ക്കുന്നതായി കാണുന്നു . നായർ ചരിത്രദൃഷ്ടിയിലൂടെ(D.C Books ,2023 March) എന്ന പഠനത്തിലെ ചില പരാമർശങ്ങൾ നമുക്ക് പരിശോധിക്കാം. 1,”നായർ എന്ന പദവി പ്രചാരത്തിലാകും മുമ്പ് വെള്ളാളർ ആയിരുന്നു മാടമ്പികളും ദേശവാഴികളും” (പുറം 30). 2.”വെള്ളാളരിൽ നിന്നാണ് നായന്മാരായി തെരഞ്ഞെടുക്കപ്പെട്ടവർ” (പുറം 31 ) 3.ശൂ ദ്രര് എന്ന് വിളിച്ചിരുന്ന നായന്മാരെ ബ്രാഹ്മണർ തെരഞ്ഞെടുത്തിരുന്നത് കൃഷീവല സമൂഹത്തിൽ നിന്നോ വെള്ളാളർക്കിടയിൽ നിന്നോ ആയിരുന്നു .(പുറം 119) 4 .കേരളത്തിൽ അങ്ങോളമിങ്ങോളം ധാരാളമുണ്ടായിരുന്ന യാദവർ ,ചേര,വെള്ളാള കുടുംബങ്ങൾ പരസ്പര മിശ്രണത്തിലൂടെ അപ്രത്യക്ഷമായി ശൂദ്രർ

എന്റെ എം.ജി.എസ് വിമര്ശനങ്ങള്

Image
ഡോ.കാനം ശങ്കരപ്പിള്ള 9447036416 drkanam@gmail.com വന്ദ്യ വയോധികനായ മുതിർന്ന കേരളചരിത്ര പണ്ഡിതൻ മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം ജി.എസ്സിനെ എന്തിനാണിങ്ങനെ വിമർശിക്കുന്നത് അത് നിർത്തിക്കൂടേ? എന്ന് ചിലർ ചോദിക്കാറുണ്ട്. അതിനു മറുപടി എഴുതിയാൽ അത് നീണ്ടു പോകും. 1968 ൽ ഞാൻ മെഡിക്കൽ ഡോകട്ർ ആയി .MBBS( Kerala). എം ജി എസ് നാരായണൻ പെരുമാക്കന്മാരെ കുറിച്ച് ഗവേഷണ പ്രബന്ധം എഴുതി ഡോക്ടറേറ്റ് Ph.D എടുത്തത് 1972 ൽ . ഞങ്ങൾ ഇരുവരും എൻ വി കൃഷ്ണവാര്യർ, പ്രൊഫ എസ്‌.ഗുപ്‌തൻ നായർ എന്നിവരുടെ പത്രാധിപത്യത്തിൽ കേരളം ഭാഷാഇന്സ്റ്റിട്യൂട്ട് ഇറക്കിയിരുന്ന "വിജ്ഞാന കൈരളി"യിൽ ഏതാണ്ട് ഒരേ കാലത്ത് എഴുതി തുടങ്ങിയവർ . എം ജിഎസിന്റെ അക്കാല ത്തെ ലേഖനങ്ങൾ അവണം "കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ" എന്ന പേരിൽ പുസ്തകമായത്. അവ ഞാനും വായിച്ചിരുന്നു. എന് വി., ഗുപ്തന് നായര് എന്നിവരുടെ പത്രാധിപത്യത്തില് ഇറങ്ങിയിരുന്ന വിജ്ഞാന കൈരളി എന്ന കേരള ഭാഷാ ഇന്സിറ്റ്യൂട്ട് വക മാസികയില് ഒരു വര്ഷം പന്ത്രണ്ടു ലക്കങ്ങളിൽ തുടർച്ചയായി വൈദ്യശാസ്ത്ര സംബന്ധമായ ഞാൻ ലേഖനങ്ങൾ എഴുതി. “ആധുനിക വൈദ്യശാസ്ത്രത്

കുംഭ കോണം അഴിമതി പര്യായമായ കഥ

Image
>Dr. Kanam Sankara Pillai 9447035416 Old Post കേരളത്തിലെ വെള്ളാളർ കുംഭകോണത്തു നിന്ന് വന്ന കണക്കപ്പിള്ള മാർ ആണെന്ന് ഡോ.കാനം ശങ്കരപ്പിള്ള പറഞ്ഞതായി ബഹു മുൻമന്ത്രി കെ ശങ്കര നാരായണ പിള്ള ഒരു വോയ്‌സ് മെസ്സേജ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. വിദേശരാജ്യങ്ങളിൽ നിന്ന് പോലും ചിലർ എന്നെ വിളിച്ചു പ്രതികരണം ആരാഞ്ഞിരുന്നു . ഡോ കാനം ശങ്കരപ്പിള്ള എന്ന ഞാൻ അങ്ങനെ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല എന്ന് തറപ്പിച്ചു പറയട്ടെ. മുന്നൂറു വര്ഷം മുൻപ് 12 തലമുറ മുമ്പുള്ള എന്റെ പൂർവികന് വൈദ്യലിംഗം പിള്ള കുംഭകോണത്ത നിന്ന് തെക്കുംകൂർ രാജ്യത്തേക്ക് (കോട്ടയം )കുടിയേറിയ ഒരു കണക്കപ്പിള്ള ആയിരുന്നു എന്ന് ഞാനും ലോകപ്രശസ്ത മറൈൻ ബയോളജിസ്റ്റ് ചെറുകാപ്പള്ളിൽ ശിവരാമ പിള്ള ഗോപിനാഥപിള്ള യും ചേർന്നെഴുതിയ "വാഴൂർ തുണ്ടത്തിൽ കുടുംബ ചരിത്രത്തിൽ" എഴുതി എന്നത് സത്യം . സി.ഈ 1890 നു മുമ്പ് തിരുവിതാംകൂറിലെ കണക്കപ്പിള്ളമാർ മുഴുവൻ തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവരപ്പെട്ട വെള്ളാള പിള്ളമാർ ആയിരുന്നു എന്ന് ഞാൻ എഴുതിയിട്ടുണ്ട്. . കണക്ക"പ്പിള്ള" എന്ന പ്രയോഗത്തിലെ "പിള്ള"

കല്ലോലിനിയും പാരാവാരവും

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com ചരിത്ര പഠനങ്ങൾ വായിക്കുവാൻ ഏറെ താൽപ്പര്യം . അതിനാൽ അവ വീണ്ടും വീണ്ടും വായിക്കാൻ വില കൊടുത്തു വാങ്ങി സൂക്ഷിച്ചു വയ്ക്കാറുണ്ട് .കേരളത്തിലെ മുതിർന്ന ചരിത്രപണ്ഡിതൻ എം ജി എസ് നാരായണന്റെ ഒട്ടെല്ലാ കൃതികളും ആത്മകഥ ജാലകകാഴ്ചകൾ ഉൾപ്പടെ കൈവശമുണ്ട് . സ്വാഭാ വികമായും അദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസ് Roja Muthiah Reserch Library Chennai 2nd Edn 2021. അതും എന്റെ കൈവശമുണ്ട് .ആമസോൺ വഴി വാങ്ങിയതിനാൽ 2400 രൂപായുടെ പുസ്തകം 2000നു കിട്ടി ഡോക്ടറൽ തീസിസ് ആണോ എന്നറിഞ്ഞുകൂടാ . പക്ഷെ എന്നെ കൂടുതൽ ആകർഷിച്ച ഗവേഷണ പഠനം തമിഴനായ ബാലകൃഷ്ണന്റെ പഠനം .കോയമ്പത്തൂർ നത്തം സ്വദേശിആണ് ബാലകൃഷ്ണൻ .തമിഴിലെ കവിയും എഴുത്തുകാരനും .ആദ്യമായി തമിഴിൽ എഴുതി ഐ .ഏ. എസ്‌ നേടി ഒറീസയിൽ ചീഫ് സെക്രട്ടറി ആയി .രണ്ടു തവണ ഡപ്യൂട്ടി ചീഫ് ഇലക്ഷൻ കമ്മീഷണറും ആയി തമിഴ് മാനവൻ ആയ ബാലകൃഷ്ണൻ . രണ്ടും ചരിത്രപഠനങ്ങളും ഒന്ന് താരതമ്യ പഠനം ചെയ്യണം എന്ന് തോന്നുന്നു . ചരിത്രരേഖകൾ എങ്ങനെ പഠന വിധേയമാക്കണമെന്നു എം ജി എസ് നാരായണൻ അദ്ദേഹത്തിന്റെ ,ചരിത്രം വ്യവഹാരം കേരളവും ഭാരതവും എന്ന ലേഖന സമാഹാരത്തിൽ

വ്യക്തിനാമങ്ങളിലെ സ്ഥലപ്പേരുകൾ

അവയുടെ ചരിത്രം

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com ജന്മനാടിന്റെ പേര് തൻ്റെ പേരിനോടൊപ്പം ഉപയോഗിച്ച് പോരുന്ന നിരവധി എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമുണ്ട് ഈ ഭൂമിമലയാളത്തിൽ . ആരാണ് ഈ ശീലം ആദ്യം ആദ്യം തുടങ്ങിയത് എന്നറിഞ്ഞുകൂടാ . കവികൾ ആയ നിരണം ഉള്ളൂർ ,പുത്തൻകാവ് , പാലാ ,പൊൻകുന്നം (ദാമോദരൻ ), നോവലിസ്റ്റുകാരായ തകഴി , വൈക്കം ,കാനം ,കങ്ങഴ നാടകകൃത്തും കഥാകാരനായ പൊൻകുന്നം(വർക്കി ) എഴുത്തുകാരായ ശൂരനാട് ,ഇളങ്ങുളം , ഏറ്റുമാനൂർ(സോമദാസൻ ) എരുമേലി (പരാമർശ്വരൻ പിള്ള ) കലാകാരികളായ മാവേലിക്കര (പൊന്നമ്മ ), ,കവിയൂർ(പൊന്നമ്മ ,രേവമ്മ ) അടൂർ സഹോദരികൾ, ചലച്ചിത്ര സംവിധായകൻ അടൂർ , കലാകാരന്മാരായ ചേർത്തല കാഥികരായ കെടാമംഗലം, ചലച്ചിത്ര സംഗീത സംവിധായകൻ പറവൂർ (ദേവരാജൻ ) നടൻ പറവൂർ ഭരതൻ രാഷ്‌ടീയ നേതാക്കൾ വെളിയം ,കാനം ,പിണറായി , എന്നിങ്ങനെ എത്രയോ പേര് അവരുടെ ജന്മനാടിന്റെ പേരിൽ അറിയപ്പെടുന്നു . ഇവരിൽ ആരാണ് ആദ്യം ഈ ശീലം തുടങ്ങിയത് ? ആർക്കറിയാം . എന്നാൽ തമിഴന്റെ ദ്രാവിഡ ശീലം ആണ് പിറന്ന നാടിന്റെ പേരിൽ അറിയപ്പെടുന്നത് എന്ന് കണ്ടത്തിയത് തമി