മോൺസൺ എൻ.കെ .ജോസ്
ഡോ .കാനം ശങ്കരപ്പിള്ള 9447035416
"വൈക്കം സത്യാഗ്രഹത്തിന്റെ നൂറു വർഷങ്ങൾ " എന്ന പേരിൽ ഡോ .ടി.ടി ശ്രീകുമാർ മാതൃഭൂമി ആഴ്ചപ്പതിപ്പ് വൈക്കം സത്യാഗ്രഹ സ്‌പെഷ്യൽ ലക്കത്തിൽ (101 :14 ) എഴുതിയ ലേഖനം (പുറം 24 -29 ) താല്പര്യപൂർവ്വം വായിച്ചു . പുറം 29-30 കളിൽ വേലുത്തമ്പി ,ദളിത് ബന്ധു എൻ കെ ജോസ് എന്നിവരുടെ ചിത്രങ്ങൾ നൽകി ശ്രീ ജോസിന്റെ ദളവാക്കുളം (ഹോബി പബ്ലീഷേർസ് 2006 ) എന്ന കൊച്ചു ചരിത്ര പുസ്തകത്തിലെ ചില വിവരങ്ങൾ ചുരുക്കി നൽകുന്നു .
വേലുത്തമ്പി ചുമതലപ്പെടുത്തിയ പത്മനാഭ പിള്ള എന്ന "ആൾ "(ദലിത്ബന്ധു സാധാരണ പപ്പനാവ പിള്ള എന്നാണു എഴുതുക .ഡോ .കാനം ) "കൂലി പട്ടാള"ത്തെ ഉപയോഗിച്ച് വൈക്കം ക്ഷേത്രക്കുളത്തിൽ "ഇരുനൂറോളം "(ദളിത് ബന്ധു കിറുകൃത്യം "ഇരുനൂറ് "എന്നാണു എഴുതിയത് ) ഈഴവ യുവാക്കളെ വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചവിട്ടിത്താഴ്ത്തി യത്രേ . എസ് .എൻ ഡി .പി ജനറൽ സെക്രട്ടറി ആയിരുന്ന കെ.ആർ നാരായണൻ വിവേകോദയം മാസിക 1968 ലെ വിശേഷാൽ പ്രതിയിൽ എഴുതിയ ലേഖനം (തലക്കെട്ട് നൽകുന്നില്ല )ദളിത് ബന്ധുവിന്റെ ദളവാക്കുളം കൊച്ചു പുസ്തകം ,1924 ലെ എസ് എൻ ഡി പി ഇരുപത്തി ഒന്നാം വാർഷികറിപ്പൊർട്ട് ,1924 മെയ് 24 ലെ കേരളം കൗമുദി റിപ്പോർട്ട് എന്നിവയെ ഡോ ശ്രീകുമാർ പരാമർശിക്കുന്നു .
1923 ൽ വടയാറ്റിൽ കുമാരൻ ആശാന്റെ അദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ തറയിൽ കൃഷ്ണപിള്ള വക്കീൽ ദളവാക്കുളത്തെ പരാമർശിച്ചു എന്ന് ഒഴുക്കൻ മട്ടിൽ എഴുതുന്നു .വൈക്കം ഭാഗത്തു പ്രചാരത്തിൽ ഉണ്ടായിരുന്നു ഒരു പഴം പാട്ടിലെ അഞ്ചു വരികൾ (അഞ്ചു പേരുകൾ മാത്രം എന്നറിയുക )ടി.കെ മാധവൻ ദേശാഭിമാനിയുടെ ഏതോ ലക്കത്തിൽ പ്രസിദ്ധപ്പെടുത്തി എന്നും കൊടുക്കുന്നു . ദളവാക്കുളം സംഭവത്തെ കുറിച്ചുള്ള ഓർമ്മയുമായി ബന്ധപ്പെടുത്താതെ വൈക്കം സത്യാഗ്രഹത്തെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല എന്ന് ഡോ ശ്രീകുമാർ .(പുറം 30 ) ദലിത്ബന്ധുവിനെ കണ്ണടച്ചു വിശ്വസിച്ചു വത്സല ശിഷ്യൻ ഡോ അജയശേഖർ (കാലടി സർവ്വകലാശാല ) ദളവാക്കുളം സംഭവത്തെ കുറിച്ച് പെറ്റെയിൻറിംഗും ലേഖനവും മലയാളം വാരികയിൽ എഴുതി . ജോസ് കള്ളം പറയുന്നു എന്ന് കാട്ടി ഡോ നന്ത്യാട്ടു സോമൻ കലാ കൗമുദി വാരികയിൽ ലേഖനം എഴുതി .പിന്നാലെ ഞാനും .
കേരളശബ്ദം വാരികയിലെ കത്തുകളിലും ദളിത് ബന്ധിവിന്റെ കള്ളക്കഥ പൊളിച്ചു . മറ്റുചിലരും ദളിത് ബന്ധു കള്ള ചരിത്രം എഴുതുന്നു എന്ന് കാട്ടി എഴുതി .
ദലിത്ബന്ധു വും ഞാനും അടുത്ത സുഹൃത്തുക്കൾ . അദ്ദേഹത്തിന്റെ നമഃശിവായം വീട്ടിൽ പല തവണ പോയിട്ടുണ്ട്. കുടുംബത്തിനെ അറിയാം .കാഞ്ഞിരപ്പള്ളിയിൽ ബന്ധുക്കൾ ഉണ്ട് . അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും എന്റെ ശേഖരത്തിൽ ഉണ്ട്. ലഭ്യമല്ലാത്ത ചില പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ് അദ്ദേഹം നൽകാറുണ്ട് . എസ് ശങ്കു അയ്യരുടെ കേരള ചരിത്രത്തിലെ അജ്ഞാത ഭാഗങ്ങൾ ഉദാഹരണം . കാഞ്ഞിരപ്പള്ളി മീനാക്ഷി കോവിലിലെ മാവേലി ശാസനത്തെ കുറിച്ചുള്ള പഠനം ആ പുസ്തകത്തിൽ ആണുള്ളത് . എന്നാൽ തുറന്നു പറയട്ടെ . ദളിത് ബന്ധുവിന്റെ ദളവാക്കുളം വെറും കെട്ടുകഥ ആണ് . രാമയ്യൻ ദളവായ്ക്കു കുളിച്ചു താമസിക്കാൻ കുഴച്ച കുളം ആണ് ദളവാക്കുളം .
ദളവാ വേലുത്തമ്പി അല്ല രാമയ്യൻ ആണ് .
ക്ഷേത്രക്കുളത്തിൽ ശവശരീരങ്ങൾ ഇടാൻ യാതൊരു വഴിയും ഇല്ല ."പപ്പനാവ പിള്ള" എന്ന് ദലിത്ബന്ധുവും വത്സല ശിഷ്യൻ ഡോ അജയ് ശേഖറും വിശേഷിപ്പിക്കുന്ന വൈക്കം പത്മനാഭ പിള്ള എന്ന വടക്കു മുഖം മുളക് മടിശീല കാര്യക്കാർക്കു (അക്കാലത്തെ ധനമന്ത്രി ) ദലിത്ബന്ധു പറയുന്ന കൂട്ടക്കൊല യുമായി യാതൊരു ബന്ധവും ഇല്ല. ദളവാക്കുളത്തിൽ ആരുടെയും ആസ്തി കൂടങ്ങൾ കിടപ്പില്ല . ഉണ്ടായിരുന്നു എങ്കിൽ 1962 കാലഘട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ ഒന്നാം വര്ഷം വിദ്യാർത്ഥികൾക്കായി അവയിൽ അൻപതെണ്ണം മുങ്ങി എടുക്കുമായിരുന്നു . കാരണം എസ് .എൻ .ഡി.പി സെക്രട്ടറി തലയോലപ്പറമ്പ് കെ ആർ .നാരായണന്റെ മകൻ ഡോ .കെ.എൻ പ്രകാശൻ അക്കാലം കോട്ടയം മെഡിക്കൽ കോളേജിൽ ഞങ്ങളുടെ അദ്ധ്യാപകൻ ആയിരുന്നു . അമ്പതു ഒന്നാം വര്ഷം വിദ്യാർത്ഥികൾക്കായി അമ്പതു അസ്ഥിപഞ്ജരം കിട്ടാൻ തിരുവനന്തപുരം ,മദിരാശി ,കട്ടയ്ക്കു തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടി വന്നു .
ഡോ .പ്രകാശ നോ ആരോഗ്യമന്ത്റിയും കോട്ടയം മെഡിക്കൽ കോളേജ് സ്ഥാപകനും ആയ വൈക്കം കാരൻ വി.കെ വേലപ്പനോ ദലിത്ബന്ധു പറയുന്ന അസ്ഥിപഞ്ജരങ്ങൾ വൈക്കം ക്ഷേത്രക്കുളത്തിൽ കിടന്നിരുന്ന വെങ്കിൽ അവ മുങ്ങിയെടുക്കാൻ വേണ്ട മാർഗ്ഗങ്ങൾ സ്വീകരിക്കുമായിരുന്നു . ആ ആശിപഞ്ജരങ്ങൾ എക്കാലവും നമ്മുടെ മുൻപിൽ നില നിൽക്കുമായിരുന്നു അത് സംഭവിച്ചില്ല
എന്റെ പ്രിയ സുഹൃത്ത് ദളിത് ബന്ധു വെറും കെട്ടുകഥ എഴുത്തുകാരനായി തരം താണു .
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കൊടിമരത്തിൽ കുതിരയെ കെട്ടി ക്ഷേത്ര ഭണ്ടാകാരത്തിലെ അളവറ്റ നിധി കൊള്ളയടിക്കാൻ വന്ന ടിപ്പുസുൽത്താൻ വെള്ളത്തിൽ മുക്കി ഓടിച്ചു വിട്ട വൈക്കം കാരൻ ദേശസ്നേഹി കണ്ണെഴം പത്മനാഭ പിള്ള യെ അധിക്ഷേപിക്കാൻ കള്ള ചരിത്രം എഴുതി കാശുവാരിയ ദളിത് ബന്ധുവിന് ഞാൻ മോന്സണ് (Mon Son) പട്ടം നൽകുന്നു .
Comments
Post a Comment