“ലോക പെരുംനുണയൻ” ഡോ .എം .ജി .എസ് നാരായണൻ
9447035416
drkanam@gmail.com
മാതൃഭൂമി ആഴ്ചപ്പതിപ്പിൽപ്രസിദ്ധീകരിക്കപ്പെട്ട ഒരു കത്തിന് ഒന്നാം സമ്മാനമായി 500 രൂപായ്ക്കു മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം വാങ്ങാൻ എനിക്ക് അവസരം കിട്ടി .
അങ്ങനെയാണ്, എം ജി എസ് എഴുതിയ “ചരിത്ര സത്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ” (ഡിസംബർ 2022) എന്ന ചരിത്ര ലേഖന സമാഹാരം വില നൽകാതെ വാങ്ങിക്കാനും തുടർന്ന് വായിക്കാനും ഇട വന്നത് .
കഴിഞ്ഞ 25 വർഷമായി എം .ജി .എസ്സിനെ അവസരം കിട്ടുമ്പോഴെല്ലാം ഞാൻ വിമര്ശിക്കാറുണ്ട്. അതിനാൽ വീണ്ടും വീണ്ടും എഴുതേണ്ടി വരുന്നു .
ആലപ്പുഴക്കാരൻ മനോന്മണീയം സുന്ദരൻ പിള്ള എന്ന , “ദക്ഷിണേന്ത്യൻ (കേരള )ശാസ്ത്രീയ ചരിത്ര പിതാവി”നെ, പ്രൊഫസ്സർ നാരായണൻ അവസരം കിട്ടുമ്പോഴെല്ലാം തമസ്‌കരിക്കും . മുൻഗവർണർ,മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ,കോയൻപത്തൂർ സ്വദേശി ,പാരമ്പര്യ കർഷകൻ പി.സദാശിവത്തെ പോലെ അപൂർവ്വം ചരിത്ര പണ്ഡിതർ മാത്രം അത് ചൂണ്ടിക്കാട്ടും (പത്രവാർത്ത കാണുക). മറ്റുള്ളവർ കണ്ണടയ്ക്കും .
“ചരിത്രസത്യങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ”(എം .ജി .എസ് 2021 ) എന്ന മാതൃഭൂമി ചരിത്ര ലേഖന സമാഹാരത്തിലെ 187 -189 പേജുകളിൽ ഒരു ലോക മഹാ പേരും നുണ പ്രൊഫസ്സർ എഴുതി വിടുന്നു . 1910 ൽ ആണ് തിരുവിതാം കൂറിൽ പുരാവസ്തു വകുപ്പ് സ്ഥാപിച്ചത് എന്ന് നാരായണൻ.ഹിമാലയൻ നുണ .
അദ്ദേഹത്തിന്റെ മറ്റു ചിലപുസ്തകങ്ങളിലും ഈ പച്ചക്കള്ളം കാണാം. ആധ്രകാരനായ ടി .ഏ ഗോപിനാഥ റാവു ആയിരുന്നു തിരുവിതാം കൂർ പുരാവസ്തു വകുപ്പിന്റെ ആദ്യ മേധാവി എന്ന പച്ചക്കള്ളവും അദ്ദേഹം വീണ്ടും എഴുതി വയ്ക്കുന്നു.
ഇനി നമുക്ക് വിക്കി വായിക്കാം
Kerala State Department of Archaeology is the archaeology department of the Government of Kerala. It had its origins in the Travancore State Archaeology Department which was started in December 1891. Sundaram Pillai, professor of philosophy at the Maharaja’s College in Thiruvanantapuram, had opened an institution to make copies of rock inscriptions. The then Maharaja, Sree Moolam Thirunal Rama Varma, gave a grant of Rs 50 a month for a year in 1891 for this purpose. What Sundaram Pillai sought to achieve with the grant was trace the history of the kings of Travancore, who ruled for two centuries before 1335 C.E., which was missing in royal records. ഇനി ഒരു സർക്കാർ വെബ് സൈറ്റ് കാണാം https://www.archaeology.kerala.gov.in/ Sundaram Pillai did indeed trace and record several royal inscriptions, such as on the temples at Rajendracholeswaram, Thiruvallom, Puravari-Chaturvedimangalam, and Kotar. He published a brief history of the sovereigns of Travancore in the 12th and 13th centuries, entitled ‘Some Early Sovereigns of Travancore’. It was Sundaram Pillai’s investigations that facilitated the institution of a full-fledged archaeology Department in Travancore. Sundaram Pillai was appointed the honorary archaeologist of Travancore in 1896. After Sundaram Pillai’s death in 1902, T.A. Gopinatha Rao …….. ഇനി നമുക്ക് 2017 മാർച്ചു ലക്കം വിജ്ഞാന കൈരളിയിൽ “ആരാണീ മനോന്മണീയം സുന്ദരൻ പിള്ള ?” എന്ന പേരിൽ ഡോ .എം ജി ശശിഭൂഷൺ എഴുതിയ
ലേഖനത്തിലെ ചില ഭാഗങ്ങൾ വായിക്കാം .പുറം 63 -66 (ഫോട്ടോ കോപ്പി കാണുക )
“യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴാണ് പി.സുന്ദരംപിള്ള പഴയ വട്ടെഴുത്ത് ലിഖിതങ്ങളും പഠനത്തിലേക്ക് തിരിഞ്ഞത് ,അവധി ദിവസങ്ങളിൽ കാള വണ്ടിയിലോ ,കുതിര വണ്ടിയിലോ യാത്രചെയ്തു വേണമായിരുന്നു ഇതിനായി തെക്കൻ തിരുവിതാം കൂറിലെ ക്ഷേത്രങ്ങളിൽ അന്നൊക്കെ ചെന്നെത്തേണ്ടത് . തിരുവല്ലം ,തിരുവട്ടാർ ,കേരളപുരം ,ചോളപുരം ,കോട്ടാർ ,തിരുവനന്തപുരം ,ആറ്റിങ്ങൽ ,ദേവീദേവേശ്വരം ,മിത്രാനന്തപുരം ,കരിംകുളം ,വർക്കല തുടങ്ങിയ ക്ഷേത്രങ്ങളിലെ ലിഖിതങ്ങളാണ് പി .സുന്ദരം പിള്ള പ്രധാനമായും പകർത്തിയത് .
വീരകേരള വർമ്മ ,വീര രാമവർമ്മ ,വീരഇരവി വർമ്മ ,വീര ഉദയ മാർത്താണ്ഡ വർമ്മ ,കോത മാർത്താണ്ഡ വർമ്മ ,സർവാംഗ നാഥ ആദിത്യ വർമ്മ ,ദേവധരൻ കേരളൻ ,വീരരാമ കേരളവർമ്മൻ ,വീര രവി കേരളവർമ്മ ,പത്മനാഭ മാർത്താണ്ഡവർമ്മ ,ആദിത്യ രാമവർമ്മ ,ചേര ഉദയ മാർത്താണ്ഡവർമ്മ ,തുടങ്ങിയ വേണാട്ടു രാജാക്കന്മാരുടെ ശിലാലിഖിതങ്ങൾ ലിപി മാറ്റം വരുത്തിട്ട ശേഷം പരിഭാഷപ്പെടുത്തി “സം ഏർലി സോവറിൻസ് ഓഫ് ട്രാവൻകോർ (1894 ) എന്നൊരു പുസ്തകം സുന്ദരൻ പിള്ള പ്രസിദ്ധപ്പെടുത്തി .ദക്ഷിണേന്ത്യൻ ക്ഷേത്ര ലിഖിതങ്ങൾ പഠിച്ച ഹൂൽഷ് ,വെങ്കയ്യ തുടങ്ങിയവർ ആയിരുന്നു സുന്ദരം പിള്ളയുടെ വഴികാട്ടികൾ .ബയൂ ഹളർ,റോബർട്ട് സെവൽ .തുടങ്ങിയവരെയും ലിപി പഠനത്തിൽ ഗുരുക്കന്മാരായാണ് സുന്ദരംപിള്ള കണ്ടത് . ടി .എൻ ഗണേശൻ പിള്ള ,കെ.എൻ .ശിവരാജപിള്ള എന്നിങ്ങനെ രണ്ടു പണ്ഡിതർ അദ്ദേഹത്തിന് സഹായികൾ ആളുണ്ടായിരുന്നു .
തിരുവിതാം കൂർ സർക്കാർ പ്രസിദ്ധീകരിച്ച പഞ്ചാംഗങ്ങ ളിലോ പി.ശങ്കുണ്ണി മേനോന്റെ “തിരുവിതാംകൂർ ചരിത്ര “ത്തിലോ (1878 ) പരാമര്ശിച്ചിട്ടില്ലാത്ത തിരുവിതാം കൂറിലെ പന്ത്രണ്ടു ഭരണാധികാരികളെ കുറിച്ച് കേട്ടപ്പോൾ നാട്ഭരിച്ചിരുന്ന മൂലം തിരുനാൾ രാമവർമ്മ (1885 -1924 )യ്ക്ക് സന്തോഷമായി.പാരിതോഷികമായി എന്താണ് വേണ്ടതെന്നു ചോദിച്ച മഹാരാജാവിനോട് തിരുവിതാംകൂറിൽ ഒരു പുരാവസ്തു വകുപ്പ് തുടങ്ങണമെന്നായിരുന്നു സുന്ദരം പിള്ള മറുപടി പറഞ്ഞത് .
സുന്ദരം പിള്ളയുടെ ഈ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് തിരുവിതാം കൂറിൽ പുരാവസ്തു വകുപ്പ് 1896 -ൽ ആരംഭിച്ചത് .വകുപ്പിന്റെ ആദ്യത്തെ ഓണററി സൂപ്രണ്ടായി പി.സുന്ദരം പിള്ളയെ തന്നെ നിയമിച്ചു .”ഇനി പ്രൊഫസ്സർ നാരായണൻ പടച്ചു വിട്ട ഹിമാലയൻ നുണ കാണുക
“വളരെ വിഷമിച്ച് ഇരുപത്തി അഞ്ചോളം വട്ടെഴുത്തിലുള്ള ചേരകാല പുരാലിഖിതങ്ങൾ Travancore Archaeolagical Series ,South Indian Inscriptions . Epigraphical Reports എന്നിവയിൽ നിന്നും പ്രമാണങ്ങൾ തേടിപ്പിടിച്ചു ,തമിഴ് വട്ടെഴുത്ത് പാഠവും ഇ൦ഗ്‌ളീഷ് തർജ്ജമയും കുറിപ്പുകളുമായി പ്രൊഫ .പി .സുന്ദരൻ പിള്ളയും (Some Early Soverigns of Travancore ) പിന്നീട് ഇളംകുളം കുഞ്ഞൻ പിള്ളയും (പുസ്തക ലിസ്റ്റ് )പുസ്തകങ്ങൾ രചിച്ചത് “.
എം ജി എസ് നാരായണൻ എന്ന പെരും നുണയനെ നമുക്ക് എന്ത് ചെയ്യാൻ കഴിയും ? കേരളചരിത്ര വിമർശകരുടെ ഒരു സംഘടന ഉണ്ടായിരുന്നു വെങ്കിൽ പ്രഫസർ നാരായണനെ പിടിച്ചു മുക്കാലിയിൽ കെട്ടി പത്ത് അടി കൊടുക്കാമായിരുന്നു .
ജന്മഭൂമി പത്രം 2017 ൽ നാലുവാള്യം ഓണപ്പതിപ്പു പ്രസിദ്ധീകരിച്ചിരുന്നു .അതിൽ “അവിട്ടം “ എന്നതിൽ എന്നിവർ എം ജി എസ്സിന്റെ വിശദമായ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു (പുറം ). “ എം ജി എസ് ,ചെറിയച്ഛൻ മാത്രം ,അച്ഛൻ മനോന്മണീയം” എന്ന എൻ്റെ(ഡോ .കാനം ശങ്കരപ്പിള്ള യുടെ ) 2011 ഏപ്രിൽ 11 ലക്കം കേസരി ലേഖനത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു . ”കാനം വലതു കമ്മ്യൂണിസ്റ് ആണ്” എന്നായിരുന്നു മറുപടി . വീണ്ടും ചോദിച്ചപ്പോൾ “പാർട്ടി കൂറാണ് പ്രധാനം” എന്നായിരുന്നു ചരിത്ര പ്രഫസറുടെ മറുപടി (ഫോട്ടോ കോപ്പി കാണുക) പ്രായാധിക്യത്താൽ (ശതാഭിഷേകം കഴിഞ്ഞ 84 കാരൻ )ഓർമ്മ ശക്തി കുറഞ്ഞ പ്രൊഫസ്സർ ഡോക്ടർ കാനം ശങ്കരപ്പിള്ളയും വലതു കമ്മ്യൂണിസ്റ് നേതാവ് കാനം രാജേന്ദ്രനും ഒരാൾ എന്ന് കരുതി എന്ന് തോന്നുന്നു .
മറുപടിയിൽ പ്രൊഫസ്സർ മനോന്മണീയം സുന്ദരൻ പിള്ളയെ, പൊന്നാനി പ്രൊഫസ്സർ, കൂടെ കൂടെ “അയാൾ “ എന്നാണു പരാമർശിച്ചത് .മലബാർ (രീതി) ഭാഷയാവാം “അയാൾ “ (ഇവിടെ എം ജി .എസ് നാരായണൻ ) അപ്പോൾ ഉപയോഗിച്ചത് . ലേഖനങ്ങളിൽ ,പ്രഭാഷണങ്ങളിൽ എം ജി എസ് എന്ന(ക്ഷമിക്കണം ) “അയാൾ” (കോട്ടയം ഭാഷയിൽ അറിവ് നേടിയവർ “അദ്ദേഹം” ആണ്) മനോന്മണീയത്തെ താഴ്ത്തിക്കെട്ടാനും തമ്സ്കരിക്കാനും ശ്രമിക്കുന്നതായി കാണാം. “ചരിത്രം വ്യവഹാരം-കേരളവും ഭാരതവും”‘ ,കറന്റ് ബുക്സ് ജൂൺ 2015 എന്നലേഖനസമാഹാരത്തിൽ “അത്രയൊന്നും പറയാൻ ഇല്ലാത്ത സുന്ദരൻ പിള്ള ” എന്ന അതി നീചമായ ഒരു പ്രയോഗം ഉണ്ട്എംജിഎസ് വക .ലഞ്ജിക്കുക മലയാളമേ, എന്നല്ലാതെ എന്ത് പറയാൻ ? 2024 ഡിസംബർ 22
Comments
Post a Comment