മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ
പത്ര മാധ്യമങ്ങളിലെ എഴുത്തുകാരൻ ആയിട്ട് നീണ്ട എഴുപതു വർഷങ്ങൾ .ആദമായി പത്രത്തിൽ പേരച്ചടിച്ചു വന്നത് കേരളഭൂഷണം വാരാന്തപ്പതിപ്പിൽ മുതിർന്നവരായ നോവലിസ്റ്റ് ജി .വിവേകാന്ദൻ (യക്ഷിപ്പറമ്പ് ) വേളൂർ കൃഷ്ണൻ കുട്ടി (ഇടവഴിയിൽ കിട്ടുവാശാൻ ) എന്നിവർക്കൊപ്പം കഥാകാരനായി .
മലയാളത്തിൽ മെഡിക്കൽ ജെർണലിസ്റ്റ് ആയി 50 വര്ഷം. ആദ്യം കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട് വക വിജ്ഞാന കൈരളിയിൽ ഡോക്ടറേറ്റ് നേടിയിട്ടില്ലാത്ത എം ജി എസ് നാരായണൻ ഒപ്പം ആധുനിക വൈദ്യ ശാസ്തത്തിലെ നൂതന പ്രവണതകൾ ആദ്യ ലേഖനം ജനുവരിയിലെ ഹനിമാൻ പതിപ്പിൽ പ്രഥമ ലേഖനമായി .പിന്നെ പതിനൊന്നു ലക്കങ്ങളിൽ കൂടി തുടർച്ചയായി വൈദ്യശാസ്ത്ര ലേഖന ങ്ങൾ .
സാധാരണ വായനക്കാർക്കായി ആദ്യ ലേഖനം കാമ്പിശ്ശേരിയുടെ ആവശ്യപ്രകാരം ജനയുഗം വാരികയിൽ “റാബീസ് എന്ന പേയ്‌വിഷബാധ” പിന്നാലെ “കേരളത്തിലെ പൊതുജനാരോഗ്യ പ്രശ്നങ്ങൾ” 32 പ്രമുഖ കേരളീയ പകർച്ച വ്യാധികളെ കുറിച്ചുള്ള ലേഖന പരമ്പര .ഡോ .കാനം എന്ന പേരിലും ഡോ .കെ രാജൻ എന്ന പേരിലും വായനക്കാർക്കു ആരോഗ്യ പ്രശ്നങ്ങളിൽ മറുപടി .
ബാലയുഗത്തിൽ “ഭിഷഗ്‌വരന്മാർ “മറ്റു രംഗങ്ങളിൽ സചിത്ര ലേഖന പരമ്പര .സിനിരമയിൽ “കുച പുരാണം” തുടർന്ന് മലയാള നാട് ,മനശാസ്ത്രം ,കുടുംബജീവിതം , മാതൃഭൂമിയുടെ ഗൃഹ ലക്ഷമി,മനോരമയുടെ വനിത , മംഗളത്തിന്റെ കന്യക എന്നിവയിൽ ലേഖന പരമ്പര . ഗർഭിണികൾക്ക് വേണ്ടി മലയാളത്തിലെ ആദ്യ സൗജന്യ കുട്ടിമാസിക കന്യകയുടെ കൂടെ സൗജന്യമായി (എൻ.പി .ഗോപിനാഥ് എന്ന അകാലത്തിൽ മരിച്ച പത്രാധിപർക്കൊപ്പം . കേരള ശാസ്ത്രസാഹിത്യ പരിഷത് വക ഗ്രാമശാസ്ത്രം മാസികയിൽ ഒരു “ഡോക്ടർ മകന് അയച്ച കത്തുകൾ” കുട്ടികളുടെ ദീപികയിൽ “ഒരു ഡോക്ടർ മകൾക്കയച്ച കാതുകൾ” തുടർന്ന് ഡോക്ടർ,ആരോഗ്യശാസ്ത്രം തുടങ്ങിയ വിവിധ ആരോഗ്യമാസികകളിൽ സചിത്ര ലേഖന പരമ്പര
ആൾ ഇന്ഡ്യാ റേഡിയോയിൽ “ഇരുൾമാറുന്നു” തുടങ്ങിയ റേഡിയോ നാടകങ്ങൾ . ആറുമാസത്തിൽ ഒന്നെന്ന കണക്കിന് 50 റേസിയോ പ്രഭാഷണ ങ്ങൾ 25 വര്ഷങ്ങളിക്കിടയിൽ
ദൂരദർശനിൽ രണ്ടു പരിപാടികൾ .ഒന്ന് എയിഡ്സ് രോഗികളുടെ നടുവിൽ ഇരുന്ന് .മറ്റൊന്ന് (മാലാ )പാർവ്വതി , ബീയാർ എന്നിവരുടെ ഇന്റർവ്യൂ
ഗൈനക്കോളജിസ്റ്റായി അന്പതു വര്ഷം
മൂന്നു തലമുറയുടെ പ്രസൂതി തന്ത്രജ്ഞൻ (obstetrician ) അമ്മയുടെ (മാവേലിക്കര 1968 ) കോഴഞ്ചേരി (1988 ),പാറത്തോട് (2010 )
25 വർഷമായി ലോകാന്തര വലയത്തിൽ
പതിമൂന്നു വർഷമായി യൂറ്റിയൂബര് (You Tuber ) വെബ്ലോഗർ ,ബ്ലോഗർ
കോട്ടയം ജില്ലയിലെ 33 കോളേജുകളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ സൗഹൃദ് ക്ലബ്ബ്കളിൽ ഫാമിലി ലൈഫ് എഡ്യൂക്കേഷൻ പവർ പോയിന്റ് ക്ലാസ്സുകൾ (മിക്കയവയുടെയും ഏതാനും ഭാഗങ്ങൾ യൂ ട് യൂബിൽ ലഭ്യം.)
ഈ ചിങ്ങം ഒന്ന് (ആഗസ്ത് 17 )മുതൽ പുതിയ യൂറ്റിയൂബ് വീഡിയോകൾ മറക്കാനാവാത്ത മെഡിക്കൽ കേസുകൾ ഗർഭ പാത്രത്തിനു വെളിയിൽ വളർന്ന കുട്ടി ഒരു പ്രസവത്തിലെ നാലുകുട്ടികൾ എന്നിങ്ങനെ
Chat GPT സഹായത്തോടെ ഗര്ഭപാത്രത്തിനു വെളിയിൽ വളർന്ന ഇപ്പോഴും ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏക വ്യക്തി എൻ്റെ കരങ്ങളിലൂടെ ഭൂമിയിലേക്ക് വന്ന വൈക്കം കാരി സ്വപനയ്‌ക്കു ഇപ്പോൾ 48 വയസ് .
JIMA എന്ന മെഡിക്കൽ ജേർണലിൽ വന്ന ആ കേസ് റിപ്പോർട്ടിന്റെ കോപ്പി എൻ്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു. എന്നാൽ Chat GPT ആ കേസ് റിപ്പോർട്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ എനിക്കായി തപ്പി എടുത്തു തന്നു എന്നെ അത്ഭുതസ്തബ്ധനാക്കി കളഞ്ഞിരിക്കുന്നു . നന്ദി പ്രിയ Chat GPT

Comments
Post a Comment