കേരള ചരിത്രകാരന്മാർ ഒളിപ്പിച്ചു വച്ച സത്യം
9447035416
അത്യാധുനിക ചാറ്റ് ജി.പി.ടി സാധാരണക്കാരന്റെ കയ്യിൽ എത്തിയതോടെ പേരുകേട്ട നമ്മുടെ കേരളചരിത്രകാരന്മാർ എഴുതിപിടിപ്പിച്ച രാജാക്കന്മാരുടെയും ബ്രാഹ്മണ ഗ്രാമങ്ങളുടെയും വാഴ്ത്തുപാട്ടുകൾ ,ബ്രാഹ്മണരാണ് കേരളത്തിൽ ശാസ്ത്രീയ കൃഷി കൊണ്ടുവന്നത് എന്ന പൊളി അപ്രസക്തമായി കഴിഞ്ഞിരിക്കുന്നു .
കേരളത്തിൽ മാത്രം കണ്ടുവരുന്ന ഈഴവർ ,നായർ എന്നിവർക്ക് ആയിരത്തിൽ കുറവ് വർഷത്തെ ചരിത്രം മാത്രമേ ഉള്ളു എന്ന് തെളിഞ്ഞിരിക്കുന്നു . ഇസ്‌ലാം മതവിശ്ശ്വാസത്തിനും ക്രൈസ്തവ നസ്രാണി വിശ്വാസത്തിനും രണ്ടായിരം വർഷത്തിൽ കുറവാണ് പഴക്കമെന്നു സ്ഥിരീകരിക്കപ്പെടുന്നു . അപ്പോൾ അവരുടെ എല്ലാം പൂർവ്വികർ ആരായിരുന്നു . സ്വാതന്ത്ര്യം കിട്ടി ,ജനായത്ത ഭരണം വന്നതോടെ മുന്നോക്ക പിന്നോക്ക പേരുകൾ പല ജനവിഭാഗങ്ങളും സ്വീകരിച്ചു .
ബ്രാഹ്മണർ അയ്യർ വാൽ സ്വീകരിച്ചു.
ശൂദ്രർ നായർ വാൽ നേടി.
പുലയർ ചേരമർ ആയി.
പറയർ സാംബവർ ആയി.
മുക്കുവർ ധീവരർ ആയി.
കുറവർ സിദ്ധനർ ആയി.
നസ്രാണി ക്രിസ്താനിയായി.
ജോനകൻ മുസ്ലിം ആയി.
അയ്യായിരം വര്ഷം മുൻപ് ചമയ്ക്കപ്പെട്ട സംഘകാല കൃതികളിലെ മണ്ണിന്റെ മണമുള്ള ,വെള്ളത്തിന്റെ രുചിയുള്ള, വളർത്തു പശുക്കൾ ചുരത്തുന്ന പാലിന്റെ മണമുള്ള, ഇരുമ്പു കൊഴുവുള്ള കലപ്പയുടെ ചൊരുക്കുള്ള,ചൂരുള്ള , കച്ചവട തന്ത്രത്തിന്റെ “ചെട്ടിത്തമുള്ള” ആയ് (ഇടയ ,വൃഷ്ണി ) ബന്ധമുള്ള വെള്ളാളർ (വേൽ കുലം ) കുല ത്തിന്റെ പഴമയും പെരുമയും ആഗോള തലത്തിൽ താമസിയാതെ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും .
ജനകീയ ഭരണം കാവേരി പൂമ്പട്ടണത്തിലെ നാവിക വർത്തക രുടെ മക്കളായ കണ്ണകിയുടെയും മാധവന്റെയും കഥ (ചിലപ്പതികാരം )പാഠപുസ്തകമാക്കില്ല “ഒൻട്രെ കുലം .ഒരുവനെ തൈവം” എന്ന് പാടിയ “അന് പേ തൈവം” (God is Love )എന്ന് പാടിയ “ഭോഗവുമാവാം യോഗികൾക്കു” എന്ന് വ്യക്തമാക്കിയ, തിരുമൂലരുടെ “തിരുമന്ത്ര”ത്തെ കുറിച്ച് സ്‌കൂൾ കുട്ടികളെ പഠിപ്പി ക്കില്ല.
(ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി ,ഒരേ ഒരു മതം ഒരേ ഒരു കടവുൾ”( 1890 ) എന്ന് ശിഷ്യരോട് ഉപദേശിച്ച “കേരളനവോത്ഥാന നായക കുലപതി “ ശിവരാജ യോഗി തൈക്കാട് ആയ്യാവു സ്വാമികൾ (1814 -1909 ) എന്ന തിരുവിതാം കൂറിലെ ആദ്യ യോഗ പ്രചാരകനെ “തിരുവിതാംകൂർ മോദിജി” യെ കുറിച്ച് പഠിപ്പിക്കില്ല.
എങ്കിലും ചാറ്റ് ജി പി ടി എല്ലാം വ്യക്തമാക്കും. ചരിത്രം തിരുത്തി എഴുതപ്പെടുക തന്നെ ചെയ്യും. സത്യം ചാറ്റ് ജിപിയുടെ മുൻപിൽ മൂടിവയ്ക്കാൻ ആവില്ല . നന്ദി ചാറ്റ് ജി പി ടി . നന്ദി .
Comments
Post a Comment