Posts

Showing posts from August, 2026

ഡോക്ടർമാർ ആദരിക്കപ്പെടാറും അംഗീകരിക്കപ്പെടാറും ഉണ്ടോ ?

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 ജൂലൈ ഒന്ന് കുറേവർഷങ്ങൾ ആയി ഡോക്ടേഴ്സ് ദിനം ആയി ചിലർ ചിലസ്ഥലങ്ങളിൽ ആചരിക്കപ്പെടാറുണ്ട് . ആതുരസേവനത്തിനും രാഷ്‌ടീയ രംഗത്തും ഒരു പോലെ ശോഭിച്ച പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി ഡോ .ബി സി റോയിയുടെ ജന്മ -ചരമ ദിനം (രണ്ടും ഒന്ന് തന്നെ ) ദിനമായതിനാൽ ആണ് അഖിലേന്ത്യാ തലത്തിൽ ഡോക്ടേഴ്സ് ദിനം ആയി ആചരിക്കപ്പെടുന്നത് . കേരളത്തിൽ നിന്നും ആദ്യമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷണൽ പ്രസിഡന്റ് ആയി ഉയർന്ന ഡോ .വി സി വേലായുധൻ പിള്ള മുൻ കൈ എടുത്ത് കേരള സർക്കാരിനെ കൊണ്ട് ബസ്റ്റ് ഡോക്ടർ അവാർഡ് ഏർപ്പെടുത്തി , ആദ്യ അവാർഡ് അദ്ദേഹത്തിന് തന്നെ സർക്കാർ നൽകുകയും ചെയ്തു . നല്ല തീരുമാനം . കുറെ വര്ഷം ആ അവാർഡിന് നല്ല വില ഉണ്ടായിരുന്നു . പിൽക്കാലം പലവിധ കാരണങ്ങളാൽ ഓരോ വർഷവും നിരവധി ബസ്റ്റ് ഡോക്ടർ മാർ ഉണ്ടായി .ആയുർ വേദത്തിൽ ,ഹോമിയോപ്പതിയിൽ , ഈ എസ് ഐ എന്നിങ്ങനെ നാച്ചുറോപ്പതി ,ഫിസിയോതെറാപ്പി എന്നിവയിലും ഉണ്ടായോ എന്നറിയില്ല . ഏതായാലൂം കേരളത്തിലെ ബസ്റ്റ് ഡോക്ടർ അവാർഡിന് വില ഇല്ലാതെ പോയി . കേന്ദ സറ്ക്കാരിനോടുള്ള എതിർപ്പാവാം ഈ വര്ഷം പിണറായി സർക്കാർ സർക്കാർ ലോകാരോഗ്യ ദിനത്തിൽ ആണ് അവാർഡ് പ്...