Posts

Showing posts from June, 2020

ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് വിമര്‍ശിക്കപ്പെടുന്നു

Image
ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് വിമര്‍ശിക്കപ്പെടുന്നു (തരിസാപ്പള്ളി പട്ടയം സിറിയന്‍ ക്രിസ്ത്യന്‍ പട്ടയം അല്ല,   പിന്നെയോ “വെള്ളാള പട്ടയം”) ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം മൊബ :9447035416 സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേട് എന്നും കോട്ടയം ചെപ്പേട് എന്നും ഹെര്‍മന്‍ ഗുണ്ടെര്ട്ടിനാല്‍ വിശേഷിപ്പിക്കപ്പെട്ട ( C.E 1844 ) തരിസാപ്പള്ളി പട്ടയം ( C.E . 849 ) വേണമെങ്കില്‍, കുരക്കേണി കൊല്ലം പട്ടയം എന്നോ അയ്യനടികള്‍ പട്ടയം എന്നോ സ്ഥാണു രവി പട്ടയം എന്നോ വിശേഷിപ്പിക്കപ്പെടാം.എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ “വെള്ളാള പട്ടയം” എന്നാണ് അറിയപ്പെടെണ്ടത് എന്ന് സ്ഥാപിക്കയാണ് ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം . കേരള “നസ്രാണിപഴമ” സ്ഥാപിക്കാന്‍ കേരളചരിത്രരേഖകളെ വളച്ചൊടിച്ച വിദേശ ക്രിസ്ത്യന്‍ മതപ്രചാരകന്‍ ആയിരുന്നു തലശേരിയില്‍ ബാസല്‍ മിഷന്‍ സ്ഥാപിച്ച ,ഏറെ വാഴ്ത്തപ്പെട്ട, ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് എന്ന ജര്‍മന്‍ പാതിരി ( 1814 - 1893 ).പ്രൊഫ.സ്കറിയ സഖറിയ, ജര്‍മനിയില്‍ പോയി സായിപ്പിന്‍റെ ഭവനത്തില്‍ നിന്ന് കണ്ടെത്തിയ, മലയാള ലേഖനങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച   “ കേരളപ്പഴമയും മറ്റും ” എന്ന ഗ്രന്ഥ (ഡി.സി ബുക്സ് 1992 ) ത്തിലെ “നസ