Posts

Showing posts from September, 2023

CE 2024

ഹാരപ്പൻ വെള്ളാള നാഗരികതയുടെ കണ്ടെത്തലിന്റെ നൂറാം വർഷം

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 സിന്ധു നദീതട സംസ്കൃതി അനാവരണം ചെയ്തുകൊണ്ടുള്ള ഇന്ത്യൻ ആർക്കിയോളജി വകുപ്പ് മേധാവി സർ ജോണ് മാര്ഷലിന്റെ ആദ്യ ശാസ്ത്രീയ ലേഖനം, ഇല്ലസ്‌റ്റേറ്റഡ്‌ ലണ്ടൻ ന്യൂസ് എന്ന പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വരുന്നത്, 1924 സെപ്തം ബറിൽ. വേദ കാല സംസ്കൃതിയാണ് ഏറ്റവും പ്രാചീനമായ ഭാരതീയ സംസ്കൃതി എന്ന അതുവരെയുള്ള ധാരണ തെറ്റ് എന്ന് അതോടെ ബോധ്യമായി . മോഹൻജൊദാരോ, ലോതൽ തുടങ്ങി മറ്റു പല പ്രദേശങ്ങളിലും അത്തരം നാഗരികത പിൽക്കാല ഉല്ഖനനങ്ങൾ വഴി കണ്ടെത്തി . എന്നാൽ ആദ്യം കണ്ടെത്തിയ “ഹാരപ്പ” യുടെ പേരിൽ ആണ് സിന്ധുഗംഗാതട അറിയപ്പെടുന്നത് . സ്പാനീഷ് ജസ്യൂട്ട് പുരോഹിതനും പുരാവസ്തു ഗവേഷകനും മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ് ചരിത്ര പ്രൊഫസറുമായ റവ .ഫാദർ എച്ച് .ഹേരാസ് ഹാരപ്പൻ നാഗരികത “വെള്ളാള നാഗരികത ആണ് എന്ന് കണ്ടെത്തുന്നത് 1938 ൽ . കൽക്കട്ടയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന “ദ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടർലി” (വാ ല്യം XIV, പുറം 245 -255) എന്ന ജേർണലിൽ എഴുതിയ “വെള്ളാളാസ് ഇൻ മോഹൻജൊദാരോ” എന്ന ലേഖനം വായിക്കുക . “വേൽ” (ശൂലം ) ധാരിയായ വേലായുധനെ ,മാമലമുകളിൽ വ

വ്യക്തിനാമങ്ങളിലെ സ്ഥലപ്പേരുകൾ അവയുടെ ചരിത്രം

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com ജന്മനാടിന്റെ പേര് തന്റെ പേരിനോടൊപ്പം ഉപയോഗിച്ച് പോരുന്ന നിരവധി എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമുണ്ട് ഈ ഭൂമിമലയാളത്തിൽ . ആരാണ് ഈ ശീലം ആദ്യം ആദ്യം തുടങ്ങിയത് എന്നറിഞ്ഞുകൂടാ . കവികൾ ആയ നിരണം, ഉള്ളൂർ ,പുത്തൻകാവ് , പാലാ ,പൊൻകുന്നം (ദാമോദരൻ ), നോവലിസ്റ്റുകാരായ തകഴി , വൈക്കം ,കാനം ,കങ്ങഴ,മലയാറ്റൂർ നാടകകൃത്തും കഥാകാരനായ പൊൻകുന്നം(വർക്കി ) ചരിത്ര എഴുത്തുകാരായ ശൂരനാട് , ഇളങ്ങുളം ,ഇടതു പക്ഷ ബുദ്ധി ജീവികൾ ആയ ഏറ്റുമാനൂർ(സോമദാസൻ ) എരുമേലി (പരാമർശ്വരൻ പിള്ള ) കലാകാരികളായ മാവേലിക്കര (പൊന്നമ്മ ), ,കവിയൂർ(പൊന്നമ്മ ,രേവമ്മ ) അടൂർ സഹോദരികൾ, ചലച്ചിത്ര സംവിധായകൻ അടൂർ , കലാകാരന്മാരായ കൊച്ചിൻ ഹനീഫ വൈക്കം മണി കാഥികരായ കെടാമംഗലം, ചലച്ചിത്ര സംഗീത സംവിധായകൻ പറവൂർ (ദേവരാജൻ ) നടൻ പറവൂർ ഭരതൻ രാഷ്‌ടീയ നേതാക്കൾ വെളിയം , കാനം ,പിണറായി ,വക്കം എന്നിങ്ങനെ എത്രയോ പേര് അവരുടെ ജന്മനാടിന്റെ പേരിൽ അറിയപ്പെടുന്നു . ഇവരിൽ ആരാണ് ആദ്യം ഈ ശീലം തുടങ്ങിയത് ? ആർക്കറിയാം . എന്നാൽ തമിഴന്റെ ദ്രാവിഡ ശീലം

UK-Kanam 3: വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ത്രിമൂർത്തി പ്ര...

UK-Kanam 3: വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ത്രിമൂർത്തി പ്ര... : വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ത്രിമൂർത്തി പ്രതിമകൾ ജീവിതകാലത്ത് എത്രയോ പ്രതിമകൾ കണ്ടിരിക്കുന്നു. പലതിനൊടൊപ്പവും നിൽക്കുന്ന ഫോട്ടോ...

വെള്ളാളപ്പഴമയും പെരുമയും ( വെള്ളാളര് ആദ്യകാല നഗരാസൂത്രകര്

Dr. Kanam Sankara Pillai 9447036416 വെള്ളാളരെ കുറിച്ചുള്ള പരാമര്ശം വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു പുരാണങ്ങളിലും കാണില്ല. എന്നാല് പതിറ്റുപ്പത്ത് , (Ten Idylls) ചിലപ്പതികാരം , മണിമേഖല തുടങ്ങിയ പ്രാചീന സംഘകാലക്രുതികളില് കര്ഷകരും മ്രുഗപരിപാലകരും വ്യാപാരികളുമായ, നഗര നിര്മ്മാതാക്കളായ നാഗരികരായ , അക്ഷര ജ്ഞാനികളായ വെള്ളാള സമൂഹത്തെ കണ്ടെത്താം. സംഘ കാലക്രുതികളില് തമിഴകത്തെ ഭൂപ്രക്രുതി അനുസരിച്ച് ഐന്തിണ(അഞ്ച് തിണകള്) കളായി തിരിച്ചിരുന്നു. കാടും മേടും നിറഞ്ഞ കുറിഞ്ഞി. കുറ്റിക്കാടുകളായ മുല്ല, ഊഷര ഭൂമിയായ പാല, നദീതട ക്രുഷിസ്ഥലങ്ങള് നിറഞ്ഞ "മരുതം" എന്ന നീർനിലം . കടലിനോടു ചേര്ന്ന നെയ്തല് എന്നിങ്ങനെ. ( ചിത്രം കാണുക) മരുത നിലത്ത് വീടു കെട്ടി ക്രുഷി ചെയ്യാന് തുടങ്ങിയ, ഇരുമ്പ് കൊഴു കൊണ്ടുള്ള കലപ്പ( നാഞ്ചില്) കണ്ടു പിടിച്ചവര് നിലം ഉഴുതിരുന്നവർ- "ഉഴവര്". പതിറ്റു പത്ത് വ്യാഖ്യാതാവ് ഉഴവരെ രണ്ടായി തിരിച്ചു. മഴവെള്ളം കൊണ്ടു മാത്രം ക്രുഷി ചെയ്തിരുന്നവര് "കാരാളര്" നദികളെ വെട്ടിമുറിച്ച് ചാനലുകളുണ്ടാക്കിയ ഹലായുധന്മാര് വെള്ളത്തിന്റെ അധിപതികളായ ജലസേചന വിദഗ്ദരായി.

നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന വെള്ളാള നഗരവാസിക

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 ബിസി ഇ 3300 -1300 കാലഘട്ടത്തിൽ ഹാരപ്പ- മോഹൻജൊദാരോയിൽ നിലനിന്നിരുന്ന പ്രാചീന “വെള്ളാള”(റവ ഫാദർ എച്ച് ഹെറാസ് എഴുതിയ “വെള്ളാളാസ്‌ ഓഫ് മോഹൻജൊദാരോ” എന്ന പ്രബന്ധം കാണുക ) ദ്രാവിഡ നാഗരികതയുടെ തുടർച്ചയാണ് അടുത്തകാലത്ത് ഉല്ഖനനം വഴി കണ്ടെത്തിയ, ബി. സി. ഇ 600 -സി.ഈ 300 കാലഘട്ടത്തിൽ , നിലവിലിരുന്ന ,തെന്നിന്ത്യൻ മധുരയിലെ “കീഴടി വെള്ളാള ദ്രാവിഡ നാഗരികത” എന്ന് ആർ ബാലകൃഷ്ണൻ . ഒറീസാ ചീഫ് സെക്രട്ടറി , കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണർ എന്നീ പദവികൾ വഹിച്ച ആർ. ബാലകൃഷ്ണൻ,ഐ. ഏ. എസ് കോയമ്പത്തൂർ സ്വദേശി ആയ തമിഴ് മാനവനും കവിയും എഴുത്തുകാരനും ചരിത്ര ഗവേഷകനും മറ്റും ആണ് . ഒനോമാസ്റ്റിക്സ് (Onomastics) എന്ന സ്ഥല വ്യക്തി നാമ ഗവേഷണ ശാസ്ത്രം സ്വായത്തമാക്കിയാണ് അദ്ദേഹം പഠനം നടത്തിയത് .സംഘകാല കൃതികൾ കാണാതെ അറിയാവുന്ന അദ്ദേഹം അവയിലെ വ്യക്തി സ്ഥല ഭൂപ്രകൃതി നാമങ്ങൾ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ വ്യക്തി സ്ഥല ഭൂപ്രകൃതി നാമങ്ങളുമായി താരതമ്യ പ്പെടുത്തി ആണ് പഠനം നടത്തിയത് . മൂന്നു വെള്ളാള സമൂഹങ്ങളുടെ ചരിത്രം പഠന വിധേയമാക്കി തയാറാക്കിയ പ്രസിദ്ധ ഗവേഷണ പ്രബന്ധമാണ് ചെന്നൈയിലെ റോജാ മു

ഹാരപ്പൻ ,കീലടി വെള്ളാള നാഗരികതകൾ

Image
ഹാരപ്പൻ ,കീലടി വെള്ളാള നാഗരികതകൾ ഡോ .കാനം ശങ്കരപ്പിള്ള 9447035416 ഹാരപ്പൻ സംസ്കൃതിയും വൈഗ നദിക്കരയിലെ കീലടി നാഗരികതയും വെള്ളാള സംസ്കൃതി എന്ന് ആരാണ് പറഞ്ഞത് ? എന്താണ് തെളിവ് ? ഡോക്ടറുടെ വെറും ഉഹാപോഹമെല്ലേ ? എൻ്റെ കുറിപ്പുകൾ വായിക്കാറില്ല സ്നേഹിതൻ വല്യേടത്ത് രവീന്ദ്രൻ പിള്ള ചോദിക്കുന്നു . ഉത്തരം നല്ല ചോദ്യം . എനിക്കിഷ്ടപ്പെട്ടു . നന്ദി . എൻ്റെ കുറിപ്പുകൾ പലരും ലൈക് ചെയ്യാറുണ്ട് . വായിക്കാതെ തന്നെ .അപൂർവ്വം ചിലർ വായിക്കും . ചിലർ ചൊറിയാൻ വരും ,ഞാൻ തിരിച്ചു ചൊറിയും . വീണ്ടും വായനക്കാരൻ ചൊറിഞ്ഞാൽ ഞാൻ അയാളുമായുള്ള കൂട്ട് വെട്ടും . അപൂർവ്വം ചിലർ തെറ്റുകൾ ചൂണ്ടിക്കാട്ടും .അവർക്കു നന്ദി പറയും .തെറ്റ് തിരുത്തും പക്ഷെ ആരും ചോദ്യങ്ങൾ ചോദിക്കാറില്ല .ആദ്യമായാണ് മറുപടി പറയാൻ നല്ല ഒരു ചോദ്യം കിട്ടുന്നത് .ഒരിക്കൽ കൂടി നന്ദി ശ്രീ രവി ,നന്ദി ഹാരപ്പൻ സംസ്കൃതിയും തുടർന്ന് വരുന്ന കീലടി നാഗരികതയും വെള്ളാള നാഗരികത എന്നത് എൻ്റെ വാദമോ പരികല്പനയോ (ഹൈപ്പോ തെസിസ് )അല്ല . നൂറു കൊല്ലം മുമ്പ് സർ ജോൺ മാർഷൽ എന്ന ആർക്കിയോളജിസ്റ് ആണ് ഹാരപ്പൻ ഉല്ഖനന ഫലങ്ങൾ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ് എന്ന പ്രസിദ്ധീകരണത്ത

ചിദംബരം നടരാജനും പി.എസ് .നടരാജപിള്ളയും

Image
ഡ ോ .കാനം ശങ്കരപ്പിള്ള 9447035416 പണ്ട് തന്നെ ലോകപ്രസിദ്ധമായ ചിദംബരം നടരാജ വിഗ്രഹം ജി 20 നടന്ന ന്യൂഡൽഹി പ്രഗതി മൈതാനിയിലെ മുഖ്യ ആകര്ഷണമായതോടെ വീണ്ടും ലോകശ്രദ്ധ ആകർഷിച്ചു. പുതിയ തലമുറയും നടരാജനെ മനസിലാക്കും നന്ദി മോദിജി .ഭാരത പാരമ്പര്യം ലോക ശ്രദ്ധയിൽ കൊണ്ടുവരാനുള്ള അങ്ങയുടെ ശ്രമം വിജയിച്ചു . ഞാൻ ഏറ്റവും അധികം ആരാധിച്ചിരുന്ന രാഷ്‌ടീയ നേതാവ് തിരുകൊച്ചി ധന -വന -റവന്യൂ മന്ത്രി ആയിരുന്ന പി.എസ് .നടരാജ പിള്ള ആയിരുന്നു . പ്രൈമറി സ്‌കൂൾ പഠനകാലത്തു തന്നെ കേരളഭൂഷണം പത്രത്തിലെ കെ.എസ് .പിള്ളയുടെ കാർട്ടൂൺ വഴി മനസിൽ പതിഞ്ഞ പേരും ചിത്രവും. 1957 സെപ്തംബറിൽ പൊൻകുന്നം കമലാലയം എന്ന ഭവനത്തിൽ അദ്ദേഹം വരുന്നു എന്നറിഞ്ഞു അദ്ദേഹത്തിനെ ഒരു നോക്ക് കാണുവാൻ ഞാൻ പൊന്കുന്നതിന്‌ പോയതാണ് ആദ്യ പൊൻകുന്നം യാത്ര. പിൽക്കാലത്തു തൊട്ടടുത്ത താളിയാനിൽ പുന്നാംപറമ്പിൽ വീട്ടിലെ ശാന്ത എൻ്റെ സ്വന്തം ആകുമെന്നൊന്നും അക്കാലത്ത് അറിഞ്ഞു കൂടായിരുന്നു . ചങ്ങനാശ്ശേരി എസ് ബി യിൽ പഠിക്കുന്ന കാലത്താണ് പി.എസ് നടരാജപിള്ള ലോകസഭയിൽ അംഗം ആകുന്നത് .അറിഞ്ഞ ഉടൻ പി.എസ് നടരാജപിള്ള എം പി .ലോക സഭ ന്യൂഡൽഹി എന്ന പേരിൽ ഒരു കാർഡിൽ അഭനന