വ്യക്തിനാമങ്ങളിലെ സ്ഥലപ്പേരുകൾ അവയുടെ ചരിത്രം
9447035416
drkanam@gmail.com
ജന്മനാടിന്റെ പേര് തന്റെ പേരിനോടൊപ്പം ഉപയോഗിച്ച് പോരുന്ന നിരവധി എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമുണ്ട് ഈ ഭൂമിമലയാളത്തിൽ .
ആരാണ് ഈ ശീലം ആദ്യം ആദ്യം തുടങ്ങിയത് എന്നറിഞ്ഞുകൂടാ .
കവികൾ ആയ നിരണം, ഉള്ളൂർ ,പുത്തൻകാവ് , പാലാ ,പൊൻകുന്നം (ദാമോദരൻ ), നോവലിസ്റ്റുകാരായ തകഴി , വൈക്കം ,കാനം ,കങ്ങഴ,മലയാറ്റൂർ നാടകകൃത്തും കഥാകാരനായ പൊൻകുന്നം(വർക്കി ) ചരിത്ര എഴുത്തുകാരായ ശൂരനാട് , ഇളങ്ങുളം ,ഇടതു പക്ഷ ബുദ്ധി ജീവികൾ ആയ ഏറ്റുമാനൂർ(സോമദാസൻ ) എരുമേലി (പരാമർശ്വരൻ പിള്ള ) കലാകാരികളായ മാവേലിക്കര (പൊന്നമ്മ ), ,കവിയൂർ(പൊന്നമ്മ ,രേവമ്മ ) അടൂർ സഹോദരികൾ, ചലച്ചിത്ര സംവിധായകൻ അടൂർ , കലാകാരന്മാരായ കൊച്ചിൻ ഹനീഫ വൈക്കം മണി കാഥികരായ കെടാമംഗലം, ചലച്ചിത്ര സംഗീത സംവിധായകൻ പറവൂർ (ദേവരാജൻ ) നടൻ പറവൂർ ഭരതൻ രാഷ്‌ടീയ നേതാക്കൾ വെളിയം , കാനം ,പിണറായി ,വക്കം എന്നിങ്ങനെ എത്രയോ പേര് അവരുടെ ജന്മനാടിന്റെ പേരിൽ അറിയപ്പെടുന്നു .
ഇവരിൽ ആരാണ് ആദ്യം ഈ ശീലം തുടങ്ങിയത് ?
ആർക്കറിയാം .
എന്നാൽ തമിഴന്റെ ദ്രാവിഡ ശീലം ആണ് പിറന്ന നാടിന്റെ പേരിൽ അറിയപ്പെടുന്നത് എന്ന് കണ്ടത്തിയത് തമിഴ് പ്രേമിയും തമിഴിൽ എഴുതി ആദ്യം ഐ .ഏ. എസ് നേടി, ഒറീസാ ചീഫ് സെക്രട്ടറി ആയ , രണ്ടു തവണ കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണർ ആയി ജോലി നോക്കിയ, കോയമ്പത്തൂർ നത്തം സ്വദേശി സ്ഥലനാമ ഗവേഷകൻ , ആർ ബാലകൃഷ്‌ണൻ IAS . അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗവേഷണ പ്രബന്ധം -Journey of A Civilization- Harappa to Vaigai -2022 Roja Muthaiah Reserch Librari ,Chennai - വഴി .
ചിലപ്പതികാരം,മണിമേഖല,പതിറ്റുപ്പത്ത്, അകനാനൂറ് ,പുറനാനൂറ് , തൊൽക്കാപ്പിയം,പെരിയ പുരാണം തുടങ്ങിയ സംഘകാല കൃതികൾ മുഴുവൻ കാണാതെ പഠിച്ച അദ്ദേഹം ആ കൃതികളിലെ സ്ഥല നാമങ്ങളും പേരുകളും ഒപ്പം ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ മുഴുവൻ സ്ഥലനാമങ്ങളും കണ്ടെത്തി ലിസ്റ്റ് ചെയ്‌ത് പഠന വിധേയമാക്കി Onomastics എന്ന സ്ഥലനാമ പഠന ശാസ്ത്രം ഇന്ത്യയിൽ പ്രചരിപ്പിച്ചു വരുകയാണ് . സംഘകാല കൃതികളിൽ ഗോത്ര പ്രമുഖൻ സ്ഥലനാമത്താൽ വിശേഷിപ്പിക്കപ്പെട്ടു .
തെങ്കനാട് കിഴവൻ കാന്തിരക്കോ നല്ലി മല്ലി കീഴാൻ കരിയാറ്റി ഒയ്മ്മനാട്ട് നല്ലിയക് കോതൻ അതുകോട്ടപ്പാട് ചേരലാതൻ മധുരൈ അലക്കാർ ആയൂർ മുടവനാർ കൊള്ളി കല്ലനാർ മാങ്കുടി മരുതനാർ മിലൈ കാന്റനാർ എന്നിങ്ങനെ.
തൊല്കാപ്പിയം ശ്ലോകം 1675 സ്ഥലപ്പേരുള്ള വ്യക്തികളെ പരാമർശിക്കുന്നു .
അകനാനൂറിൽ അത്തരം നിരവധി ഉദാഹരണ ങ്ങൾ ഉണ്ട് . തമിഴ് നാട്ടിൽ ഇന്നും വ്യക്തികൾ പ്രത്യകിച്ചും രാഷ്ട്രീയ നേതാക്കൾ ജന്മ നാടിന്റെ പേരിൽ അറിയപ്പെടുന്നു. ഉദാഹരണം : നാഞ്ചിലാർ ,വളപ്പാടിയാർ ,ആർക്കോട്ടാർ.
നമ്മുടെ മലയാള നാട്ടിലും അത് പകർത്തപ്പെടുന്നു പിണറായി ,വക്കം ,കാനം , വെളിയം, കാന്തപുരം എന്നിങ്ങനെ. പകർപ്പകാശം തമിഴന് കൊടുക്കാതെ. ദ്രാവിഡ പാരമ്പര്യം മനസിലാക്കാതെ . ചരിത്രം പറഞ്ഞ് തരുന്ന ആർ .ബാലകൃഷ്ണന് നന്ദി.
Comments
Post a Comment