Posts

Showing posts from August, 2020

ഞാവക്കാട്ടു എതിരന് കതിരവൻ രാജാവായിരുന്നു എന്നോ ? ചരിത്രത്തിലെ കള്ളക്കഥകൾ വീണ്ടും

ഞാവക്കാട്ടു എതിരന് കതിരവൻ രാജാവായിരുന്നു എന്നോ ? ചരിത്രത്തിലെ കള്ളക്കഥകൾ വീണ്ടും ======================4 കോട്ടയം ജില്ലയിലെ പാലായിലെ മീനച്ചിൽ കർത്താക്കന്മാരെ രാജാക്കന്മാരായി അവരോധിച്ചു കൊണ്ടുള്ള ശ്രീ എച്ച്. ഹരികൃഷ്ണന്റെ നാട്ടുവർത്തമാനം ലേഖനം 2020 ആഗസ്ത് 2 ലക്കം മാതൃഭൂമി വാരാന്ത്യ പതിപ്പിൽ{ പുറം 2 }വായിച്ചു , കോട്ടയം ജില്ലയുടെ "പെരുമതേടിയുള്ള യാത്ര" അതേ ജില്ലയിൽ ജനിച്ചുവളർന്ന, ആ ജില്ലയിൽ കർത്താക്കന്മാരിൽ ഒരാളുടെ കൂടെ (ഡോ. ഗോപാലകൃഷ്ണൻ ) ജോലി നോക്കിയ, കർത്താക്കന്മാരിൽ ഒരാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചരുന്ന ,എന്നെ ഏറെ സന്തോഷിപ്പിച്ചു . പക്ഷെ ആരംഭത്തിൽ തന്നെ ഉണ്ടായ കല്ലുകടി എന്നെ നിരാശനാക്കുന്നു. അക്കാദമിക തലത്തിൽ കേരളം ചരിത്രം പഠിച്ച ആളല്ല ഞാൻ . ചരിത്ര ഗവേഷകനും അല്ല വെറും ഒരു .കേരളചരിത്ര വായനക്കാരൻ മാത്രം അക്കാദമികതലത്തിൽ ചരിത്രം പഠിക്കാത്ത ഞാൻ വെറും ഒരു ചരിത്രവായനക്കാരൻ . ജനിച്ച കുടുംബം ദേശം സമുദായം ജില്ലാ ചെയ്യുന്ന തൊഴിൽ (വൈദ്യം )എന്നിവയെ കുറിച്ച് ചില കുറിപ്പുകൾ ലേഖങ്ങൾ എന്നിവ എഴുതിയ ഒരാൾ .കേരളചരിത്രം മുഴുവനായി വായിച്ചിട്ടില്ല .പഠിച്ചിട്ടില്ല അതിനാൽ തെറ്റുകൾ പറ്റാം .എന