Posts

Showing posts from May, 2023
Image
കുശവൻ എന്ന ആദ്യകാല “എഴുത്ത് അച്ഛൻ” ========================= ഡോ.കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ആണ് മലയാള ഭാഷയുടെ പിതാവ് എന്നായിരുന്നല്ലോ ഒരു കാലത്തെ മതം . മലയാളവും ശേഷ്ഠ ഭാഷയായതോടെ, രാമാന്ജന്റെ പിതൃസ്ഥാനം നഷ്ടപ്പെട്ടു . മലയാളത്തിന്റെ മാതാവ് തമിഴ് എന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടു . തമിഴിന്റെ “തമിഴി “ ലിപിയുടെ , “ബ്രഹ്മി”യുടെ സൃഷ്ടാവ് , പിതാവ് സാക്ഷാൽ ആദ്യ കാല എഴുത്തച്ഛൻ ആരാണ് ? മണ് കലം ,കുടം ,പ്രതിമ,വിഗ്രഹ നിർമ്മാതാക്കൾ ആയിരുന്ന,മധുര മീനാക്ഷി കോവിലിലെ ആദ്യകാല പൂജാരികൾ ആയിരുന്ന സംഘകാല മരുതം വാസികൾ ആയിരുന്ന “കുലാലർ” അഥവാ കുശവർ അഥവാ പാണ്ട്യ “വേളാർ” സമൂഹം. മണ് വേ ലക്കാർ .അവർ അത്രേ ലിപി കണ്ടെത്തിയ അക്ഷര സൃഷ്ടാക്കൾ യഥാർത്ഥ മണ്ണിൻമക്കൾ . ആ ചരിത്ര സത്യം കണ്ടെത്തിയത് ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന രണ്ടുതവണ ഇലക്ഷൻ ഡെപ്പ്യൂട്ടി കമ്മീഷണർ പദവി വഹിച്ച കൊങ്ങുവെള്ളാളൻ തമിഴ് പ്രേമി ആർ .ബാലകൃഷ്ണൻ, ഐ. ഏ. എസ് അദ്ദേഹത്തിനു വേണ്ടി മദിരാശിയിലെ റോജാ മുത്തയ്യ റിസേർച് ലൈബ്രറി പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസഷൻ -ഹാരപ്പ ടു വൈഗ “ എന

കുലാല (കുശവ ) പുരാണം

കുലാല (കുശവ ) പുരാണം ======================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com ചെറുപ്പകാലത്ത് നാട്ടിൽ ബന്ധുവായ ഒരധ്യാപക ശ്രേഷ്ഠൻ ഉണ്ടായിരുന്നു .വികൃതി കാട്ടുന്ന കുട്ടികളെ ,സ്‌കൂളിലും നാട്ടിലും വീട്ടിലും ഉണ്ടായിരുന്ന വികൃതിക്കുട്ടൻമാരെ, അദ്ദേഹം “എടാ കൊശവാ” എന്നായിരുന്നു വിളിച്ചിരുന്നത് . ആകുട്ടികളെല്ലാം തന്നെ പിൽക്കാല ജീവിതത്തിൽ വളരെ ഉന്നത നിലയിലെത്തി . “കൊശവാ” വിളികേൾക്കുമ്പോൾ കുശവർ (കുലാലർ ) ഏതോ മോശം ആൾക്കാർ ആണെന്നായിരുന്നു എൻ്റെ ധാരണ. കുശവ കുലത്തിൽ പിറന്ന ആരെയും പരിചയപ്പെടാൻ കഴിഞ്ഞില്ല . തകഴിയുടെ ചെമ്മീൻ നോവൽ പുറത്തിറങ്ങിയ കാലം . പ്രശസ്തമായ പൈങ്കിളി വാരികയിൽ ഒരു പരസ്യം “ചെമ്മീനിനെ വെല്ലുന്ന മറ്റൊരു പ്രണയ കഥ നീണ്ടകഥ ആയി പുറത്തിറങ്ങുന്നു : പന്നഗം തോട് നോവലിസ്റ്റ് ചെമ്പിൽ ജോൺ . പന്നഗം തോട് മീനച്ചിൽ ആറ്റിൽ പതിക്കുന്ന പുന്നത്തുറ യിലെ കുശവരുടെ കഥ . പന്നഗം എന്ന വെള്ളച്ചാട്ടമില്ലാത്ത ,കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധ ജല തോട് കാനം എന്ന എൻ്റെ ജന്മനാട്ടിലെ എൻ്റെ രണ്ടാം വീട് ഇരുന്ന തൊണ്ടുവേലിൽ പുരയിടത്തിന്റെ അതിരിൽ നിന്നായിരുന്നു തുടങ്ങിയിരുന്നത് .പുന്നത്തുറക

തമസ് കരണം വീണ്ടും “നായർ ചരിത്ര ദൃഷ്ടിയിലൂടെ” -3 .

Image
=========================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com നായർ ചരിത്ര ദൃഷ്ടിയിലൂടെ എന്ന പഠനം തയാറാക്കിയ ചരിത്രകാരന്മാർ പുറം 184 മുതൽ 188 വരെ നിരവധി പേജുകൾ “നായന്മാരുടെ പരിഷ്കരണ പ്രസ്ഥാനങ്ങൾ” ക്ക് വേണ്ടി മാറ്റിവച്ചു .എന്നാൽ യഥാർത്ഥ നായർ നവോത്ഥാന നായകർ ആയ വാഴൂർ തീർത്ഥ പാദസ്വാമികൾ, അദ്ദേഹം സ്ഥാപിച്ച “നായർ പരുഷാർത്ഥ സാധിനി” എന്ന നായർ സംഘടന, തീർത്ഥ പാദ സന്യാസി സമ്പ്രദായം എന്നിവയേയും അദ്ദേഹത്തിന്റെ വത്സല ശിഷ്യ, ”വാഴൂർ നിവേദിത” ,അനന്തപുരിയിലെ “മഹിളാമന്ദിരം” സ്ഥാപക ശ്രീമതി ചിന്നമ്മ ,അവരുടെ നവോത്ഥാന ശ്രമങ്ങൾ എന്നിവയേയും എന്തിന് അവർ ഇരുവരുടെയും പേരുകൾ പോലും പരാമർശിക്കാതെ വിട്ടു കളഞ്ഞു . അവരുടെ പ്രവർത്തനങ്ങൾ പാടെ തമസ്ക്കരിക്കപ്പെട്ടു . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കമുകിൻ കൂമ്പാള മാത്രം ഉടുത്ത് മാറ് മറക്കാതെ നടന്നിരുന്ന നായർ പെൺകിടാങ്ങൾക്കു മാന്യമായ വസ്ത്ര ധാരണ ശീലം ലഭിക്കാൻ കാരണം വാഴൂർ നിവേദിത ശ്രീമതി ചിന്നമ്മ ആയിരുന്നു .അവർ തെങ്ങോല ഷെഡിൽ സ്ഥാപിച്ച ഇ ൦ ഗ്ളീഷ് സ്‌കൂൾ വാഴൂരിലെ നായന്മാർ അഗ്നിക്കിരയാക്കി എന്നതും ചരിത്രം .വാഴൂർ തീർത്ഥ പാദ സ്വാമികൾ ,ശിഷ്യ വാഴൂർ