തമസ് കരണം വീണ്ടും “നായർ ചരിത്ര ദൃഷ്ടിയിലൂടെ” -3 .

=========================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com നായർ ചരിത്ര ദൃഷ്ടിയിലൂടെ എന്ന പഠനം തയാറാക്കിയ ചരിത്രകാരന്മാർ പുറം 184 മുതൽ 188 വരെ നിരവധി പേജുകൾ “നായന്മാരുടെ പരിഷ്കരണ പ്രസ്ഥാനങ്ങൾ” ക്ക് വേണ്ടി മാറ്റിവച്ചു .എന്നാൽ യഥാർത്ഥ നായർ നവോത്ഥാന നായകർ ആയ വാഴൂർ തീർത്ഥ പാദസ്വാമികൾ, അദ്ദേഹം സ്ഥാപിച്ച “നായർ പരുഷാർത്ഥ സാധിനി” എന്ന നായർ സംഘടന, തീർത്ഥ പാദ സന്യാസി സമ്പ്രദായം എന്നിവയേയും അദ്ദേഹത്തിന്റെ വത്സല ശിഷ്യ, ”വാഴൂർ നിവേദിത” ,അനന്തപുരിയിലെ “മഹിളാമന്ദിരം” സ്ഥാപക ശ്രീമതി ചിന്നമ്മ ,അവരുടെ നവോത്ഥാന ശ്രമങ്ങൾ എന്നിവയേയും എന്തിന് അവർ ഇരുവരുടെയും പേരുകൾ പോലും പരാമർശിക്കാതെ വിട്ടു കളഞ്ഞു . അവരുടെ പ്രവർത്തനങ്ങൾ പാടെ തമസ്ക്കരിക്കപ്പെട്ടു . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കമുകിൻ കൂമ്പാള മാത്രം ഉടുത്ത് മാറ് മറക്കാതെ നടന്നിരുന്ന നായർ പെൺകിടാങ്ങൾക്കു മാന്യമായ വസ്ത്ര ധാരണ ശീലം ലഭിക്കാൻ കാരണം വാഴൂർ നിവേദിത ശ്രീമതി ചിന്നമ്മ ആയിരുന്നു .അവർ തെങ്ങോല ഷെഡിൽ സ്ഥാപിച്ച ഇ ൦ ഗ്ളീഷ് സ്‌കൂൾ വാഴൂരിലെ നായന്മാർ അഗ്നിക്കിരയാക്കി എന്നതും ചരിത്രം .വാഴൂർ തീർത്ഥ പാദ സ്വാമികൾ ,ശിഷ്യ വാഴൂർ നിവേദിത ശ്രീമതി ചിന്നമ്മ എന്നിവരുടെ ജീവചരിത്രങ്ങൾ നമ്മുടെ നായർ ചരിത്രകാരന്മാർ കണ്ടിട്ടില്ല . പിന്നെ അവരുടെ സേവനങ്ങൾ എങ്ങനെ അറിയാൻ ? ആദ്യ ഭാര്യ മരിച്ചതിന്റെ വ്യസനത്തിൽ ജീവിതം അവസാനിപ്പിക്കാൻ ആലോചിച്ചിരുന്ന മന്നത്തു പത്മനാഭപിള്ളയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു നായർ സമുദായ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചത് നായർ പുരുഷാർത്ഥ സാധിനി സ്ഥാപകൻ വടക്കൻ പറവൂർക്കാരൻ നാണുക്കുട്ടൻ എന്ന കുറുപ്പായിരുന്നു .അദ്ദേഹമാണ് വാഴൂർ തീർത്ഥപാദ സ്വാമികൾ .അദ്ദേഹത്തിന്റെ നായർ സമുദായ നവോത്ഥാന പരിപാടികൾ ചുരുക്കി പറയുക വിഷമം .അവ വിശദമായി എൻ്റെ ബ്ലോഗിൽ ഉണ്ട് .ലിങ്ക് നൽകാം വായനക്കാർ സദയം അത് വായിക്കുക . മഹാത്മജി അയിത്തോച്ചാടനത്തെ കുറിച്ച് ചിന്തിക്കും മുമ്പ് , തിരുവിതാം കൂറിൽ 1873-1909 കാലത്തു” അവർണ്ണ സവർണ്ണ പന്തിഭോജനം” നടപ്പിലാക്കി “പാണ്ടിപ്പറയൻ” എന്ന പേരുസമ്പാദിച്ച തൈക്കാട് അയ്യാവ് സ്വാമികൾ എന്ന ആദ്യകാല കേരള നവോത്ഥാന നായകനെ ,ഗുരുക്കന്മാരുടെ ഗുരുവിനെ ,ആചാര്യ ത്രയങ്ങളുടെ ആചാര്യനെ ,മഹാഗുരുവിനെ ,യോഗ പരിശീലനങ്ങൾ വഴി പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാം കൂർ മോദി ആയി പേരെടുത്ത ,ജ്ഞാനപ്രജാഗരം (1876), ശൈവ പ്രകാശസഭ (1885) എന്നീ നവോത്ഥാന പിള്ള തൊട്ടിലുകൾ സ്ഥാപിച്ച ശിവരാജ യോഗി തൈക്കാട് അയ്യാവ് (തമിഴിൽ ഈ വാക്കിനർത്ഥം പിതാവ് ) സ്വാമികളെ നമ്മുടെ ചരിത്രകാരന്മാർ വെറും “ഹഠ യോഗി” യാക്കിയത് ശുദ്ധ വിവരക്കേട് ആയിപ്പോയി .പി.എസ് സി ടെസ്റ്റിന് തയാർ എടുക്കുന്ന വിദ്യാർത്ഥികളുടെ നിലവാരം പോലും നമ്മുടെ ഈ ചരിത്രകാരന്മാർക്കില്ല എന്നതു ശോചനീയം .1960 വരെ തൈക്കാട് അയ്യാവിനെ കുറിച്ച് അച്ചടിയിൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല .എന്നാൽ ഇപ്പോൾ ആ നവോത്ഥാന നായകനെ കുറിച്ച് നിരവധി ജീവചരിത്രങ്ങൾ ലഭ്യമാണ് .
കുഞ്ഞൻ ,നാണു ,കാളി തുടങ്ങിയ ചെമ്പു നാണയങ്ങൾ ചട്ടമ്പി സ്വാമികൾ ,ശ്രീനാരായണ ഗുരു ,മഹാത്മാ അയ്യങ്കാളി എന്നീ സ്വർണ്ണ നാണയങ്ങൾ ആയി മാറിയത് രാജഗുരു ആയിരുന്ന തൈക്കാട് അയ്യാവ് സ്വാമികളുടെ “രസ വിദ്യ”(ആൽക്കെമി) വഴി ആയിരുന്നു എന്ന് ഇപ്പോൾ മലയാളികൾക്കറിയാം .എന്നാൽ ആ വിവരം ഒന്നും നമ്മുടെ ചരിത്രകാരന്മാർ അറിയുന്നില്ല . പുറം 190 കാണുക . അവിടെ വെറും “ഹഠയോഗിയും ബ്രിട്ടീഷ് റസിഡൻസി ഉദ്യോഗസ്ഥനും” മാത്രമായ തൈക്കാട് “അയ്യാ” സ്വാമികളെ കാണാം . കേഴുക മലയാളമേ .നമ്മുടെ ചരിത്രകാരന്മാരുടെ വിവരക്കേടുകൾ കാണുക . അജ്ഞരായ അവരോട് ക്ഷമിക്കണമേ . അവർ കാണാത്തതും കണ്ടിട്ടും വായിക്കാത്തതുമായ ജീവ ചരിത്ര പുസ്തകങ്ങൾ നിരവധി എന്ന് സമാധാനിക്കാം .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ