കുലാല (കുശവ ) പുരാണം

കുലാല (കുശവ ) പുരാണം ======================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com ചെറുപ്പകാലത്ത് നാട്ടിൽ ബന്ധുവായ ഒരധ്യാപക ശ്രേഷ്ഠൻ ഉണ്ടായിരുന്നു .വികൃതി കാട്ടുന്ന കുട്ടികളെ ,സ്‌കൂളിലും നാട്ടിലും വീട്ടിലും ഉണ്ടായിരുന്ന വികൃതിക്കുട്ടൻമാരെ, അദ്ദേഹം “എടാ കൊശവാ” എന്നായിരുന്നു വിളിച്ചിരുന്നത് . ആകുട്ടികളെല്ലാം തന്നെ പിൽക്കാല ജീവിതത്തിൽ വളരെ ഉന്നത നിലയിലെത്തി . “കൊശവാ” വിളികേൾക്കുമ്പോൾ കുശവർ (കുലാലർ ) ഏതോ മോശം ആൾക്കാർ ആണെന്നായിരുന്നു എൻ്റെ ധാരണ. കുശവ കുലത്തിൽ പിറന്ന ആരെയും പരിചയപ്പെടാൻ കഴിഞ്ഞില്ല . തകഴിയുടെ ചെമ്മീൻ നോവൽ പുറത്തിറങ്ങിയ കാലം . പ്രശസ്തമായ പൈങ്കിളി വാരികയിൽ ഒരു പരസ്യം “ചെമ്മീനിനെ വെല്ലുന്ന മറ്റൊരു പ്രണയ കഥ നീണ്ടകഥ ആയി പുറത്തിറങ്ങുന്നു : പന്നഗം തോട് നോവലിസ്റ്റ് ചെമ്പിൽ ജോൺ . പന്നഗം തോട് മീനച്ചിൽ ആറ്റിൽ പതിക്കുന്ന പുന്നത്തുറ യിലെ കുശവരുടെ കഥ . പന്നഗം എന്ന വെള്ളച്ചാട്ടമില്ലാത്ത ,കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധ ജല തോട് കാനം എന്ന എൻ്റെ ജന്മനാട്ടിലെ എൻ്റെ രണ്ടാം വീട് ഇരുന്ന തൊണ്ടുവേലിൽ പുരയിടത്തിന്റെ അതിരിൽ നിന്നായിരുന്നു തുടങ്ങിയിരുന്നത് .പുന്നത്തുറക്കാരൻ കോര ജെ പുന്നത്തുറ സി.എം എസ് കോളേജിൽ എൻ്റെ സഹപാഠിയായിരുന്നു . പുന്നത്തുറക്കാരൻ തത്വമസി വിജയകുമാർ എൻ്റെ അടുത്ത സുഹൃത്താണ് പക്ഷെ പുന്നത്തുറയിൽ കുശവരുണ്ടോ ഉണ്ടെങ്കിൽ അവരുടെ ചരിത്രം പഠിക്കണം എന്നൊന്നും തോന്നിയിരുന്നില്ല എന്നാൽ ആർ ബാലകൃഷ്ണന്റെ Journey of A Civilization Harappa to Vaigai വായിച്ചതോടെ കുലാലരെ ,കുശവരെ കുറിച്ച് ഇതുവരെ പഠിക്കാത്തതിൽ നിരാശതോന്നി ബാലകൃഷ്ണൻ വിവരിക്കുന്ന കുലാലപുരായണം കുശവ പുരാണം നമുക്കൊന്ന് വായിക്കാം പഠിക്കാം ദൈവത്തിന്റെ അടുത്ത ആൾക്കാർ മധുരമീനാക്ഷി കോവിലിലെ ആദ്യ കാല പൂജാരികൾ “പാണ്ട്യ വേളാർ” എന്ന മരുതം(നദീതട ) വാസികൾ . ആദ്യമായി തമിഴി- ബ്രഹ്മി അക്ഷരം കോറി യിട്ടു തുടങ്ങിയ അക്ഷര നിർമ്മാതാക്കൾ .ആദ്യകാല എഴുത്തച്ഛൻ മാർ . ഇഷ്ടിക ,കലം ,കുടം ,പ്രതിമ ,വിഗ്രഹം എ ന്നിവയുടെ നിർമ്മാതാക്കൾ . കുടത്തിൽ പിറന്ന അഗസ്ത്യ മഹർഷിയുടെ പിഗാമികൾ “കുലാല പാത’(Potter’s Route ) എന്ന സഞ്ചാര പാത യെ കുറിച്ച് ബാലകൃഷ്ണൻ വിവരിക്കുന്നത് നമുക്ക് വായിക്കാം . തുടരും

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ