Posts

Showing posts from February, 2023

കളഞ്ഞു കുളിച്ച സുവര്ണാവസരങ്ങൾ -2

Image
സർജറിയിൽ എം .എസ് ബിരുദം കിട്ടിയ ശേഷം ആദ്യം ജോലി നോക്കിയത് ചേർത്തല താലൂക്ക്ഹോസ്പിറ്റലിൽ. സഹപാഠി ആയിരുന്ന ദേവദാസിന് ചോദിക്കാതെ കിട്ടിയ സ്ഥലം.ധാരാളംപ്രാക്ടീസ്കിട്ടുന്ന സ്ഥലം ആയിട്ടുപോലും നേരത്തെ ജോലി ചെയ്തിരുന്ന ആയൂരിൽ സ്വന്തമായി ക്ലിനിക് നടത്താന് ആയിരുന്നു അദ്ദേഹത്തിന് താൽപ്പര്യം "ഞാൻ ചേര്ത്തല വേണ്ടെന്നു വയ്ക്കുന്നു. ശങ്കരപ്പിള്ള ആരെയെങ്കിലും കണ്ട് ചേർത്തലയിൽ ജോയിൻ ചെയ്യൂ" എന്ന് പറഞ്ഞു ആ തെക്കന് തിരുവിതാംകാരൻ നല്ല സുഹൃത്ത്. എന്റെ സഹപാഠിയും പിൽക്കാലത്ത് തിരുവനന്തപുരം ലോർഡ്ഹോസ്പിറ്റൽ ഉടമയും മറ്റും ആയ ഇന്നത്തെ പത്മശ്രീ ഡോ.കെപി ഹരിദാസിന്റെ അടുത്ത സുഹൃത്തായിരുന്നു അന്ന് ആരോഗ്യമന്ത്രി ആയിരുന്ന വക്കം പുരുഷോത്തമന്റെ പ്രൈവറ്റ് സെക്രട്ടറി. ഹരിദാസും കൂടെ വന്നു അദ്ദേഹത്തെ കണ്ട് ചേർത്തലയ്ക്കു സ്ഥലം മാറ്റം വാങ്ങി തന്നു വൈക്കത്ത് ജോലി നോക്കുന്ന കാലം തന്നെ ചേർത്തലയിൽ നിന്നും ധാരാളം സ്വകാര്യ രോഗികൾ വരുമായിരുന്നു. അതിനാൽ പെട്ടെന്ന് തന്നെ നല്ലസ്വകാര്യ പ്രാക്ടീസ് കിട്ടി. വൈകുന്നേരം ആകുമ്പോൾ മേശ കവറുകളാൽ നിറയും. പക്ഷെ സൗകര്യപ്രദമായ വീട് അടുത്തെങ്ങും ഇല്ല. മന്ത് നിർമ്മാർജ്ജനം തുടങ്ങിയിട്ടേ

ബി .വെല്ലിംഗ്ടൺ മുതൽ വീണാ ജോർജ് വരെ

Image
ഡോ കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com “പട്ടം മുതൽ ചാണ്ടി വരെ” എന്ന പേരിൽ ഡോ .ഡി. ബാബുപോൾ എഴുതിയ “മുഖ്യമന്ത്രി അനുസ്മരണ” വായിച്ചതു മുതൽ ഉള്ള ആഗ്രഹമാണ് ഒരു “ആരോഗ്യമന്ത്രിസ്മരണ”യും വിലയിരുത്തലും എഴുതണം എന്ന് . എവിടെ തുടങ്ങണം ആരെ തൊട്ട് തുടങ്ങണം എന്ന തീരുമാനം എടുക്കാൻ താമസിച്ചു . വൈക്കം വി. മാധവൻ തൊട്ടു തുടങ്ങണമോ അതോ ബി. വെല്ലിംഗ്ടൺ തൊട്ടു മതിയോ എന്നൊരു സംശയം ഏറെ നാൾ നിലനിന്നു . പരിചയപ്പെട്ട ഏറ്റവും മുതിർന്ന ആരോഗ്യമന്ത്രി വൈക്കം വി മാധവൻ . വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ എൻ്റെ സഹഡോക്ടർ ആയിരുന്ന രവീദ്രന്റെ ഭാര്യാ പിതാവ് , ഒരിക്കൽ എം എൽ ഏ ആയി തനിക്കാപ്പണി പറ്റില്ല എന്ന് പറഞ്ഞു പിൻവാങ്ങിയ എം കെ സാനുമാഷിന്റെയും . ബി .വെല്ലിംഗ്ടൺ മന്ത്രി ആകും മുമ്പ്,വന്ദ്യ വട്ടോധികനായി വിശ്രമ ജീവിതം നയിച്ചിരുന്ന മാധവൻ സാറിനെ വീട്ടിൽ പോയിക്കണ്ടു കാലിൽ തൊട്ടു നമസ്കരിച്ചു ദക്ഷിണയും കൊടുത്തിരുന്നു എന്ന് ബന്ധുക്കൾ ni നേരിൽ കണ്ടിട്ടുള്ള ഏറ്റവും പ്രായം കൂടിയ ആരോഗ്യ മന്ത്രി അദ്ദേഹം ആയിരുന്നു .ഏറെ നേരം അദ്ദേഹത്തിന്റെ പഴയ കഥകൾ കേട്ടിരുന്നിട്ടുണ്ട് .മിക്ക ദിവസവും വൈക്കം ക്ഷേത്ര പരിസരത്തു വച്ച

S.R ശ്രീമൂലം സഭാമെമ്പർ

മെഡിക്കൽ ഡോക്ടർ കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com SR എന്ന രണ്ടക്ഷരത്താൽ പഴയ കാല തിരുവിതാംകൂറിൽ അറിയപ്പെട്ട നിയമവിദഗ്ധൻ, പങ്ങപ്പാട്‌ ശങ്കരപ്പിള്ള രാമനാഥ പിള്ള ഒരുമൊരു ചങ്കരനോ ചെറിയ മീനോ ആയിരുന്നില്ല . ശ്രീമൂലം സഭയിൽ പി.എസ് നടരാജപിള്ളയ്‌ക്കൊപ്പം തിരുവിതാം കൂറിൽ ഭൂപരിഷകര ണം നടത്തണം എന്ന് ആവശ്യപ്പെട്ട ആദ്യകാല സ്റേറ് കോൺഗ്രസ് നേതാവ് . തൂക്കിക്കൊല നിർത്താനുള്ള ആവശ്യവും ഉന്നയിച്ചത് അവർ ഇരുവരും . തിരുകൊച്ചി പട്ടം മന്ത്രിസഭയിലെ ധന വന റവന്യൂ വകുപ്പ് മന്ത്രി എന്ന നിലയിൽ മനോന്മണീയം സുന്ദരൻ പിള്ളയുടെ മകൻ പട്ടം പറക്കാൻ നൂലായി നിന്ന പി.എസ് നടരാജപിള്ളയ്ക്ക് ആറു ഭൂപരിഷ്കരണ ബില്ലുകൾ തയാറാക്കാൻ സഹായം നൽകിയ ഭൂനിയമ വിദഗ്ദൻ ആയിരുന്നു എസ് .ആർ . കേരളത്തിൽ “ഭൂപരിഷ്കരണനിയമ പിതാവ്” താനെന്നു വി.ആർ കൃഷണ അയ്യരും “മാതാവ്” താനെന്നു ഗൗരിയമ്മയും “പതിച്ചി” താനെന്നു സി.എച്ച് കണാരനും നടപ്പിലാക്കിയത് തങ്ങളെന്ന് അച്യുതമേനോനും പി.ടി ചാക്കോയും വീമ്പിളക്കുമ്പോൾ ഭൂപരിഷ്കരണത്തിന്റെ ആദ്യ പടികൾ കെട്ടിയ വക്കീൽ രാമനാഥപിള്ളയെയും പി.എസ് നടരാജ പിള്ളയെയും കേരളീയര് മറക്കുന്നു . രാമനാഥ