കളഞ്ഞു കുളിച്ച സുവര്ണാവസരങ്ങൾ -2

സർജറിയിൽ എം .എസ് ബിരുദം കിട്ടിയ ശേഷം ആദ്യം ജോലി നോക്കിയത് ചേർത്തല താലൂക്ക്ഹോസ്പിറ്റലിൽ. സഹപാഠി ആയിരുന്ന ദേവദാസിന് ചോദിക്കാതെ കിട്ടിയ സ്ഥലം.ധാരാളംപ്രാക്ടീസ്കിട്ടുന്ന സ്ഥലം ആയിട്ടുപോലും നേരത്തെ ജോലി ചെയ്തിരുന്ന ആയൂരിൽ സ്വന്തമായി ക്ലിനിക് നടത്താന് ആയിരുന്നു അദ്ദേഹത്തിന് താൽപ്പര്യം "ഞാൻ ചേര്ത്തല വേണ്ടെന്നു വയ്ക്കുന്നു. ശങ്കരപ്പിള്ള ആരെയെങ്കിലും കണ്ട് ചേർത്തലയിൽ ജോയിൻ ചെയ്യൂ" എന്ന് പറഞ്ഞു ആ തെക്കന് തിരുവിതാംകാരൻ നല്ല സുഹൃത്ത്.
എന്റെ സഹപാഠിയും പിൽക്കാലത്ത് തിരുവനന്തപുരം ലോർഡ്ഹോസ്പിറ്റൽ ഉടമയും മറ്റും ആയ ഇന്നത്തെ പത്മശ്രീ ഡോ.കെപി ഹരിദാസിന്റെ അടുത്ത സുഹൃത്തായിരുന്നു അന്ന് ആരോഗ്യമന്ത്രി ആയിരുന്ന വക്കം പുരുഷോത്തമന്റെ പ്രൈവറ്റ് സെക്രട്ടറി. ഹരിദാസും കൂടെ വന്നു അദ്ദേഹത്തെ കണ്ട് ചേർത്തലയ്ക്കു സ്ഥലം മാറ്റം വാങ്ങി തന്നു വൈക്കത്ത് ജോലി നോക്കുന്ന കാലം തന്നെ ചേർത്തലയിൽ നിന്നും ധാരാളം സ്വകാര്യ രോഗികൾ വരുമായിരുന്നു. അതിനാൽ പെട്ടെന്ന് തന്നെ നല്ലസ്വകാര്യ പ്രാക്ടീസ് കിട്ടി. വൈകുന്നേരം ആകുമ്പോൾ മേശ കവറുകളാൽ നിറയും. പക്ഷെ സൗകര്യപ്രദമായ വീട് അടുത്തെങ്ങും ഇല്ല. മന്ത് നിർമ്മാർജ്ജനം തുടങ്ങിയിട്ടേഉള്ളു. കുടിവെള്ളം മോശം . കോട്ടയം മെഡിക്കല് കോളേജില് ജൂനിയർ ആയിരുന്ന ഒരാള് ആയിരുന്നു അക്കാലം ആശുപത്രി സൂപ്രണ്ടാ .കുട്ടികളുടെ ഡോക്ടർ.പിൽക്കാലത്ത് അദ്ദേഹം ആരോഗ്യവകുപ്പ് ഡയറക്ടർ ആയി രസകരമായ സംഗതി എന്നെക്കാൾ സർവീസ് കുറഞ്ഞ മൂന്നുപേര് എനിക്ക് മുകളിൽ കയറി ആരോഗ്യ വകുപ്പ് ഡയറക്ടർമാര് ആയി ത്തീർന്നു.രണ്ടുപേരുടെ പേരിലെ ആദ്യക്ഷരം ആർ.ഒരാൾ കോളേജിൽ ജൂനിയർ.ചേർത്തല സൂപ്രണ്ട്. ഒരാള് തിരുവനന്തപുറത്ത് എം.എസ്സിന് സഹപാഠി.മൂന്നാമത്തെ ആൾ മഹിള. എം എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്നു.മാവേലിക്കരയിൽ അവർ സൂപ്രണ്ട് ആയിരുന്നു.മൂന്നുപേരും എനിക്ക് മുകളിൽ ആവാൻ കാരണം റിസർവേഷൻ. പക്ഷെ നിർഭാഗ്യം അവരെ എലാം ബാധിച്ചു.മൂന്നുപേരും സസ്പെൻഷന് വാങ്ങി.കാരണം അഴിമതി,അതെ അധികാരം കിട്ടുമ്പോൾ കൂടെ അഴിമതിയും ഉണ്ടാവുകും. ചേർത്തല വച്ച ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി.പിൽക്കാലത്ത് സുപ്രീം കോടതി അഭിഭാഷകൻ ആയി മാറിയ ചേർത്തല ബാലൻ(എന്റെ കോബ്രദർ പ്രൊഫ.മുരാരി നായരുടെ ശിഷ്യൻആയിരുന്നു ബാലൻ) ആദ്യകാല തെരഞ്ഞെടുപ്പിൽ സാക്ഷാൽ കെ.ആർ.ഗൗരിയെ(അന്ന്'അമ്മ ആയിട്ടില്ല) തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ആദ്യകാല സീനിയർ കോൺഗ്രസ് നേതാവ് ചേർത്തല സുബ്രഹ്‍മണ്യം വക്കീൽ(അദ്ദേഹമാണ് വയലാർരവി,,എ.കെ.ആന്റണി തുടങ്ങിയ ബാലന്മാരുടെ കയ്യിൽ ത്രിവർണ്ണ ചർക്ക പതാക ആദ്യമായി പിടിപ്പിച്ചു കൊടുത്ത സ്വാതന്ത്ര്യ സമരകാലകോൺഗ്രസ്,എൻ എസ് എസ് നേതാവ് അയ്യപ്പൻ പിള്ള,വ്യാപാരപ്രമുഖൻ ബ്രിട്ടോ.ലക്ഷ്മി കയർവർക്സ് ഉടമ തുടങ്ങിയവർ സഹപാഠിയായ ഡോക്ടർ വേണുവാണ്(ശിശു) കുട്ടികളുടെ ഡോകര് ആയി അവിടെ ജോലി ചെയ്തിരുന്നത്.പി.ടി.ഉഷയുടെഅമ്മാവൻ ഗംഗാധരൻ പിള്ളയും.(വയലാറിന്റെഅടുത്ത സുഹൃത്തും ഡോകടറും.അവസാനകാലത്തും അദ്ദേഹമാണ് വയലാറിനെ ചികില്സിച്ചുപോന്നത്). അവിടെ വച്ചാണ് ചെന്ന ആഴ്ചയിൽ തന്നെ അത്യാസന്ന നിലയില് ഒാപ്പിയിൽ കിടന്നിരുന്ന ബീജവാഹിനി കുഴലിലെ ഗർഭം പൊട്ടി കൂടലുകൾക്കിടയിൽ നാലഞ്ചു കുപ്പി രകതം കിടന്നിരുന്ന ഒരു മധ്യവയസ്കയെ (അവർ അവിടെജോലി നോക്കുന്ന ഒരു സ്റ്റാഫ് നേഴ്സിന്റെ സഹോദരി കൂടി ആയിരുന്നു) നേരെ തീയേറ്ററിൽ കയറ്റി കൈ പോലും കഴുകാൻ സമയം കളയാതെ, മയക്കം നൽകാതെ, വയർ കീറി പൊട്ടിയ ബീജവാഹിനി കുഴൽ ക്ളാമ്പു ചെയ്ത് അവരെ രക്ഷിച്ച് ആശുപത്രി ജീവനക്കാരെ അമ്പരപ്പിച്ചത്. കുടലുകൾക്കിടയിൽ കിടന്ന രകതം മുഴുവൻ കുപ്പികളിൽ ശേഖരിച്ചു അവർക്കു തന്നെ കൊടുക്കുന്ന "ഓട്ടോ ട്രാൻസ്‌ഫ്യൂഷൻ" അങ്ങനെ ചേർത്തല സർക്കാർ ആശുപത്രിയിലും അരങ്ങേറി. .അക്കാലത്ത് മൊബൈലോ ക്യാമറയോ വീഡിയോയോ കൈവശമില്ല.അതിനാൽ രേഖപ്പെടുത്തി വയ്ക്കാൻ സാധിച്ചില്ല 37വര്ഷം കഴിഞ്ഞു.അവർ ജീവിച്ചിരിപ്പുണ്ടോ എന്നറിഞ്ഞു കൂടാ. ചേർത്തല ജോലി നോക്കും കാലം ഗൈനക്കിലും സര്ജെറിയിലും ബിരുദാനന്തര യോഗ്യത ഉള്ള മറ്റാരും കേരളാ സർവ്വീസിൽ ഇല്ല.അതിനാൽ സർക്കാർ ലാപ്രോസ്കോപ്പിക് സർജറിയിൽ എന്നെ ജയ്‌പ്പൂരിലേയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചു. കൂടെ ഒരു നേഴ്‌സ് ഒരു നേഴ്സിങ്അസിസ്റ്റന്റ് എന്നിവരും ഉണ്ടാകും ഓർഡർ വരുന്ന സമയം ആയപ്പോൾ ഞാൻ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം വാങ്ങി പോന്നികുന്നു .കാരണം മന്തിനെ പേടിച്ചു ശാന്തയും കുട്ടികളും ചേർത്തലയ്ക്കു വരാൻ മടിച്ചു. ചേർത്തലയിൽ ഓർഡർ എത്തിയപ്പോൾ അന്നത്തെ സൂപ്രണ്ട്,പിൽക്കാലത്തെ ആരോഗ്യവകുപ്പ്ഡയറക്ടർ ,ഒരു വൻ ദ്രോഗം ചെയ്തതു. ".ഡോക്ടർശങ്കരപ്പിള്ളയ്ക്ക് ട്രൈനിങ്ങിനു പോകാൻ സമ്മതമല്ല: എന്ന് എഴുതി അയച്ചു.ആശ്ചകൾ കഴിഞ്ഞാണ് വിവരം ഞാനറിയുന്നത്. അപ്പോഴേക്കും എനിക്ക് പകരമായി എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോ പി.ജെ പോളിനെ ജയ്‌പ്പൂരിലേക്കു അയക്കാൻ ഓർഡർആയിക്കഴിഞ്ഞു. കിട്ടിയ ഉടൻ അദ്ദേഹം പോകയും ചെയ്തത് സർക്കാർ സർവ്വീസിലെ ആദ്യ ലാപ്രോസ്‌ആർജൻ ആകാൻ,സർക്കാർചെലവിൽ അത് നേടിയെടുക്കാൻ ഉള്ള സുവര്ണ്ണാവസരം പത്തനം തിട്ട മാറ്റം വഴി ഞാൻകളഞ്ഞു കുളിച്ചു. ഡോ.പിജെ.പോള് പിൽക്കാത്ത് അതിപ്രശസ്ത ലാപ്രോ സർജൻആയി.സ്വന്തമായി എറണാകുളത്ത് ഹോസ്പിറ്റലും തുടങ്ങി.
അന്നത്തെ സൂപ്രണ്ട് കാണിച്ച ദ്രോഹം പോളിന് ഗുണം ചെയ്തതൂ ആരോഗ്യവകുപ്പ് ഡയറക്ടർ ആയിഉയർന്ന അന്നത്തെ സൂപ്രണ്ട് താമസിയാതെ സസ്‌പെൻഷനും പിന്നാലെ ഡിസ്മിസ്സലും വാങ്ങി.

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ