ബി .വെല്ലിംഗ്ടൺ മുതൽ വീണാ ജോർജ് വരെ

ഡോ കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com “പട്ടം മുതൽ ചാണ്ടി വരെ” എന്ന പേരിൽ ഡോ .ഡി. ബാബുപോൾ എഴുതിയ “മുഖ്യമന്ത്രി അനുസ്മരണ” വായിച്ചതു മുതൽ ഉള്ള ആഗ്രഹമാണ് ഒരു “ആരോഗ്യമന്ത്രിസ്മരണ”യും വിലയിരുത്തലും എഴുതണം എന്ന് .
എവിടെ തുടങ്ങണം ആരെ തൊട്ട് തുടങ്ങണം എന്ന തീരുമാനം എടുക്കാൻ താമസിച്ചു . വൈക്കം വി. മാധവൻ തൊട്ടു തുടങ്ങണമോ അതോ ബി. വെല്ലിംഗ്ടൺ തൊട്ടു മതിയോ എന്നൊരു സംശയം ഏറെ നാൾ നിലനിന്നു . പരിചയപ്പെട്ട ഏറ്റവും മുതിർന്ന ആരോഗ്യമന്ത്രി വൈക്കം വി മാധവൻ . വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ എൻ്റെ സഹഡോക്ടർ ആയിരുന്ന രവീദ്രന്റെ ഭാര്യാ പിതാവ് , ഒരിക്കൽ എം എൽ ഏ ആയി തനിക്കാപ്പണി പറ്റില്ല എന്ന് പറഞ്ഞു പിൻവാങ്ങിയ എം കെ സാനുമാഷിന്റെയും . ബി .വെല്ലിംഗ്ടൺ മന്ത്രി ആകും മുമ്പ്,വന്ദ്യ വട്ടോധികനായി വിശ്രമ ജീവിതം നയിച്ചിരുന്ന മാധവൻ സാറിനെ വീട്ടിൽ പോയിക്കണ്ടു കാലിൽ തൊട്ടു നമസ്കരിച്ചു ദക്ഷിണയും കൊടുത്തിരുന്നു എന്ന് ബന്ധുക്കൾ ni നേരിൽ കണ്ടിട്ടുള്ള ഏറ്റവും പ്രായം കൂടിയ ആരോഗ്യ മന്ത്രി അദ്ദേഹം ആയിരുന്നു .ഏറെ നേരം അദ്ദേഹത്തിന്റെ പഴയ കഥകൾ കേട്ടിരുന്നിട്ടുണ്ട് .മിക്ക ദിവസവും വൈക്കം ക്ഷേത്ര പരിസരത്തു വച്ച് കാണുമായിട്ടിരുന്നു . തനിക്കു “ലേഡർലി’ കമ്പനിയിൽ നിന്ന് മരുന്നുവാങ്ങിയതിനു കിട്ടിയ പത്തുശതമാനം “കിക്ക് ബാക്ക്”(കമ്മീഷൻ ) ആയ അക്കാലത്തെ അരലക്ഷം രൂപാ ട്രഷറിയിൽ അടച്ച്‌ ചരിത്രം സൃഷ്ടിച്ച ആദ്യത്തെയും അവസാനത്തേതുമായ ആരോഗ്യ മന്ത്രി . തിരുകൊച്ചി സംസ്ഥാനം ആയിരുന്ന കാലത്താണ് സംഭവം . പിന്നെ കണ്ടിട്ടുള്ളതും ഒരു വൈക്കം കാരൻ ആരോഗ്യമന്ത്രിയെ . കോട്ടയം മെഡിക്കൽ കോളേജ് സ്ഥാപകൻ , പിതാവ്, വൈക്കം വി വേലപ്പൻ ,ഞങ്ങളുടെ വാഴൂർ എം എൽ ഏ ആയ വേളയിലായിരുന്നു മന്ത്രിയായതു .കെ.കെ റോഡ് ഏഴാം മൈലിലെ വെള്ളൂരിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ അദ്ദേഹം ആഗ്രഹിച്ചു .അവിടെയുള്ള വലിയ റബർ തോട്ടം അതിനായി കണ്ടെത്തി .കുടിയിറക്കു വേണ്ടി വരില്ല .പാവങ്ങളെ വഴിയാധാരമാക്കേണ്ട എന്നാൽഏറ്റുമാനൂർ എം എൽ ഏ ജോർജ് ജോസഫ് പൊടിപാറയ്ക്കു തനിക്കു വസ്തുവുള്ള ആർപ്പൂക്കരയിൽ തന്നെ വേണം മെഡിക്കൽ കോളേജ് .മറ്റുള്ളവരെ കുടിയിറക്കിയാലും തന്റെ വസ്തുവിന് മൂല്യ വളർച്ച കിട്ടണം എന്നാഗ്രഹിച്ചു ആ നേതാവ് .വേലപ്പൻ മന്ത്രിക്കു കീഴടങ്ങേണ്ടി വന്നു .പൊടിപാറയുടെ ആഗ്രഹം സഫലമായി .ഞങ്ങൾ താസിച്ചിരുന്ന മെൻസ് ഹോസ്പിറ്റലിന് മുൻപിൽ എം എൽ ഏ യുടെ സ്ഥലം അക്കാലം കാട് പിടിച്ചു കിടന്നിരുന്നു . ഏറ്റെടുക്കൽ സ്പർശം ഏൽക്കാതെ . പക്ഷെ, കോട്ടയം മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്യാൻ അവസരം കിട്ടും മുൻപ് വേലപ്പൻ സാർ അന്തരിച്ചു . അതിനുശേഷം കണ്ടത് കോട്ടയം മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിനെത്തിയ കോട്ടയം ബാറിലെ അഡ്വേ എം,പി ഗോവിന്ദൻ നായരെ . ആരോഗ്യമന്ത്രി ആയിരുന്ന കാലം അദ്ദേഹത്തെ നേരിൽ കാണാൻ അവസരം കിട്ടിയില്ല .എന്നാൽ പിൽക്കാലം ജില്ലാ കോടതിയിൽ അദ്ദേഹം എന്നെ മെഡിക്കോ ലീഗൽ സാക്ഷിയായി പലതവണ വിസ്തരിച്ചിട്ടുണ്ട് . മന്ത്രിയായിരുന്ന ഗമ കാട്ടാതെ .ഡോക്ടർ എന്ന നിലയിൽ ബഹുമാനം കാട്ടിയ മുൻ ആരോഗ്യമന്ത്രി . അവസാനകാലം ദേവസ്വാം ബോർഡ് ചെയർമാൻ ആയിരിക്കും വേളയിൽ ചിറക്കടവ് ക്ഷേത്രത്തിൽ വന്നപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ടു . അദ്ദേഹം എന്നെ തിരിച്ചറിഞ്ഞതിൽ ഏറെ സന്തോഷം തോന്നി . എൻ്റെ ലേഖനങ്ങൾ വായിക്കാറുണ്ട് എന്ന് പറഞ്ഞു .ഞാൻ നന്ദി പറഞ്ഞു . സ്വന്തം കാര്യത്തിനായി നേരിൽ ആദ്യമായി കണ്ട ആരോഗ്യമന്ത്രി ബി.വെല്ലിംഗ്ടൺ .വടക്കനച്ചൻ സ്ഥാപിച്ച കർഷക തൊഴിലാളി പാർട്ടി (കെ/ടി പി) എന്ന ഈർക്കിൽ പാർട്ടിയുടെ നോമിനി .മറ്റൊരു എം എൽ ഏ കൂടിയുണ്ടായിരുന്നു .ഇടുക്കിയിൽ നിന്നും. പേരോർമ്മയില്ല . അദ്ദേഹത്തിൻ്റെ അനുയായി മുണ്ടൻ കുന്നിൽ ജോലി ചെയ്യുന്ന കാലത്ത് എന്നെ നേരിൽ വന്നു കണ്ടു. സർക്കാർ ഡോക്ടർമാരുടെ സ്ഥലം മാറ്റത്തിന് രാഷ്ട്രീയ പാർട്ടിക്ക് സംഭാവന നൽകണമെന്ന പതിവ് ആരംഭിച്ചത് പിൽക്കാലം സായിഭക്തൻ ആയിത്തീർന്ന ,സ്വന്തം മക്കൾ ഇല്ലാതിരുന്ന കെ.ടി .പി മന്ത്രി ബി വെല്ലിംഗ്ടൺ ആയിരുന്നു . ചുരുട്ടുകൾ തെരുതെരെ വലിച്ചിരുന്ന ,അനന്തപുരിയിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കാൻ ഇഷ്ട പ്പെട്ടിരുന്ന തൊഴിലാളി നേതാവ് . “ഡോക്ടർക്കു എങ്ങോട്ടു വേണം സ്ഥലം മാറ്റം . എവിടെ എന്നതി നുസരിച്ചു സംഭാവന യുടെ തുക കൂടും. പറഞ്ഞാൽ മതി .ഓർഡർ ഇവിടെ എത്തിക്കാം “. ഒരിക്കൽ ആരോഗ്യകേന്ദ്രത്തിൽ എത്തിയ അയാൾ ശബ്ദം കുറച്ചു ചെവിയിൽ മന്ത്രിച്ചു . “എനിക്ക് സ്ഥലം മാറ്റം വേണ്ട . ഇവിടെ തന്നെ ഇരുന്നാൽ മതി”. അയാളെ ഒഴിവാക്കാൻ ഞാൻ പറഞ്ഞു. “അങ്ങിനെയെങ്കിൽ തുക കൂടും. ഡോക്ടർക്കു ഇവിടം അങ്ങ് പിടിച്ചു പോയി അല്ലേ ? ഇങ്ങോട്ടു പലരും നോട്ടം ഇട്ടിട്ടുണ്ട് . മാറാതെ പിടിച്ചുനിൽക്കാൻ കൂടുതൽ തുക ആകും”. അയാൾ പറഞ്ഞു. “സമയം ആകട്ടെ ഞാൻ വിവരം അറിയിക്കാം” എന്ന് പറഞ്ഞു അയാളെ യാത്ര ആക്കി. മറ്റു പല ഡോക്ടർമാരെയും അദ്ദേഹം സമീപിച്ചതായി പിന്നീട് അറിഞ്ഞു . താമസിയാതെ എനിക്കൊരാഗ്രഹം മുണ്ടൻകുന്നിൽ പ്രൈവറ് പ്രാക്ടീസ് കാലണ പോലും കിട്ടില്ല എന്നാൽ പാമ്പാടി ബ്ലോക്കിൽ തന്നെയുള്ള കെ.കെ റോഡ് അരികിലുള്ള പാമ്പാടി സർക്കാർ ഡിസ്പെന്സറിയിൽ മാറ്റം കിട്ടിയാൽ നല്ല പ്രൈവറ് പ്രാക്ടീസ് കിട്ടും . അവിടെ ഉള്ള ജോസഫ് ഡോക്ടർക്കു ഡി.സി എച്ചിന് പഠിക്കാൻ അവസരം കിട്ടി . താമസിയാതെ ലീവിൽ പോകും . അങ്ങോട്ട് സ്ഥലം മാറ്റം വാങ്ങണം എന്നൊരഗ്രഹം. വൈദ്യൻ കല്പിച്ചതും പാൽ . രോഗി ഇച്ഛിച്ചതും പാൽ . ലീവെടുത്ത് പോകേണ്ട അവിടത്തെ ഡോക്ടർക്കു പകരം ഡി.എം ഓ എന്നെ താൽക്കാലികമായി നിയമിക്കുന്നു . ഡയറക്ടർ ആ താൽക്കാലിക നിയമനം അപ്രൂവൽ ചെയ്യണം . ഡി.എം ഒയെ നേരിൽ കണ്ടപ്പോൾ പറഞ്ഞു . പണ്ടത്തെ കാലമല്ല .ഇപ്പോൾ .ഡി.എച് എസ്സിന് ഇപ്പോൾ സ്വയം തീരുമാനം എടുക്കാൻ കഴിയാറില്ല .മന്ത്രിയിൽ നിന്നും ചില തീട്ടൂരങ്ങൾ വരും .അതനുസരിച്ചു വേണം നിയമനങ്ങൾ . പാമ്പാടിയിൽ തുടരണം എന്നാഗ്രഹമുണ്ടെകിൽ ഭരണ കക്ഷിയിൽ പെട്ട ഏതെങ്കിലും നേതാവുമായി മിനിസ്റ്ററെ നേരിൽ കാണുക .അല്ലാതെ മാർഗ്ഗമില്ല . ആലപ്പുഴക്കാരൻ ഡോ .തയ്യിൽ പറഞ്ഞു . മുൻ പരിചയം ഉള്ള സഖാവ് മീനടം പാപ്പച്ചനോട് ഞാൻ വിവരം പറഞ്ഞു “അതിനെന്താ ഡോക്ടറെ ,ഞാൻ വാങ്ങിത്തരാം . നമുക്കൊരുമിച്ചു വെല്ലിംഗ്ടൺ മന്ത്രിയെ പോയി കാണാം”. സഖാവ് പറഞ്ഞു . അക്കാലം പ്രോട്ടോക്കോൾ നിർബന്ധമായിരുന്നു . ഡയറക്ടറെ നേരിൽ കാണാൻ ഡി.എം ഓയിൽ നിന്ന് പെർമിഷൻ വാങ്ങണം .മന്ത്രിയെ കാണാൻ ഡി.എം. ഓ വഴി ഡയറക്ടറെ കണ്ടു അദ്ദേഹത്തിൽ നിന്ന് പെർമിഷൻ വാങ്ങണം. എന്നാൽ അക്കാലത്തും രാഷ്ട്രീയക്കാർ കൂടെ ഉണ്ടെങ്കിൽ ഏതു മന്ത്രിയെയും നേരിൽ കാണാം. അങ്ങനെ ഞാനും സഖാവ് മീനടം പാപ്പച്ചനും കൂടി ആരോഗ്യമന്ത്രി ബി വെല്ലിംഗ്ടനെ കാണാൻ സെക്രട്ടറിയേറ്റിലേക്ക് പോയി പാമ്പാടി ഡിസ്പെന്സറിയിൽ ജോലി നോക്കിയിരുന്ന സിവിൽ സർജൻ ഒരു താപ്പാന ആയിരുന്നു , പുതുതായി സർവീസിൽ വരുന്ന ഡോക്ടർമാരെ കള്ളം പറഞ്ഞു പറ്റിച്ചിരുന്ന ഒരു തന്ത്ര ശാലി . ട്രാൻസ്‌പോർട്ട് സർവീസിൽ കണ്ടക്റ്റർ ആയി അപേക്ഷിക്കാൻ “ഫസ്റ്റ് എയിഡ് കോഴ്സ് “പാസ്സായ സർട്ടിഫിക്കറ്റ് വേണ്ടിയിരുന്നു അക്കാലം . എന്നാൽ ഫസ്റ്റ് എയിഡ് പരിശീലനം നൽകാൻ ഏർപ്പാടൊന്നും ഇല്ലായിരുന്നു സർക്കാർ ഡോക്ടർമാർ തരം പോലെ ഫീസ് വാങ്ങി കള്ള സർട്ടിഫിക്കറ്റ് നൽകും . എന്റെ സീനിയർ ആയിരുന്നു ഡോക്ടർ വിദ്യാധരന് ഡോ ജോസഫ് കൊടുത്ത ക്ലാസ് കിടക്കകൾ ഇല്ലാത്ത ആശുപത്രികളിലെ ഡോക്ടർമാർ ഫസ്റ്റ് എയിഡ് സർട്ടിഫിക്കറ്റ് കൊടുക്കാൻ പാടില്ല എന്നായിരുന്നു . കൊടുത്താൽ ശിക്ഷണ നടപടികൾ വരും .ഞങ്ങൾ അത് വിശ്വസിച്ചു . മുണ്ടൻ കുന്നിൽ കിടത്തി ചികിത്സ ഇല്ലാത്തതിനാൽ അവിടെ ഉള്ള ഡോക്ടർമാർ അത്തരം സർട്ടിഫിക്കേറ് നല്കരൂത് എന്നദ്ദേഹം പറഞ്ഞു വിശ്വസിപ്പിച്ചതു സ്വന്തം നേട്ടത്തിനായിരുന്നു .അത്തരം സർട്ടിഫിക്കറ്റ് വേണ്ടവരെ പാമ്പാടിക്ക് പറഞ്ഞു വിടണം . ജോസഫ് ഡോക്ടർ നല്ല തുകവാങ്ങി കള്ള സർട്ടിഫിക്കറ്റ് നൽകും . അദ്ദേഹം സ്ഥലം വിടും വരെ അതായിരുന്നു സ്ഥിതി . പിൽക്കാലത്ത് എൻ്റെ കസിൻ ,അഡ്വേ .കാനം ശിവന്പിള്ള യുടെ സഹോദരൻ കരുണാകരൻ പിള്ളയ്ക്ക് അത്തരം സർട്ടിഫിക്കറ്റ് വാങ്ങണം . എനിക്ക് കൊടുക്കാൻ സാധ്യമല്ല എന്നറിഞ്ഞ ഞാൻ കരുണാകരൻ പിള്ളയുമായി ജില്ലാ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡോക്ടറെ കാണാൻ പോയി . അപ്പോഴാണ് സത്യം അറിയുന്നത് . ഏതു ഡോക്ടർക്കും പരിശീലനം നൽകി ഫസ്റ്റ് എയിഡ് സർട്ടിഫിക്കറ്റ് നൽകാം . പരിശീലന നൽകാതെ തന്നെ മിക്കവരും കള്ള സർട്ടിഫിക്കറ്റ് നല്കിപ്പോന്നു എന്നതാണ് സത്യം . ”ഫസ്റ്റ് എയിഡ് പുസ്തകം ഏതെങ്കിലും വായിച്ചു പഠിച്ചിട്ടു പോക” എന്നൊരുപദേശം കൊടുക്കും . അത്രമാത്രം . ജോലി കിട്ടണമെന്നുള്ളവർ അത് വാങ്ങി പഠിച്ചിട്ടു പോകും . ബി വെല്ലിംഗ്ടണെ കണ്ട കാര്യം പിന്നാലെ കാത്തിരിക്കുക .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ