Posts

Showing posts from April, 2024

മുഖം മാറുന്ന പൊൻകുന്നം താളിയാനിൽ കവല

Image
ഡോ കാനം ശങ്കരപ്പിള്ള 9447035416 ചിറക്കടവ് വടക്കും ഭാഗം, പോടന്നൂ ർ എന്നൊക്കെ ആയിരുന്നു പൊൻ കുന്നതിന്റെ ആദ്യ പേരുകൾ പൊന്കുന്നത്ത് ചന്ത സ്ഥാപിച്ച പപ്പുപിള്ള മജിസ്‌ട്രേറ്റ് ആണ് പുതിയ പേരിട്ടത്. പൊൻകുന്നത്തെ പഴയ തലമുറയെ അക്ഷരമെഴുതാൻ പഠിപ്പിച്ച വെട്ടിയാങ്കൽ ആശാൻ പ്രാദേശിക ചരിത്രം കവിതയിലാക്കിയിരുന്നു. പൊൻകുന്നം ചന്തയെ കുറിച്ചുള്ള കവിത "കൊല്ലം പിന്നായിരത്തില്പരമൊരെഴുപതും അല്പശ്രീ തിങ്കൾ തന്നിൽകല്യശ്രീ ശുക്രവാരേ ദിനമത്യമധുനാ നാലതാം തീയതിക്കു.....“ 1070(1895) തുലാം 4 വെള്ളി ആഴ്ച ആണ് പൊൻകുന്നം എന്ന പേർ പപ്പുപിള്ള മജിസ്‌ട്രേറ്റ് ഇട്ടത്. ആദ്യം ആ പേർ പൊന്കുന്ന് എന്നായിരുന്നുവത്രേ. കെ കെ റോഡ് വെട്ടുന്ന കാലം കാട് വെട്ടിത്തെളിക്കാൻ ആളെ കൂട്ടാൻ കാട്ടിലേക്ക് പൊൻ നാണയങ്ങൾ വാരി എറിഞ്ഞത്രേ. അതിൽ നിന്നാണ് പേർ ഉണ്ടായതെന്നു ചിലർ https://www.facebook.com/100064551555667/posts/751777156983996/?mibextid=adzO7l