Posts

Showing posts from February, 2024

ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 കേരളത്തിലെ വെള്ളാളർക്കിടയിൽ തങ്ങൾ ആരാണെന്നുള്ള അവബോധം ഉളവാക്കാൻ ഏറെ പരിശ്രമിച്ച സമുദായ സ്നേഹിയായിരുന്നു ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള എന്ന മധ്യ തിരുവിതാകൂർ കാരൻ മലയാളി .അദ്ദേഹത്തിന് മുൻപോ പിന്പോ അദ്ദേഹത്തിന് സമശീര്ഷനായ ഒരു മലയാളി വെള്ളാളൻ ജനിച്ചിട്ടില്ല . 1915 ൽ (കൊല്ലവർഷം 1190 ധനു 15 ) അദ്ദേഹം പരമാർത്ഥ സാധിനി എന്ന പേരിൽ വെള്ളാളർക്കു വേണ്ടി ഒരു സംഘടനയും സ്ഥാപിച്ചു .(ആക്ലേത്ത് ചെല്ലപ്പൻ പിള്ള ,കെ.വി എം എസ് യൂത്ത് ലീഗ് സ്റ്റേറ്റ് കൺവെൻഷൻ സോവനീർ 1977 കാണുക ) 1880 ൽ മനോന്മണീയം സുന്ദരൻ പിള്ള (1855 -1897 ) സ്ഥാപിച്ച “വെള്ളാള സഭ” (“തരംഗം” പി.എസ് നടരാജപിള്ള പത്താം ചരമവാർഷിക സോവനീർ പുറം കാണുക ) എന്ന സംഘടന യ്ക്ക് പിൽക്കാലം എന്ത് സംഭവിച്ചു എന്നറിയാവുന്നവർ ആരും ഇല്ല .രേഖകളും ഇല്ല . ചെങ്ങന്നൂർ ,പത്തനംതിട്ട ,പത്തനാപുരം ,കൊല്ലം ,ആലപ്പുഴ ,കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളിൽ പൊന്നപ്പാപിള്ള സംഘടനയുടെ ശാഖകൾ സ്ഥാപിച്ചു . അടുത്ത വര്ഷം ആ സംഘടന “തിരുവിതാംകൂർ വെള്ളാളസഭ” ആയി പരിണമിച്ചു 1917 ൽ അത് “കേരളീയ വെള്ളാള മഹാസഭ” ആയി .എസ്‌ ലക്ഷ്മണൻ പിള്ള ആയിരുന്നു ആദ്യ പ്രസിഡൻ

ദീപക് ത്യാഗിയുടെ വെള്ളാള പഠനം

Image
നരവംശ ശാസ് ത്രജ്ഞനായ ദീപക് ത്യാഗി, “ പീപ്പിൾ ഓഫ് ഇന്ത്യ” എന്ന ആധികാരിക പഠനത്തിൽ, കേരള സംസ്ഥാനത്തെ വിവിധ ജാതി സമൂഹങ്ങളെ പ്രതിപാദിക്കുന്ന കൂട്ടത്തിൽ “വെള്ളാള “എന്ന തലക്കെട്ടിൽ ഏഴു പുറങ്ങളിൽ കേരളത്തിലെ വെള്ളാളരെ കുറിച്ച് വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട് .കെ.എസ് സിംഗ്‌ ആണ് ചീഫ് എഡിറ്റർ . വെള്ളാളർ മുതലിയാർ എന്നും അറിയപ്പെടുന്നു (The Vellalas are also referred to as Mudaliyar.Malayalis call them “Annachi”.) എന്ന് ആണ് തുടക്കം .കേരളത്തിൽ “മുതലിയാർ “ എന്നറിയപ്പെടുന്ന ആൾക്കാർ വളരെ കുറവാണ് .അവർ വെള്ളാളർ ആണെന്നത് ശരി .എന്നാൽ മുഴുവൻ വെള്ളാളരും മുതലിയാർ അല്ല എന്നതാണ് വാസ്തവം .Vels was the name of a King എന്നതും അത്ര ശരിയല്ല .”വേൾ” എന്നറിയപ്പെട്ടിരുന്ന ഇടപ്രഭുക്കൾ വേണാട്ടിൽ ഉണ്ടായിരുന്നു എന്നത് ശരി .അവരെ രാജാക്കന്മാർ എന്ന് വിളിക്കുന്നത് ശരിയല്ല .തേർസ്റ്റൻ ,നാഗമയ്യാ ,കെ.വി കൃഷ്ണ അയ്യർ എന്നിവരുടെ ലേഖന ഭാഗങ്ങൾ ത്യാഗി ഉദ്ധരിക്കുന്നുണ്ട് . വിവിധ കാലഘട്ടങ്ങളിലെ വെള്ളാള ജനസംഖ്യ ത്യാഗി വ്യക്തമായി നൽകുന്നു (പുറം 1515 ). 1881 ൽ തിരുവിതാം കൂറിൽ 41631 വെള്ളാളർ ഉണ്ടായിരുന്നു .(Kitts 1885 ). 1941

വെള്ളാള സംഘടനകൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 94470 35416 തിരുവിതാംകൂറിൽ ആദ്യമായി ഉണ്ടായ സമുദായ സംഘടന വെള്ളാള സഭ .വര്ഷം 1880 .സ്ഥാപകൻ പി.സുന്ദരം പിള്ള (പിൽക്കാലം മനോന്മണീയം ). (തരംഗം പി.എസ് .നടരാജപിള്ള പത്താം ചരമ വാർഷിക സോവനീർ 1976 കാണുക .അതോനോടനുബന്ധിച്ചു സുന്ദരം പിള്ള തൻ്റെ വക തൈക്കാട്ടെ അഞ്ചേക്കർ സ്ഥലം ചുടല നിർമ്മിക്കാൻ ദാനം ചെയ്തു .അവിടെയാണ്(പുത്തൻചന്ത വെള്ളാള സഭ വക ചുടല ൦.ചാല വെള്ളാള സഭയ്ക്ക് പ്രത്യേക ഭാഗം ഉണ്ടവിടെ .മറ്റു സമുദായങ്ങൾക്കും പിന്നെ പൊതു ജനങ്ങൾക്ക് വേറെയും - മനോന്മണീയം ,ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നത് പുത്തൻചന്ത ശ്മശാനത്തിൽ . അയ്യാവ് സമാധിയായ സ്ഥലം പിൽക്കാലം ചിത്തിരതിരുനാൾ പുത്തൻചന്ത വെള്ളാള സഭയിൽ നിന്നും വില നൽകി വാങ്ങി .രാജാക്കന്മാർ ദാനം സ്വീകരിക്കയില്ല എന്നതാണ് കാരണം .അവിടെയാണ് അയ്യാവ് ഗുരു കോവിൽ സ്ഥിതിചെയ്യുന്നത് . മനോന്മണീയം 1897 ൽ അകാലത്തിൽ നാൽപ്പത്തി രണ്ടാം വയസ്സിൽ അന്തരിച്ചു .വെള്ളാള സഭയ്ക്ക് എന്ത് പറ്റി എന്നറിയില്ല . 1876 ൽ തൈക്കാട് അയ്യാവ് സ്വാമികൾ ,മനോന്മണീയം സുന്ദരൻ പിള്ള എന്നിവർ ചേർന്ന് ശൈവപ്രകാശ സഭ സ്ഥാപിച്ചു .പി.രത്‌ന സ്വാമി പി

വെള്ളാളനെ നായർ ആക്കിയ സഖാവ് നമ്പൂതിരിപ്പാട്

Image
ഡോ .കാനം ശങ്കരപ്പിള് ള 9447035416 രണ്ടുതവണ കേരളമുഖ്യ മന്ത്രിയായ, വാൽ മുറിക്കാത്ത സഖാവ് ഈ. എം. എസ്. നമ്പൂതിരി പ്പാട് കേരളചരിത്രകാരൻ ആയി അറിയപ്പെടാൻ കാരണം “കേരളം മലയാളികളുടെ മാതൃഭൂമി “ 1948 ആണല്ലോ . 2014 ൽ അച്ചടിക്കപ്പെട്ട പതിപ്പാണ് കൈവശം . ഹാരപ്പയിലെയും മോഹൻജൊദാരോയിലും കണ്ടെത്തിയ ദ്രാവിഡ വെള്ളാള സംസ്കാരത്തെ കുറിച്ച് വായിച്ചറിഞ്ഞ ആൾ തന്നെ നമ്പൂതിരിപ്പാട് എന്ന് വ്യക്തം . (തമിഴന്മാർ 1800 വര്ഷം മുൻപ് ) തുടങ്ങിയ കനകസഭപിള്ള യുടെ കൃതികൾ അദ്ദേഹം വായിച്ചിരുന്നു എന്ന് വ്യക്തം .റവ ഫാദർ ഹേരാസ് എഴുതിയ 1936 ലെ “വെള്ളാളാസ് ഓഫ് മോഹൻജൊദാരോ” അദ്ദേഹം വായിച്ചോ എന്നറിയില്ല ,അദ്ദേഹം റഫറൻസോ ഗ്രൻഥ സൂചികയോ നൽകിയിട്ടില്ല . സഖാവ് വെള്ളാളരെ നായർ ആക്കി . മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാർ (അവർ നായർ ആവാം )ക്ക് ഭക്ഷണമെത്തിച്ച പെരും ചോറ്റൂദയൻ എന്ന വെള്ളാള കുല രാജാവിനെ അദ്ദേഹം നായർ ആക്കി . ഫിനീഷ്യ ,ഈജിപ്ത് ,മുതലായ രാജ്യങ്ങളുമായി കപ്പൽ ഗതാഗതം നടത്തിയ മലയാളികൾ നായർ ആയിരുന്നു എന്ന് സഖാവ് ഈ എം തുടരുന്നു . കോലെഴുത്തും വട്ടെഴുത്തും പ്രചരിപ്പിച്ചതും അക്ഷരം പഠിക്കാതെ ശൈശവത്തിൽ തന്നെ വാൾപ്പയറ്റ് പഠിക