വെള്ളാളനെ നായർ ആക്കിയ സഖാവ് നമ്പൂതിരിപ്പാട്
9447035416
രണ്ടുതവണ കേരളമുഖ്യ മന്ത്രിയായ, വാൽ മുറിക്കാത്ത സഖാവ് ഈ. എം. എസ്. നമ്പൂതിരി പ്പാട് കേരളചരിത്രകാരൻ ആയി അറിയപ്പെടാൻ കാരണം “കേരളം മലയാളികളുടെ മാതൃഭൂമി “ 1948 ആണല്ലോ . 2014 ൽ അച്ചടിക്കപ്പെട്ട പതിപ്പാണ് കൈവശം . ഹാരപ്പയിലെയും മോഹൻജൊദാരോയിലും കണ്ടെത്തിയ ദ്രാവിഡ വെള്ളാള സംസ്കാരത്തെ കുറിച്ച് വായിച്ചറിഞ്ഞ ആൾ തന്നെ നമ്പൂതിരിപ്പാട് എന്ന് വ്യക്തം . (തമിഴന്മാർ 1800 വര്ഷം മുൻപ് ) തുടങ്ങിയ കനകസഭപിള്ള യുടെ കൃതികൾ അദ്ദേഹം വായിച്ചിരുന്നു എന്ന് വ്യക്തം .റവ ഫാദർ ഹേരാസ് എഴുതിയ 1936 ലെ “വെള്ളാളാസ് ഓഫ് മോഹൻജൊദാരോ” അദ്ദേഹം വായിച്ചോ എന്നറിയില്ല ,അദ്ദേഹം റഫറൻസോ ഗ്രൻഥ സൂചികയോ നൽകിയിട്ടില്ല . സഖാവ് വെള്ളാളരെ നായർ ആക്കി .
മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാർ (അവർ നായർ ആവാം )ക്ക് ഭക്ഷണമെത്തിച്ച പെരും ചോറ്റൂദയൻ എന്ന വെള്ളാള കുല രാജാവിനെ അദ്ദേഹം നായർ ആക്കി . ഫിനീഷ്യ ,ഈജിപ്ത് ,മുതലായ രാജ്യങ്ങളുമായി കപ്പൽ ഗതാഗതം നടത്തിയ മലയാളികൾ നായർ ആയിരുന്നു എന്ന് സഖാവ് ഈ എം തുടരുന്നു . കോലെഴുത്തും വട്ടെഴുത്തും പ്രചരിപ്പിച്ചതും അക്ഷരം പഠിക്കാതെ ശൈശവത്തിൽ തന്നെ വാൾപ്പയറ്റ് പഠിക്കാൻ ആയോധന കളരികളിൽ പോകേണ്ടി വന്ന നായർ യുവാക്കൾ എന്ന് നമ്പൂതിരിപ്പാട് .
കപ്പൽ കമ്പനി തുടങ്ങിയ ആദ്യ ഇന്ത്യാക്കാരൻ വി ഓ .ചിദംബരം പിള്ള എന്ന (VOC ) യെയും അദ്ദേഹം നായർ ആക്കി . (നായന്മാർ ചിദംബരം എന്ന പേർ സ്വീകരിക്കാറില്ല )
ആദ്യ മന്ത്രിസഭയിൽ കൂടെ ഉണ്ടായിരുന്ന ആരോഗ്യമന്ത്രി ഡോക്ടർ ഏ.ആർ .മേനോൻ മാത്രമായിരുന്നു മുൻ പരിചയമുള്ള മന്ത്രി .മദിരാശിയിൽ അദ്ദേഹം മന്ത്രി ആയിരുന്നു .മേനോന്മാരും മന്നാടിയന്മാരും കൊങ്ങുനാട്ടിൽ നിന്നും കുടിയേറിയ വെള്ളാളർ (കൊങ്കു വെള്ളാളർ ) ആണെന്ന കാര്യം നായർ പ്രേമി ആയ നമ്പൂതിരിപ്പാട് അറിഞ്ഞു കാണില്ല ഡോക്ടർ മേനോൻ ,എം ജി ആർ .എന്തിനു നമ്മുടെ സാക്ഷാൽ എം ജി എസ് നാരായണൻ (മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കര നാരായണൻ ) എന്നിവരുടെ എല്ലാം പൂർവ്വികർ കൊങ്ങുനാട് വെള്ളാളർ ആണെന്നറിയാൻ പുലവർ എസ് രാജു എന്ന തമിഴ് നാട് ആർക്കിയോളജിസ്റ്റ് വേണ്ടി വന്നു .അക്കഥ സുഗന്ധി കൃഷ്ണമാചാരി “ദ ഹിന്ദുവിൽ” വിശദമായി എഴുതിയത് നെറ്റിൽ കിട്ടും .
പാലക്കാട്ടെ “മേനോൻ” കുടുംബങ്ങളിലെ സ്ത്രീകളെ ഏതാനും തലമുറ മുൻപ് വരെ, “ചെട്ടിച്ചികൾ “ എന്നാണു വിളിച്ചിരുന്നത് എന്ന് എഡ്ഗാർ തേർസ്റ്റൻ, രങ്കാചാരി എന്നിവർ എഴുതിയ “കാസ്റ്സ് ആൻഡ് ട്രൈബ്സ് ഓഫ് സൗത് ഇന്ത്യ” എന്ന പഠനം .വായിക്കുക (പുറം 248 )
Comments
Post a Comment