വെള്ളാള സംഘടനകൾ
ഡോ .കാനം ശങ്കരപ്പിള്ള
94470 35416
തിരുവിതാംകൂറിൽ ആദ്യമായി ഉണ്ടായ സമുദായ സംഘടന വെള്ളാള സഭ .വര്ഷം 1880 .സ്ഥാപകൻ പി.സുന്ദരം പിള്ള (പിൽക്കാലം മനോന്മണീയം ). (തരംഗം പി.എസ് .നടരാജപിള്ള പത്താം ചരമ വാർഷിക സോവനീർ 1976 കാണുക .അതോനോടനുബന്ധിച്ചു സുന്ദരം പിള്ള തൻ്റെ വക തൈക്കാട്ടെ അഞ്ചേക്കർ സ്ഥലം ചുടല നിർമ്മിക്കാൻ ദാനം ചെയ്തു .അവിടെയാണ്(പുത്തൻചന്ത വെള്ളാള സഭ വക ചുടല ൦.ചാല വെള്ളാള സഭയ്ക്ക് പ്രത്യേക ഭാഗം ഉണ്ടവിടെ .മറ്റു സമുദായങ്ങൾക്കും പിന്നെ പൊതു ജനങ്ങൾക്ക് വേറെയും - മനോന്മണീയം ,ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നത് പുത്തൻചന്ത ശ്മശാനത്തിൽ . അയ്യാവ് സമാധിയായ സ്ഥലം പിൽക്കാലം ചിത്തിരതിരുനാൾ പുത്തൻചന്ത വെള്ളാള സഭയിൽ നിന്നും വില നൽകി വാങ്ങി .രാജാക്കന്മാർ ദാനം സ്വീകരിക്കയില്ല എന്നതാണ് കാരണം .അവിടെയാണ് അയ്യാവ് ഗുരു കോവിൽ സ്ഥിതിചെയ്യുന്നത് . മനോന്മണീയം 1897 ൽ അകാലത്തിൽ നാൽപ്പത്തി രണ്ടാം വയസ്സിൽ അന്തരിച്ചു .വെള്ളാള സഭയ്ക്ക് എന്ത് പറ്റി എന്നറിയില്ല .
1876 ൽ തൈക്കാട് അയ്യാവ് സ്വാമികൾ ,മനോന്മണീയം സുന്ദരൻ പിള്ള എന്നിവർ ചേർന്ന് ശൈവപ്രകാശ സഭ സ്ഥാപിച്ചു .പി.രത്‌ന സ്വാമി പിള്ള (പി.ആർ എസ് )അതിനു വേണ്ട കെട്ടിടം പണിതു നൽകി .
1915 ൽ (1190 ധനു 15 ) ചെങ്ങന്നൂരിൽ പി.എസ് പൊന്നപ്പാപിള്ള പരമാര്ഥ സാര പ്രബോധിനി എന്ന വെള്ളാള സംഘടനാ സ്ഥാപിച്ചു . ചെങ്ങന്നൂർ ,പത്തനംതിട്ട ,പത്തനാപുരം ,കൊല്ലം ,ആലപ്പുഴ ,കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളിൽ അതി ശാഖകൾ ഉണ്ടായി .
പിൽക്കാലം അത് ചെങ്ങന്നൂർ ആസ്ഥാനമാക്കി തിരുവിതാം കൂർ വെള്ളാള സഭ ആയി രൂപാന്തരം പ്രാപിച്ചു .1917 ൽ അത് കേരളീയ വെള്ളാള സഭ ആയി സി.എസ് ലക്ഷ്മൺ പിള്ള ആയിരുന്നു പ്രസിഡന്റ് .1920 (1195 മകരം )പുനലൂരിൽ കേരളീയ വെള്ളാള മഹാസഭയുടെ വാർഷികം കൊണ്ടാടി . സംഗീത വിദ്വാൻ മേജർ ട്രഷറി ഓഫീസർ ടി .ലക്ഷ്മണൻ പിള്ള ആയിരുന്നു അധ്യക്ഷൻ .പുനലൂരിൽ വച്ച് രണ്ടു വാർഷിക സമ്മേളനങ്ങൾ നടത്തപ്പെട്ടു . “തമിഴ് ശൂദ്രർ “ എന്നായിരുന്നു ആദ്യ കാല ങ്ങളിൽ വെള്ളാളർ സർക്കാർ രേഖകളിൽ രേഖപ്പെടുത്തപ്പെട്ടത്.1915 മുതൽ അത് “വെള്ളാളർ” എന്നാക്കി മാറ്റി .മഹാസഭയുടെ ആവശ്യപ്രകാരം ആണ് പേര് മാറ്റം നട ന്നത്.സംഘടനയുടെ സെക്രട്ടറി പി.എസ് പൊന്നപ്പാപിള്ള ആയിരുന്നു .
1919 ലെ മലയാള മനോരമ ഭാഷാപോഷിണി മാസികയിൽ നാല് ലക്കങ്ങളിൽ ആയി പൊന്നപ്പാപിള്ള “ഇത്യയിലെ വെള്ളാളർ “ എന്ന ലേഖനം നാല് ലക്കങ്ങളിൽ പ്രസിദ്ധപ്പെടുത്തി .മനോരമ ലൈബ്രറിയിൽ അവയിൽ മൂന്നു ലക്കങ്ങൾ മാത്രം ലഭിക്കും .അവ ചേർത്ത് വെള്ളാള ചരിത്രം ഒന്നാം ഭാഗം പുസ്തകമാക്കി.മലയാളത്തിലെ ആദ്യ വെള്ളാള ചരിത്ര പുസ്തകം .
ഇന്ത്യയിലെ ദ്രാവിഡ സംസ്കാരം
ദ്രാവിഡരുടെ ഉൽപ്പത്തി
സിന്ധു നദീതീര സംസ്കാരം
സിൻഡിലെ മോഹൻ ജോ ദാരോയിലും പഞ്ചാബിലെ ഹാരപ്പയിലുംഭൂ ഗർഭ ശാസ്ത്രജ്ഞർ കണ്ടെത്തിയ ചരിത്ര വസ്തുക്കൾ ദ്രാവിഡ സംസ്കാരത്തിന്റെ അമൂല്യ വസ്തുക്കൾ ,അന്ന് കണ്ടെത്തിയ ശൈവ വിഗ്രഹങ്ങൾ ,ചെമ്പിൽ നിർമ്മിച്ച ആയുധങ്ങൾ ,നാണയങ്ങൾ ഇവയെ പറ്റിയുള്ള വിശദ വിവരങ്ങൾ ശാത്രജ്ഞരുടെ അഭിപ്രായങ്ങൾ എന്നിവ നൂറു വര്ഷം മുൻപ് തന്നെ പി.എസ് .പൊന്നപ്പാപിള്ള മലയാളികൾക്കായി രേഖ ത്തപ്പെടുത്തി . പക്ഷെ എത്ര വെള്ളാളർ അതറിഞ്ഞു ?
ഇപ്പോൾ നൂറു കൊല്ലം .
ഇനിയെങ്കിലും ഹാരപ്പയിലെ വെള്ളാള സംസ്കൃതിയെ കുറിച്ച്
നമുക്കൊന്ന് പഠിക്കേണ്ടേ ?
കീഴടിയിൽ പോയി അവിടെ കണ്ടെത്തിയ വെള്ളാള സംസ്കൃതിയെ കുറിച്ച് പഠിക്കേണ്ടേ ?
പക്ഷെ ആര് മുൻ കൈ എടുക്കും ? പൊന്നപ്പാപിള്ളയുടെ പ്രസിദ്ധീകരണങ്ങൾ പിന്നാലെ അവതരിപ്പിക്കപ്പെടും .


Comments
Post a Comment