ദീപക് ത്യാഗിയുടെ വെള്ളാള പഠനം

നരവംശ ശാസ് ത്രജ്ഞനായ ദീപക് ത്യാഗി, “ പീപ്പിൾ ഓഫ് ഇന്ത്യ” എന്ന ആധികാരിക പഠനത്തിൽ, കേരള സംസ്ഥാനത്തെ വിവിധ ജാതി സമൂഹങ്ങളെ പ്രതിപാദിക്കുന്ന കൂട്ടത്തിൽ “വെള്ളാള “എന്ന തലക്കെട്ടിൽ ഏഴു പുറങ്ങളിൽ കേരളത്തിലെ വെള്ളാളരെ കുറിച്ച് വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട് .കെ.എസ് സിംഗ്‌ ആണ് ചീഫ് എഡിറ്റർ .

വെള്ളാളർ മുതലിയാർ എന്നും അറിയപ്പെടുന്നു (The Vellalas are also referred to as Mudaliyar.Malayalis call them “Annachi”.) എന്ന് ആണ് തുടക്കം .കേരളത്തിൽ “മുതലിയാർ “ എന്നറിയപ്പെടുന്ന ആൾക്കാർ വളരെ കുറവാണ് .അവർ വെള്ളാളർ ആണെന്നത് ശരി .എന്നാൽ മുഴുവൻ വെള്ളാളരും മുതലിയാർ അല്ല എന്നതാണ് വാസ്തവം .Vels was the name of a King എന്നതും അത്ര ശരിയല്ല .”വേൾ” എന്നറിയപ്പെട്ടിരുന്ന ഇടപ്രഭുക്കൾ വേണാട്ടിൽ ഉണ്ടായിരുന്നു എന്നത് ശരി .അവരെ രാജാക്കന്മാർ എന്ന് വിളിക്കുന്നത് ശരിയല്ല .തേർസ്റ്റൻ ,നാഗമയ്യാ ,കെ.വി കൃഷ്ണ അയ്യർ എന്നിവരുടെ ലേഖന ഭാഗങ്ങൾ ത്യാഗി ഉദ്ധരിക്കുന്നുണ്ട് .

വിവിധ കാലഘട്ടങ്ങളിലെ വെള്ളാള ജനസംഖ്യ ത്യാഗി വ്യക്തമായി നൽകുന്നു (പുറം 1515 ). 1881 ൽ തിരുവിതാം കൂറിൽ 41631 വെള്ളാളർ ഉണ്ടായിരുന്നു .(Kitts 1885 ). 1941 ൽ അത് 1,35,000 ആയി ഉയർന്നു .1985 ൽ 1,75,000 എന്ന നിലയിൽ എത്തി .

വെള്ളാളർ വീട്ടിൽ തമിഴും നാട്ടിൽ മലയാളവും സംസാരിക്കുന്നു എന്നതും മൊത്തത്തിൽ പറയുമ്പോൾ ശരിയല്ല .തിരുവനന്തപുരം ജില്ലയിലും പത്തനംതിട്ട ജില്ലയിലും തമിഴ് സംസാരിച്ചിരുന്ന വെള്ളാളർ ഉണ്ടായിരുന്നു എങ്കിലും ശുദ്ധ അച്ചടി ഭാഷ സംസാരിക്കുന്ന കോട്ടയം ജില്ലയിലെ വെള്ളാളർ തമിഴ് സംസാരിച്ചിരുന്നില്ല എന്നതാണ് വാസ്തവം .വെള്ളാളരിൽ ഉള്ള മക്കത്തായികൾ ,മരുമക്കത്തായികൾ എന്നിവരെ കുറിച്ച് ഡി .ത്യാഗി വിശദമായി എഴുതുന്നുണ്ട് .അവരിലെ ആചാരങ്ങൾ വ്യത്യസ്‍ത മായിരുന്നു എന്നതും വിവരിക്കുന്നു .”ഗുരുക്കൾ” എന്നറിയപ്പെട്ടിരുന്ന വെള്ളാള പൂജാരികളെ കുറിച്ചും ത്യാഗി എഴുതിയിട്ടുണ്ട് .കര്ണ്ണാടകസംഗീതം ,വിളിപ്പാട്ട് എന്നിവയോട് വെള്ളാളർക്കുള്ള പ്രേമം ത്യാഗി എടുത്ത് പറയുന്നുണ്ട് .അവർ കുടുംബാസൂത്രണമാർഗ്ഗങ്ങൾ സ്വീകരിച്ചവർ എന്ന് ത്യാഗി വ്യക്തമാക്കുന്നു .എന്നാൽ പഴയ കാലത്ത് വെള്ളാളർ മദ്യപാനം ശീലമാക്കിയിരുന്നു എന്നത് അത്ര ശരിയല്ല .

അധിക വായനയ്ക്ക് :

Sing .K.S,Menon T.M ,Thyagi Deepak ,Kulirani B.F ,People of India -Kerala Vol XXVII Part Three 2002 Anthropolojical Survey of India,Prabhus Books ,Thiruvananthapuram pp 1512-1518

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ