Posts

Showing posts from September, 2020

മെഡിസിനു തോൽപ്പിക്കപ്പെട്ട കഥ

Image
മെഡിസിനു തോൽപ്പിക്കപ്പെട്ട കഥ എം ബി ബി എസ്സിന് പഠിക്കുന്ന കാലത്ത് മെഡിസിൻ ,സർജറി ,ഗൈനക് മറ്റേർണിറ്റി ,പീഡിയാട്രിക്സ് ,ഈ.എൻ ടി ഒപ്താൽമോളജി (നേത്രം ) ഓർത്തോ (അസ്ഥിരോഗം ) ടി.ബി സൈക്കിയാട്രി (മാനസികം ) സ്കിൻ (ത്വക് ) എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ക്ലിനിക്കൽ പരിശീലനം നേടണം എനിക്ക് ഏറെ ഇഷ്ടം മെഡിസിൻ ആയിരുന്നു .അക്കാലത്ത് കോട്ടയത്ത് കാണപ്പെട്ടിരുന്ന പ്രധാന മെഡിക്കൽ കേസുകൾ എല്ലാം തന്നെ ഞാൻ വിശദമായി കണ്ടു രോഗനിർണ്ണയം നടത്താനുള്ള പരിചയം നേടിയിരുന്നു. . ആഗോളപ്രശസ്തസിനായ ഡോ പി.ജെ ഗീവർഗീസ് (പാൻക്രിയാസിലെ കല്ലിനെ തുടർന്നുണ്ടാകുന്ന ജുവനയിൽ ഡയബറ്റിനെ (കുട്ടികളിലെ പ്രമേഹം ) കുറിച്ച് ഗവേഷണം നടത്തി മോണോഗ്രാഫ് പ്രസിദ്ധീകരിച്ച മെഡിക്കൽ ഗവേഷകൻ .പിൽക്കാലത്ത് കേരളത്തിലെ ഏറ്റവും മുതിർന്ന കാര്ഡിയോളജിസ്റ്റ് ആയി പ്രസിദ്ധൻ ആയ ഡോ ജോർജ് ജേക്കബ്, വൈക്കം തലയോലപ്പറമ്പിലെ കെ.ആർ നാരായണൻ എന്ന രാഷ്‌ടീയ നേതാവിന്റെ മകൻ ഡോ കെ.എൻ പ്രകാശ് എന്നിവരായിരുന്നു എനിക്ക് പോസ്റ്റിങ്ങ് കിട്ടിയ രണ്ടാം യൂണിറ്റിലെ .ഗുരുക്കൻ മാർ. അവര് എല്ലാം തന്നെ ക്ലിനിക്കൽ പരിശീലനത്തിൽ നല്ല അറിവ് തന്നിരുന്നു .ഒന്നാം യൂണിറ്റില് ഡോ കെപരമേശ്വര അയ്