മെഡിസിനു തോൽപ്പിക്കപ്പെട്ട കഥ

മെഡിസിനു തോൽപ്പിക്കപ്പെട്ട കഥ
എം ബി ബി എസ്സിന് പഠിക്കുന്ന കാലത്ത് മെഡിസിൻ ,സർജറി ,ഗൈനക് മറ്റേർണിറ്റി ,പീഡിയാട്രിക്സ് ,ഈ.എൻ ടി ഒപ്താൽമോളജി (നേത്രം ) ഓർത്തോ (അസ്ഥിരോഗം ) ടി.ബി സൈക്കിയാട്രി (മാനസികം ) സ്കിൻ (ത്വക് ) എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ക്ലിനിക്കൽ പരിശീലനം നേടണം എനിക്ക് ഏറെ ഇഷ്ടം മെഡിസിൻ ആയിരുന്നു .അക്കാലത്ത് കോട്ടയത്ത് കാണപ്പെട്ടിരുന്ന പ്രധാന മെഡിക്കൽ കേസുകൾ എല്ലാം തന്നെ ഞാൻ വിശദമായി കണ്ടു രോഗനിർണ്ണയം നടത്താനുള്ള പരിചയം നേടിയിരുന്നു. . ആഗോളപ്രശസ്തസിനായ ഡോ പി.ജെ ഗീവർഗീസ് (പാൻക്രിയാസിലെ കല്ലിനെ തുടർന്നുണ്ടാകുന്ന ജുവനയിൽ ഡയബറ്റിനെ (കുട്ടികളിലെ പ്രമേഹം ) കുറിച്ച് ഗവേഷണം നടത്തി മോണോഗ്രാഫ് പ്രസിദ്ധീകരിച്ച മെഡിക്കൽ ഗവേഷകൻ .പിൽക്കാലത്ത് കേരളത്തിലെ ഏറ്റവും മുതിർന്ന കാര്ഡിയോളജിസ്റ്റ് ആയി പ്രസിദ്ധൻ ആയ ഡോ ജോർജ് ജേക്കബ്, വൈക്കം തലയോലപ്പറമ്പിലെ കെ.ആർ നാരായണൻ എന്ന രാഷ്‌ടീയ നേതാവിന്റെ മകൻ ഡോ കെ.എൻ പ്രകാശ് എന്നിവരായിരുന്നു എനിക്ക് പോസ്റ്റിങ്ങ് കിട്ടിയ രണ്ടാം യൂണിറ്റിലെ .ഗുരുക്കൻ മാർ. അവര് എല്ലാം തന്നെ ക്ലിനിക്കൽ പരിശീലനത്തിൽ നല്ല അറിവ് തന്നിരുന്നു .ഒന്നാം യൂണിറ്റില് ഡോ കെപരമേശ്വര അയ്യർ ,ഡോ.കെ.പി ജോർജ് (ഒന്നാം മെഡിക്കല് യുണിറ്റ്) ഡോ സത്യദാസ് (മൂന്നാം യൂണിറ്റ് ) എന്നിവരും ക്ലിനിക്കൽ ക്ളാസുകൾ എടുത്തിരുന്നു. ഡോ. സത്യദാസിന് അപൂർവ രോഗങ്ങളുടെ അപൂർവ്വ പേരുകൾ പറയുക ശീലമായിരുന്നു .പ്രധാനമായും പോസ്റ്റിംഗ് കിട്ടിയ യൂണിറ്റിലെ രോഗികളെ യാണ് കുട്ടികൾ കാണുക .ഡോക്ടർ സത്യദാസിന് തന്റെ യൂണിറ്റിൽ പരിശീലനം ഇല്ലാത്ത കുട്ടികൾ അദ്ദേഹത്തിന്റെ രോഗികളെ പരിശോധിക്കുന്നത് ഇഷ്ടമായിരുന്നില്ല .എന്നാലും അദ്ദേഹത്തിന്റെ യൂണിറ്റിലെ നല്ല നല്ല ക്ലിനിക്കൽ കേസുകളും ഒളിച്ചും പാത്തും കാണുമായിരുന്നു ഹൃദയ വാൽവുകളിലെ മർമ്മര ശബ്ദം ,ഹൃദയ ഭിത്തിയിലെ അടയാത്ത ദ്വാരം കൊണ്ടുള്ള ശബ്ദം ജന്മനാ ഉള്ള ഹൃദ്രോഗം, ഹൃദയത്തിനു ചുറ്റുമുണ്ടാകുന്ന വെള്ള ക്കെട്ട് (പെരികാർഡിയൽ എഫൂഷ്യൻ ) ടി .ബി പ്ലൂറൽ എഫുഷ്യൻ (ശ്വാസകോശ ആവരണത്തിനിടയിൽ ഉണ്ടാകുന്ന വെള്ള ക്കെട്ട് ).കരൾ രോഗങ്ങൾ (അമീബിക് ആബ്സസസ് -പഴുപ്പുകെട്ടാൽ.സിറോസിസ് ,കാൻസർ,മഞ്ഞപ്പിത്തം )പ്ലീഹയുടെ വളർച്ച തുടങ്ങിയവ ആയിരുന്നു മെഡിസിനിലെ പ്രധാന കേസുകൾ .അവസാന വർഷ പരീക്ഷയിൽ ഇത്തരം ഒരു കേസ് കിട്ടും അരമണിക്കൂറോ മറ്റോ ആയിരുന്നു പരീക്ഷാ ദൈർഘ്യം അതിനിടയിൽ വിശദമായ ചരിത്രം എടുക്കണം പരിശോധിക്കണം വിവരം കടലാസിൽ രേഖപ്പെടുത്തണം രോഗ നിർണ്ണയം നടത്തണം .സാധ്യതയുള്ള മറ്റു രോഗങ്ങൾ (ഡിഫറൻഷ്യൽ ഡയഗ്നോസിസ് ) നൽകണം .ചികിത്സയും പറയണം . അഞ്ചു മിനിട്ടു കൊണ്ട് ചോദ്യങ്ങൾ ചോദിക്കാതെ രോഗനിർണ്ണയം നടത്തേണ്ട ഒന്നോ രണ്ടോ (കൃത്യമായി ഓർമ്മ വരുന്നില്ല )ഷോർട്ട് കേസുകളും പിന്നെ സ്‌പോട്ടിംഗ് എന്ന് പറയുന്ന ഒരു പരീക്ഷ കൂടി ഉണ്ടായിരുന്നു .ഏതെങ്കിലും ലാബ് പരിശോധന ഫലമോ മൈക്രോസ്കോപ്പിനടിയിലുള്ള കാശ്ചയോ മറ്റോ
പഠിക്കുന്ന കാലത്ത് കോളേജ് മാഗസിനിൽ വൈദ്യശാസ്ത്ര സംബന്ധമായും അല്ലാതെയും ലേഖനങ്ങളും കഥകളും എഴുതിയിരുന്നു .ആദ്യ ആറുമാസക്കാലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു പഠനം .അക്കാലത്തെ മാഗസിനിൽ കഥ എഴുതി . കോട്ടയത്തെ ആദ്യമാഗസിനിൽ ഇൻ ബോൺ എറർ ഓഫ് മെറ്റബോളിസം എന്ന പേരിൽ ബയോകെമിസ്ട്രി സംബന്ധമായ ലേഖനം എഴുതി. ഡോ. യഞ്ജനാരായണ അയ്യർ (അദ്ദേഹം ഇപ്പോഴും ഉണ്ട് ) എഡിറ്റു ചെയ്തു അതി മനോഹരമാക്കിയ ലേഖനം ഏറെ പ്രശംസ പിടിച്ചു പറ്റി.രണ്ടാമത്തെ മാഗസിനിൽ ഫിംഗേഴ്‌സ് ഇൻ ക്ലിനിക്കൽ മെഡിസിൻ എന്ന അതിരസകരമായ ലേഖനം ആയിരുന്നു .വിരലുകൾ മാത്രം നോക്കി നിർണ്ണയം നടത്താവുന്ന രോഗങ്ങൾ .അതും ഏറെ പ്രശംസ നേടി . ഇതിൽ ഏതോ ലേഖനത്തിനു സമ്മാനവും കിട്ടി എമിലി ബ്രോണ്ടിയുടെ വൂതറിംഗ് ഹൈറ്റ്സ് .കിട്ടിയ ഉടനെ സദസ്സിൽ ഇട്ടിരുന്ന ഒരു സീനിയര് വിദ്യാര്തഥി ജോണ് (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല ) ഞാൻ വായിച്ചിട്ടു തരാം എന്ന് പറഞ്ഞു അത് കൈക്കലാക്കി .സീനിയയറോടുള്ള ബഹുമാനാര്ത്ഥം ഉടനെയെങ്ങും തിരിച്ചു ചോദിച്ചില്ല കുറെ നാൾ കഴിഞ്ഞു തിരിച്ചു ചോദിച്ചപ്പോൾ മറ്റാരോ അതെടുത്ത് കൊണ്ടുപോയി കാണുന്നില്ല എന്ന മറുപടി കിട്ടി .ആ സമ്മാനം അങ്ങനെ നഷ്ടപ്പെട്ടു .പിൽക്കാലത്ത് മകനും മകളും ഡോക്ടർ മാരായി ജോലി നോക്കുന്ന യുക്കെയിൽ പലതവണ പോയപ്പോൾ എല്ലാം ബ്രോണ്ടി സഹോദരിമാരുടെ നാട്ടിലൂടെ സഞ്ചരിക്കുമ്പോൾ നഷ്ടപ്പെട്ട ആസമ്മാനത്തെ കുറിച്ച് ഓർക്കും .വൂതറിംഗ് ഹൈറ്റ്സ് എന്ന അതി പ്രശസ്ത നോവൽ ഇതുവരെയും വായിക്കാനും കഴിഞില്ല .എന്നാൽ ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസ് സ്ഥാപനത്തിന് അന്യൂറിന് ബീവാൻ എന്ന ആരോഗ്യമന്ത്രിയ്ക്കു പ്രചോദനം നൽകിയ സിറ്റാഡൽ(ഏ.ജെ ക്രോണിന് എന്ന ഡോക്ടർ രചിച്ച നോവൽ ) എന്ന നോവലും അതിനെ ആസ്പദമാക്കിയ ചലച്ചിത്രവും ശരിക്കും ആസ്വദിച്ചു .അന്യൂറിന് ബീവാന്റെ പ്രതിമയ്ക്ക് അടുത്ത് നിന്ന് ഫോട്ടോ എടുക്കാൻ വേണ്ടി ഞാൻ വെയിൽസിൽ പോയി എന്നെടുത്ത് പറയട്ടെ . ക്ളബ്ബിങ്(Clubbing) എന്നറിയപ്പെടുന്ന വിരലുകളിൽകാണപ്പെടുന്ന ഒരുരോഗലക്ഷണമുണ്ട് സാധാരണ കരൾ രോഗികളിൽആണ് ആ ലക്ഷണം കാണപ്പെടുക.അത്തരം നിരവധിരോഗികളെ കണ്ടിരുന്നു. ഒരു എംബിബിഎസ് വിദ്യാര്തഥി ക്ലിനിക്കൽ പരീക്ഷയിൽ ക്ളബ്ബിങ് മിസ്ചെയ്യാൻ പാടില്ല.ഡോക്ടർനസത്യദാസ് ക്ളാസ്വഎടുക്കുമ്പോൾ ഈ ലക്ഷണത്തെകുറിച്ച് വ ളരെ വിശദമായി പറയും അതിന്റെനവിവിധ ഗ്രേഡുകൾനപറയും.ഒന്ന് ര ണ്ട് മൂന്ന്നാല് എന്നിങ്ങനെ ഗ്രേഡുകൾ എംബിബിഎസ്സിനു നിരവധിപരീക്ഷകൾ എഴുതണം.ക്ലാസ് പരീക്ഷകൾക്ക് ആവറേജ് എന്ന്പറയും. ഒരുനിശ്ചിത ശതമാനം മാർക്ക് ആവറേജായി കിട്ടിയാൽ മാത്രമേ അവസാന പരീക്ഷയ്ക്ക് എഴുതാൻ സാധിക്കുകയുള്ളു.ആവറേജ് പരീക്ഷകൾക്ക് പിൽക്കാലത്തു പാതാളജിസ്റ് ആയിനഉയർന്ന ടി എസ് അഗസ്തിയ്ക്കായിരുന്നു ഒന്നാം സ്ഥാനം.രണ്ടാം സ്ഥാനം അകാലത്തിൽ ലൈനൈസ്റ്റിസ് പ്ലാസ്റ്റിക്കാ എന്ന അപൂർവനആമാശയ രോഗത്താൽ മരണമടഞ്ഞ മാത്യു ഔസേഫ് എന്ന ഇനിഷ്യൽസ് ഇല്ലാത്ത സഹപാഠിക്കും.എന്നാൽ യൂണിവേഴ്സിറ്റി പരീക്ഷകൾക്കെല്ലാം എനിക്കായിരിക്കും ഏറ്റവും കൂടുതൽമാർക്ക്. ഫാർമക്കോളജി,ബാക്ടീരിയോളജി ഫോറൻസിക് ,ഓഫ്‍താൽമോളജി എന്നിവയ്ക്കൊക്കെ വളരെഉയർന്ന മാർക്ക് കിട്ടി. അവസാന വർഷ പരീക്ഷ കഴിയുമ്പോൾ ഏറ്റവും കൂടുതൽ മാർക്ക്കിട്ടിയ കുട്ടിയ്ക്ക് ബസ്റ്റ് അവുട്ട് ഗോയിങ് സ്റ്റുഡന്റ് ബഹുമതി നല്കപ്പെടും.തിരുവനന്തപുറം മെഡിക്കൽകോളേജിൽ മെഡിസിൻ, സർജറി, മറ്റേർണിറ്റി എന്നിവയിൽ ഒന്നാം സ്ഥാനംകിട്ടുന്നവർക്കു സ്വർണ്ണമെഡൽ കൊടുത്തിരുന്നു. അത്തരം മെഡൽ ഒന്നും കോട്ടയത്ത് അക്കാലത്ത് ഉണ്ടായിരുന്നില്ല .എന്നാൽ best out going student ബഹുമതി നൽകിയിരുന്നു.ആദ്യബഹുമതി കിട്ടിയത് ജേക്കബ് ചെറിയാന്.അദ്ദേഹം പിൽക്കാലം കോഴിക്കോട് മെഡിക്കൽകോളേജിൽ അദ്ധ്യാപകൻ ആയി.
എം.ബിബി എസ്സിന് ഒന്നാംക്ലാസ് നൽകുക പതിവില്ല.തിരുവനന്തപുനരത്ത് അക്കാലാം വരെ ഒരാൾക്കേ ആസ്ഥാനം നല്കിയിരുന്നുള്ള. പിൽക്കാലത്ത്ന്യൂറോളജി വിഭാഗം തലവൻ ആയിഉയർന്ന ഡോ സാംബശിവന്. BOS ആകാനുള്ള സാധ്യത എനിക്കുണ്ടായിരുന്നു.കൂടെ ഒരു ഫസ്റ്റ് ക്ലാസ് കൂടി നേടിയാലോ എന്നൊരുആലോചന മനസ്സിൽ കയറി കൂടി.അത് കിട്ടണമെങ്കിൽ തീയറിയിൽ മാത്രം ഉയർന്ന മാർക്ക് പോരാ ക്ലിനിക്കൽ പരീക്ഷയിലും ഉയർന്ന മാർക്ക് കിട്ടണം.അതിനായി കിണഞ്ഞു പരിശ്രമിച്ചു. മെഡിസിൻ പരീക്ഷയ്ക്കു കിട്ടിയയത് കരൾ രോഗം സിറോസിസ് .എന്റെ ഇഷ്ട വിഷയമായ വിരലില്വ ക്ലബ്ബിംഗ് (ചെണ്ടക്കോല് വിരല്) ഉള്ള കേസ്. ഏറെ സന്തോഷം തോന്നി. ആദ്യം പരീക്ഷയ്ക്ക് ചെല്ലുന്ന കുട്ടികൾ വളരെ വിശദമായി കേസുകൾ അവതരിപ്പിക്കണം .അവസാനം ചെല്ലുന്നവർ രോഗനിർണ്ണയം പറഞ്ഞാൽ മതി .പിന്നെ അതിനുള്ള കാര്യങ്ങൾ ചോദിക്കും അപ്പോൾ ഒന്നൊന്നായി അവ പറഞ്ഞാൽ മതി പിന്നെ ചികില്സയെ കുറിച്ച് ചില ചോദ്യങ്ങൾ എസ് അക്ഷരക്കാരനായതിനാൽ അവസാനമായാണ് പരീക്ഷകന്റെ മുമ്പിൽ ചെല്ലുക കോഴിക്കോട് നിന്നുള്ള വിന്സന്റ് ബയ്ലിസ് ആയിരുന്നു മുഖ്യ പരീക്ഷകൻ.കോട്ടയത്ത് നിന്ന് പരമേശ്വരന്ന സാർ. തിരുവനന്തപുറത്ത് നിന്ന് ആർഎന്നോർമ്മയില്ല.പരമേശ്വരൻ സാറിന്റെ യൂണിറ്റിൽ അല്ലാത്തതിനാൽ സാറിനുഎന്റെ ക്ലിനിക്കൽ പരിചയത്തെകുറിച്ച് ഗീവർഗീസ് ജോർജ് ജേക്കബ് എന്നവരെ പോലെ വിവരമില്ല എന്റെ രോഗനിർണ്ണയം സിറോസിസ് ലിവർനവിത്ത് തേർഡ് ഡി ഗ്രി ക്ളബ്ബിങ് ഫിംഗർ എന്നോ മറ്റോ ആയിരുന്നു. സിറോസിസ് ലിവർ എന്ന്പറഞ്ഞാൽ ജയിക്കാം.മറ്റെന്തു കൂടി എന്ന് ചോദിച്ചാൽമാത്രം ക്ലബ്ബിംങ് എന്ന്പറഞ്ഞാൽ മതി. ഏതു ഡിഗ്രി എന്നത്വീണ്ടും ചോദിച്ചാൽ മാത്രം പറഞ്ഞാൽ മതി അപ്പോൾനശരിയായാൽ ക്ലാസ് മാർക്ക് കിട്ടും .അക്കാര്യത്തിൽ വല്യ പിടിപാട് ഇല്ലാത്ത ഞാൻ ആദ്യം തന്നെ മൂന്നാം ഡിഗ്രി എന്ന്പറഞ്ഞു. ബയ്ലിസിനു ഇഷ്ടമായില്ല. ഡിഗ്രിശരിയായിരുന്നില്ല. ഓവർസ്മാർട്ട് എന്ന് പറഞ്ഞ് മാർക്ക് കുറച്ചു.ഗീവർഗീസ് സാർ ആയിരുന്നുഎങ്കിൽ സഹായത്തിനു എത്തുമായിരുന്നു.പരമേശ്വരൻ സാർ അനങ്ങിയില്ല. ക്ലാസ് പ്രതീക്ഷിച്ചു ക്ളബ്ബിംഗിനെ ഉയർന്ന ഗ്രേഡിൽ പ്രതിഷ്ഠിച്ച ഞാൻ പരാജയപ്പെട്ടു ജീവിതത്തിലെ ആദ്യ പരാജയം പിന്നീടാണ് മനസ്സിലായത് വരാനിരിക്കുന്ന പരാജയങ്ങളുടെ ആദ്യക്കാരൻ മാത്രമായിരുന്നു ആ ക്ളബ്ബിങ് എന്ന്

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ