അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ഡോ .കാനം ശങ്കരപ്പിള്ള

9447035416

കാനം സി.എം എസ് മിഡിൽ സ്‌കൂളിൽ 1946 ൽ പഴയ കാല മിഡിൽ സ്‌കൂൾ രണ്ടാം ഫാറത്തിൽ (ഇപ്പോഴത്തെ ഏഴാം സ്റ്റാന്ഡേർഡു ) പഠിക്കുമ്പോഴാണ് എൻ്റെ പേർ കെ.എ .ശങ്കരപ്പിള്ള അക്കാലത്തെ പ്രമുഖ പത്രമായ കോട്ടയം അഞ്ചേരി ഏ .വി .ജോർജ് വക “കേരളഭൂഷണം “ വാരാന്ത്യ പതിപ്പിൽ അച്ചടിച്ചു വരുന്നത് .

അക്കാലത്തെ പ്രമുഖ പൈങ്കിളി നോവലിസ്റ്റ് ജി.വിവേകാന്ദൻ എന്ന മെഡിക്കൽ കമ്പൗണ്ടർ എഴുതി വന്നിരുന്ന “യക്ഷി പറമ്പ്” എന്ന ത്രില്ലർ നോവൽ, പിൽക്കാലം എന്നെ അഖിലേന്ത്യാ റേഡിയോയിൽ കയറ്റി വിട്ടു ആറു മാസം കൂടുമ്പോൾ എന്ന കണക്കിൽ അന്പത് ആധുനിക മെഡിക്കൽ പ്രഭാഷണ ങ്ങൾ നടത്താൻ അവസരം നൽകിയ വേളൂർ കൃഷ്ണൻ കുട്ടിയുടെ” ഇടവഴിയിൽ കിട്ടുവാശാന്” എന്ന ഹാസ്യ പാരമ്പര എന്നിവ യോടൊപ്പം പന്ത്രണ്ടാം വയസ്സുകാരൻ കെ.എ .ശങ്കരപ്പിള്ളയുടെ ഒരുഗ്രൻ കഥ .

മലയാളത്തിലെ പ്രമുഖ കഥാകൃത്തുക്കൾ ,എം ടി വാസു ദേവൻ നായർ തുടങ്ങിയവർക്ക് കിട്ടാത്ത ഭാഗ്യം .അവരുടെ ഒക്കെ ആദ്യ കാല ചമയങ്ങൾ അച്ചടിച്ചു വന്നത് ബാല പംക്തിയിൽ .ഡോ എസ് .കെ നായർ (മദ്രാസ് .പിന്നീട് എനിക്ക് ആരോഗ്യ പംക്തി നൽകിയ കൊല്ലം മലയാള നാട് പത്രാധിപർ എസ് .കെ നായർ അല്ല ഈ എസ.കെ നായർ ) ഒരു പത്രത്തിൽ അതോ മാസികയിലോ പേര് അച്ചടിച്ചു കാണാൻ പെട്ട പാട് ഒരു ദീർഘ ലേഖനമായി അക്കാലത്തെ കേരളം ഭൂഷണം വാർഷിക പതിപ്പിൽ എഴുതിയത് ഓർമ്മവരുന്നു . മധുരാപുരി എന്ന ദേശ നാമം ചേർത്ത് ഒരു സമസ്യാ പൂരണം നടത്തിയാണ് അദ്ദേഹം ആദ്യം പേരച്ചടിച്ചു കണ്ടത് .

അക്കാലത്തെ മിഡിൽസ്‌കൂളിൽ രണ്ടാം ഫാറത്തിൽ ഹിന്ദി അക്ഷരങ്ങൾ മാത്രം പഠിച്ചാൽ മതി .എന്നാൽ അഞ്ചാം ക്ലാസ് പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത് വാഴൂർ പുളിക്കൽ കവലയിൽ ഹിന്ദി അദ്ധ്യാപകൻ കോശി സാർ നടത്തി വന്ന ദക്ഷിണ ഭാഷാ പ്രചാര സഭയുടെ ക്ലാസിൽ ചേർന്ന് ഹിന്ദി ഭാഷയിൽ ഹൈസ്‌കൂൾ ലെവലിൽ അറിവ് നേടിയിരുന്നു . ഹൈസ്‌കൂൾ നാലാം ഫാറത്തിൽ (ഇന്നത്തെ എട്ടാം സ്റ്റാൻഡേർഡ് ) പഠിച്ചിരുന്ന സഹോദരി പാറുക്കുട്ടിയുടെ (അകാലത്തിൽ അന്തരിച്ച ,പിൽക്കാലം പത്തനം തിട്ട പ്രമാടം നേതാജി ഹൈസ്‌കൂൾ പ്രഥമ അധ്യാപിക ) ഹിന്ദി പാഠ പുസ്തകത്തിലെ കഥ വായിച്ച അറിവ് വച്ച് അതെ കഥ തിരുവിതാം കൂർ അന്തരീക്ഷത്തിൽ ആക്കി എഴുതിയ ഒരു കോടതി കഥ .സ്വർണ്ണ മാല മോഷ്ടിച്ച ഒരു സുന്ദരിയുടെയും ന്യായാധിപന്റെയും കഥ .യുവതിയുടെ അമ്മയും കഥയിൽ വരും . മോഷ്ടിച്ച മാല തൻ്റെ സ്വന്തം എന്ന് തെളിവ് നൽകാൻ ആവശ്യപ്പെട്ടപ്പോൾ മാളയിലെ ലോക്കറ്റ് തുറന്നു നോക്കാൻ അവൾ ന്യായാധിപനോട് പറയുന്നു . ലോക്കറ്റ്‌ വാങ്ങി തുറന്നു നോക്കിയ ന്യായാധിപൻ കാണുന്നത് തൻ്റെ ചെറുപ്പകാലത്തെ ഫോട്ടോ .തൻ്റെ കാമുകിക്ക് കൊടുത്ത അതേ സമ്മാനം കഥയുടെ തലക്കെട്ട് ഓർമ്മവരുന്നില്ല .ഒരു ലോക്കറ്റിന്റെ കഥ എന്നോ മറ്റോ ആവണം .കോപ്പി സൂക്ഷിച്ചു വച്ചില്ല .കേരളഭൂഷണം പത്രം നിന്ന് പോവുകയും ചെയ്തു

കെ.സി .സഖറിയാ ,മള്ളൂർ രാമകൃഷ്ണൻ എന്നിവർ ആയിരുന്നു അക്കാലത്തെ കേരളഭൂഷണ പത്രാധിപന്മാർ .കെ ആർ രവി നിയമ സഭാ ലേഖകനും എന്ന കാര്യം ഇന്നും ഓർമ്മയിൽ അതെല്ലാം കഴിഞ്ഞു നീണ്ട എഴുപതു വർഷങ്ങൾ കടന്നു പോയിരിക്കുന്നു .

അക്കാലത്ത് തന്നെ.പന്ത്രണ്ടാം വയസ്സിൽ ഞാനും പത്രാധിപർ ആയി .കാർട്ടൂണിസ്റ്റ് നാഥൻ എന്ന പേരിൽ അറിയപ്പെട്ട കാനം കാരൻ പന്തപ്ലാക്കൽ കെ.സോമനാഥൻ നായരുടെ അനുജൻ ഇപ്പോൾ ബാന്ഗ്ലൂരിൽ താമസിക്കുന്ന കെ ഗോപിനാഥൻ നായരും ഒത്ത് സ്‌കൂളിലെ ആദ്യ കയ്യെഴുത്തു മാസിക തുടങ്ങി .”ബാല രശ്മി ”എന്ന പേരിൽ . കവർ പേജ് .മധ്യ പേജുകളിലെ കാർട്ടൂൺ എന്നിവ വരച്ചത് കാർട്ടൂണിസ്റ്റ് നാഥൻ ,അക്കാലം ആ പേര് ആയിട്ടില്ല . കൊല്ലത്തു ജനയുഗത്തിൽ വരച്ചിരുന്നു ഒരു സോമനാഥൻ ഉണ്ടായത് കാരണം കാനം കാരൻ സോമനാഥൻ സോമനെ ഉപേക്ഷിച്ചു വെറും “നാഥൻ” ആയതു പിൽക്കാല ചരിത്രം

കെ.എം മാണിയുടെ നേർ മുഖം കാർട്ടൂണിൽ വരച്ച ഏക കാർട്ടൂണിസ്റ്റായിരുന്നു നാഥൻ എന്ന കെ.സോമനാഥൻ .

അതെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ എഴുപതു വര്ഷം . ഓർമ്മകൾ മരിക്കുന്നില്ല.

Comments

Popular posts from this blog

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ