പുസ്തകകുറിപ്പുകൾ - "വെള്ളാളകുലം -പഴമയും പെരുമയും

ഡോ .കാനം ശങ്കരപ്പിള്ള

വേദബുക്സ്, കോഴിക്കോട്

പേജ് 186 .വില 330 (സാധാ ). 490 (ലൈബ്രറി )

സി .ഇ .849 ൽ മാവേലിക്കര കണ്ടിയൂർ വേൾ കുല സുന്ദരനാൽ വറയപ്പെട്ട തരിസാപ്പള്ളി ചെമ്പോല പട്ടയത്തിലെ “പൂമിക്കു കാരാളർ വെള്ളാളർ” എന്ന പ്രയോഗം, 1960 കാലഘട്ടത്തിൽ, വായിക്കാനിടയായ കാനം സ്വദേശി ശങ്കരപ്പിള്ള അറുപതു നീണ്ട വർഷം നീണ്ടു നിന്ന വിവരശേഖരണത്തിനു ശേഷം ആരാണീ വെള്ളാളർ എന്ന് കണ്ടെത്തുകയാണ് “വെള്ളാള കുലം -പഴമയും പെരുമയും” എന്ന ചരിത്ര കൃതിയിലൂടെ .

ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള (1919 ),വി ആർ പരമേശ്വരൻ പിള്ള (1985 ) എന്നിവർക്കുശേഷം മലയാളത്തിൽ വെള്ളാളരുടെ വിശദമായ ചരിത്രം എഴുതുകയാണ് കേരളചരിത്രവായനക്കാരനും ,കേരളചരിത്ര വിമര്ശകനും ആയ ഡോ .കാനം ശങ്കരപ്പിള്ള എന്ന ആതുരസേവകൻ .

മണ്മറഞ്ഞ 78 വെള്ളാള പ്രമുഖർ, ജീവിച്ചിരിക്കുന്ന 18 വെള്ളാള പ്രമുഖർ എന്നിവരുടെ ഫോട്ടോകൾ വഴി വെള്ളാള കുല പഴമയും പെരുമയും പുറംചട്ടയിൽ തന്നെ കാട്ടിത്തരുന്ന അവതരണം ഈ കൃതിയുടെ പ്രത്യേകത .കുറവർ ,പുലയർ ,പറയർ ,അരയർ തുടങ്ങിയ പ്രാചീന ദ്രാവിഡ ജനസമൂഹങ്ങൾ അവരുടെ പഴഞ്ചൻ പേരുകൾ കളഞ്ഞു സിദ്ധനർ ,ചേരമർ ,സാംബവർ ,ധീവരർ തുടങ്ങിയ പുതുപുത്തൻ പേരുകൾ സ്വീകരിച്ചപ്പോൾ തങ്ങളുടെ അതിപ്രാചീന ഹാരപ്പൻ പേർ മാറ്റാത്ത ഏക അതിപ്രാചീന ജനസമൂഹമാണ് കർഷകരും അജഗോപാലകരും വ്യാപാരികളും അക്ഷര സൃഷ്ടാക്കളും കരകൗശല വിദഗ്ധരും നെയ്ത്തുകാരും കലാകാരന്മാരും മറ്റുമായ യഥാർത്ഥ മണ്ണിൻ മക്കളായ “മരുതം” എന്ന സംഘകാല നീർത്തട (നദീതട ) വാസികൾ ആയ വെള്ളാളർ .ശൈവ സന്തതികൾ എന്ന് കാട്ടാൻ അവർ സ്വന്തമായി “പിള്ള “ എന്ന വാൽ പേരിനൊപ്പം സ്വീകരിച്ചു .

വെള്ളത്തെ നിയന്ത്രിക്കാൻ തടയണകളും ചാലുകളും നിർമ്മിച്ച ,നിലം ഉഴാൻ കലപ്പ(നാഞ്ചിൽ ) കണ്ടുപിടിച്ച ,മൺപാത്രങ്ങൾ നിർമ്മിച്ച ,അവയിൽ പേരുകൾ കോറിയിട്ട ,മരിച്ചവരെ സംസ്കരിക്കാൻ മുതുമക്കൾ താലി (കൂടക്കല്ല്‌) എന്ന വൻ മണ്ഭരണികൾ നിർമ്മിച്ചിരുന്ന,ചിത്രാക്ഷര ഹാരപ്പൻ മുദ്രകൾ കണ്ടെത്തിയ, വേൽ മുരുകനെ ആരാധിച്ചിരുന്ന, മാൻ കൊമ്പ് കൊണ്ട് എഴുത്താണി നിർമ്മിച്ചു പോന്ന ,ചുട്ട ഇഷ്ടിക കളാൽ വീടുകൾ നിർമ്മിച്ചിരുന്ന ,വിനോദത്തിനു ചതുരംഗ കട്ടകൾ നിർമ്മിച്ച, വ്യാപാരത്തിന് തൂക്കക്കട്ടികൾ നിർമിച്ച, കടൽ കടന്നുള്ള വ്യാപാരത്തിന് പായ്കപ്പൽ കണ്ടുപിടിച്ച ,വിദേശ വ്യാപാരം വഴി അറബി റോമൻ നാണയങ്ങൾ സമ്പാദിച്ച, പ്രാചീന വെള്ളാള ജനതയുടെ അറിയപ്പെടാത്ത ചരിത്രം ചിത്രങ്ങൾ സഹിതം അനാവരണം ചെയ്യപ്പെടുന്നു ഈ കൃതിയിൽ . ഡോ .എം ജി .ശശി ഭൂഷൺ എഴുതിയ പ്രൗഢ ഗംഭീരമായ അവതാരിക .

Comments

Popular posts from this blog

അജ്ഞതയുടെ പര്യായം ഇളയിടം

വെള്ളാളർ ഉത്ഭവം ,വ്യാപനം ,കുടിയേറ്റങ്ങൾ

വെള്ളാളർ -യഥാർത്ഥ മണ്ണിൻ മക്കൾ