പട്ടം ജി രാമചന്ദ്രൻ നായർ എഴുതാതെ വിട്ടവ

ഡോ .കാനം ശങ്കരപ്പിള്ള

9447035416

നാലുപതിറ്റാണ്ടുകളായി നിരവധി മലയാളി മഹാന്മാരുടെ ജീവചരിത്ര കുറിപ്പുകൾ എഴുതിവരുന്ന പട്ടം ജി രാമചന്ദ്രൻ നായരുടെ “ഇതിഹാസ” കൃതികൾ (നായർ സമുദായത്തിന്റെയും തിരുവന്തപുരത്തിന്റെയും ) “പോൾ ,മാരാർ ,മുണ്ടശ്ശേരി” , “പട്ടം മുതൽ നായനാർ വരെ” ഒക്കെ വായിച്ചിട്ടുണ്ട് പണ്ടേ തന്നെ .

“30 ദേശീയ നേതാക്കൾ ,സാംസ്കാരികനായകർ” (പ്രഭാത് ബുക്സ് ,രണ്ടാം പതിപ്പ് 2010 ) ഇപ്പോൾ ആണ് വായിക്കാൻ എടുത്തത് . ചിത്തിര തിരുനാൾ മുതൽ പൊൻകുന്നം വർക്കി വരെയുള്ള 30 പേരുടെ ലഘു ജീവചരിത്രം .

നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ കേട്ടിട്ടില്ലാത്ത “ഏതോ പിള്ള” യുണ്ടല്ലോ തിരുകൊച്ചി ധന വന നിയമറവന്യു മന്ത്രി പി.എസ് .നടരാജപിള്ള അദ്ദേഹം മുപ്പതിൽ ഇല്ല . ചെറിയ പട്ടം വലിയ പട്ടത്തെ കുറിച്ചെഴുതിയ മൂന്നാമത്തെ ലേഖനം ആണ് സാമ്പിൾ ആയി ആദ്യം വായിച്ചത് .

ആ ലേഖനം എന്നെ നിരാശപ്പെടുത്തി കളഞ്ഞു .

കൊച്ചു പട്ടം പല ചരിത്രസത്യങ്ങൾ തമ്സ്കരിക്കുന്നു . “പട്ടം പറന്നത് പി.എസ് എന്ന നൂലിൽ “ എന്ന പഴയ തിരുവനന്തപുരം ചൊല്ല് കൊച്ചു പട്ടം കേട്ടിട്ടില്ല . പട്ടം താണുപിള്ളയ്ക്ക് ജോലിനൽകാൻ പി.എസ് നടരാജപിള്ള പിതാവിന്റെ പേരിൽ സ്ഥാപിച്ച “സുന്ദരവിലാസം സ്‌കൂളി (”1908)നെ കൊച്ചു പട്ടം തമസ്കരിച്ചു കളഞ്ഞു .(2008 ൽ ശതാബ്ദി ആഘോഷിച്ച ആ സ്‌കൂൾ ഇപ്പോൾ ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ ,പേരൂർക്കട .

പുറം 36 കാണുക .”കോൺഗ്രസ് മന്ത്രിസഭയ്ക്ക് ചെയ്യാൻ കഴിയാതിരുന്ന പുരോഗമനപരമായ ഒട്ടേറെ പരിഷ്കാരങ്ങൾക്കു രണ്ടാം പട്ടം മന്ത്രിസഭ തുടക്കമിട്ടു.ഒരു സൗഹൃദ സംഭാഷണ വേളയിൽ മുഖ്യമന്ത്രി വെളിപ്പെടുത്തിയ ചില വീരവാദങ്ങൾ …….”എന്ന ഭാഗം ശരിയായ രീതിയിൽ അല്ല കൊച്ചു പട്ടം എഴുതിയത് . 1957 ആഗസ്ത് ഏഴിന് ധന വന നിയമ റവന്യു മന്ത്രി ഇന്ത്യയിൽ ആദ്യമായി ഭൂപരിഷ്കരണം നടപ്പിലാക്കാൻ ആറു ബില്ലുകൾ തിരുകൊച്ചി നിയമസഭയിൽ അവതരിപ്പിച്ചു .അന്ന് കമ്മ്യൂണിസ്റ്റ് എം എൽ എ ആയിരുന്ന കെ.ആർ ഗൗരി (അന്ന് 'അമ്മ എന്ന രണ്ടാം ഭാഗം പേരിൽ ഇല്ല )”അവസാനത്തിന്റെ ആരംഭം “ എന്ന് വിശേഷിപ്പിച്ച ബിൽ .പിൽക്കാലം ഗൗരി 'അമ്മ താനാണ് കേരളഭൂപരിഷകരണ ബില്ലുകളുടെ മാതാവ് എന്നും വി.ആർ കൃഷ്ണ അയ്യർ താനാണ് പിതാവ് എന്നും തർക്കിച്ചു എന്നോർക്കുക .മറ്റുചിലരും (ചടയൻ ഗോവിന്ദനോ മറ്റോ )പിതൃത്വം അവകാശപ്പെട്ടു എന്നാണോർമ്മ .

ഡോ .ഈ ജെ ജോസഫ് എഴുതിയ “കേരളത്തിന്റെ സാമൂഹ്യഘടനയും രൂപാന്തരവും” .ഡി സി ബുക്സ് 1997 പുറം 93 കാണുക

കൂടുതൽ അറിയാൻ കോഴിക്കോട് വേദാ ബുക്സ് പ്രസിദ്ധീകരിച്ച ഞാൻ എഴുതിയ “വെള്ളാള കുലം -പഴമയും പെരുമയും” ഫെബ് 2024 പുറം 117 -125 വായിക്കുക .

Comments

Popular posts from this blog

അജ്ഞതയുടെ പര്യായം ഇളയിടം

വെള്ളാളർ ഉത്ഭവം ,വ്യാപനം ,കുടിയേറ്റങ്ങൾ

വെള്ളാളർ -യഥാർത്ഥ മണ്ണിൻ മക്കൾ