വിജയ കൃഷ്ണന്റെ “പരാജയം” അഥവാ തമസ്കരണം

ഡോ .കാനം ശങ്കരപ്പിള്ള

“9447035416 .

“ചലച്ചിത്ര നിരൂപകൻ ,സംവിധായകൻ ,കഥാകൃത്ത്” ഒക്കെ ആയ വിജയകൃഷ്ണനെ കുറിച്ച് ഒരു പാട് വായിച്ചിട്ടുണ്ട് , കേട്ടിട്ടുണ്ട് . പണ്ട് ഐ. ഏ. എസ് പരീക്ഷയിൽ വിജയം നേടിയിട്ടും ചലച്ചിത്ര പ്രേമത്താൽ ഭരണകർത്താവ് ആകേണ്ടെന്ന് തീരുമാനിച്ച സഹൃദയൻ ,സിനിമാ പ്രേമി . അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ അവസരം കിട്ടിയില്ല ഇതുവരെ .

“എന്നാൽ ഇപ്പോൾ ഇതാ മലയാള സിനിമയുടെ “കഥ “ എന്ന “ചലച്ചിത്ര കലാ ചരിത്ര”പുസ്തകം കയ്യിൽ എത്തിയിരിക്കുന്നു . പൂർണ്ണാ പബ്ലിക്കേഷൻ വക ആദ്യ എഡീഷൻ 2017 മറ്റാരോ 1988 ൽ ഇറക്കിയ പതിപ്പിന്റെ പരിഷ്കരിച്ച പതിപ്പ് . 216 പുറങ്ങൾ .വില 200 രൂപാ മാത്രം .

“മുൻകവറിൽ പ്രേംനസീർ ,സത്യൻ ,ജയൻ ,അടൂർ, പദ്മരാജൻ , അടൂർ ഭാസി,അരവിന്ദൻ ,ഭരതൻ ? കെ ബാലകൃഷ്ണൻ ജയഭാരതി ,കുഞ്ചാക്കോ ,ഷീല എന്നിവരുടെ ഫോട്ടോകൾ . 1952 ൽ പുറത്തുവന്ന പതിനൊന്നു ചലച്ചിത്രങ്ങൾ പുറം 62 ൽ പരാമർശിക്കുന്നു ജയകൃഷ്ണൻ . പിന്നെ 1963 ലേക്ക് ഒറ്റച്ചാട്ടം (പുറം 63 .അവസാന വരി കാണുക ).

“എന്തിനാണ് വിജയകൃഷ്ണൻ 1953 എന്ന വർഷത്തെ ഒഴിവാക്കിയത് ? അഹങ്കാരിയായ രാമു കാര്യാട്ടിനെ കവർ പേജിൽ ഒഴിവാക്കിയ വിജയകൃഷണൻ പുറം 75 ൽ അറിയാതെ ആവണം എഴുതി: “1953 ൽ പുറത്തുവന്ന “തിരമാല “ എന്ന ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് അദ്ദേഹം (കാര്യാട്ട് ) കടന്നത്” . ഓർമ്മക്ഷയം ബാധിച്ചത് കൊണ്ടാവാം 1953 ൽ പുറത്തുവന്ന കാഞ്ഞിരപ്പള്ളി കലാസാഗറിന്റെ “തിരമാല “ എന്ന ചിത്രത്തെ ഒഴിവാക്കി വിജയകൃഷ്‌ണൻ വലിയ ക്രൂരത അഥവാ തമ്സ്കരണം കാട്ടി എന്ന് തുറന്നു പറയട്ടെ .

“മറ്റേതെല്ലാം ചിത്രങ്ങളെ ഒഴിവാക്കി എനിക്കറിഞ്ഞുകൂടാ . കാരണം കലാസാഗർ ഫിലിമ്സിന്റെ ഷെയർ ഹോൾഡേഴ്‌സിൽ ഒരാളുടെ മകൻ എന്ന നിലയിൽ തിരമാലയോട് പ്രത്യേക പ്രേമം എനിക്കുണ്ട് .അതിനാൽ തിരമാലയെ അന്വേഷിച്ചു .കണ്ടെത്തിയില്ല .

“തിരമാല ,അതിന്റെ പിന്നണി പ്രവർത്തകർ പി.ആർ എസ് പിള്ളയെ മദിരാശിയിൽ നിന്നും മലയാള ചലച്ചിത്ര വ്യവസായത്തെ കേരളത്തിലേക്ക് പറിച്ചു നട്ടു വളർത്തി വലുതാക്കിയ കാഞ്ഞിരപ്പള്ളിക്കാരൻ പി.ആർ എസ് പിള്ളയെ വിജയ കൃഷ്ണൻ പാടെ തമ്സ്കരിച്ചു എന്ന് തുറന്നു പറയട്ടെ . നാല് തലമുറകളായി കേരളസിനിമാ വ്യവസായത്തിൽ ബന്ധമുള്ള ഒരു കുടുംബത്തോട് വിജയകൃഷ്ണൻ ഈ കൃതി വഴി ക്രൂരത കാട്ടി . പ്രത്യേകിച്ചും ആ കുടുംബത്തിലെ മൂന്നു തലമുറകൾ (പി.ആർ എസ് ,മകൻ ശങ്കർ മോഹൻ ,കൊച്ചു മകൻ മോഹൻ ശങ്കർ എന്നിവർ ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ചലച്ചിത്ര സംഭാവനയ്ക്കു അവാർഡ് നേടിയവർ ആയിരിക്കെ . ക്ഷമിക്കാനാവാത്ത ക്രൂരത ആയിപ്പോയി പ്രിയ വിജയകൃഷ്ണൻ സാറേ .

“കാര്യാട്ടിനെ ഒഴിവാക്കിയ പോലെ പി ആർ എസ് പിള്ളയെയും വിജയകൃഷ്ണൻ കവറിൽ അയിത്തക്കാരൻ ആക്കി കോമാളി വേഷം കെട്ടി .

“കൂടുതൽ അറിയാൻ “വെള്ളാളകുലം പഴമയും പെരുമയും (വേദ ബുക്സ് കോഴിക്കോട്.ഒന്നാം പതിപ്പ് 2024 ) എന്ന എൻ്റെ “ചരിത്ര “(കഥയല്ല )പുസ്തകം പുറം 126 -133 കാണുക

Comments

Popular posts from this blog

അജ്ഞതയുടെ പര്യായം ഇളയിടം

വെള്ളാളർ ഉത്ഭവം ,വ്യാപനം ,കുടിയേറ്റങ്ങൾ

വെള്ളാളർ -യഥാർത്ഥ മണ്ണിൻ മക്കൾ