ശാന്തയു മൊത്ത് ഒരു അതിരാവിലെ നടത്തം

രണ്ടാഴ്ച ആകുന്നു . അതിരാവിലെ ഞങ്ങൾ ,ശാന്തയും ഞാനും റോഡിലൂടെ നടക്കാൻ പോകും . പൊൻകുന്നം എരുമേലി ബൈപാസ് റോഡായ കെ.വി എം എസ് -അഴീക്കൽ റോഡുവഴി വെള്ളാള സമാജം സ്‌കൂളിനടുത്തുള്ള ഇറക്കം വരെ ഒരു റൂട്ട് .

താളിയാനിൽ കവലയിൽ എത്തി കൊല്ലം -തേനി ഹൈവേ വഴി പൊൻകുന്നത്തെ “കാഞ്ഞിരപ്പള്ളി കോടതി” വരെ മറ്റൊരു റൂട്ട് . മൂന്നാം റൂട്ട് , താളിയാനിൽ കവലയിൽ എത്തി പടിഞ്ഞാറോട്ടു തിരിഞ്ഞു ഹൈവേ വഴി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ എത്തി സ്‌കൂൾ മൈതാനം ചുറ്റി ശേഷം തൊട്ടടുത്ത പെട്രോൾ പമ്പ് കോമ്പൗണ്ട് ചുറ്റി ഒരു നടത്തം . വഴിയിൽ കാണുന്ന ചായക്കടയിൽ കയറി അല്ലെങ്കിൽ അരവിന്ദ ഹോസ്പിറ്റൽ കാന്റീനിൽ അല്ലെങ്കിൽ ശാന്തി നികേതൻ ഹോസ്പിറ്റൽ കാന്റീനിൽ കയറി ശാന്ത ഒരു കാപ്പിയും ഞാൻ ഒരു ചായയും കുടിക്കും. കാണുന്ന നാട്ടുകാരോട് കുശലം ചോദിക്കും.മക്കളുടെ ,കൊച്ചുമക്കളും വിശേഷങ്ങൾ ചോദിക്കും പഴയ കഥകൾ അയവിറക്കും.

പൊൻകുന്ന ത്തെ മൂന്ന് പുരാതന കുടുംബങ്ങൾ ശാന്തയുടെ അടുത്ത ബന്ധുക്കൾ. പുന്നാം പറമ്പിൽ നീലകണ്ഠപ്പിള്ളയുടെ ഇളയമകൻ താളിയാനിൽ രാമകൃഷ്ണപിള്ളയുടെ ഇളയ മകൾ . ചിറക്കടവ് പലയകുന്നേൽ വലിയ വൈദ്യൻ പദ്മനാഭപിള്ളയുടെ മൂത്ത മകൾ പാറുക്കുട്ടിയുടെ ഇളയ മകൾ .

ഞങ്ങളുടെ ഏക മകളെ വിവാഹം കഴിച്ചിരിക്കുന്നത് പുന്നാംപറമ്പ് കുടുംബസ്ഥാപകൻ നീലകണ്ഠപ്പിള്ളയുടെ സഹോദരിയുടെ കൊച്ചുമകൻ ഡോ .സി.പി ശങ്കരപിള്ളയുടെ ഇളയമകൻ . കുടുംബ ചരിത്രം മിക്കതും ശാന്തയ്ക്കറിയാം . “മാവേലിക്കര കണ്ണമംഗലം പാതി കണ്ണമംഗലം കരയിൽ കാളി ഇട്ടിക്കാളി” മുതലുള്ള ചരിത്രം ഒരമ്മായി പറഞ്ഞു കൊടുത്തത് വള്ളി പുള്ളി തെറ്റാതെ ഇപ്പോഴും ഓർമ്മയിൽ .

തമിഴ് നാട്ടിലെ ബ്രഹ്മ ദേശത്തുനിന്നും( (അംബാസമുദ്രം) ചെങ്കോട്ട വഴി പുനലൂരും അവിടെ നിന്ന് അടൂരിന് സമീപമുള്ള പന്നിവിഴയിലും എത്തി പിന്നെ “ വടക്കോട്ടു പോന്ന” നാല് കുടുംബങ്ങളിൽ ഒന്നിലെ അംഗം എന്ന ചരിത്രവും അറിയാം . വിവിധ ആളുകൾ തമ്മിലുള്ള ബന്ധം, വിവിധ ആളുകൾ വശം ഉണ്ടായിരുന്ന പുരയിടങ്ങൾ, കെട്ടിടങ്ങൾ ഇവയെല്ലാം നല്ലനിഴ്ചയം .

കുട്ടിക്കാലത്ത് അമ്മ വീട്ടിലേക്കും(പലയാകുന്നേൽ ) അച്ഛൻ വീട്ടിലേക്കും (പുന്നാംപറമ്പിൽ )നടന്നു പോയപ്പോഴത്തെ വഴിയോര കാഴ്ചകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു . പുതിയ പുതിയ താമസക്കാർ വന്നെങ്കിലും ആദ്യകാലത്ത് ആരുടെ വക സ്ഥലം എന്നെല്ലാം കൃത്യമായി അറിയാം . പലയകുന്നേൽ എന്ന അമ്മ വീട്ടുകാർക്ക്,ചിറക്കടവിലെ ശൈവ വൈദ്യ കുടുംബത്തിന് “മണ്ണംപ്ലാവ് മുതൽ കൊരട്ടി ആറു വരെ വ്യാപിച്ചു കിടന്ന ആറായിരം ഏക്കർ ഭൂമി കൈവശം ഉണ്ടായിരുന്നു എന്ന് “കാഞ്ഞിരപ്പള്ളി ദേശ ചരിത്ര”ത്തിൽ റവ ഫാദർ ജേക്കബ് എർത്തയിൽ എഴുതിയ കാര്യം കുടുംബങ്ങളിൽ മിക്കവർക്കും അറിയില്ല .പക്ഷെ ശാന്ത വായിച്ചിരുന്നു .. അച്ഛൻ വീട്ടുകാർക്ക് കൂവപ്പള്ളി വരെ മൂവായിരത്തിൽ പരം ഏക്കർ ഭൂമി ഉണ്ടായിരുന്നു .പുറമെ ചങ്ങനാശ്ശേരി പ്രദേശങ്ങളിൽ പാടശേഖരങ്ങളും . അപ്പൂപ്പൻ നീലകണ്ഠപ്പിള്ളയ്ക്ക് “മ.രാ .രാ ശ്രീ” ബഹുമതി (മഹാരാജാ രാജശ്രീ ) കിട്ടിയിരുന്നു . രാജദത്തമായ സ്വർണ്ണം കെട്ടിയ വളഞ്ഞ വടിയും .വനവിഭവങ്ങൾ ശേഖരിക്കുന്നതിന് മേൽനോട്ടവും വ്യവഹാരങ്ങൾ പറഞ്ഞു തീർക്കലും മുസാവരി ബംഗ്ളാവ് (സർക്കാർ റസ്ററ് ഹൌ സ്‌ ) ഭരണം മറ്റും ഉണ്ടായിരുന്നു .നാട്ടുകാർ മംഗള പത്രം വഴി നൽകിയ “ഭാരത കർണഗി” എന്നൊരു ബഹുമതിയും ഉണ്ടായിരുന്നു വല്യച്ചന് . മൂന്നു കുടുംബങ്ങൾക്കും ആതുരസേവന പാരമ്പര്യം .

അക്കഥകൾ പറഞ്ഞുള്ള നടത്തം ഏറെ ആഹ്ളാദ കരം . ഓരോ വീടും ഓരോ പ്ലോട്ടും ഓരോ മുക്കും മൂലയും പറയാതെ പറയുന്ന ചരിത്രം ശാന്ത പറഞ്ഞു തരും .ഒരുമണിക്കൂർ പെട്ടെന്ന് കഴിയും .

പുന്നാം പറമ്പിൽ നീലകണ്ഠപ്പിള്ളയുടെ രണ്ടാം ഭാര്യയിലെ ഏക മകൻ ആയിരുന്നു താളിയാനിൽ രാമകൃഷ്ണ പിള്ള എന്ന പുന്നാംപറമ്പിൽ നീലകണ്ഠപ്പിള്ള രാമകൃഷ്ണ പിള്ള.ചോറ്റി ചന്ദ്ര ശേഖരപിള്ള ,കാഞ്ഞിരപ്പള്ളി കാഠ്മപ്പുഴ ഡോ .കെ.ഈ,ഈപ്പൻ ,കരിക്കാട്ടുകുന്നേൽ ഡൊമനിക് അച്ചായൻ എന്നിവറ്റ്ർ സഹപാഠി .സ്‌കൂൾ പഠനകാലത്ത് കൂട്ടുകാർക്കായി ചിട്ടി നടത്തിയ അച്ചനെ കുറിച്ച് ചന്ദ്രൻ സാറിനു പറയാൻ നിരവധി കഥകൾ അവസാനകാലത്തും അവയിൽ പലതും വീണ്ടും പറഞ്ഞു കൊടുത്തു .

പലയ കുന്നേൽ പദ്മനാഭ പിള്ള വൈദ്യൻ മകൾ പാറുക്കുട്ടി എന്ന പാർവതി 'അമ്മ .വിവാഹത്തിന് നാടടച്ചു വിളി .പെണ്ണിനെ ആനയിച്ചത് ആനപ്പുറത്ത് . ആനന്ദ വല്ലി , വത്സല,ശാന്ത ,പ്രസന്നകുമാർ എന്നിങ്ങനെ നാലുമക്കൾ. ഇന്നിപ്പോൾ വത്സലയും ശാന്തയും മാത്രം . താളിയാനിൽ പുന്നാംപറമ്പിൽ എന്ന കുടുംബവീട് ഇപ്പോൾ ശാന്തയുടെ സ്വന്തം പേരിൽ .കുടുംബ വീതമായി കിട്ടിയതല്ല .അന്യർ കൈവശം ആകാതിരിക്കാൻ വിലയ്ക്ക് വാങ്ങിയ കുടുംബവീട് .

അങ്ങനെ ജനിച്ച വീട്ടിൽ തന്നെ ജീവിക്കാൻ കഴിയുന്ന കുടുംബത്തിലെ അപൂർവ്വ വനിതകളിൽ ഒരുവൾ ആയി ശാന്ത . ആണ്മക്കൾക്കു,മിക്കപ്പോഴും ഇളയമകന് കുടുംബവീട് നൽകുക എന്നതാണ് കുടുംബ പാരമ്പര്യം . ഇഷ്ടമില്ലാത്ത ചില കാര്യങ്ങൾ ചെയുമ്പോൾ അച്ഛൻ രാമകൃഷ്ണ പിള്ള മകൻ പ്രസന്നകുമാറിനോട് പറയുമായിരുന്നു .”വേണ്ടിവന്നാൽ ഞാൻ കുടുംബവീട് ശാന്തയ്ക്കു എഴുതി വയ്ക്കും” .എഴുതി വച്ചില്ലെങ്കിലും അവസാനം അത് അങ്ങനെ തന്നെ സംഭവിച്ചു .

Comments

Popular posts from this blog

അജ്ഞതയുടെ പര്യായം ഇളയിടം

വെള്ളാളർ ഉത്ഭവം ,വ്യാപനം ,കുടിയേറ്റങ്ങൾ

വെള്ളാളർ -യഥാർത്ഥ മണ്ണിൻ മക്കൾ