Posts

Showing posts from 2023

അവർ ആരെല്ലാം?

Image
1.ചിദംബരം രാമലിംഗർ സ്വാമികൾ (വല്ലലാർ ) 2.ശിവരാജയോഗി തൈക്കാട് അയ്യാവ് സ്വാമികൾ 3.ആർക്കോട്ട് രാമസ്വാമി & ലക്ഷണ സ്വാമി മുതലിയാർ ഇരട്ടകൾ 4. വിറമിണ്ടനായനാർ ,ചെങ്ങന്നൂർ ദേശാധിപതി ,റാന്നി ശാലീശ്വരം ക്ഷേത്രം 5.വൈക്കം പദ്മനാഭ പിള്ള ,ടിപ്പുവിനെ തിരിച്ചോടിച്ച യുദ്ധ തന്ത്രജ്ഞൻ 6.റവ ഫാദർ എച്ച് ഹേരാസ് (“വെള്ളാളാസ് ഓഫ് മോഹൻജൊദാരോ” പ്രബന്ധകാരൻ 1936 ) .മനോന്മണീയം സുന്ദരൻ പിള്ള,ആദ്യ എം ഏ ബിരുദ ധാരി . ശാസ്ത്രീയ ചരിത്ര പിതാവ് .ആർക്കിയോളജി വിഭാഗം ആദ്യ തലവൻ . 8.മറയ് മല അടികൾ (വേദാചലം പിള്ള ),ശുദ്ധ ദ്രാവിഡ വാദം 9.ജയ്‌ഹിന്ദ്‌ ചെമ്പകരാമൻ പിള്ള ,ആദ്യ സ്വാതന്ത്ര്യ പോരാളി 10.പി.എസ് നടരാജപിള്ള ,ആദ്യ ഭൂപരിഷ്കരണ ബിൽ അവതാരകൻ 11.വി .ആർ, പരമേശ്വരൻ പിള്ള പൂജപ്പുര ,വെള്ളാള ചരിത്രം . .സ്വാമി നാരായണൻ (തൊടുപുഴ സി.കെ .നാരായണ പിള്ള (ആനിക്കാട്ടു മുക്കാലി സ്കൂൾ സ്ഥാപകൻ 13.പി. സുബ്രഹ്മണ്യം ,നീലാപ്രൊഡക്ഷൻസ് 14.എസ് .പി പിള്ള .ഏറ്റുമാനൂർ സോമദാസൻ (അതിജീവനം ആഖ്യായിക ) 16.പി.എൻ .പിള്ള ,കമലാലയം ,പൊൻ കുന്നം i 17.കല്ലൂർ രാമൻപിള്ള ,ഇളംപള്ളി 18 .സ്റ്റാലിൻ ശങ്കരപ്പിള്ള ,ആനിക്കാട് 19.അഡ്വേ .ചേർത്തല സുബ്രഹ്മണ്യൻ 2

തൈക്കാട് അയ്യാവ് സ്വാമികൾ പ്രശ്‍നോത്തരി

Image
തൈക്കാട് അയ്യാവ് സ്വാമികൾ പ്രശ്‍നോത്തരി ============================ ഡോ .കാനം ശങ്കരപ്പിള്ള 9447035416 1 .തൈക്കാട് “അയ്യാ” സ്വാമികൾ ,തൈക്കാട് “അയ്യാവ്” സ്വാമികൾ ഇവയിൽ ഏതാണ് ശരി ?എന്താണ് കാരണം . 2 .അയ്യാസ്വാമികൾ ജനിച്ച നാഗലാപുരം ഏതു ജില്ലയിൽ ആയിരുന്നു .ഇപ്പോൾ ഏതു സംസഥാനത്ത് ഏതു ജില്ലയിൽ ? കന്യാകുമാരി ജില്ലയിൽ ജനിച്ചു എന്ന് ചില തെക്കൻ തിരുവിതാം കൂർ കാർ പ്രചരിപ്പിക്കുന്നത് ശരിയോ .എന്താണ് അവർ അങ്ങനെ പ്രചരിപ്പിക്കുന്നതിന് കാരണം ? 3 .അയ്യാവ് സ്വാമികളുടെ ആദ്യകാല പേര് ? 4 .ഏതു മലയാള മാസത്തിലെ അശ്വതി ദിനത്തിൽ ആണ് സുബ്ബയ്യൻ ജനിച്ചത് 5 .അയ്യാവ് സ്വാമികളുടെ ജന്മവര്ഷം 1813 ,1814 എന്നിങ്ങനെ രണ്ടു തരത്തിൽ കാണാൻ കാരണം ഏതാണ് ?ഏതാണ് ശരി ? രണ്ടും ശരിയോ ? 6. അയ്യാവ് സ്വാമികളുടെ ജന്മ മാസം ആരും രേഖ പ്പെടുത്തിയിട്ടില്ല. എന്നാൽ ഞാൻ “ധനു” എന്നെഴുതിയാൽ,നൂറു ശതമാനം ശരി എന്ന് പറഞ്ഞാൽ അതിനു കാരണം എന്തെന്ന് പറയാമോ ? 7 . വെള്ളാള പാരമ്പര്യം ഉണ്ടായിട്ടു പോലും ചരിത്ര പണ്ഡിതൻ എം ജി എസ് നാരായണൻ അയ്യാവ് സ്വാമികൾ ബ്രാഹ്മണൻ ആയിരുന്നു എന്ന് 1999 ഡിസംബർ 31 ലെ മനോരമ മില്യനിയം പതിപ്പിൽ എന്നെഴുതി പിടിപ്പിക്കാൻ കാര

വടക്കൻ കേരളചരിത്രകാരന്മാരുടെ ഗൂഡാലോചന

Image
ഡോ .കാനം ശങ്കരപ്പിള്ള 94470 35416 മാതൃഭൂമി ആഴ്ചപ്പതിപ്പ് 101 : 37 ൽ മുഖ്യലേഖനം കേരളത്തിന്റെ ഇന്നലെകളുടെ ചരിത്രകാരൻ കെ.എൻ ഗണേഷുമായി ജിതീഷ് പി.എം നടത്തുന്ന അഭിമുഖം ആണ് -”ചരിത്രപഠനം എന്ന പ്രതിരോധം” (പുറം 16 -27 ).പുറം 25 ൽ ഗണേഷ് പറയുന്നു : “ഇവിടെ ഉണ്ടായിരുന്ന കച്ചവടക്കാർ മിക്കവരും മുസ്ലിമുകളും ക്രിസ്താനികളും ജൂതരും ആയിരുന്നു .ചാതുർവണ്യ പ്രകാരമുള്ള ഒരു വൈശ്യ വിഭാഗത്തെ ഇവിടെ കാണാൻ സാധിക്കില്ല “ കെ.എൻ ഗണേഷ് മാത്രമല്ല മറ്റു പല എഴുത്തുകാരും ഇത്തരം പ്രസ്താവനകൾ മുമ്പ് നടത്തിക്കഴിഞ്ഞു . ഈഴവരും അല്ലാത്തവരും എഴുതിയ , 28 ലേഖനങ്ങളുടെ സമാഹാരാമാണ് കലാപൂര്‍ണ്ണ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച “ഈഴവര്‍ -ചരിത്ര പഠനങ്ങള്‍” എന്ന ഗ്രന്ഥം .ജി .പ്രിയദര്ശനൻ ,ഡോ എസ് ജയപ്രകാശ് എന്നിവര്‍ എഡിറ്റു ചെയ്ത പഠനം (രണ്ടാം പതിപ്പ് ജൂണ്‍ 2015)അവതാരിക ജസ്റ്റീസ്കെ.സുകുമാരന്‍. ഈഴവര്‍ ഹിന്ദുക്കള്‍ ആണോ എന്ന പേരില്‍ സി വി കുഞ്ഞുരാമന്‍ എഴുതിയ ലേഖനത്തില്‍ (പുറം 70 ) ഇങ്ങനെ വായിക്കാം: “ചാതുര്‍വര്‍ണ്ണങ്ങളില്‍ ബ്രാഹ്മണ ക്ഷത്രിയ ശൂദ്ര വര്‍ണ്ണങ്ങള്‍ മൂന്നുമേ കേരളത്തില്‍ കാണുന്നുള്ളൂ .” എന്ന് പറഞ്ഞാല്‍ എം ജി.എസ് നാരായണന്‍ എഴുതു

Vellala Arts & Cultural Foundation -VACF

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 കേരളത്തിൽ ഇന്നും കാണപ്പെടുന്ന അതി പ്രാചീനമായ ദ്രാവിഡ ജന സമൂഹമാണ് വേളായ്മക്കാരായ,കർഷകരായ പഴനി വേലന്റെ ,വേൽ മുരുകന്റെ ആരാധകരായ വെള്ളാളർ. പുലയർ ,പറയർ ,കുറവർ ,അരയർ , ശൂദ്രർ തുടങ്ങിയ ദ്രാവിഡർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി ഭരണാധികാരികളിൽ സ്വാധീനം നടത്തി പരിഷ്കരിച്ചപ്പോൾ, സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവരാണ് യഥാർത്ഥ മണ്ണിന്റെ മക്കൾ,ഗോപാലകരും വ്യാപാരികളും ആയ വെള്ളാളർ . കലപ്പ കണ്ടുപിടിച്ച കർഷക , അജപാലക ,വ്യാപാരി അഥവാ ചെട്ടി എന്ന വർത്തക സമൂഹമാണ് അതി പ്രാചീനത ഉള്ള വെള്ളാള ജനസമൂഹം . അവർ ആദ്യകാല അക്ഷരസൃഷ്ടാക്കൾ ആയിരുന്നു .വിദ്യ പകർന്നു നൽകിയ ആദ്യകാല കുടി പള്ളിക്കൂട ആശാന്മാർ ആയിരുന്നു. ദ്വി ഭാഷികൾ ആയിരുന്നു . അവരിൽ ധാരാളം കരകൗശല വിദഗ്ദർ ഉണ്ടായി ,രാജാക്കന്മാരിൽ നിന്നും കണക്കർസ്ഥാനം ലഭിച്ചവർ എല്ലാം വെള്ളാളർ ആയിരുന്നു നാരായ ധാരികൾ ആയിരുന്നു വെള്ളാളർ വിവാഹസമയത്തു വരന് പെൺവീട്ടുകാർ എഴുതാനുള്ള നാരായം സമാനമായി നല്കിയിരുന്നവർ . വെള്ളാളർ എല്ലാം ദാനശീലർ ആയിരുന്നു ,അവർ അന്ന ദാതാക്കൾ ആയിരുന്നു . ഉച

വെള്ളാളര്‍

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 കേരളത്തിലെ ഏറ്റവും പ്രാചീന സമുദായമാണ് വെള്ളാളർ പുലയർ ,പറയർ ,കുറവർ ,അരയർ ,ശൂദ്രർ തുടങ്ങിയവർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി പരിഷ്കരിച്ചപ്പോൾ സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവർ ആണ് യഥാർത്ഥ മണ്ണിന്റെ മക്കൾ ആയ വെള്ളാളർ . കലപ്പ കണ്ടുപിടിച്ച കർഷക ,അജപാലക ,വ്യാപാരി സമൂഹം . അക്ഷരജ്ഞാനികൾ കരകൗശല വിദഗ്ദർ ,കണക്കർ .നാരായ ധാരികൾ . ദാനശീലർ ,അന്ന ദാതാക്കൾ .ഉച്ച നീച ഭേദമില്ലാത്തവർ .ആദ്യമായി അവർണ്ണ സവർണ്ണ പന്തിഭോജനം (1873തൈക്കാട് )നടപ്പിലാക്കിയവർ 2015 ല്‍ എം ആര്‍ രാഘവവാര്യരും കേശവന്‍ വെളുത്താട്ടും ചേര്‍ന്ന് എഴുതിയ “തരിസാപ്പള്ളി പട്ടയം” സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധീകരിച്ചു .അതുവരെ രണ്ടായി കണ്ടിരുന്ന പട്ടയം, “എരുവിയര്‍” എന്ന പ്രാചീന പദം വായിച്ചെടുത്ത്, ഒന്നേ ഒന്ന് മാത്രം എന്ന് അവർ ഇരുവരും സ്ഥാപിച്ചു . പക്ഷെ പട്ടയത്തിലെ “പൂമിക്കു കാരാളർ വെള്ളാളര്‍” , “നാലുകുടി വെള്ളാളർ”, “വേല്‍ കുല സുന്ദരൻ” ,”യശോദാ തപിരായി” എന്നീ പരാമർശങ്ങൾ ഒന്നും ഒന്നും അവര്‍ പഠന വിധേയമാക്കി കണ്ടില്ല . പട്ടയത്തിലെ നഷ്ടപ്പെട്ട അഥവാ ഒളിച്ചു വയ

വെള്ളാള പ്രശ്‍നോത്തരി -ടി

Image
1 .ഇന്ത്യൻ ചാർളി ചാപ്ലിൻ എന്നറിയപ്പെട്ട മലയാളി നടൻ 2 ലലിൽ കിടക്കേണ്ടിവന്ന വെള്ളാളൻ 3 .തമിഴ് ചലച്ചിത്രരംഗത്തെ പ്രസിദ്ധരായ നാല് വെള്ളാളർ 4 ഫിലിം സ്റ്റുഡിയോ ഉടമകൾ ആയ വെള്ളാളർ 5 കലൈവാണർ എന്നറിയപ്പെട്ട വെള്ളാളൻ 6 .വൈക്കം പത്മനാഭപിള്ള ഒളിച്ചിരുന്ന സ്ഥലം 7 ഒളിത്താവളത്തിൽ ഇരുന്ന വൈക്കംപദമനാഭ പിള്ളയെ കാട്ടിക്കൊടുത്ത വെള്ളാള പിള്ള അണ്ണന് പാരിതോഷികമായി കിട്ടിയത് എന്ത് ? 8 താവളക്കുളത്തെ ദളവാക്കുളമാക്കി വ്യാജചരിത്രമെഴുതി പപ്പനാവ പിള്ളയെ കുരിശിലേറ്റിയ മോൺസൺ ചരിത്രകാരൻ ആർ 9 .വട്ടപ്പറമ്പിൽ ,തയ്യിൽ തോട്ടം ,സൂര്യ വീട്ടിൽ ,പെരുമ്പള്ളിൽ തുടങ്ങിയ വെള്ളാള കുടുംബങ്ങൾ എ വിടെ നിന്നും എവിടെ കുടിയേറിയവർ 10 .തെങ്കാശി വെള്ളാളർ ഏതു പേരിൽ അറിയപ്പെട്ടു 11 ,കുംഭകോണം വെള്ളാളർ ഏതു പേരിൽ അറിയപ്പെട്ടു 12 ഏതു പ്രദേശത്തെ വെള്ളാളർ ആണ് തേർസ്റ്റൻ & രങ്കാചാരി എന്നിവർ തമ്സ്കരിച്ചത് ? 13 .അവരെ കുറിച്ച് വിശദമായി പഠിച്ചു ലേഖനം എഴുതിയത് ഏതു ചരിത്രകാരൻ 14 .കേരളവും വെള്ളാളരും എന്ന പേരിൽ ശൂരനാട് കുഞ്ഞൻപിള്ള എഴുതിയ ലേഖനം എവിടെ നിന്ന് വായിക്കാം ? 15 .ആരായിരുന്നു 16 ചേക്കിഴാർ പാടിയ പ്രകാരം വെള്ളാളർ ചെയ്തിരുന്ന ആറു

Vellala Quiz-S

Image
Dr.Kanam Sankara Pillai 9447035416 1 .കെ.വി .എം. എസ് ചിഹ്നത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയ വസ്തു (ഉപകരണം ) 2 .എൻ എസ് എസ് ചിഹ്നത്തിൽ കയറിപ്പറ്റിയ ഉപകരണം . ആചിഹ്നത്തിൽ വേണ്ടിയിരുന്ന ആയുധം ഏതാണ് ? കാരണം ? 3 .എൻ എസ് എസ് ചിഹ്നത്തിൽ കലപ്പ ഉൾപ്പെടുത്താൻ കാരണം എന്താവാം 4 .കെ.വി എം എസ് സ്ഥാപകർ എൻ .എസ് എസ് എസ്സിൽ ചേരാൻ തയാർ ആവാഞ്ഞതിനു കാരണം എന്താവാം ? 5 .എൻ എസ് എസ് മുഖപത്രമായ സർവീസ് എന്ന ദ്വെ വാരികയുടെ 2010 സെപ്റ്റംബർ ലക്കത്തിൽ വളരെ പ്രാധാന്യം നൽകിയ സചിത്ര ജീവചരിത്രം (ബോക്സ് ഐറ്റം ഉളപ്പടെ ) ഏതു വെള്ളാള ശേഷ്ഠന്റെ ആയിരുന്നു . അദ്ദേഹത്തെ കുറിച്ച് അത് പോലൊരു ലേഖനം കെ.വി .എം എസ് പ്രസിദ്ധീകരണമായ വെള്ളാള ശബ്ദത്തിൽ എന്നെങ്കിലും വന്നിട്ടുണ്ടോ ? 6 .ശബരിമലയിൽ പള്ളിവേട്ട നടത്താനുള്ള അവകാശം ഏതു വെള്ളാള കുടുംബത്തിനാണ് ? അവർ നിർമ്മിച്ച അയ്യപ്പ ക്ഷേത്രം ഏത് ?അതിപ്പോൾ ആരുടെ വക ? 7 ,വൈക്കം പദ്മനാഭ പി ള്ളയുടെ ഒളിത്താവളം കാട്ടിക്കൊടുത്ത വെള്ളാളൻ ?എന്തായിരുന്നു കാരണം ? 8 .വൈക്കം പത്മനാഭ പിള്ളയുടെ മരണം എങ്ങിനെ ആയിരുന്നു ? 9 വൈക്കം പത്മനാഭപിള്ളയുടെ പ്രതിമ എവിടെ ?ആരാണ് നിർമ്മിച്ചത് ? 10 .പെരുനാട്ടിൽ മ

Vellala Quiz-R

Image
1.വിധിയുടെ വിളയാട്ടം കാരണം കേരളമുഖ്യമന്ത്രി പദത്തിലെത്താൻ സാധിക്കാതെ പോയ മൂന്ന് വെള്ളാള രാഷ്ട്രീയ നേതാക്കൾ .അവയുടെ കാരണങ്ങൾ ഏവ ? 2.ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളിൽ എന്ന പേരിൽ വെള്ളാള ചരിത്രം എഴുതാൻ കാരണക്കാരായ മൂന്നു വെള്ളാള ശ്രേഷ്ഠന്മാർ 3.ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളിൽ എന്ന വെള്ളാള സംസ്കാര പഠനത്തിന് ആമുഖം എഴുതിയത് ആർ ? 4.ആരാണ് ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളിൽ എന്ന ചരിത്രഗവേഷണ ഗ്രൻഥം പ്രസിദ്ധീകരിച്ചത് ?ഏതു വര്ഷം ? ജീര്ണതകർത്താവിന്റെ വീട്ടുപേര് ?സ്ഥലം ? 5.ആര്യന്മാർ ദ്രാവിഡര്ക്ക് പത്മരാഗവും പുഷ്യരാഗവും കടം കൊടുത്തുവെങ്കിൽ ദ്രാവിഡർ ആര്യന്മാർക്കു മുത്തും പൂവും കടം കൊടുത്തു “ആരെഴുതിയ വാചകം .എവിടെ രേഖപ്പെടുത്തപ്പെട്ട വാക്യം ? 6.ഹാരപ്പയുടെ ശരിയായ പേര് ? 7.മോഹൻജൊദാരോ എന്ന പേരിനർത്ഥം ? 8.തെക്കേഇന്ത്യയിൽ ആദ്യമായി ഉല്ഖനനം നടത്തിയ സ്ഥലം ? ഏതു ലോഹം കൊണ്ടുള്ള വിഗ്രഹങ്ങൾ ആണ് ഇവിടെ നിന്ന് കിട്ടിയത് ? 9.വിഗ്രഹാരാധന ആരാണ് ആരംഭിച്ചത് ? 10 യാഗങ്ങൾ ആരുടെ കണ്ടുപിടുത്തം 11.ശൈവ വൈഷ്ണവ മതങ്ങൾ ആരുടെ സൃഷ്ടി ? 12.വെള്ളാള നിർമ്മിതമായ ഏതു കോവിലാണ് ശിൽപ്പ ചാതുര്യത്താൽ ഇന്നും ലോകത്തെ അത്ഭുത പെടുത

വെള്ളാള പ്രശ്‍നോത്തരി -Q

Image
1 . ”വെള്ളാള വേഷം കെട്ടിയ നായർ” -ആർ ആരെക്കുറിച്ച് എവിടേ രേഖപ്പെടുത്തിയ അഭിപ്രായം ? 2 .കെ.വി എം എസ് പ്രസിദ്ധീകരിച്ച വെള്ളാള ചരിത്രം ഏത് ? ആരാണ് കർത്താവ് ? ആരെല്ലാം എഴുതിയ ലേഖനങ്ങൾ ആ പുസ്തകത്തിൽ ഉണ്ട് ? 3 .സ്വാമി അംബാനന്ദൻ ആയി മാറിയ വെള്ളാളൻ 4 .നായർ സ്ത്രീയെ വിവാഹം കഴിച്ചതിനു സമുദായത്തിൽ നിന്ന് പുറംതള്ളപ്പെട്ട വെളളാളൻ 5 വലിയ പി.ആർ എന്നറിയപ്പെട്ട വൈക്കം കാരൻ വെള്ളാളൻ 6 .മാവേലിക്കര കൈമൾ വീട്ടിലെ കാര്യസ്ഥൻ ഒറ്റപുരക്കൽ രാമൻ പിള്ള ചെയ്ത വൻ ചതി എന്തായിരുന്നു ? 7 .1924 ൽ കൈമൾ തറവാട് വക സ്ഥലങ്ങൾ പണ്ടാല കുടുംബം വക ആയി മാറിയത് എന്ത് കാരണത്താൽ ? 8 .ജഗതിയിലെ കല്ലുവെട്ടാം കുഴി ബംഗ്ളാവിന്റെ പ്രശസ്തി എങ്ങനെ ? 9 .കന്യാകുമാരി ജില്ലയിലെ നെട്ടയം ആശ്രമം സ്ഥാപിച്ച വെള്ളാളൻ 10 .കൈമൾ വീടും ചേറ്റൂർ മഠം നമ്പൂതിരിയുടെ ശാപവും തമ്മിലുള്ള ബന്ധം എന്തായിരുന്നു ? 11 .കൈമൾ വീട്ടിൽ രക്ഷസ് ഉണ്ടാവാൻ കാരണം ? 12 വഞ്ചിയൂരിൽ ഉണ്ടായിരുന്ന തിരുവിതാം കൂർ ഹൈക്കോർട്ടിൽ ജഡ്ജി ആയിരുന്ന വെള്ളാളൻ .ലോർഡ് ഡഫറിന് അദ്ദേഹത്തിന് നൽകിയ ബഹുമതി എന്തായിരുന്നു ? 13 തിരുവിതാം കൂറിലെ ലായം കാര്യക്കാർ (സൂപ്രണ്ട് റോയൽ സ്റ്റേബിൾ ) ആയിരുന

െള്ളാള പ്രശ്‍നോത്തരി -P

Image
1 ,കുടുംബ ചരിത്ര പ്രസിദ്ധീകരണം വഴി ശ്രദ്ധ നേടിയ അതി പുരാതന വെള്ളാള കുടുംബം ?ആരാണ് കുടുംബ നായകൻ ?ആരുടെ രചന ?എത്ര വാല്യം ?എന്താണ് തലവാചകം .കോപ്പി ഇവിടെ കിട്ടും ? 2 .കണ്ണേഴം കുടുംബം എവിടെ ആയിരുന്നു ? 3 .ഡോ നന്ത്യാട്ടു സോമന് എന്തിലാണ് ഡോക്റ്ററേറ്റ് ? 4 അമേരിയ്ക്കൻ ഡന്റൽ ക്ലിനിക് ഇവിടെ ആയിരുന്നു ?ആരായിരുന്നു സ്ഥാപകൻ ? 5 .ആരായിരുന്നു റായ് ബഹദൂർ ആർ.വി .പിള്ള 6 ചെമ്മാഴം കുടുംബത്തിലെ കാരണവത്തി ഏതു മഹതി ആയിരുന്നു ? 9 മ്യൂസിയം ക്യൂറേറ്റർ ആയിരുന്ന എൻ ഗോമതിനായകം പിള്ള ഏതു കുടുംബത്തിൽ എവിടെ ജനിച്ചു ? 10 ഡോ എസ് ആർ ചന്ദ്രൻ ആരായിരുന്നു ? 11 .തൃസ്സൂർ മണ്ണൂത്തി വെറ്റിനരിക്കോ ളേജ് സ്‌പെഷ്യൽ ഓഫിസർ ആയിരുന്ന വെള്ളാളൻ . 12 വൈക്കം വല്യകവലിക്കും പുളിഞ്ചുവടിനും ഇടയ്ക്കുണ്ടായിരുന്ന സ്ഥലം ആരുടെ വക ആയിരുന്നു ? 13 ആരായിരുന്നു ആലുവയിലെ ഡോ കൊച്ചപ്പൻ പിള്ള ? 14 .ആരായിരുന്നു സൂര്യ നാരായണപിള്ള എന്ന തമ്പിപ്പിള്ള ? 15 കാഞ്ഞിരപ്പള്ളി കോടതിയിൽ നീണ്ട 26 വര്ഷം പ്ലീഡർ ആയിരുന്ന അമ്മുണ്ണി പിള്ള എന്ന എസ് വേലായുധൻ പിള്ള ഏതു കുടുംബാംഗം ? 16 1900 കളിൽ നാഞ്ചിനാട് വെള്ളാളരിൽ ശ്രീധനം ഏർപ്പാട് തുടങ്ങിയതാ ആരായിരുന്നു ? 17 ശ്രീ ലങ്കയിൽ

വെള്ളാള പ്രശ്‍നോത്തരി -എൻ

Image
1 .ഏതാണ്ട് ഒരേസമയം മൂന്നു വെള്ളാള ആതുരാലയങ്ങൾ സ്ഥാപിതമായ സ്ഥലം ? 2 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റലിലെ ആദ്യകാല ഡോക്ടർ ത്രയം 3 .കെ.വി എം എസ് ഹോസ്പിറ്റലിൽ ജോലി നോക്കിയ ശേഷം സ്വന്തമായി ഹോസ്പിറ്റൽ തുടങ്ങിയ ഡോക്റ്റർ മാർ 4 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റലിൽ ജോലി നോക്കിയാ മൂന്നു വെള്ളാള ഡോക്ടർമാർ 5 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റലിൽ ജോലി നോക്കിയ ഏറ്റവും പോപ്പുലർ ആയിരുന്ന ഡോക്ടർ 6 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റൽ ഇരിക്കുന്ന സ്ഥലം ഏതു കുടുംബം വക ആയിരുന്നു ? 7 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റൽ നേഴ്‌സിംഗ് സൂപ്രണ്ട് ആയിരുന്ന വെള്ളാളൻ 8 .അദ്ദേഹം മുൻകൈ എടുത്ത് സ്ഥാപിച്ച വെള്ളാള സമാജം ? 9 .പൊങ്കുന്നത്തെ വേദവ്യാസാ അക്കാദമിയുടെ സ്ഥാപകൻ 10 .എൻ എസ് എസ് ഉടമയിലുള്ള കോളേജ് സ്ഥാപിക്കാൻ നിരവധി ഏക്കർ സ്ഥലം നൽകിയും അതെ സമയം കെ.വി .എം. എസ്സിന് സ്ഥാപനം തുടങ്ങാൻ ഒറ്റ സെന്റ് സ്ഥലം പോലും ദാനം നല്കാതിരിക്കയും ചെയ്ത വെള്ളാള പ്രമുഖൻ 11 ,കാശിമടക്ക യാത്രയിൽ നിര്യാതനായ വെള്ളാള ശ്രേഷ്ഠൻ 12 ,ഐ .ഏ എസ് നേടിയ വെള്ളാള യുവതികൾ ആരെല്ലാം ? 13 .ഐ .ഏ എസ് നേടിയ വെള്ളാള യുവാക്കൾ 14 .മുത്തച്ഛനും മകനും കൊച്ചുമകനും ഇന്

Vellala Quiz-M

Image
1 .” തമിഴ് വാഴ്ത്” എന്നറിയപ്പെടുന്ന തമിഴ് ദേശീയ ഗാനം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ആർ’? എന്താണ് ആ ഗാനത്തിന്റെ ചുരുക്കം ? 2 .മനോന്മണീയത്തിലെ പ്രധാന കഥാപാത്രങ്ങൾ ആരെല്ലാം ? 3 .അവർ ആരുടെ പ്രതീകങ്ങൾ ? 4 .മനോന്മണീയത്തിലെ കഥ അരങ്ങേറുന്ന സ്ഥലങ്ങൾ 5 .ആരായിരുന്നു സുന്ദരം സ്വാമികൾ ? കെ.വി .എം എസ് എന്നാണു സ്ഥാപിതമായത് ? ആരാണ് സ്ഥാപകൻ ? അദ്ദേഹത്തിന്റെ മുഴുവൻ പേർ ? അദ്ദേഹത്തിന്റെ സ്മരണയെ നിലനിർത്തുന്ന സ്ഥാപനം ? 6 .അദ്ദേഹത്തിന്റെ മുഴുവൻ പേർ ? 7 .കെ.വി എം എസ് ,കെ.വി എം എസ് ട് രസ്റ്റ് ഇവതമ്മിൽ ഉള്ള അടിസ്ഥാന വ്യത്യാസം ? 8 .എസ് .എൻ .ഡി .പി ,എൻ എസ് എന്നീ സമുദായ സംഘടനകളുമായി കെ.വി എം എസ്സിനുള്ള പ്രധാന വ്യത്യാസം . 9 .മറ്റു സമുദായ സംഘടനകളുമായി നോക്കുമ്പോൾ കെ.വി എം എസ്സിനുള്ള പ്രധാന ന്യൂനത 10 .ഇവിടെ ആയിരുന്നു കെ.വി എം എസ്സിന്റെ ആദ്യ ആസ്ഥാനം . 11 ഇപ്പോൾ ആസ്ഥാനം എവിടെ ? 12 ആസ്ഥാന മന്ദിരം പണിയാനുള്ള സ്ഥലം ആരാണ് സൗജന്യമായി നൽകിയത് ? 13 .ആരെല്ലാമായിരുന്നു കെ.വി എം എസ് പ്രസിഡന്റ് മാർ 13 ആരെല്ലാമായിരുന്നു ജനറൽ സെക്രട്ടറിമാർ ? 14 .ആരായിരുന്നു ആദ്യ ഖജാൻജി ? 15 .കെ വി എം എസ്സിനൊരാശുപത്രി എ

അജ്ഞതയുടെ പര്യായം ഇളയിടം

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 2023 ഒക്ടോബർ ലക്കം ചിന്ത വാരികയിൽ സുനിൽ പി ഇളയിടം എഴുതിയ അയ്യങ്കാളിയും കേരളീ യ നവോത്ഥാനവും എന്ന ലേഖനം വായിക്കേണ്ട ഗതികേട് വന്നു പെട്ടു .ധാരാളം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ശ്രീ സുനിൽ പി ഇളയിടം പലതും വായിക്കാറില്ല . അദ്ദേഹം വായിക്കേണ്ട ചില പുസ്തകങ്ങൾ താഴെ കൊടുക്കുന്നു . കാലടി പരമേശ്വരൻ പിള്ള 1960 ൽ പ്രസിദ്ധീകരിച്ച തൈക്കാട് അയ്യാവ് സ്വാമികൾ ജീവചരിത്രം രണ്ടാം പതിപ്പ് 1997 അടിമ ഗർജ്ജനങ്ങൾ തെക്കുംഭാഗം മോഹൻ എസ് പി സി എസ് 2010 അയ്യങ്കാളി ജീവചരിത്രം ടി.എച്ച് .പി ചെന്താരശ്ശേരി ആദ്യ പതിപ്പ് അയ്യങ്കാളി ജീവചരിത്രം മോഹനകൃഷ്ണൻ ടി പി ചെന്താരശ്ശേരി അയ്യങ്കാളി ജീവചരിത്രത്തിൽ എഴുതിയത് കാലടി പരമേശ്വരൻ പിള്ളയുടെ അയ്യാവ്സ്വാമി ജീവചരിത്രത്തിൽ എഴുതിയത് കാണുക (ഫോട്ടോ കാണുക ) “ അയ്യാവ് സ്വാമികൾ അറിവിൻ്റെ നെയ്ത്തിരി നൽകിയ മൂന്നാമത്തെ ശിഷ്യനായിരുന്നു അയ്യങ്കാളി .ആ വത്സല ശിഷ്യൻ തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ അയ്യാവ് സ്വാമികളുടെ മേട്ടുക്കടയിലുള്ള ആശ്രമത്തിൽ തയാറാക്കുന്ന (അവർണ്ണ -സവർണ്ണ -ഡോ .കാനം കൂട്ടിച്ചേർക്കുന്നു ) പന്തി ഭോജനത്തിൽ പങ്കെടുക്കുക

വെള്ളാള പ്രശ്‍നോത്തരി -ഐ

Image
1 .മട്ടാഞ്ചേരിയിലെ വെള്ളാളരെ കുറിച്ച് ലേഖനമെഴുതിയ മാധ്യമപ്രവർത്തകൻ 2 .രണ്ടുതവണ മട്ടാഞ്ചേരി മുൻസിപ്പൽ ചെയർമാൻ ആയിരുന്ന വെള്ളാളർ 3 .കൊച്ചി ലെജിസ്ളേറ്റിവ് കൗൺസിൽ അംഗമായിരുന്ന വെള്ളാള ശ്രേഷ്ഠൻ 4 .മട്ടാഞ്ചേരി മുതലിയാർ ഭാഗം വെള്ളാള യോഗം സ്ഥാപിച്ചത് ആർ ?ഏതു വര്ഷം 5 .മട്ടാഞ്ചേരി രാമേശ്വരം ക്ഷേത്രം പണികഴിപ്പിച്ചത് ആർ ?ആരാണ് പുതുക്കി പണിയിച്ചത് ? 6 .വെള്ളാളരും നായന്മാരും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ 7 .അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗം ആകും എന്ന് 1909 ൽ പ്രവചിച്ചത് ആര് ? ആരാണിക്കാര്യം രേഖപ്പെടുത്തിയത് ?ഇവിടെ രേഖപ്പെടുത്തി ? 8 .തൈക്കാട് അയ്യാവ് സ്വാമികളുടെ ഫോട്ടോ എടുത്തത് ആർ ? എ വിടെ ആണ് ആ ഫോട്ടോ സൂക്ഷിക്കപ്പെട്ടിരിക്കുന്നത് ? v9 .മന്ത്രിയായിരുന്ന കെ.ശങ്കര നാരായണ പിള്ളയുടെ രാഷ്ട്രീയ ഗുരു v10 .ആരായിരുന്നു കാഞ്ഞാർ നോക്കര രാമൻപിള്ള ? v11 .ചിറക്കടവ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റാന് കോടി നൽകേണ്ടുന്ന വെള്ളാള കുടുംബം ? 12 .മറ്റക്കര കോവൂർ കുടുംബ ചരിത്രം എവിടെയാണ് രേഖപ്പെടുത്ത പെട്ടത് ? 13 തൊടുപുഴ കാഞ്ഞാറിൽ അനേക വര്ഷം വില്ലേജ് ഓഫിസർ ആയിരുന്ന വെള്ളാളൻ . 14 വാഴൂർ വില്ലജ് ഓഫിസർ ആയിരുന്ന വെ