Posts

Showing posts from 2021

ക്രിസ്തുമതഛേദനം ആരുടെ രചന?

ക്രിസ്തുമത ഛേദനം ആരുടെ കൃതി ? ============= 1935 –ല്‍ പറവൂര്‍ ഗോപാലപിള്ളയാല്‍ വിരചിതമായ “പരമഭട്ടാരശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ജീവചരിത്രം”  (പുനപ്രസിദ്ധീകരണം കറന്റ് ബുക്സ് തൃശ്ശൂര്‍ ജൂലൈ 2010) തുടങ്ങി, സി.ബി.എസ്.ഇ പത്താംക്ലാസ്‌ ക്ലാസ്  ഉപ പാഠപുസ്തകം ആയി അംഗീകാരം കിട്ടിയ, രാജന്‍ തുവ്വര രചിച്ച, “ചട്ടമ്പിസ്വാമികള്‍-ജീവിതവും സന്ദേശവും” (കറന്റ് തൃശ്ശൂര്‍ ഏ പ്രില്‍ 2016) വരെ, ഏതാനും ഡസന്‍ ജീവചരിത്രങ്ങള്‍ ചട്ടമ്പി സ്വാമികള്‍ക്കുണ്ട്.  അവയില്‍ ഒന്നുപോലും സ്വാമികള്‍  ജീവിച്ചിരുന്നപ്പോള്‍  എഴുതപ്പെട്ടതല്ല . ഗ്രന്ഥകാരന്മാര്‍ ആയ രണ്ടു ശിഷ്യര്‍ ഉണ്ടായിട്ടുപോലും ഗുരുവിന്‍റെ ജീവചരിത്രം എഴുതപ്പെട്ടില്ല . അതിനാല്‍ ആധികാരികം എന്ന് പറയാവുന്ന ഒറ്റ ജീവചരിത്രം പോലും ഇല്ല ചട്ടമ്പിസ്വാമികള്‍ക്ക് . എന്‍ ഗോപിനാഥന്‍ നായര്‍, ജസ്റ്റിസ്.കെ.ഭാസ്കരന്‍ നായര്‍,  പ്രൊഫ ജി .സുകുമാരന്‍ നായര്‍ , പ്രൊഫ എന്‍ ഗോപിനാഥന്‍ നായര്‍ , വി.ആര്‍ പരമേശ്വരന്‍ പിള്ള, പി.കെ.പരമേശ്വരന്‍ നായര്‍ , ടി.കെ ദാമോദരന്‍ പിള്ള ,പ്രൊഫ കെ.ബാലരാമ പണിക്കര്‍ , പി.ജി വാസുദേവ്,  എന്‍ ബാലകൃഷ്ണന്‍ നായര്‍ ,ടി ആര്‍ ജി.കുറുപ്പ് ,പറവൂര്‍ ചക്രപാണി ,പ്രൊഫ . കുമ