Posts

Showing posts from May, 2022

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (സിൻഡ്രോം) /PCOD

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (സിൻഡ്രോം) /PCOD =================== ഡോ.കാനം ശങ്കരപ്പിള്ള 9447035416 1965-67 കാലത്ത് എം. ബി. ബി .എസിനുള്ള ഗൈനക്കോളജി പഠനകാലത്ത് ഒരിക്കൽ പോലും കാണാൻ കഴിയാത്ത കേസാണ് പി.സി ഓ. ഡി ( Poly Cystic Ovarian Syndrome). ഗൈനക് പാഠ്യ പുസ്തകത്തിൽ സ്റ്റീന് ലെവന്താൽ സിൻഡ്രോം ( Stein Leventhal Syndrome) എന്ന പേരിൽ ഒരു ചെറിയ കുറിപ്പുമാത്രം കണ്ടിരുന്നു . 10 കൊല്ലം കഴിഞ്ഞു ഡി.ജി ഓ പഠിക്കുന്ന കാലം. ഈയവസ്ഥ പി.സി ഓ ഡി എന്ന പേരിൽ പഠിച്ചു . കുറെ കേസുകളും കണ്ടു. എഴുപതുകളുടെ അവസാനം വൈക്കം താലൂക്ക് ആശുപത്രിൽ ജോലി നോക്കുമ്പോൾ ഈയവസ്ഥ ബാധിച്ച നിരവധി യുവതികളെ കണ്ടു ;ചികിൽസിച്ചു. അവരെയൊക്കെ സാധാരണ സ്ത്രീകളാക്കി മാറ്റി. അമ്മമാരാക്കി. മധ്യ തിരുവിതാം കൂറിലെ പത്തനംതിട്ട, കോഴഞ്ചേരി മാവേലിക്കര, പന്തളം പ്രദേശങ്ങളിൽ ആതുരസേവനം നടത്തുന്ന കാലങ്ങളിൽ (1983 -2000) ആയിരക്കണക്കിന് ബാലികമാരെയും യുവതികളെയും ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ സാധിച്ചു. തിരുവല്ലപട്ടണത്തിലം മുഖ്യ കവലയിൽ നാലുമണിക്ക് സ്കൂള് വിടുമ്പള് വഴിയില് കാണപ്പെടുന്ന പെൺകുട്ടികളെ നഗ്നനേത്രങ്ങളാല് ഒറ്റ തവണ വിലയിരുത്തിയാൽ അവരിൽ 1