പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (സിൻഡ്രോം) /PCOD

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (സിൻഡ്രോം) /PCOD =================== ഡോ.കാനം ശങ്കരപ്പിള്ള 9447035416 1965-67 കാലത്ത് എം. ബി. ബി .എസിനുള്ള ഗൈനക്കോളജി പഠനകാലത്ത് ഒരിക്കൽ പോലും കാണാൻ കഴിയാത്ത കേസാണ് പി.സി ഓ. ഡി ( Poly Cystic Ovarian Syndrome). ഗൈനക് പാഠ്യ പുസ്തകത്തിൽ സ്റ്റീന് ലെവന്താൽ സിൻഡ്രോം ( Stein Leventhal Syndrome) എന്ന പേരിൽ ഒരു ചെറിയ കുറിപ്പുമാത്രം കണ്ടിരുന്നു . 10 കൊല്ലം കഴിഞ്ഞു ഡി.ജി ഓ പഠിക്കുന്ന കാലം. ഈയവസ്ഥ പി.സി ഓ ഡി എന്ന പേരിൽ പഠിച്ചു . കുറെ കേസുകളും കണ്ടു. എഴുപതുകളുടെ അവസാനം വൈക്കം താലൂക്ക് ആശുപത്രിൽ ജോലി നോക്കുമ്പോൾ ഈയവസ്ഥ ബാധിച്ച നിരവധി യുവതികളെ കണ്ടു ;ചികിൽസിച്ചു. അവരെയൊക്കെ സാധാരണ സ്ത്രീകളാക്കി മാറ്റി. അമ്മമാരാക്കി. മധ്യ തിരുവിതാം കൂറിലെ പത്തനംതിട്ട, കോഴഞ്ചേരി മാവേലിക്കര, പന്തളം പ്രദേശങ്ങളിൽ ആതുരസേവനം നടത്തുന്ന കാലങ്ങളിൽ (1983 -2000) ആയിരക്കണക്കിന് ബാലികമാരെയും യുവതികളെയും ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ സാധിച്ചു. തിരുവല്ലപട്ടണത്തിലം മുഖ്യ കവലയിൽ നാലുമണിക്ക് സ്കൂള് വിടുമ്പള് വഴിയില് കാണപ്പെടുന്ന പെൺകുട്ടികളെ നഗ്നനേത്രങ്ങളാല് ഒറ്റ തവണ വിലയിരുത്തിയാൽ അവരിൽ 10-20 ശതമാനം എങ്കിലും പോളി സിസ്റ്റിക് അവസ്ഥയിൽ എത്തിയവർ ആണെന്ന് കാണാം . മാറിയ ജീവിത ശൈലി ആണ് പി.സി ഓ ഡിയുടെ പ്രധാന കാരണം.അവ ഏവ എന്നു നോക്കാം 1. അനങ്ങാപ്പാറ ജീവിതരീതി പണ്ട് നമ്മുടെ നാട്ടിൽ മുറ്റം അടിയ്ക്കുക പെൺകുട്ടികളുടെ ജോലി ആയിരുന്നു . കിണറ്റിൽ നിന്നും വെള്ളം കോരുക ,പശുക്കിടാവിനു പുറകെ ഓടുക ,എന്നിവയൊക്കെ പെൺകുട്ടികളുടെ ശരീരം അനങ്ങാന് സഹായിച്ചിരുന്നു .പല പെൺകുട്ടികളും വഴ നാർ കയറിൽ വള്ളിച്ചാട്ടം (സ്കിപ്പിംഗ് ) നടത്തി പോന്നു .അന്ന് പെൺകുട്ടികൾ മൂന്നും നാലും മൈൽ നടന്നു സ്കൂളിൽ. പോയിരുന്നു. ഉച്ചയ്ക്ക് കഴിച്ചിരുന്നത് വാട്ടിയ വാഴയിലയിലെ പൊതിച്ചോർ . നാം ഒരു ദിവസം കുറഞ്ഞത് 1000 ചുവട് അടികൾ നടക്കണം . ആ ശീലങ്ങള് ഇല്ലാതായി . പെൺകുട്ടികൾക്ക് ശരീരം അനങ്ങാൻ മാർഗ്ഗം ഇല്ല നടക്കില്ല ;വള്ളിയിൽ ചാടില്ല ;അപൂർവ്വം ചില കുട്ടികൾ ഡാൻസ് പഠിക്കും.. കഴിക്കുന്നത് ബേക്കറി പലഹാരങ്ങള്. നാടന് ഭക്ഷണം വേണ്ട. പുഴുക്കുകള് വേണ്ട. .ചുരുക്കത്തിൽ പെൺകുട്ടികളിൽ നല്ല പങ്കിനും ഓവറികളിൽ ചെറുമുക്കൂട്ടം. സോണോഗ്രാഫി ചിത്രത്തില് "നെക്ലേസ് പാറ്റേണ് ". അവ ചെയ്യുന്ന ദോഷങ്ങൾ ഏവയെന്ന് നോക്കാം. അനാവശ്യ രോമ വളർച്ച, മുഖത്തും കൈകളിലും മാറിടത്തിലും പുരുഷ സ്വഭാവ രോമ വളര്ച്ച. മുഖക്കുരു. അമിത വണ്ണം അമിത തൂക്കം. സെന്റിമീറ്ററിലുള്ള പൊക്കത്തില് നിന്നും 100 കുറച്ചാല് കിട്ടുന്ന സംഖ്യയില് കൂടാന് പാടില്ല കിലോയിലുള്ള തൂക്കം( ഏകദേശ കണക്ക്) (മെലിഞ്ഞ പെണ്കുട്ടികളിലും ഇത്തരം അവസ്ഥ ഉണ്ടാകാം) ശരീരത്തിൽ കഴുത്തിലും പുറത്തും മാറത്തും കറുത്ത പാടുകൾ ആർത്തവം ആരംഭിക്കാൻ താമസിക്കുക അല്ലെങ്കിൽ ക്രമം തെറ്റിയ ആർത്തവം ഭാവിയിൽ എന്ത് സംഭവിക്കാം ആർത്തവം ക്രമം തെറ്റും. ഗർഭിണി ആകാതെ പോകാം. തുടരെ ത്തുടരെ ഗര്ഭമലസല് അണ്ഡാശയ മുഴകൾ വന്ധ്യത അണ്ഡാശയ അർബുദബാധ എന്നിങ്ങനെ പോകുന്നു ഭവിഷ്യത്തുകള്. കുറെ നാൾ മൂമ്പാണ് . ഒരു ബന്ധു വീട്ടിൽ പോയ ഞാൻ അവിടെ കണ്ട സുന്ദരിയായ പെൺകുട്ടിയ്ക്ക് പി സി ഓ ഡി ഉണ്ടെന്നു പിതാവിനോട് പറഞ്ഞു . ഒരു സ്പെഷ്യലിസ്റ്റ് ഡോക്റ്ററുടെ സഹോദരനും മറ്റൊരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ അളിയനുമായ അദ്ദേഹം അത് സമ്മതിച്ചു തരാൻ മടിച്ചു . അവർ ഇരുവരും ഇക്കാര്യം പറഞ്ഞില്ലല്ലോ എന്ന് ആ ബന്ധു .സ്പെഷ്യലൈസേഷനുളള തകരാർ ആണത് എന്ന് ഞാൻ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി . സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അവരുടെ ശാഖയിൽ വിവരം കൂടും. മറ്റൊരു സ്പെഷ്യാലിറ്റിയിലെ സാധാരണ വിവരം പോലും ബാലപാഠം പോലും അവർക്കറിയില്ല . ഒരു നേത്ര രോഗ ചികിത്സകനോ ഒരു ശസ്ത്രക്രിയാ വിദഗ്‌ദനോ പോളിസിസ്സ്റ്റിക് ഓവറിയെ കുറിച്ച് അറിവ് കാണില്ല. എന്നാൽ ഓരു സാധാരണ ഗൈനക്കോളജിസ്റ്റിന് ഒറ്റ നോട്ടത്തിൽ ഒരു പി.സി ഓ ഡി പെൺകുട്ടിയ തിരിച്ചറിയാൻ സാധിക്കും. .അതിനു നഗ്ന നേത്ര വീക്ഷണം മാത്രം മതി . കുട്ടിയെ അൾട്രാ സൗണ്ട് സ്കാനിംഗിന് വിധയേമാക്കണം എന്ന് ഞാനുപദേശിച്ചു . പിതാവ് അത് കേട്ടു . ആ കുട്ടിയ്ക്ക് പി.സി ഓ ഡി ഉണ്ടായിരുന്നു . നിസാര ചികിസ നടത്തി.ജീവിത ശൈലി മാറ്റി. അവൾ രക്ഷപെട്ടു. .വിവാഹിതയായി അനുയോജ്യനായ വരനെ കിട്ടി .അനിരുദ്ധനെ കിട്ടിയ ഉഷ .നളനെനകിട്ടിയ ദമയന്തി എന്നൊക്കെ പറയാവുന്ന ജോഡി. താമസിയാതെ അവര് മാതാപിതാക്കളും ആയി. (ഒരു രഹസ്യം ആ കുട്ടിയ്ക്ക് ഈ വിവരം അറിയാമോ എന്നെനിക്കറിയില്ല . ആ യുവ ദമ്പതികൾ ഒരിക്കൽ പോലും എന്നെ സന്ദര്ശിച്ചിട്ടില്ല. അതെ അങ്ങനെയാണ് നാം .ഉപകാരം ചെയ്തവരെ സ്മരിക്കില്ല . അക്കാര്യം മറ്റുള്ളവരോട് പറയില്ല . ഇവിടെ തെറ്റുകാര് മാതാപിതാക്കള്. മക്കളെ നല്ല ശീലങ്ങള് പഠിപ്പിക്കണം. സഹായിച്ചവരെ മറക്കരുത്. പോട്ടെ സാരമില്ല ) ഇനി മറ്റൊരു കേസ് ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന വലിയൊരു മനുഷ്യൻ .അകന്ന ബന്ധു. ഞാൻ ഒരിക്കൽ അവരുടെ വീട്ടിൽ പോയി .അവിടത്തെ പെണ്കുട്ടിയ്ക്കും പി സി ഓ ഡി എന്ന ഒറ്റ നോട്ടത്തിൽ കണ്ടു . ഞാൻ വിവരം ഒന്നും വീട്ടുകാരോട് പറയാൻ പോയില്ല . അവരുടെ ഒരു ബന്ധുവിനെ പരിചയം ഉണ്ടായിരുന്നു അവളോട്‌ സൂചിപ്പിച്ചു . "ഓ അതൊന്നും ആവില്ല' എന്നവൾ . പറഞ്ഞോ എന്നറിയില്ല അന്വേഷണത്തിൽ പെൺകുട്ടി ഇന്ന് നാല്പതുകാരി. ഇന്നും അവിവാഹിത ഒരു കൊച്ചു "ഹിഡുംബി" നൂറുശതമാനം "നെക്ക്ലേസ്" കാരി. ഗുണപാഠം നിങ്ങളുടെ മകൾക്കും കൊച്ചുമകൾക്കും പി.സി ഓ ഡി ഉണ്ടെന്നുവരാം. അവർക്കു ഭാവിയിൽ കുടുംബിനികൾ ആകാൻ സാധിച്ചെന്നു വരില്ല . വിവാഹ പൂർവ്വ പരിശോധന ,വിവാഹ പൂർവ്വ കൗൺസലിംഗ് എന്നിവ ക്രിസ്ത്യാനികളും ഈഴവ സമുദായവും നടത്തുമ്പോൾ മറ്റു ഹിന്ദു സമുദായങ്ങൾ അക്കാര്യങ്ങളിൽ സാധിക്കാറില്ല . അവരിൽ വന്ധ്യരുടെ എണ്ണം കൂടുക തന്നെ ആവണം ആരു ശ്രദ്ധിക്കാന്?

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ