ലോഗൻ കണ്ട വെള്ളാളർ

ഡോ .കാനം ശങ്കരപ്പിള്ള

9447035416

ടി .വി .കൃഷ്ണൻ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ച “ലോഗന്റെ മലബാർ മാന്വലിൽ(1887 ) കേരളത്തിലെ അതിപ്രാചീന കർഷക അജപാലക വർദ്ധക കരകൗശല സാക്ഷര സമൂഹമായ വെള്ളാളരെ കുറിച്ച് പുറം 113 -114 ൽ പറഞ്ഞു വച്ചത് എന്തെല്ലാം എന്ന് നോക്കാം (1985 എഡീഷൻ .)

“……നാട്ടി (നെൽച്ചെടി പറിച്ചുനടൽ )നടുന്ന ചുമതല ഏറ്റെടുത്ത വിഭാഗത്തെ അഥവാ ജാതിയെ ഇവിടെ പരാമര്ശവിധേയമായ സുറിയാനി പട്ടയത്തിൽ വെള്ളാളർ (അതായത് വെള്ളമടിച്ചു കൃഷിപ്പണി ചെയ്യുന്നവർ )എന്ന് വിശേഷിപ്പിച്ചു കാണുന്നു .ഇപ്പോഴും അവരുടെ ഉപജീവന മാർഗ്ഗം കര്ഷകവൃത്തിയാണ് .” [ലോഗൻ എഴുതിയ വര്ഷം സി. ഈ. 1887 എന്നറിയുക.]

“—------- പാരമ്പര്യങ്ങൾ കൂടി കണക്കിലെടുത്താൽ നായന്മാർ തന്നെയാണ് വെള്ളാളർ (ജലസേചനവൃത്തിയിലേർപ്പെട്ടവർ ) എന്ന് പറയേണ്ടിവരും .എന്നിരുന്നാലും നായന്മാരുടെ ഏറ്റവും പ്രധാനമായ ,ഏറ്റവും ശ്രദ്ധേയമായ ,ഏറ്റവും സ്വീകാര്യമായ തൊഴിൽ സംരക്ഷണച്ചുമതല ആയിരുന്നു എന്നതിൽ തർക്കമില്ല .ജില്ലയിൽ വെള്ളാളർ ക്രമേണ നാമാവശേഷമായി ,ഒരു പ്രത്യേക ജാതി എന്ന നിലയിൽ .” നായന്മാർ തന്നെയാണ് വെള്ളാളർ എന്ന ലോകമതം ശരിയോ ? വായനക്കാർ തീരുമാനിക്കുക .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ