വെള്ളാളർ - കേരളചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ

കേരളത്തിൽ ഇന്ന് കാണപ്പെടുന്ന ജനവിഭാഗങ്ങളിൽ ഏറ്റവും പുരാതനമായ കർഷക അജപാലക വർത്തക കരകൗശല സാക്ഷര സംസ്കാര സമൂഹമാണ് ദ്രാവിഡ വംശജർ ആയ വെള്ളാളർ .മുൻ ഒഡീസാ ചീഫ് സെക്രട്ടറിയും രണ്ടുതവണ കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷ്ണറും ഒണോ മാസ്റ്റിക്സ് ( നാമശാസ്ത്ര) വിദഗ്ധനും തമിഴ് കവിയും ചരിത്രകാരനും പ്രഭാഷകനും മറ്റുമായ കോയമ്പത്തൂർ കാരൻ ഡോ. ആർ. ബാലകൃഷ്ണൻ ഐ. ഏ. എസ്‌ എഴുതിയ Journey of Civilization Indus to Vaiga ,റോജാ മുത്തയ്യാ റിസേർച് ലൈബ്രറി ചെന്നൈ പ്രസിദ്ധീകരണം പുറം 340-350,352-54,365-66 കാണുക .

കേരളം മലയാളികളുടെ മാതൃഭൂമി (ചിന്ത പബ്ലിക്കേഷൻസ് (2014 ) എന്ന കേരള ചരിത്രം എഴുതിയ ഈ .എം ശങ്കരൻ നമ്പൂതിരിപ്പാട് വെള്ളാളർ എന്ന പ്രാചീന ജനസമൂഹത്തെ പരാമര്ശിക്കുന്നതേ ഇല്ല . എന്നാൽ വെള്ളാളർ നായർ ആണെന്ന മട്ടിൽ പരാമർശിക്കയും ചെയ്യുന്നു പുറം 64 കാണുക .

“ഇക്കൂട്ടത്തിൽ വളർച്ചയെത്തിയിരുന്ന ഒരു ജനവിഭാഗമാണ് കേരളത്തിലെ നായന്മാർ .അവരുടെ ജീവിത രീതിയെയും സംസ്കാരത്തെയും സാമ്പത്തിക ബന്ധങ്ങളെയും ഭരണ രീതിയെയും മറ്റും പറ്റി വ്യക്തവും സവിസ്തരവും വിവരങ്ങളൊന്നും നമുക്കിനിയും കിട്ടിക്കഴിഞ്ഞിട്ടില്ല .പക്ഷെ കൃഷി അവരുടെ ഇടയിൽ വളരെയധികം അഭിവൃദ്ധി പെട്ടിരുന്നു .സ്വന്തം ആവശ്യത്തിന് മാത്രമല്ല ,അന്യ നാട്ടുകാരുടെ ഭക്ഷ ണ ത്തിന് പോലും വേണ്ട അരി ഇവിടെ കൃഷി ചെയ്ത് ഉണ്ടാക്കിയിരുന്നു .(മഹാഭാരത യുദ്ധത്തിൽ പങ്കെടുത്തിരുന്ന പട്ടാളക്കാർക്ക് ഭക്ഷണത്തിനു വേണ്ട അരി കേരളത്തിൽ നിന്നാണ് അയച്ചത് ).അത് പോലെ തന്നെ ,ആര്യന്മാർ പഞ്ചാബിൽ പോലും പ്രവേശിക്കുന്നതിന് മുൻപ് കേരളവും ഫിനീഷ്യ,ഈജിപ്ത് മുതലായ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നു. അന്നത്തെ മലയാളികൾ (നായന്മാർ )കപ്പൽ ഗതാഗതത്തിൽ വൈദഗ്ദ്യം സമ്പാദിച്ചിരുന്നു എന്നതിനും സംശയം ഇല്ല .അതുപോലെ തന്നെ ,ആര്യന്മാരുടെ സഹായം കൂടാതെ ,സ്വതന്ത്രമായി ഒരു ലിപി (കോലെഴുത്തും പിന്നീട് വട്ടെഴുത്തും ) ഇവിടെ വളർന്നു വന്നിരുന്നു .നിഷ്കൃഷ്ടമായ ഗവേഷണം നടത്തിയാൽ നമ്പൂതിരിപ്പാട്പ്രാചീന കേരളത്തിലെ (നായർ )സംസ്കാരത്തിന്റെ മാഹാത്മ്യം തെളിയിക്കുന്ന മറ്റനേകം സംഗതികൾ ഇനിയും പുറത്തു വരുമെന്നതിനു സംശയമില്ല .

നമ്പൂതിരിപ്പാട മൂന്നിടത്ത് “നായർ “ എന്ന പദം ഉപയോഗിച്ചത് വെട്ടി മാറ്റി “വെള്ളാളർ “ എന്ന പദം എഴുതിയാൽ വസ്തുതകൾ ശരിയാകും .

കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്തവർക്ക് ചോറ് നൽകിയ “പെരും ചോറ്റുദയൻ” എന്ന വെള്ളാളചേര രാജാവിനെയാണ് ഈ എം .എസ് ,നായരാക്കി മലയാളി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് . ചേര ചോളപാണ്ട്യ രാജാക്കന്മാർ ഒരു മുനിക്ക് വെള്ളാള സ്ത്രീയിൽ ഉണ്ടായ മൂന്നു മക്കൾ എന്ന കാര്യം ഓർക്കുക .ചേരരാജാക്കൾ വെള്ളാളർ ആയിരുന്നു ,നായർ അല്ലേ അല്ല .കപ്പൽ ഗതാഗതം നടത്തിയിരുന്നത് വ്യാപാരികൾ വണികർ,ചെട്ടി കൾ എന്നൊക്കെ അറിയപ്പെട്ട വെള്ളാളർ .കപ്പലോട്ടിയ തമിഴൻ എന്ന പേരിലറിയപ്പെട്ട വി .ഓ .ചിദംബരം പിള്ള (VOC ) വെള്ളാളൻ ആയിരുന്നു നായർ അല്ല എന്ന കാര്യം നമ്പൂതിരിപ്പാട് മനസിലാക്കിയില്ല .

ഈ.എം എസ്സിന്റെ നേതൃത്വത്തിൽ ഉണ്ടായ ആദ്യ കേരളകമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭയിലെ മുൻ പരിചയമുള്ള ഏക മന്ത്രി ഡോ .ഏ.ആർ. മേനോൻ എന്ന അമ്പലപ്പാട്ട് രാമുണ്ണി മേനോൻ ആയിരുന്നു .

മലബാറിലെ മേനോന്മാർ നായന്മാരല്ല കൊങ്ങുനാട്ടിൽ (കോയമ്പത്തൂർ ) നിന്ന് കുടിയേറിയ വെള്ളാള രുടെ പിൻഗാമികൾ ആണെന്ന കാര്യവും നമ്പൂതിരിപ്പാട്‌ മനസിലാക്കിയില്ല .തമിഴ് നാട്ടിലെ ആർക്കിയോളജിസ്റ്റ് പുലവർ എസ്. രാജു നടത്തിയ ഗവേഷണങ്ങൾ അടിസ്ഥാനമാക്കി ഹിന്ദു ദിനപ്പത്രത്തിൽ സുഗന്ധി കൃഷ്ണമാചാരി എഴുതിയ ലേഖനം( Inscriptions talk of fascinating Kongu Connections The Hindu 30 th April 2020 ) കാണുക .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ