വാര്യർ ,ഗുരുക്കൾ എന്നിവരുടെ ദൃഷ്ടിയിൽ വെള്ളാളർ

ഡോ .കാനം ശങ്കരപ്പിള്

9447035416

ശ്രീമാന്മാർ രാഘവ വാര്യർ ,രാജൻഗുരുക്കൾ എന്നിവർ ചേർന്ന് തയാറാക്കിയ കേരളചരിത്രം രണ്ടുഭാഗങ്ങൾ, വള്ളത്തോൾ വിദ്യാപീഠം , എടപ്പാൾ ആണ് പ്രസിദ്ധീകരിച്ചത് . 2013 മാർച്ച് പതിപ്പ് നമുക്കൊന്ന് പരിശോധിക്കാം .

മുതിർന്ന കേരള ചരിത്രപണ്ഡിതൻ ശാസ്ത്രീയ കേരളചരിത്രപിതാവ് എന്ന് ശിഷ്യ ത്രയത്താൽ, ശതാഭിഷിക്തവേളയിൽ, കേസരി വാരിക 2017 ജനുവരി 20 ലക്കത്തിൽ, ഘോഷിപ്പിക്കപ്പെട്ട മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം. ജി. എസ്.നാരായണൻ, കോളേജ് കുട്ടികൾക്കു “പരീക്ഷാ സഹായ ഗ്രൻഥം” (ചരിത്രം ,വ്യവഹാരം -കേരളവും ഭാരതവും കറന്റ് ബുക്സ് 2015 ,പുറം 129) എന്നാണ്‌ ഈ ചരിത്രത്തെ വിശേഷിപ്പിച്ചത് എന്നത് നമുക്ക് കാര്യമായി എടുക്കേണ്ട .

കേരളചരിത്രം ഒന്നാം ഭാഗം പുറം 126ലെ “ ബ്രാഹ്മണേതര ഗ്രാമങ്ങൾ” എന്ന തലക്കെട്ടിനടിയിലെ വെള്ളാള പരാമർശം കാണുക .

“ക്രി 849 ലെ തരിസാപ്പള്ളി രേഖയിൽ അടിസ്ഥാന മാത്രയുടെ പുറമേ വെള്ളാളർ എന്നൊരു വിഭാഗത്തെ കാണാം .സമകാലില ദക്ഷിണേന്ത്യൻ പശ്ചാത്തലത്തിൽ വെള്ളാളർ കൃഷിക്കാരാണ് .അവരിൽ ഭൂഉടമകൾ ഉണ്ട് .കൃഷിപ്പണിക്കാർ ഉണ്ട് .അതേ രീതി തന്നെയാവണം ദേശകാല ഭേദങ്ങളോടെ കേരളത്തിലും നിലനിന്നിരുന്നത് .തരിസാപ്പള്ളി പട്ടയത്തിലെ വെള്ളാളർ ഭൂ ഉടമകളൾ അല്ല .അവർ അവിടത്തെ ആളരടിയാർ അടക്കമുള്ള ഭൂമിക്കു കാരാളർ എന്ന് നേരിട്ട് വിശദീകരിച്ചിട്ടുണ്ട് .

ക്രി 1005 ലെ ഒരു ചെമ്പു പട്ടയത്തിൽ തിരുനെല്ലി ക്ഷേത്രത്തിലേക്ക് പഴയ കുറുമ്പ്രനാട്ടിലെ കുറുമ്പു റൈ എന്ന നാടുവാഴി കീഴ്ക്കാട്ടിപ്പോഴച്ചേരിക്കൽ അട്ടിപ്പേറ് കൊടുക്കുമ്പോൾ ഒന്നിച്ചു കൂടി അവരോധമായി നിൽക്കുന്നവരിൽ മൂത്ത കൂറ്റിൽ എഴുനൂറ്റവർ ,പണിയുടെ നായൻ ,ഊര് ,മൂത്തകൂറിന്റെ നിഴലും പണിയും നാട് ,ഇടവക ,പ്രകൃതി എന്നിവരോടോപ്പമാണ് വെള്ളാളരെ പരിഗണിച്ചിരുന്നത് .ഈ പരിഗണന ഇവരുടെ പദവിയിലേക്ക് വിരൽ ചൂണ്ടുന്നു ………

വെള്ളാളർ ഭൂ ഉടമകൾ എന്ന നിലയിൽ പ്രത്യക്ഷ പ്പെടുന്ന രേഖകൾ ഇല്ലെങ്കിലും ദക്ഷിണേന്ത്യയിലെ രേഖകളിൽ എന്ന പോലെ ഊരും ഊരാളാരും കേരളീയ രേഖകളിലും കാണാം ,തമിഴ് നാട്ടിലെ സമകാലിക രേഖകളിൽ ഊര് വെള്ളാള ഗ്രാമമാണ് ,ഗ്രാമത്തിനും അതിന്റെ ഭരണ സമ്മതിക്കും ഊര് എന്നാണു പറയുക .കേരളത്തിലും ഇക്കാലത്തെ രേഖകളിൽ ഊരും ഊരാരും ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്.”

പുറം 130

“കൃഷിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന എല്ലാ പണിയാൾക്കൂട്ടായ്മയും കാരാളർക്കു താഴെയാണ് ….. തരിസാപ്പള്ളി ചെപ്പേടിലെ ഈഴവർ ,വണ്ണാർ ,തച്ചർ എന്നിവർ

ഉദാഹരണം .”

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ