Posts

വി. സി പുരാണം (മനോന്മണീയം സുന്ദരൻ പിള്ളയെ അറിയാത്ത കേരള വിസി

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ഐൻസ്റ്റീൻ ആയിരിക്കണം എന്നായിരുന്നു സചിവോത്തമൻ സർ, സി .പിയുടെ ആഗ്രഹം . എന്തുകൊണ്ടോ അത് നടന്നില്ല .സി പി തന്നെ ആയി ആദ്യ വിസി . ഓർമ്മയിൽ ഉള്ള ആദ്യ വി.സി, ആർക്കോട്ട് ഇരട്ടകളിലെ ഡോക്ടർ ലക്ഷ്മണ സ്വാമി മുതലിയാർ, (1887 -1974 )എന്ന വെള്ളാള കുലജാതൻ . 2024 മാർച്ചിൽ പ്രസിദ്ധീകൃതമായ “വെള്ളാളകുലം -പഴമയും പെരുമയും “ എന്ന എൻ്റെ ചരിത്ര കൃതിയിൽ (വേദാ ബുക്സ് കോഴിക്കോട് ) കവർ ചിത്രമായി നൽകിയ 96 പേരിൽ മുൻഗണന നൽകി ആർക്കോട്ടു സഹോദരരുടെ ഫോട്ടോ നൽകിയിട്ടുണ്ട് .ലക്ഷ്മണ സ്വാമി മുതലിയാർ 27 വര്ഷം മദിരാശിയിൽ വൈസ് ചാൻസലർ ആയിരുന്നു .അതിനു മുൻപ് തിരുവിതാം കൂർഫിലും .സഹോദരൻ രാമസ്വാമി മുതലിയാരും വൈസ് ചാൻസലർ ആയിരുന്നു . ലക്ഷണ സ്വാമി മുതലിയാർ മദ്രാസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും ആയിരുന്നു .പിൽക്കാലം ലോകാരോഗ്യ സംഘടനയുടെ അദ്യക്ഷനും ആയി അദ്ദേഹം . ഡോ .ലക്ഷണ സ്വാമി മുതലിയാരോട് ബഹുമാനം കൂടാൻ മറ്റൊരു കാരണം അദ്ദേഹം അതിപ്രശസ്തനായ സൂതി ശാസ്ത്രജ്ഞൻ (പ്രസവ സംബന്ധ ചികിത്സകൻ Obstetrician ) കൂടി ആയിരുന്നു എന്നതാണ് . എലിസബത്ത് രാഞ്ജിയ്ക്ക്

വെള്ളാളപ്പഴമയും പെരുമയും

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ യോഗ പ്രചരിപ്പിച്ച ,1876 -1909 കാലത്ത് ലോകത്തിൽ ആദ്യമായി തിരുവനന്തപുരത്തു തൈക്കാട് അവർണ്ണ -സ്വർണ്ണ പന്തിഭോജനം നടത്തിപ്പോന്ന , ഗുരുക്കന്മാരുടെ ഗുരു, ആചാര്യ ത്രയത്തിന്റെ ആചാര്യൻ, വെള്ളാള സമുദായത്തിന്റെ ആത്മീയ ആചാര്യൻ, ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികളെ സമരിച്ചു കൊണ്ട് , VACF എന്ന സംഘടനയുടെ രക്ഷാധികാരിത്രയത്തിലെ ഏറ്റവും മുതിർന്ന ആൾ എന്ന നിലയിൽ ചില കാര്യങ്ങൾ അവതരിപ്പിക്കാൻ ഏറെ സന്തോഷം ഉണ്ട് . കേരളത്തിൽ ഇന്നും കാണപ്പെടുന്ന അതിപുരാതന ദ്രാവിഡ ജന സമൂഹമാണ് വേളായ്മക്കാരായ,കർഷകരായ പഴനി വേലന്റെ ,വേൽ മുരുകന്റെ, ആരാധകരായ വെള്ളാളർ. പുലയർ ,പറയർ ,കുറവർ ,അരയർ , ശൂദ്രർ തുടങ്ങിയ ദ്രാവിഡർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി, ഭരണാധികാരികളിൽ സ്വാധീനം നടത്തി പരിഷ്കരിച്ചപ്പോൾ, സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവരാണ് യഥാർത്ഥ മണ്ണിന്റെ മക്കൾ ആയ വെള്ളാളർ . കലപ്പ കണ്ടുപിടിച്ച കർഷക , അജപാലക ,വ്യാപാരി അഥവാ ചെട്ടി എന്ന വർത്തക സമൂഹമാണ് ഏറെ പ്രാചീനത ഉള്ള വെള്ളാള ജനസമൂഹം . അവർ ആ

1 വിവരക്കേടിന്റെ ഗുരുക്കൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 ചട്ടമ്പി സ്വാമി തിരുവടികൾ സമാധി ശതാബ്ദി പ്രാമാണിച്ച് മലയാളത്തിലെ പ്രമുഖ ദിനപ്പത്രം മനോരമ കാഴ്ചപ്പാട് പേജിൽ, 2024 മെയ് 8 ബുധനാഴ്ച വന്ന , ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും ചരിത്രകാരനും (“മുൻ എം ജി സർവ്വകലാശാല വൈസ് ചാൻസലറും” എന്നത് വിട്ടുകളഞ്ഞിരിക്കുന്നു ) ഡോ .രാജൻ ഗുരുക്കൾ എഴുതിയ “പൊരുൾ തേടിയ ജീവിത യാത്ര” എന്ന എഡിറ്റോറിയൽ പേജിലെ മുഖ്യ ലേഖനം വളരെ താല്പര്യപൂർവ്വം വായിച്ചു . പ്രീ യൂണിവേഴ്സിറ്റി തലം വരെ മാത്രം ചരിത്രം പഠിച്ച (അതിനുശേഷം പഠിച്ചത് ആധുനിക വൈദ്യശാസ്ത്രം ), മോശമല്ലാത്ത ഒരു ചരിത്രവായനക്കാരൻ മാത്രമായ എനിക്ക്, എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലറുടെ ലേഖനം വെറും പ്രീഡിഗ്രി കാരനായ ഒരു കുട്ടിയുടെ ലേഖനം എന്നാണു തോന്നിയത് .അത്യാവശ്യം വായിച്ചിരിക്കേണ്ട പല ജീവചരിത്രങ്ങളും ഡോ .ഗുരുക്കൾ വായിച്ചിട്ടില്ല എന്നതിന് തെളിവാണ് മുകളിൽ പരാമർശിക്കപ്പെട്ട ചട്ടമ്പി സ്വാമി ലേഖനം . നമ്മുടെ വൈസ് ചാന്സലര്മാരുടെ നിലവാരം തുറന്നു കാട്ടുന്ന ലേഖന ആഭാസം . ഇന്ത്യൻ പ്രസിഡന്റിന്റെ ആയുവേദ ഫിസിഷ്യൻ ആയിരുന്ന കാലടി പരമേശ്വരൻ പിള്ളയാണ് ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമ

മുഖം മാറുന്ന പൊൻകുന്നം താളിയാനിൽ കവല

Image
ഡോ കാനം ശങ്കരപ്പിള്ള 9447035416 ചിറക്കടവ് വടക്കും ഭാഗം, പോടന്നൂ ർ എന്നൊക്കെ ആയിരുന്നു പൊൻ കുന്നതിന്റെ ആദ്യ പേരുകൾ പൊന്കുന്നത്ത് ചന്ത സ്ഥാപിച്ച പപ്പുപിള്ള മജിസ്‌ട്രേറ്റ് ആണ് പുതിയ പേരിട്ടത്. പൊൻകുന്നത്തെ പഴയ തലമുറയെ അക്ഷരമെഴുതാൻ പഠിപ്പിച്ച വെട്ടിയാങ്കൽ ആശാൻ പ്രാദേശിക ചരിത്രം കവിതയിലാക്കിയിരുന്നു. പൊൻകുന്നം ചന്തയെ കുറിച്ചുള്ള കവിത "കൊല്ലം പിന്നായിരത്തില്പരമൊരെഴുപതും അല്പശ്രീ തിങ്കൾ തന്നിൽകല്യശ്രീ ശുക്രവാരേ ദിനമത്യമധുനാ നാലതാം തീയതിക്കു.....“ 1070(1895) തുലാം 4 വെള്ളി ആഴ്ച ആണ് പൊൻകുന്നം എന്ന പേർ പപ്പുപിള്ള മജിസ്‌ട്രേറ്റ് ഇട്ടത്. ആദ്യം ആ പേർ പൊന്കുന്ന് എന്നായിരുന്നുവത്രേ. കെ കെ റോഡ് വെട്ടുന്ന കാലം കാട് വെട്ടിത്തെളിക്കാൻ ആളെ കൂട്ടാൻ കാട്ടിലേക്ക് പൊൻ നാണയങ്ങൾ വാരി എറിഞ്ഞത്രേ. അതിൽ നിന്നാണ് പേർ ഉണ്ടായതെന്നു ചിലർ https://www.facebook.com/100064551555667/posts/751777156983996/?mibextid=adzO7l

പുസ്തകകുറിപ്പുകൾ - "വെള്ളാളകുലം -പഴമയും പെരുമയും

Image
ഡോ .കാനം ശങ്കരപ്പിള്ള വേദബുക്സ്, കോഴിക്കോട് പേജ് 186 .വില 330 (സാധാ ). 490 (ലൈബ്രറി ) സി .ഇ .849 ൽ മാവേലിക്കര കണ്ടിയൂർ വേൾ കുല സുന്ദരനാൽ വറയപ്പെട്ട തരിസാപ്പള്ളി ചെമ്പോല പട്ടയത്തിലെ “പൂമിക്കു കാരാളർ വെള്ളാളർ” എന്ന പ്രയോഗം, 1960 കാലഘട്ടത്തിൽ, വായിക്കാനിടയായ കാനം സ്വദേശി ശങ്കരപ്പിള്ള അറുപതു നീണ്ട വർഷം നീണ്ടു നിന്ന വിവരശേഖരണത്തിനു ശേഷം ആരാണീ വെള്ളാളർ എന്ന് കണ്ടെത്തുകയാണ് “വെള്ളാള കുലം -പഴമയും പെരുമയും” എന്ന ചരിത്ര കൃതിയിലൂടെ . ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള (1919 ),വി ആർ പരമേശ്വരൻ പിള്ള (1985 ) എന്നിവർക്കുശേഷം മലയാളത്തിൽ വെള്ളാളരുടെ വിശദമായ ചരിത്രം എഴുതുകയാണ് കേരളചരിത്രവായനക്കാരനും ,കേരളചരിത്ര വിമര്ശകനും ആയ ഡോ .കാനം ശങ്കരപ്പിള്ള എന്ന ആതുരസേവകൻ . മണ്മറഞ്ഞ 78 വെള്ളാള പ്രമുഖർ, ജീവിച്ചിരിക്കുന്ന 18 വെള്ളാള പ്രമുഖർ എന്നിവരുടെ ഫോട്ടോകൾ വഴി വെള്ളാള കുല പഴമയും പെരുമയും പുറംചട്ടയിൽ തന്നെ കാട്ടിത്തരുന്ന അവതരണം ഈ കൃതിയുടെ പ്രത്യേകത .കുറവർ ,പുലയർ ,പറയർ ,അരയർ തുടങ്ങിയ പ്രാചീന ദ്രാവിഡ ജനസമൂഹങ്ങൾ അവരുടെ പഴഞ്ചൻ പേരുകൾ കളഞ്ഞു സിദ്ധനർ ,ചേരമർ ,സാംബവർ ,ധീവരർ തുടങ്ങിയ പുതുപുത്തൻ പേരുകൾ സ്വീകരിച

പട്ടം ജി രാമചന്ദ്രൻ നായർ എഴുതാതെ വിട്ടവ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 നാലുപതിറ്റാണ്ടുകളായി നിരവധി മലയാളി മഹാന്മാരുടെ ജീവചരിത്ര കുറിപ്പുകൾ എഴുതിവരുന്ന പട്ടം ജി രാമചന്ദ്രൻ നായരുടെ “ഇതിഹാസ” കൃതികൾ (നായർ സമുദായത്തിന്റെയും തിരുവന്തപുരത്തിന്റെയും ) “പോൾ ,മാരാർ ,മുണ്ടശ്ശേരി” , “പട്ടം മുതൽ നായനാർ വരെ” ഒക്കെ വായിച്ചിട്ടുണ്ട് പണ്ടേ തന്നെ . “30 ദേശീയ നേതാക്കൾ ,സാംസ്കാരികനായകർ” (പ്രഭാത് ബുക്സ് ,രണ്ടാം പതിപ്പ് 2010 ) ഇപ്പോൾ ആണ് വായിക്കാൻ എടുത്തത് . ചിത്തിര തിരുനാൾ മുതൽ പൊൻകുന്നം വർക്കി വരെയുള്ള 30 പേരുടെ ലഘു ജീവചരിത്രം . നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ കേട്ടിട്ടില്ലാത്ത “ഏതോ പിള്ള” യുണ്ടല്ലോ തിരുകൊച്ചി ധന വന നിയമറവന്യു മന്ത്രി പി.എസ് .നടരാജപിള്ള അദ്ദേഹം മുപ്പതിൽ ഇല്ല . ചെറിയ പട്ടം വലിയ പട്ടത്തെ കുറിച്ചെഴുതിയ മൂന്നാമത്തെ ലേഖനം ആണ് സാമ്പിൾ ആയി ആദ്യം വായിച്ചത് . ആ ലേഖനം എന്നെ നിരാശപ്പെടുത്തി കളഞ്ഞു . കൊച്ചു പട്ടം പല ചരിത്രസത്യങ്ങൾ തമ്സ്കരിക്കുന്നു . “പട്ടം പറന്നത് പി.എസ് എന്ന നൂലിൽ “ എന്ന പഴയ തിരുവനന്തപുരം ചൊല്ല് കൊച്ചു പട്ടം കേട്ടിട്ടില്ല . പട്ടം താണുപിള്ളയ്ക്ക് ജോലിനൽകാൻ പി.എസ് നടരാജപിള്ള പിതാവിന്റെ പേരിൽ സ്ഥാപി

ശാന്തയു മൊത്ത് ഒരു അതിരാവിലെ നടത്തം

Image
രണ്ടാഴ്ച ആകുന്നു . അതിരാവിലെ ഞങ്ങൾ ,ശാന്തയും ഞാനും റോഡിലൂടെ നടക്കാൻ പോകും . പൊൻകുന്നം എരുമേലി ബൈപാസ് റോഡായ കെ.വി എം എസ് -അഴീക്കൽ റോഡുവഴി വെള്ളാള സമാജം സ്‌കൂളിനടുത്തുള്ള ഇറക്കം വരെ ഒരു റൂട്ട് . താളിയാനിൽ കവലയിൽ എത്തി കൊല്ലം -തേനി ഹൈവേ വഴി പൊൻകുന്നത്തെ “കാഞ്ഞിരപ്പള്ളി കോടതി” വരെ മറ്റൊരു റൂട്ട് . മൂന്നാം റൂട്ട് , താളിയാനിൽ കവലയിൽ എത്തി പടിഞ്ഞാറോട്ടു തിരിഞ്ഞു ഹൈവേ വഴി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ എത്തി സ്‌കൂൾ മൈതാനം ചുറ്റി ശേഷം തൊട്ടടുത്ത പെട്രോൾ പമ്പ് കോമ്പൗണ്ട് ചുറ്റി ഒരു നടത്തം . വഴിയിൽ കാണുന്ന ചായക്കടയിൽ കയറി അല്ലെങ്കിൽ അരവിന്ദ ഹോസ്പിറ്റൽ കാന്റീനിൽ അല്ലെങ്കിൽ ശാന്തി നികേതൻ ഹോസ്പിറ്റൽ കാന്റീനിൽ കയറി ശാന്ത ഒരു കാപ്പിയും ഞാൻ ഒരു ചായയും കുടിക്കും. കാണുന്ന നാട്ടുകാരോട് കുശലം ചോദിക്കും.മക്കളുടെ ,കൊച്ചുമക്കളും വിശേഷങ്ങൾ ചോദിക്കും പഴയ കഥകൾ അയവിറക്കും. പൊൻകുന്ന ത്തെ മൂന്ന് പുരാതന കുടുംബങ്ങൾ ശാന്തയുടെ അടുത്ത ബന്ധുക്കൾ. പുന്നാം പറമ്പിൽ നീലകണ്ഠപ്പിള്ളയുടെ ഇളയമകൻ താളിയാനിൽ രാമകൃഷ്ണപിള്ളയുടെ ഇളയ മകൾ . ചിറക്കടവ് പലയകുന്നേൽ വലിയ വൈദ്യൻ പദ്മനാഭപിള്ളയുടെ മൂത്ത മകൾ പാറുക്കുട്ട