1 വിവരക്കേടിന്റെ ഗുരുക്കൾ

ഡോ .കാനം ശങ്കരപ്പിള്ള

9447035416

ചട്ടമ്പി സ്വാമി തിരുവടികൾ സമാധി ശതാബ്ദി പ്രാമാണിച്ച് മലയാളത്തിലെ പ്രമുഖ ദിനപ്പത്രം മനോരമ കാഴ്ചപ്പാട് പേജിൽ, 2024 മെയ് 8 ബുധനാഴ്ച വന്ന , ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും ചരിത്രകാരനും (“മുൻ എം ജി സർവ്വകലാശാല വൈസ് ചാൻസലറും” എന്നത് വിട്ടുകളഞ്ഞിരിക്കുന്നു ) ഡോ .രാജൻ ഗുരുക്കൾ എഴുതിയ “പൊരുൾ തേടിയ ജീവിത യാത്ര” എന്ന എഡിറ്റോറിയൽ പേജിലെ മുഖ്യ ലേഖനം വളരെ താല്പര്യപൂർവ്വം വായിച്ചു .

പ്രീ യൂണിവേഴ്സിറ്റി തലം വരെ മാത്രം ചരിത്രം പഠിച്ച (അതിനുശേഷം പഠിച്ചത് ആധുനിക വൈദ്യശാസ്ത്രം ), മോശമല്ലാത്ത ഒരു ചരിത്രവായനക്കാരൻ മാത്രമായ എനിക്ക്, എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലറുടെ ലേഖനം വെറും പ്രീഡിഗ്രി കാരനായ ഒരു കുട്ടിയുടെ ലേഖനം എന്നാണു തോന്നിയത് .അത്യാവശ്യം വായിച്ചിരിക്കേണ്ട പല ജീവചരിത്രങ്ങളും ഡോ .ഗുരുക്കൾ വായിച്ചിട്ടില്ല എന്നതിന് തെളിവാണ് മുകളിൽ പരാമർശിക്കപ്പെട്ട ചട്ടമ്പി സ്വാമി ലേഖനം . നമ്മുടെ വൈസ് ചാന്സലര്മാരുടെ നിലവാരം തുറന്നു കാട്ടുന്ന ലേഖന ആഭാസം .

ഇന്ത്യൻ പ്രസിഡന്റിന്റെ ആയുവേദ ഫിസിഷ്യൻ ആയിരുന്ന കാലടി പരമേശ്വരൻ പിള്ളയാണ് ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികളുടെ (1814 -1909 ) ആദ്യ ജീവചരിത്രം, അയ്യാവിന്റെ സമാധി കഴിഞ്ഞു 51 വര്ഷം കഴിഞ്ഞു 1960 ൽ പ്രസിദ്ധീകരിക്കുന്നത് .sreyas എന്ന സൈറ്റിൽ അതാർക്കും വായിക്കാം .

ചട്ടമ്പി സ്വാമികളുടെ ( 1853 -1924 ) ആദ്യ ജീവചരിത്രം നടൻ ജനാർദ്ധനറെ പിതാവ് പറവൂർ ഗോപാലപിള്ള രചിച്ചത് സമാധിക്കു ശേഷം 11 വര്ഷം കഴിഞ്ഞു 1935 ൽ . അയ്യാവൈകുണ്ഠരുടെ ജീവചരിത്രം ആധികാരിക ജീവചരിത്രം എഴുതിയത് എം എൽ ഏ ആയിരുന്ന വി തങ്കയ്യ, ഡോ.തിലക് എന്നിവർ . മനോന്മണീയം സുന്ദരൻ പിള്ളയുടെ ആദ്യ ജീവിത രേഖ എഴുതിയതു ഗുരു പ്രൊഫ .ഹാർവി (ആംഗലേയ ഭാഷയിൽ ) Some Early Sovereigns of Travancore ആമുഖം ). ഈ ജീവചരിത്രങ്ങൾ ഒന്നും ഡോ. രാജൻ ഗുരുക്കൾ മറിച്ചു നോക്കിയിട്ടു പോലുമില്ല.നാല്വരുടെയും മറ്റു പല ജീവചരിത്രങ്ങൾ ലഭ്യമാണ്. അവയൊന്നു പോലും ഡോ. ഗുരുക്കൾ വായിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു രാജൻഗുരുക്കളുടെ ചട്ടമ്പി സമാധി ശതാബ്ദി ലേഖനം .

1873 -1909 കാലഘട്ടത്തിൽ അനന്തപുരിയിൽ യോഗ പ്രചരിപ്പിച്ച , ”തിരുവിതാം കൂർ മോഡി” എന്ന് വിശേഷിപ്പിക്കപ്പെടേണ്ട ശിവരാജ യോഗി തൈക്കാട് ആയ്യാവു സ്വാമികൾ, വൈഷ്‌ണവനായ അയ്യാ വൈകുണ്ഠന്റെ ശിഷ്യൻ എന്ന് ഡോ. ഗുരുക്കൾ എഴുതിയത് പൊറുക്കാനാവാത്ത തെറ്റ് . വിഡ്ഢിത്തരം .

വൈഷ്‌ണവ ഗുരുവിനു ശൈവ ശിഷ്യൻ ഉണ്ടാകില്ല .

നേരെ തിരിച്ചാവാൻ സാധ്യത ഉണ്ട് .വൈഷ്ണവനായ സുബ്ബയ്യ പണിക്കരുടെ (വൈകുണ്ഠനെ ജയിലിൽ നിരീക്ഷണത്തിനു മലബാറിൽ നിന്നും വരുന്ന 1939 -ൽ അതായിരുന്നു പേര്. 1893 -1909 കാലത്താണ്സുബ്ബയ്യ പണിക്കർക്ക് “തൈക്കാട് അയ്യാവ്” ,”സൂപ്രണ്ട് അയ്യാവ്” എന്നീ പേരുകൾ പ്രചാരത്തിൽ ആവുന്നത് ) ശിഷ്യൻ ആയതിനാൽ ആവണം അയ്യാവൈകുണ്ഠൻ അദ്ദേഹം സ്ഥാപിച്ച കോവിലിൽ വേൽ (ശൂലം പ്രതിഷ്ഠിച്ചത് എന്ന് ആരെങ്കിലും വാദിച്ചാൽ കുറ്റം പറയാൻ ആവില്ല .

കണ്ണമ്മൂല ബാലാ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എത്തിയ പേരില്ലാ നായാടി യിൽ നിന്നാണ് കുഞ്ഞൻ “ബാലാസുബ്രഹ്മണ്യ മന്ത്രം” പഠിച്ചത് എന്ന ഗുരുക്കൾ വചനം ഈ നൂറ്റാണ്ടിൽ വായിക്കേണ്ടി വന്ന ഏറ്റവും വലിയ ഹിമാലയൻ നുണ . 1839ലും 1873 -1909 കാലത്തും അനന്തപുരിയിൽ ബാലാസുബ്രഹ്മണ്യമന്ത്രം എന്ന പതിനാലക്ഷരി ചെവിയിൽ ഓതിക്കിട്ടിയ അന്പത്തിരണ്ടിൽ പരം സ്ത്രീ പുരുഷന്മാർക്ക് അത് കിട്ടിയത് “ചിത്രാ പൗർണ്ണമി” ദിനങ്ങളിൽ തൈക്കാട് അയ്യാവ് സ്വാമികളിൽ നിന്ന് മാത്രം എന്നതിന് നിരവധി രേഖകൾ ലഭ്യമാണ് .അത് കണ്ടെത്തി വായിക്കണം .

നീണ്ട പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം ചിത്രാ പൗർണ്ണമി ദിനങ്ങളിൽ മാത്രം ചെവിയിൽ ഓതി നൽകുന്ന മന്ത്രം ആണ് ആ പതി നാലക്ഷരി . ആ മന്ത്രം ഓതിക്കിട്ടാൻ ചില ചിട്ടകൾ ഉണ്ട് .അക്കാര്യം അറിയണമെങ്കിൽ കാലടി പരമേശ്വരൻ പിള്ള എഴുതിയ തൈക്കാട് ആയ്യാവു സ്വാമി ജീവചരിത്രം വായിക്കണം .1879 ലെ ചിത്രാ പൗർണ്ണമി ദിനം കുഞ്ഞനും ഒരു വര്ഷം കഴിഞ്ഞു 1880 ലെ ചിത്രാ പൗർണ്ണമി ദിനം നാണുവിനും തൈക്കാട് അയ്യാവ് സ്വാമികൾ ചെവിയിൽ പ്രസ്തുത മന്ത്രം ഓതി നൽകി എന്നതിന് രേഖകൾ ഉണ്ട്. ഗുരുക്കൾ അവ കണ്ടെത്തി വായിക്കണം .ഡോ .ഓമനയുടെ പി.എച്ച് ഡി തീസിസ് -”ഒരു മഹാഗുരു” -വർക്കല ശിവഗിരി പ്രസിദ്ധീകരണം വായിക്കുക ,തെറ്റ് തിരുത്തുക .

കുഞ്ഞൻ കൊടകനല്ലൂർ സുന്ദര സ്വാമികളെ പരിചയപ്പെട്ടു എന്നതും ഹിമാലയൻ നുണ .മനോന്മണീയം സുന്ദരൻ പിള്ളയാണ് കൊടക നല്ലൂർ സുന്ദര സ്വാമികളെ കണ്ടെത്തിയതും അദ്ദേഹത്തിന്റെ ശിഷ്യൻ ആയതും .കൊടും തമിഴിൽ സുന്ദരസ്വാമികൾ രചിച്ച “നിജാനന്ദ വിലാസം” പ്രകാശനം ചെയ്യുന്നതും. ശ്രീനാരായണ ഗുരു ആണ്,ചട്ടമ്പി സ്വാമികൾ ആണ് നിജാനന്ദ വിലാസം എന്ന കൃതിയുടെ രചയിതാവ് എന്ന് പ്രചരിപ്പിക്കുന്നതും തെറ്റ് .അവർ മലയാള മൊഴിമാറ്റം നടത്തി എന്നത് ശരിയാവാം . “മനോണ്മണീയം” എന്ന ലോക പ്രസിദ്ധ തമിഴ് നാടകത്തിലെ സുന്ദരം സ്വാമികൾ സൃഷിക്കപ്പെട്ടത് കൊടക നല്ലൂർ സുന്ദര സ്വാമികളെ മനസ്സിൽ കണ്ടു കൊണ്ടാണ് എന്നറിയാൻ സുന്ദരം പിള്ളയുടെ ജീവചരിത്രം വായിക്കണം . നമ്മുടെ മുൻ എം. ജി ചാൻസലർ ഡോ .രാജൻ ഗുരുക്കൾ അതൊന്നും കണ്ടിട്ടില്ല .കേട്ടിട്ടും കാണില്ല .

തെക്കൻ തമിഴ് നാട്ടിൽ (?) ഏതോ ക്രൈസ്തവ പുരോഹിതന്റെ കീഴിൽ കുഞ്ഞൻ പിള്ള ദീർഘകാലം ബൈബിളും ക്രൈസ്തവ ധർമ്മവും പഠിച്ചു എന്ന ഗുരുക്കൾ വചനവും തെറ്റ് .ഏതു പുരോഹിതൻ ,ഇവിടെ വച്ച് എന്ന് എന്ന് തെളിവ് നൽകി എഴുതാൻ വെല്ലു വിളിക്കട്ടെ .ശുദ്ധ നുണ . മനോമണീയം സുന്ദരൻ പിള്ളയിൽ നിന്നാണ് അത്തരം അറിവുകൾ കിട്ടിയത്‌ എന്ന് ജസ്റ്റീസ് കെ.ഭാസ്കരപിള്ള എഴുതിയ ചട്ടമ്പി സ്വാമി ജീവചരിത്രം (വാഴൂർ തീർത്ഥ പാദാശ്രമം പ്രസിദ്ധീകരണം ) സാക്ഷ്യപ്പെടുത്തുന്നു .

എല്ലാ മതങ്ങളും ഒരു സത്യത്തിലേക്കുള്ള പല വഴികൾ എന്നറിഞ്ഞ ആൾ ആണ് കുഞ്ഞൻ എന്ന് ഗുരുക്കൾ .അപ്പോൾ “ക്രിസ്തുമത ഛേദനം” എന്ന കൃതി എഴുതാൻ കാരണം ? ആർ മറുപടി തരും ?

ആധാരമെഴുത്തുകാരനും വക്കീൽ ഗുമസ്തനും സെക്രട്ടറിയേറ്റ് ഗുമസ്തനും ആയ കുഞ്ഞൻ പിള്ളയെ ഗുരുക്കൾ നമുക്ക് കാട്ടിത്തരുന്നു . മലയാറ്റൂർ കോടനാട് 90 ഏക്കർ വന ഭൂമിയുടെ ഉടമ ആയ,മുതലാളിയായ , ഭൂ ഉടമയായ , അതിൽ തച്ചുടയ കൈമൾ നിർമ്മിച്ച് നൽകിയ വീടുണ്ടായിരുന്ന (കാലം 1900കൾ ) കുഞ്ഞൻ പിള്ളയെ ഗുരുക്കൾ മറച്ചു പിടിക്കുന്നു .

കുഞ്ഞൻ പിള്ളയുടെ കാലത്ത് കോട്ടയം ജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു ഏതാനും ഏക്കർ സ്ഥലം കിട്ടിയ ചാവറ അച്ഛൻ അവിടെ അച്ചടി ശാല, ദീപിക പത്രം ,സംസ്കൃത സ്‌കൂൾ എന്നിവ സ്ഥാപിച്ചപ്പോൾ 90 ഏക്കർ ദാനമായി കിട്ടിയ കുഞ്ഞൻ എന്ത് ചെയ്തു ? ശിഷ്യർക്ക് അതിൽ അഞ്ചു സെന്റ്‌ പോലും നൽകിയില്ല . അവിടെ ഇപ്പോൾ 900 ഏക്കറിൽ കുഞ്ഞൻ സ്മാരക യൂണിവേസിറ്റി കാണേണ്ടതല്ലേ ?എന്ത് പറ്റി ആ 90 ഏക്കറിന് ? വടക്കൻ പറവൂർ കാരി വടക്കേക്കര അമ്മാളു അമ്മയും കണവൻ ചേർത്തലക്കാരൻ പദ്മനാഭ പണിക്കരും ചേർന്ന് ആ 90 ഏക്കറും കൈവശമാക്കി എന്നറിയാൻ ചരിത്രം വായിക്കണം ;പഠിക്കണം .

പറവൂർ ഗോപാല പിള്ള ,എസ് ബാലന്പിള്ള എന്നിവർ എഴുതിയ ചട്ടമ്പി സ്വാമികൾ ജീവചരിത്രങ്ങൾ മനസ്സിരുത്തി വായിക്കുക .ഓർമ്മയിൽ സൂക്ഷിക്കുക.വിഡ്ഢിത്തരങ്ങൾ എഴുതി വിടുന്നത് സദയം നിർത്തുക .

ലേഖനം തുടങ്ങുന്നത് “വിദ്യാധി രാജ” എന്ന വിശേഷണം ഉൾപ്പെടുത്തിയാണ് .ആര് എപ്പോൾ ഇവിടെ വച്ച് എന്തിനു നൽകി കുഞ്ഞൻപിള്ള ചട്ടമ്പി സ്വീകരിക്കാത്ത ആ വിശേഷണം എന്നെതിനെ കുറിച്ച് ഞാൻ പലതവണ വിമർശിച്ചു കഴിഞ്ഞു . അതിനാൽ ആവർത്തിക്കുന്നില്ല . ദാതാവ് ആരെന്നറിയാത്ത ദാനം . പല ദാതാക്കൾ .പല സന്ദർഭങ്ങൾ . ചട്ടമ്പി സ്വാമികൾ അതൊട്ടു സ്വീകരിച്ചും ഇല്ല . എഴുത്തുകുത്തുകൾ മുഴുവൻ “ചട്ടമ്പി “ എന്ന് മാത്രം . ഇഷ്ടദാനം കിട്ടിയാൽ അത് സ്വീകരിക്കണം പേരിൽ ചേർത്ത് തണ്ടപ്പേർ വാങ്ങണം . അല്ലാത്ത പക്ഷം ദാനം റദ്ദാകും .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ