എംഡൻ പ്രശ്‍നോത്തരി

എംഡൻ പ്രശ്‍നോത്തരി =====================

( മെയ്25 അർദ്ധ രാത്രിക്കു മുൻപ് വാട്സ് ആപ്പ് വഴി ഉത്തരങ്ങൾ നൽകുക മുഴുവൻ ഉത്തരങ്ങളും ശരിയാകുന്നവർക്കു ‘വെള്ളാള കുലം -പഴമയും പെരുമയും” ലൈബ്രറി എഡീഷൻ സമ്മാനമായി നൽകും .അയക്കേണ്ട നമ്പർ 9447035416 )

ഡോ .കാനം ശങ്കരപ്പിള്ള

9447035416

1 മലയാളി “എമണ്ടൻ “ എന്ന് വിളിക്കുന്നത് എന്തിനെയാണ് ?.

2 .ഏതു മലയാളിയുമായി ബന്ധപ്പെടുത്തിയാണ് ആ പേര് പരാമര്ശിക്കപ്പെടുന്നത് ?

3 .അദ്ദേഹത്തിൻ്റെ പേരിൽ “ജയ്‌ഹിന്ദ്‌” എന്ന വിശേഷണം വരാൻ കാരണം ?

4 .ഏതുകാലത്താണ് ആ മുദ്രാവാക്യം പ്രചാരത്തിൽ ആവുന്നത് ?

5 .അദ്ദേഹം ആരുടെ രാഷ്‌ടീയ ഗുരു ആയിരുന്നു ?

6 .അദ്ദേഹത്തെ വീട്ടിൽ വിളിച്ചിരുന്ന പേര് ?

7 .മാതാപിതാക്കളുടെ പേർ

8 .പിതാവിൻ്റെ ജോലി ?

9 . എവിടെയായിരുന്നു അദ്ദേഹം ജനിച്ച വീട് ?

10 .ആരാണ് അദ്ദേഹത്തെ വിദേശത്തു കൊണ്ടുപോയത്

11 ആ വിദേശി തിരുവനന്ത പുരത്തു വരാൻകാരണം ?

12 .ആ വിദേശിയെ കുറിച്ച് നോവലിസ്റ്റ് എസ് .ഹരീഷ് എഴുതിയ കഥ ?

13 .എന്താണ് ആ കഥയുടെ രത്ന ച്ചുരുക്കം ?

14 ചെമ്പകരാമൻ പിള്ളയുടെ ജീവിത കാലം

15 .ചെമ്പക രാമൻപിള്ള മരണമടഞ്ഞ തീയതി ?

16 .മലയാളത്തിൽ ചെമ്പകരാമൻപിള്ള യുടെ ആദ്യ ജീവചരിത്രം എഴുതിയ ആൾ

17 .പുസ്തകനാമം ?പ്രസാധകർ ? വര്ഷം ?

18 .ഭാര്യയുടെ പേർ ? ഏതു നാട്ടുകാരി ?

19 ഏതുവര്ഷം ആയിരുന്നു വിവാഹം ?

20 അദ്ദേഹം ഡോക്ടർ ആയിരുന്നുവോ അതോ എഞ്ചിനീയറോ ?

21.അദ്ദേഹം തുടങ്ങിയ പത്രം

22 എംഡൻ കപ്പൽ ഇന്ത്യയിൽ വന്ന വര്ഷം?

23 ഏതിനം കപ്പൽ ആയിരുന്നു അത് ?

24. മദ്രാസ്സിൽ എംഡൻ ബോംബ് വർഷിച്ച തീയതി

25 .എംഡൻ മൊത്തം എത്ര കപ്പലുകളെ നശിപ്പിച്ചു ?

26 .അദ്ദേഹം സ്വയം പ്രധാന മന്ത്രി ആയപ്പോൾ ആരായിരുന്നു പ്രസിഡന്റ് ?

27 .അദ്ദേഹത്തെ പിടിക്കൂടാൻ ബ്രിട്ടീഷുകാർ അയച്ച ചാര സുന്ദരി ?

28.ഹിറ്റ്ലറോട് അദ്ദേഹം പിണങ്ങാൻ കാരണം ?

29 .എവിടെയാണ് അദ്ദേഹത്തിന്റെ പ്രതിമ കാണപ്പെടുന്നത് ?

30.ഏതു കോട്ടയ്ക്കാണ് അദ്ദേഹത്തിന്റെ പേര് നൽകണം എന്ന നിർദ്ദേശം ഉള്ളത് ?

31. തിരുവനന്തപുരത്തു ചെലവ് കൂടാതെ അദ്ദേഹത്തിന് നല്കാമായിരുന്ന സ്മാരകം

32. അദ്ദേഹത്തിന്റെ സഹോദരിയുടെ പേര് ?

33.അദ്ദേഹത്തിന്റെ കൊച്ചുമകന്റെ പേര്

34 .ഈയിടെ (2024 )കൊച്ചുമകൻ മുത്തച്ഛനെ കുറിച്ച് എഴുതിയ ലേഖനം എവിടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത് ?

35 .തൻ്റെ ചിതാഭസ്മം ഏതു നദിയിലൂടെ ഒഴുക്കണം എന്നാണദ്ദേഹം നിർദ്ദേശിച്ചിരുന്നത് ?

36 .അദ്ദേഹത്തെ ക്കുറിച്ചുള്ള റിക്കാർഡുകൾ നൽകുന്നതിന് ജീവിതത്തിന്റെ അവസാന കാലം ഭാര്യ ചോദിച്ച തുക എത്ര ആയിരുന്നു ?

37 .ആ തുക കൈവശം ഇല്ലാത്തതിനാൽ നിരാശനായ പത്ര പ്രവർത്തകൻ ആർ ?

38 അദ്ദേഹത്തെ കുറിച്ച് കലാകൗമുദിയിൽ ലേഖനം എഴുതിയ റാന്നിക്കാരൻ അഡ്വേക്കേറ്റ് ആർ ?

39 സ്വേതാ ജോർജ് അദ്ദേഹത്തെ കുറിച്ച് മനോരമയിൽ എഴുതിയ ലേഖനം

40 .അദ്ദേഹത്തിന്റെ കൂടെ വിദേശത്തേയ്ക്ക് പോയ സുഹൃത്ത് ?

41 ആ സുഹൃത്തിന് പിൽക്കാലം എന്ത് സംഭവിച്ചു ?

42 . അദ്ദേഹത്തെ കുറിച്ച് ചലച്ചിത്രം നിർമ്മിക്കാൻ പോകുന്ന സംവിധായകൻ ആർ ?

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ