വി. സി പുരാണം (മനോന്മണീയം സുന്ദരൻ പിള്ളയെ അറിയാത്ത കേരള വിസി
9447035416
തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ഐൻസ്റ്റീൻ ആയിരിക്കണം എന്നായിരുന്നു സചിവോത്തമൻ സർ, സി .പിയുടെ ആഗ്രഹം .
എന്തുകൊണ്ടോ അത് നടന്നില്ല .സി പി തന്നെ ആയി ആദ്യ വിസി . ഓർമ്മയിൽ ഉള്ള ആദ്യ വി.സി, ആർക്കോട്ട് ഇരട്ടകളിലെ ഡോക്ടർ ലക്ഷ്മണ സ്വാമി മുതലിയാർ, (1887 -1974 )എന്ന വെള്ളാള കുലജാതൻ .
2024 മാർച്ചിൽ പ്രസിദ്ധീകൃതമായ “വെള്ളാളകുലം -പഴമയും പെരുമയും “ എന്ന എൻ്റെ ചരിത്ര കൃതിയിൽ (വേദാ ബുക്സ് കോഴിക്കോട് ) കവർ ചിത്രമായി നൽകിയ 96 പേരിൽ മുൻഗണന നൽകി ആർക്കോട്ടു സഹോദരരുടെ ഫോട്ടോ നൽകിയിട്ടുണ്ട് .ലക്ഷ്മണ സ്വാമി മുതലിയാർ 27 വര്ഷം മദിരാശിയിൽ വൈസ് ചാൻസലർ ആയിരുന്നു .അതിനു മുൻപ് തിരുവിതാം കൂർഫിലും .സഹോദരൻ രാമസ്വാമി മുതലിയാരും വൈസ് ചാൻസലർ ആയിരുന്നു .
ലക്ഷണ സ്വാമി മുതലിയാർ മദ്രാസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും ആയിരുന്നു .പിൽക്കാലം ലോകാരോഗ്യ സംഘടനയുടെ അദ്യക്ഷനും ആയി അദ്ദേഹം . ഡോ .ലക്ഷണ സ്വാമി മുതലിയാരോട് ബഹുമാനം കൂടാൻ മറ്റൊരു കാരണം അദ്ദേഹം അതിപ്രശസ്തനായ സൂതി ശാസ്ത്രജ്ഞൻ (പ്രസവ സംബന്ധ ചികിത്സകൻ Obstetrician ) കൂടി ആയിരുന്നു എന്നതാണ് . എലിസബത്ത് രാഞ്ജിയ്ക്ക് പ്രസവ അരിഷ്ടത വന്നപ്പോൾ ഇദ്ദേഹത്തിന്റെ ഉപദേശം തേടി എന്ന കാര്യം എടുത്തു പറയട്ടെ .
അദ്ദേഹം എഴുതിയ സൂതിശാസ്ത്ര ടെക്സ്റ്റ് ബുക്കാണ്(Clinical Obstetrics 1938 ) പിൽക്കാലം മുതലിയാർ & മേനോൻ എന്നറിയപ്പെട്ട പാഠ പുസ്തകം . ഇന്ത്യയിലെ എം. ബി. ബി. എസ് വിദ്യാർത്ഥികൾ പഠിച്ചു പോന്നത് .എന്റെയും മകന്റെയും പാഠ പുസ്തകം അദ്ദേഹം എഴുതി .(കൊച്ചുമകൾ പഠിച്ചത് ഓക്സ്ഫോർഡിൽ നേരിൽ പോയും അതിനാൽ മുതലിയാർ പാഠ പുസ്തകം പഠിച്ചില്ല ). നാലാം വർഷ എം ബി ബി എസ് കാലത്ത് പ്രവന്റീവ് മെഡിസിനിൽ മുതലിയാർ കമ്മറ്റി റിപ്പോർട്ട് (Health Survey &Planning Committee report) വിശദമായി പഠിക്കേണ്ടിയിരുന്നു . ഡിഗ്രി എടുക്കും കാലം ഡോ. സാമുവേൽ മത്തായി ആയിരുന്നു വി സി . സർട്ടിഫിക്കറ്റിൽ അദ്ദേഹം ഒപ്പു വച്ചു . ഇല്ലാത്ത ഡിഗ്രി വെച്ചു എന്ന പേരിൽ കുരിശ്ശിൽ കിടക്കേണ്ടി വന്ന വിളനിലം എന്ന വി സി .പത്രവാർത്തകളിൽ ഏറെക്കാലം നിറഞ്ഞു നിന്നു . എം ജി യൂണിവേസിറ്റി വൈസ് ചാൻസലർ ആയിരിക്കും കാലം വി എൻ രാജശേഖര പിള്ള യും ചെരുവാണ്ടൂർ സ്ഥലമെടുപ്പ് കാര്യവുമായി ബന്ധപ്പെട്ടു ഏറെ കാലം പത്രവാർത്തകളിൽ നിറഞ്ഞു നിന്നു . ഡിഗ്രിക്ക് പഠിച്ച പന്തളം എൻ എസ് എസ് കോളേജിനെ മറന്നു കളഞ്ഞ വി സി എന്ന ദുഷ്പേരും അദ്ദേഹം നേടി(അദ്ദേഹത്തിന്റെ ബയോ ഡേറ്റ നോക്കുക .പന്തളം ഇല്ല ).
ഏറെ പരിചയം മെഡിക്കൽ രംഗത്ത് നിന്ന് വന്ന ഡോ .ബി. എക്ബാലിനെ (ഇക്ബാലല്ല .ഏക് ബാൽ ).”നിരോധിക്കപ്പെടേണ്ട മരുന്നു”കളുമായി വന്ന ശാസ്ത്രസാഹിത്യപരിഷത് ലോകത്തെ പ്രമുഖ പ്രചാരകൻ . ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അദ്ദേഹത്തെ പുറത്താക്കി . പടിയടച്ചു പിണ്ഡം വച്ചു .
പക്ഷെ ,ഞാൻ ഏറെ ബഹുമാനിക്കുന്ന ,സ്നേഹിക്കുന്ന കേരള യൂണിവേഴ്സിറ്റിറ്റി വൈസ് ചാൻസലർ ആണ് ചങ്ങനാശ്ശേരിക്കാരൻ ഡോ .ഏക് ബാൽ എന്ന ന്യൂറോ സർജൻ .
ബിരുദാനന്തര പഠനകാലത്ത് പവർ പോയിന്റ് പ്രസന്റേഷൻ നടത്താൻ എനിക്ക് പരിശീലനം നൽകിയ ഏക് ബാലിനെ മറക്കാൻ സാധിക്കില്ല . ഗർഭ പാത്രത്തിനു വെളിയിൽ വളർന്ന ലോകത്തിലെ ഏക ജീവനുള്ള വ്യക്തിയുടെ (വൈക്കംകാരി അന്പത് വയസുകാരി സ്വപ്ന ) കേസ് കോഴിക്കോട് 1982 ൽ നടത്തപ്പെട്ട ഗൈനക് കോൺഫ്രൻസിൽ അവതരിപ്പിക്കാൻ അദ്ദേഹമാണ് പരിശീലനം തന്നത് .
ഹിന്ദു അല്ലാത്ത അദ്ദേഹമാണ് മനോന്മണീയം സുന്ദരൻ പിള്ള എന്ന ശാസ്ത്രീയ തെന്നിന്ത്യൻ ചരിത്ര പിതാവിന്റെ “മനോമണീയം” എന്ന തമിഴ് നാടകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താൻ കാരണ ഭൂതൻ . കേരള യൂണിവേഴ്സിറ്റിയിൽ “മനോന്മ ണീയം പഠനകേന്ദ്രവും” അദ്ദേഹം സ്ഥാപിച്ചു .
തിരുവിതാം കൂറിലെ ആദ്യ MA ബിരുദധാരിയാണ് സുന്ദരം പിള്ള അതിനാൽ MA സുന്ദരൻ പിള്ള എന്നറിയപ്പെട്ടു .തിരുവിതാംകൂർ നിയമസഭയിൽ ഭൂപരിഷ്കരണത്തിനായി ആറു ബില്ലുകൾ അവറ്റ്ഹാരിപ്പിച്ച പി.എസ് പിക്കാരൻ ധന വന റവന്യു മന്ത്രി പി.എസ് നടരാജപിള്ളയുടെ പിതാവ് ആണ് അദ്ദേഹം .
ഏതാനും വര്ഷം മുൻപ് കാത്തു കാത്തിരുന്നു കേരള യൂണിവേഴ്സിറ്റിയിൽ ഒരു വെള്ളാള “മഹാൻ “ ആദ്യമായി വൈസ് ചാൻസലർ ആയി . അദ്ദേഹത്തെ മനോന്മണീയത്തെ കുറിച്ചുള്ള ഒരു Zoom മീറ്റിൽ പങ്കെടുക്കാൻ ഞാൻ ക്ഷണിച്ചു .നേരിൽ . “എനിക്ക് മനോന്മണീയം സുന്ദരൻ പിള്ളയെ കുറിച്ച് ഒന്നും അറിയില്ല കെമിസ്ട്രി ആണ് എൻ്റെ വിഷയം” എന്ന് ആ “മഹാൻ” . പ്രധാനമന്ത്രി ,മന്ത്രിമാർ ,മുഖ്യമന്ത്രി , മന്ത്രി ,എം എൽ എ മാർ എന്തിനു പഞ്ചായത്ത് പ്രസിഡന്റ് പോലും അവർ പഠിച്ച വിഷയങ്ങളിൽ മാത്രമാണോ പ്രസംഗിച്ചു കൂട്ടുന്നത് . കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് “മനോന്മണീയം സുന്ദരൻ പിള്ള”യെ കുറിച്ച് പത്തോ ഇരുപതോ മിനിട്ടു പ്രസംഗിക്കാൻ അല്ലെങ്കിൽ നോക്കി വായിക്കാൻ ഉള്ള മാർഗ്ഗം അറിയില്ലെങ്കിൽ എങ്ങിനെ ആ മഹാൻ വൈസ് ചാൻസലർ ആയി എന്നമ്പരന്നു ഞാൻ .

Comments
Post a Comment