വെള്ളാള പ്രശ്‍നോത്തരി -Q

1 .”വെള്ളാള വേഷം കെട്ടിയ നായർ” -ആർ ആരെക്കുറിച്ച് എവിടേ രേഖപ്പെടുത്തിയ അഭിപ്രായം ?

2 .കെ.വി എം എസ് പ്രസിദ്ധീകരിച്ച വെള്ളാള ചരിത്രം ഏത് ? ആരാണ് കർത്താവ് ? ആരെല്ലാം എഴുതിയ ലേഖനങ്ങൾ ആ പുസ്തകത്തിൽ ഉണ്ട് ?

3 .സ്വാമി അംബാനന്ദൻ ആയി മാറിയ വെള്ളാളൻ

4 .നായർ സ്ത്രീയെ വിവാഹം കഴിച്ചതിനു സമുദായത്തിൽ നിന്ന് പുറംതള്ളപ്പെട്ട വെളളാളൻ

5 വലിയ പി.ആർ എന്നറിയപ്പെട്ട വൈക്കം കാരൻ വെള്ളാളൻ

6 .മാവേലിക്കര കൈമൾ വീട്ടിലെ കാര്യസ്ഥൻ ഒറ്റപുരക്കൽ രാമൻ പിള്ള ചെയ്ത വൻ ചതി എന്തായിരുന്നു ?

7 .1924 ൽ കൈമൾ തറവാട് വക സ്ഥലങ്ങൾ പണ്ടാല കുടുംബം വക ആയി മാറിയത് എന്ത് കാരണത്താൽ ?

8 .ജഗതിയിലെ കല്ലുവെട്ടാം കുഴി ബംഗ്ളാവിന്റെ പ്രശസ്തി എങ്ങനെ ? 9 .കന്യാകുമാരി ജില്ലയിലെ നെട്ടയം ആശ്രമം സ്ഥാപിച്ച വെള്ളാളൻ

10 .കൈമൾ വീടും ചേറ്റൂർ മഠം നമ്പൂതിരിയുടെ ശാപവും തമ്മിലുള്ള ബന്ധം എന്തായിരുന്നു ?

11 .കൈമൾ വീട്ടിൽ രക്ഷസ് ഉണ്ടാവാൻ കാരണം ?

12 വഞ്ചിയൂരിൽ ഉണ്ടായിരുന്ന തിരുവിതാം കൂർ ഹൈക്കോർട്ടിൽ ജഡ്ജി ആയിരുന്ന വെള്ളാളൻ .ലോർഡ് ഡഫറിന് അദ്ദേഹത്തിന് നൽകിയ ബഹുമതി എന്തായിരുന്നു ?

13 തിരുവിതാം കൂറിലെ ലായം കാര്യക്കാർ (സൂപ്രണ്ട് റോയൽ സ്റ്റേബിൾ ) ആയിരുന്ന വെള്ളാളൻ ?

14 ജഗതിയിൽ രണ്ടു പഠിപ്പുരകൾ ഉണ്ടായിരുന്ന വെള്ളാള ഭവനം

15 .സത്യവാൻ ഗോപാലപിള്ള എന്ന ബഹുമതിക്കര്ഹനായ എക്സൈസ് കമ്മീഷണർ ? എന്തായിരുന്നു കാരണം ?

16 .ലക്ഷ്മി എൻ മേനോന്റെ സഹപാഠിയായിരുന്ന ആലപ്പുഴയിലെ ജില്ലാ ജഡ്ജി

17 .ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന്റെ സ്ഥാപകാംഗം ആയിരുന്ന വെള്ളാളർ

18 മദ്രാസ് അഗ്രിക്കൾ ചറ ൽ ജേർണൽ ട്രഷറർ ആയിരുന്ന വെള്ളാളൻ

19 .കേരള വെറ്റിനറി യൂണിവേഴ്സിറ്റി ഡീൻ ആയിരുന്ന വെള്ളാളൻ

20 .മാവേലിക്കരയിൽ ഫോട്ടോ സ്റ്റുഡിയോ ,ടാക്സി കമ്പനി എന്നിവ നടത്തിയ വെള്ളാളർ

21 .കുഷ്ഠ രോഗനിവാരണത്തിനായി ഏറെ സംഭാവന നൽകിയ വെള്ളാള ശ്രേഷ്ഠൻ ?അദ്ദേഹം എഡിറ്റർ ആയിരുന്ന മാസിക ?

22 .ഹോപ് ഓൺ ഹൊറിസോൺ എന്നത് ഏതു വെള്ളാള ശ്രേഷ്ഠന്റെ ജീവിത കഥയാണ് ?ആരാണ് അത് എഴുതിയത് ?

23 .എം എസ് സ്വാമിനാഥൻ വാഴ്ത്തിയ വെള്ളാള ശ്രേഷ്ഠൻ ?

24 ഇസ്രോയ്ക്കു വേണ്ടി റോക്കറ്റു ഭാഗങ്ങൾ നിർമ്മിക്കുന്ന വെള്ളാളൻ ?

25 .ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ സെക്രട്ടറി ആയി അനേകവര്ഷം സേവനം അനുഷ്ടിച്ച വെള്ളാളൻ

26 .തിരുവനന്തപുരത്തെ തായ് വീടിന്റെ പൂർവ കുടുംബം എവിടെ ആയിരുന്നു ?എന്തായിരുന്നു കുടുംബപ്പേർ ?ആരായിരുന്ന സ്ഥാപകൻ ?

27 നാഗർകോവിൽ കാരനായിരുന്ന കണക്കു പദ്മനാഭപിള്ളയ്ക്ക് തിരുവനന്തപുരത്ത് എവിടെയെല്ലാം വസ്തുക്കൾ ഉണ്ടായിരുന്നു ?

28 ഇപ്പോൾ സെക്രട്ടറിയറ്റ് ഇരിക്കുന്ന സ്ഥലം ആരുടെ വക ആയിരുന്നു ?

29 .1800 ൽ ഹജൂർ കച്ചേരി നിർമ്മിച്ച വെള്ളാളൻ ആർ ? 30 സ്ഥലം നൽകിയതിന് പകരമായി കുടുംബത്തിന് കിട്ടിയ അഞ്ചേക്കർ സ്ഥലം ഏതാണ് ? 31 .ആസ്ഥലത്തു താമസിച്ചിരുന്ന പ്രശസ്ത വ്യകതി ആർ . 32 .പിൽക്കാലത്ത് ഏതു സിനിമാനടൻ ആണ് ആ സ്ഥലം സ്വന്തമാക്കിയത് ?

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ