വെള്ളാളര്‍

ഡോ .കാനം ശങ്കരപ്പിള്ള

9447035416

കേരളത്തിലെ ഏറ്റവും പ്രാചീന സമുദായമാണ് വെള്ളാളർ പുലയർ ,പറയർ ,കുറവർ ,അരയർ ,ശൂദ്രർ തുടങ്ങിയവർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി പരിഷ്കരിച്ചപ്പോൾ സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവർ ആണ് യഥാർത്ഥ മണ്ണിന്റെ മക്കൾ ആയ വെള്ളാളർ . കലപ്പ കണ്ടുപിടിച്ച കർഷക ,അജപാലക ,വ്യാപാരി സമൂഹം . അക്ഷരജ്ഞാനികൾ കരകൗശല വിദഗ്ദർ ,കണക്കർ .നാരായ ധാരികൾ . ദാനശീലർ ,അന്ന ദാതാക്കൾ .ഉച്ച നീച ഭേദമില്ലാത്തവർ .ആദ്യമായി അവർണ്ണ സവർണ്ണ പന്തിഭോജനം (1873തൈക്കാട് )നടപ്പിലാക്കിയവർ

2015 ല്‍ എം ആര്‍ രാഘവവാര്യരും കേശവന്‍ വെളുത്താട്ടും ചേര്‍ന്ന് എഴുതിയ “തരിസാപ്പള്ളി പട്ടയം” സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധീകരിച്ചു .അതുവരെ രണ്ടായി കണ്ടിരുന്ന പട്ടയം, “എരുവിയര്‍” എന്ന പ്രാചീന പദം വായിച്ചെടുത്ത്, ഒന്നേ ഒന്ന് മാത്രം എന്ന് അവർ ഇരുവരും സ്ഥാപിച്ചു . പക്ഷെ പട്ടയത്തിലെ “പൂമിക്കു കാരാളർ വെള്ളാളര്‍” , “നാലുകുടി വെള്ളാളർ”, “വേല്‍ കുല സുന്ദരൻ” ,”യശോദാ തപിരായി” എന്നീ പരാമർശങ്ങൾ ഒന്നും ഒന്നും അവര്‍ പഠന വിധേയമാക്കി കണ്ടില്ല . പട്ടയത്തിലെ നഷ്ടപ്പെട്ട അഥവാ ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്ന അഞ്ചാം ഓലയെ കുറിച്ചവര്‍ മൗനം പാലിച്ചു .

1758-ല്‍ ഇന്ത്യയില്‍ വന്ന് ,ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പഠനം നടത്തിയ ഏബ്രഹാം ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ എന്ന പ്രഞ്ച് പണ്ഡിതനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഗ്രന്ഥ കര്‍ത്താക്കള്‍ ഇങ്ങനെ എഴുതി: ”നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ്‌ കാനായ്ക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന ഒരു പട്ടയത്തിന്‍റെ ചുരുക്കവും അദ്ദേഹം (പെറോ )കൊടുക്കുന്നുണ്ട്” . എന്നാല്‍ ആ സാക്ഷിപട്ടിക അജ്ഞാതമായ കാരണത്താൽ പ്രസിദ്ധീകരിക്കാന്‍ ഗ്രന്ഥകര്‍ത്താക്കള്‍ തയാറായില്ല .

ഗുണ്ടര്ട്ടു സായിപ്പിനാൽ ക്രിസ്ത്യൻ പട്ടയം എന്നും കോട്ടയം പട്ടയം എന്നും വിളിക്കപ്പെട്ട പട്ടയം വെള്ളാള പട്ടയം എന്നും കുരക്കേണി കൊല്ലം പട്ടയം എന്നും മേലിൽ അറിയപ്പെടും എന്ന ഭീതി തന്നെ കാരണം . തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് മലയാള ഭാഷയിൽ നാളിതു വരെ നടത്തിയ ഒരു പഠനത്തിലും യഥാർത്ഥ “വേള്‍ നാടന്‍ “ (വേണാടന്‍ ,വെള്ളാള ) സാക്ഷിപട്ടിക വന്നിരുന്നില്ല . ഫ്രഞ്ചിലുള്ള സെയിന്‍റ് അവസ്റ്റ(Zend .Avesta പാരിസ് 1771) വായിച്ചെടുക്കാന്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എഞ്ചിനീയറിംഗ് അദ്ധ്യാപകന്‍ ആയ,കമ്പ്യൂട്ടര്‍ വിദഗ്ദന്‍ ശ്രീരാഗ് വി പിള്ളയുടെ സഹായം തേടി.അങ്ങനെ ഒളിച്ചു വയ്ക്കപ്പെട്ട പതിനേഴു വേണാടന്‍/വെള്ളാള സാക്ഷികളുടെ പട്ടിക , ഇടയില്‍ അയ്യന്‍ അടികളുടെ ആന മുദ്ര ഉള്ള സാക്ഷിപ്പട്ടിക, കയ്യില്‍ കിട്ടി.ശ്രദ്ധിക്കുക ഇന്നും കേരളസർക്കാർ മുദ്രയിൽ അയ്യൻ അടികൾ എന്ന വെള്ളാള രാജാവിന്റെ ആനമുദ്ര നില നിൽക്കുന്നു .

എൻജിനീയർ ശ്രീരാഗിനോടു വെള്ളാള സമുദായം എക്കാലവും കടപ്പെട്ടിരിക്കും.

2015 നവംബറില്‍ കോട്ടയം സി. എം. എസ് കോളേജില്‍ ദ്വിശതാബ്ദി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോ കോണ്ഫ്രന്സില്‍, പ്രശസ്ത ചരിത്ര പണ്ഡിതന്‍ എം. ജി.എസ് നാരായണന്‍ മുഖ്യ സംഘാടകന്‍ ആയ കോണ്ഫ്രന്‍സില്‍, “തരിസാപ്പള്ളി പട്ടയത്തിലെ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക” എന്ന പ്രബന്ധം ഈ ഗ്രന്ഥകാരന്‍ പവര്‍ പോയിന്റ് സ്ലൈടുകളുടെ സഹായത്തോടെ അവതരിപ്പിച്ചു. അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ അടുത്ത് വര്‍ഷത്തെ കോണ്ഫ്രന്സില്‍ സാഹിത്യപ്രവര്‍ത്തക സംഘം പ്രകാശിപ്പിക്കും എന്നറിയിച്ചിരുന്നു.അതാണ് പതിവും .

പുസ്തകരൂപത്തില്‍ പ്രബന്ധങ്ങള്‍ മിക്കവയും അച്ചടിച്ചു വന്നു . എന്നാല്‍ ഈ ഗ്രന്ഥകാരന്‍റെ തരിസാപ്പള്ളി പട്ടയ പ്രബന്ധം അജ്ഞാത കാരണത്താല്‍ അച്ചടി മഷി പുരണ്ടു കണ്ടില്ല.

മുതിര്‍ന്ന കേരള ചരിത്രപണ്ഡിതന്‍ ആയ എം ജി.എസ് നാരായണനെ വിവിധ കാരണങ്ങളാൽ മുഖം നോക്കാതെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതാവാം ഒരു കാരണം. ക്രിസ്ത്യൻ പട്ടയം വെള്ളാള പട്ടയം എന്ന് മേലിൽ അറിയപ്പെടും എന്നതാവാം മറ്റൊരു കാരണം . എതായാലം പ്രബന്ധം അച്ചടിക്ക പ്പെടണം പൊതുജനങ്ങള്‍ വായിക്കണം .ചര്‍ച്ച ചെയ്യപ്പെടണം അതിനായി വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽഫൗണ്ടേഷൻ തയാറാക്കുന്ന പുസ്തകം ആണ് “തരിസാപ്പള്ളി പട്ടയത്തിലെ വെള്ളാളർ” അഥവാ “വെള്ളാള കുല പഴമയും പെരുമയും” . അവതാരിക പ്രസിദ്ധ ചരിത്ര പണ്ഡിതൻ ഡോ .ശശിഭൂഷൺ . പ്രസ്തുത പഠനം അടുത്ത ജനുവരിയിൽ ഇവിടെ വച്ചുതന്നെ പ്രകാശനം ചെയ്യപ്പെടും .

കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കേരള ചരിത്രകാരന്മാര്‍ എല്ലാം തന്നെ വടക്കുള്ള, മലബാര്‍ സ്വദേശികള്‍ ആണെന്ന് കാണാം. അവര്‍ക്ക് തിരുവിതാം കൂറിലെ “വെള്ളാളര്‍” എന്ന അതിപ്രാചീന ജനസമൂഹത്തെ കുറിച്ച് ഒന്നും അറിയില്ല .അതിനാല്‍ “ആരാണീ വെള്ളാളര്‍?” എന്ന പേരിൽ ഒരു സുദീര്‍ഘ ലേഖനം തിരുവനന്തപുരം മണക്കാട്ട് നിന്നിറങ്ങുന്ന കിളിപ്പാട്ട് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു .

കേരളചരിത്രം എഴുതുമ്പോള്‍, അങ്ങ് മലബാറില്‍ ജനിച്ചു വളര്‍ന്ന ആധുനിക ചരിത്രകാരന്മാരുടെ രീതിശാസ്ത്രം, യൂറോ അഥവാ ക്രിസ്ത്യന്‍ കേന്ദ്രിതമെന്നത് മാറി വടക്കന്‍ കേരള കേന്ദ്രിതമായാല്‍ മാത്രം പോരാ . അത് ആയ് വം ശ ആനമുദ്ര കേന്ദ്രിതമായില്ലെങ്കില്‍, ഒരു പാടു മണ്ടത്തരങ്ങള്‍ എഴുതി വയ്ക്കും .

വെള്ളാളനായ പെരുമാളിന്റെ ഭരണകാലത്ത് അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ് വെള്ളാളനായ ഇളയരാജാവിനോടോപ്പം നല്‍കിയ,മാവേലിക്കരക്കാരൻ വെള്ളാള കുലജാതനായ സുന്ദരനാൽ വട്ടെഴുത്തിൽ വര യപ്പെട്ട തരിസാപ്പള്ളി ശാസനത്തിന്‍റെ പഠനത്തില്‍, ശബരിമല അയ്യപ്പനെ പഠിക്കുമ്പോള്‍,സഹ്യാദ്രിസാനുക്കളിലെ ഡസന്‍ കണക്കിന് ശൈവ (ശിവ-പാര്‍വ്വതി –പിള്ളയാര്‍ -മുരുക) ക്ഷേത്രങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍,മാവേലിയേയും മാവേലിപ്പാട്ടിനെയും മാവേലിക്കരയെയും പഠിക്കുമ്പോള്‍,സഹ്യാദ്രി സാനുക്കളിലെ സംസ്കാരം, നാല്‍പ്പതോളം “മങ്കൊമ്പില്‍” ദേവീ ക്ഷേത്രങ്ങള്‍ ,എരുമേലി,കാഞ്ഞിരപ്പള്ളി –ഈരാറ്റു പേട്ട “പേട്ടകള്‍” ,”കാഞ്ഞിരപ്പള്ളി കച്ച” ,കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്ര നടക്കല്ലിലെ മാവേലി ശാസനം ,നായാട്ടുവിളി എന്നിവ പഠിക്കുമ്പോള്‍,അച്ചന്‍കോവില്‍,ആര്യങ്കാവ്,ശബരിമല ,നിലയ്ക്കല്‍ .റാന്നി,പത്തനംതിട്ട, പന്തളം ,എരുമേലി കൊച്ചമ്പലം ,വാവര്‍ പള്ളി ,പേട്ട തുള്ളല്‍ കാഞ്ഞിരപ്പള്ളി പാലാ ,പൂഞ്ഞാര്‍ എന്നിവയുടെ ചരിത്രപഠനം നടക്കുമ്പോള്‍ ചരിത്രകാരന്മാർക്കു മണ്ടത്തരങ്ങള്‍ പറ്റും.

തരിസാപ്പള്ളി ശാസനം മുന്‍ നിര്‍ത്തി പഠിക്കേണ്ടത്എം ജി.എസ്സും ശിഷ്യരും ചെയ്തപോലെപശ്ചിമേഷ്യന്‍(West Asian Maritime) സമുദ്ര വ്യാപാരശ്രുംഘല യെ കുറിച്ച് അല്ല,പൂര്‍വ്വേഷ്യന്‍ (East Asian maritime ചൈനീസ് –മലേഷ്യന്‍-ഫിജി-ശ്രീലങ്കന്‍ ) സമുദ്രവ്യാപര ശ്രുംഘലയെ ആയിരിക്കണം കാരണം കൊല്ലത്തും വേണാട്ടിലും നാട്ടുകാരായ വെള്ളാള വര്‍ത്തകര്‍/പായ്ക്കപ്പല്‍ യാത്രികര്‍ ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ ധാരാളം ഉണ്ടായിരുന്നുഎന്നത് മറയ്ക്കപ്പെട്ട ചരിത്രം .

തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്ര ഉള്ള നാടന്‍ സാക്ഷിപ്പട്ടിക നമ്മെ അതിനു സഹായിക്കും ..

വെള്ളാളര്‍ സമൂഹത്തിനു നല്‍കിയ സംഭാവന മനസ്സിലാക്കാന്‍ ചെങ്ങന്നൂർ ദേശാധിപതി ആയിരുന്ന വിറമിണ്ട നായനാര്‍ , ശബരിമല അയ്യപ്പന്‍ ,പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം തട്ടിക്കൊണ്ടുപോകാൻ ടിപ്പുവിനെ അനുവദിക്കാതെ ഓടിച്ചു വിട്ട വൈക്കം പത്മനാഭപിള്ള ,തെന്നിന്ത്യയിലെ ആദ്യ ശാസ്ത്രീയ ചരിത്രകാരൻ മനോന്മണീയം സുന്ദരന്‍ പിള്ള ,കേരളനവോത്ഥാനകുലപതി ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ , നേതാജിയുടെ രാഷ്‌ടീയ ഗുരു “ജയ് ഹിന്ദ് “ചെമ്പകരാമന്‍ പിള്ള ,ഇന്ത്യയിൽ ആദ്യമായി ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച ,സർക്കാർ ജീവനക്കാർക്ക് “ ടൈ൦ സ്കെയിൽ” നൽകിയ പി.എസ് നടരാജപിള്ള, മോറൽ സായിപ്പിനെ കുത്തിക്കൊന്ന കാളിയാര്‍പുലി പുതിയവീട്ടില്‍ ശങ്കരപ്പിള്ളഎന്ന നെൽക്കർഷകൻ , കേരള മുഖ്യ മന്ത്രി വരെ ആകേണ്ടിയിരുന്ന ആനിക്കാട് ഇളംപള്ളി കല്ലൂര്‍ രാമന്‍പിള്ള,കെ.ആർ ഗൗരി അമ്മയെ തെരഞ്ഞെടുപ്പിൽ കിടുകിടെ വിറപ്പിച്ച ,വയലാർ രവി ,ഏകെ ആന്റണി എന്നിവരുടെ രാഷ്‌ടീയ ഗുരു ചേർത്തല സുബ്രഹ്‍മണ്യം വക്കീൽ ,കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ആദ്യ കോൺഗ്രസ് സ്ഥാനാർഥി ആകേണ്ടിയിരുന്ന “എസ് .ആർ” എന്നറിയപ്പെട്ട എസ് രാമനാഥപിള്ള എന്ന ശ്രീമൂലം പ്രജാസഭ മെമ്പർ (ശങ്കർ മോഹന്റെ മുത്തച്ഛൻ ) തുടങ്ങി മണ്മറഞ്ഞു പോയ നിരവധി പ്രഗല്‍ഭ വെള്ളാളരുടെ ജിവിത കഥകള്‍ കേരളീയർ അറിയണം.

നൂറു കൊല്ലം മുൻപ്, 1924 ൽ, ആണ് ദ്രാവിഡ വെള്ളാള സംസ്കൃതിയായ ഹാരപ്പൻ നാഗരികത യെ കുറിച്ച് സർ ജോൺ മാർഷൽ ഇല്ലസ്ട്രേറ്റഡ് ലൻഡൻ ന്യൂസ് വഴി ലോകത്തെ അറിയിച്ചത് .സഖാവ് പി.ഗോവിന്ദപ്പിള്ള ,അമ്മച്ചിക്കൊട്ടാരം വിലയ്ക്ക് വാങ്ങിയ പ്രമുഖ പ്ലാന്റർ മൈക്കിൾ കള്ളിവയൽ എന്നിവരുടെ ചരിത്ര പ്രൊഫസ്സർ റവ .ഫാദർ എച്ച് ഹേരാസ് ആണ് മോഹൻജോദാരയിലെ നഗരവാസികൾ വെള്ളാളർ ആണെന്ന് കണ്ടെത്തിയത് .കൃഷി ,അജപാലനം ,വ്യാപാരം ,കപ്പൽ യാത്ര ,അക്ഷരവിദ്യ ,കരകൗശല വിദ്യകൾ ,തുണി നെയ്ത്ത്, വസ്ത്ര നിർമ്മാണം ,കളിക്കോപ്പു നിർമ്മാണം എന്നിവ സംഘ കാല മരുതം (നീർനില )വാസികൾ ആയ വെള്ളാളർ കൈവശമാക്കി സംസ്കാര സമ്പന്നർ ആയി .ഉയർന്ന പടിഞ്ഞാറു വശങ്ങളിൽ (മുകളിൽ ഉള്ള മേക്ക് )അവർ കോട്ടകൾ(സിറ്റാഡൽ ) കെട്ടി ഭരണ വർഗ്ഗം അവിടെ താമസിച്ചപ്പോൾ കീഴെയുള്ള കിഴക്കു (കീഴ് ദിക്കിൽ )ദിക്കുകളിൽ സാധാരണ ജനം പാർത്തു പോന്നു . 4 x 2 x 1 അളവുകളിലുള്ള ചുട്ട ചട്ടുകട്ട കളാൽ അവർ ബഹുനില വീടുകൾ കെട്ടി സ്ഥിരതാമസമാക്കി . .കക്കൂസും കുളിമുറിയും ഉള്ള വീടുകൾ ,മൂടിയ ഓടകൾ ഉള്ള നഗരം വലിയ പത്തായവും നീന്തൽ കുളവും ഉള്ള നഗരങ്ങൾ .റോമുമായി കടൽമാർഗം കച്ചവടം .പൂഞ്ചിയുള്ള കാളകളെ വളർത്തിയിരുന്നവർ അവരായിരുന്നു ഹാരപ്പ ,മോഹൻജൊദാരോ എന്നിവിടങ്ങളിലെ വെള്ളാളർ .പിൽക്കാലം അവർ വൈഗ നദിക്കരയിലെ കീലടി എന്ന പ്രാചീന മധുരാപുരിയിലേക്കു കുടിയേറി .അവർക്കു മരങ്ങളെ പോലെ വേരുകൾ ഇല്ല .കാലുകൾ ആണുള്ളത് .അതിനാൽ അവർ വീണ്ടും കേരളത്തിലേക്ക് ,സഹ്യാദ്രി സാനുക്കളിലേക്കു കുടിയേറി .നെല്ലും കുരുമുളകും മഞ്ഞളും എള്ളുംവെറ്റിലയും കൃഷി ചെയ്തു .മകരമാസത്തിലെ മകം നെല്ലിന് പിറന്നാൾ ആയി ആഘോഷിച്ചു .കല്യാണക്കുറികളുടെ നാല് മൂലയിലും മഞ്ഞൾ പുരട്ടുന്നതു വെള്ളാള രീതി ആയിരുന്നു .കല്യാണത്തിന് ബന്ധുക്കളെ വെറ്റില പാക്കും ചുരുളും (നാണയം ) വച്ച് ക്ഷണിക്കുന്നതായിരുന്നു വെള്ളാള രീതി .കണക്കിലും വസ്തു അളവിലും അസാമാന്യ സാമർഥ്യം പ്രകടിപ്പിച്ചവർ .കണക്കു സ്ഥാനം ലഭിച്ചവർ എല്ലാം വെള്ളാളർ .നമ്മുടെ പ്രിയ എം എൽ ഏ ഡോ എൻ ജയരാജ് പൈതൃകഗ്രാമ പദവി നേടിത്തന്ന “വെള്ളാവൂർ കണക്കു പത്മനാഭ പിള്ളയ്ക്ക് രാജാവ് ദാനമായി നൽകിയ പ്രദേശം ആയിരുന്നു .

വെള്ളാളരുടെ അറിയപ്പെടാത്ത ചരിത്രം കണ്ടെത്തി രേഖപ്പെടുത്തുക , വെള്ളാള യുവതലമുറയുടെ കലാസാഹിത്യ വാസനകൾ പ്രോത്സാഹിപ്പിക്കുക ,അവർക്കു വിദേശ ഭാഷകളിൽ ജ്ഞാനം നൽകുക ,വിദേശ ജോലികൾ നേടാൻ സഹായം നൽകുക ,അവഗണിക്കപ്പെട്ട , വെള്ളാള ശ്രേഷ്ഠര്ക്കു അംഗീകാരം നേടി കൊടുക്കുക തുടങ്ങിയ ഉദ്ദേശങ്ങളോട് കൂടി സ്ഥാപിതമായ സംഘടന ആണ് വെള്ളാള ആർട്സ് ആൻഡ് കള്ച്ചറല് ഫൗണ്ടേഷൻ (VACF).സഘടനയുടെ സ്ഥാപക പേട്രൺ ആയിരുന്നു നെടുമങ്ങാട് സ്വദേശി മുൻമന്ത്രി കെ.ശങ്കരനാരായണ പിള്ള .അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ വര്ഷം തോറും ഒരു പ്രമുഖ വെള്ളാളനു ഒരു ലക്ഷം രൂപയുടെ അവാർഡും ബഹുമതി പത്രവും നൽകി വരുകയാണ് .കഴിഞ്ഞവർഷം ലോകപ്രസിദ്ധ സംഘാടകൻ സൂര്യ കൃഷ്ണമൂർത്തിക്കു കേരള ഗവർണർ അവാർഡു നൽകി . ഈ വര്ഷം ബാലസാഹിത്യ രംഗത്തെ പ്രമുഖനായ വൈക്കം കാരനായ ഉല്ലല ബാബുവിന് നൽകപ്പെടുന്ന സന്തോഷകരമായ വേള ആണിത് . അടുത്തവർഷം മനോന്മണീയം സുന്ദരംപിള്ള മെമ്മോറിയൽ അവാർഡ് ലോകപ്രസിദ്ധ വെള്ളാള നോവലിസ്റ്റ് നീല പത്മനാഭൻ എന്ന നീലകണ്ഠപ്പിള്ള പത്‌മനാഭ പിള്ളയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നു .അദ്ദേഹത്തിന്റെ തലമുറകൾ, തെക്കൻ തിരുവിതാം കൂറിലെ ഇരണിയൽ പ്രദേശത്തെ വെള്ളാളരുടെ കഥ പറയുന്ന തലമുറകൾ, ലോകത്തിലെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി .അദ്ദേഹത്തിന്റെ “പള്ളികൊണ്ടപുരം” അനന്തപുരിയുടെ കഥയാണ് അതും ഏറെ പ്രസിദ്ധം .കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ