തൈക്കാട് അയ്യാവ് സ്വാമികൾ പ്രശ്‍നോത്തരി

തൈക്കാട് അയ്യാവ് സ്വാമികൾ പ്രശ്‍നോത്തരി ============================ ഡോ .കാനം ശങ്കരപ്പിള്ള 9447035416

1 .തൈക്കാട് “അയ്യാ” സ്വാമികൾ ,തൈക്കാട് “അയ്യാവ്” സ്വാമികൾ ഇവയിൽ ഏതാണ് ശരി ?എന്താണ് കാരണം .

2 .അയ്യാസ്വാമികൾ ജനിച്ച നാഗലാപുരം ഏതു ജില്ലയിൽ ആയിരുന്നു .ഇപ്പോൾ ഏതു സംസഥാനത്ത് ഏതു ജില്ലയിൽ ? കന്യാകുമാരി ജില്ലയിൽ ജനിച്ചു എന്ന് ചില തെക്കൻ തിരുവിതാം കൂർ കാർ പ്രചരിപ്പിക്കുന്നത് ശരിയോ .എന്താണ് അവർ അങ്ങനെ പ്രചരിപ്പിക്കുന്നതിന് കാരണം ?

3 .അയ്യാവ് സ്വാമികളുടെ ആദ്യകാല പേര് ?

4 .ഏതു മലയാള മാസത്തിലെ അശ്വതി ദിനത്തിൽ ആണ് സുബ്ബയ്യൻ ജനിച്ചത്

5 .അയ്യാവ് സ്വാമികളുടെ ജന്മവര്ഷം 1813 ,1814 എന്നിങ്ങനെ രണ്ടു തരത്തിൽ കാണാൻ കാരണം ഏതാണ് ?ഏതാണ് ശരി ? രണ്ടും ശരിയോ ?

6. അയ്യാവ് സ്വാമികളുടെ ജന്മ മാസം ആരും രേഖ പ്പെടുത്തിയിട്ടില്ല. എന്നാൽ ഞാൻ “ധനു” എന്നെഴുതിയാൽ,നൂറു ശതമാനം ശരി എന്ന് പറഞ്ഞാൽ അതിനു കാരണം എന്തെന്ന് പറയാമോ ?

7 . വെള്ളാള പാരമ്പര്യം ഉണ്ടായിട്ടു പോലും ചരിത്ര പണ്ഡിതൻ എം ജി എസ് നാരായണൻ അയ്യാവ് സ്വാമികൾ ബ്രാഹ്മണൻ ആയിരുന്നു എന്ന് 1999 ഡിസംബർ 31 ലെ മനോരമ മില്യനിയം പതിപ്പിൽ എന്നെഴുതി പിടിപ്പിക്കാൻ കാരണം .

8 ,അയ്യാവ് സ്വാമികൾ ഗണകൻ എന്ന് എം എൻ വാസു ഗണകൻ “ഗോചരന്റെ ശൈവ പൈതൃകം” എന്ന കൃതിയിൽ എഴുതാൻ കാരണം എന്ത് ?

9 .അയ്യാവ് സ്വാമികൾ പാണ്ടിപ്പറയൻ എന്ന് കുന്നുകുഴി മണി എഴുതാൻ കാരണം എന്ത് ?

10 .ടി .പി .ചെന്താരശ്ശേരിയുടെ അഭിപ്രായത്തിൽ തൈക്കാട് അയ്യാവ് സ്വാമികൾ ഏതു സമുദായം ?

11 ഉള്ളൂർ മഹാകവി സാഹിത്യ ചരിത്രത്തിൽ തൈക്കാട് അയ്യാ “ആദി ദ്രാവിഡൻ” എന്നെഴുതാൻ കാരണം .ആരാണീ ആദി ദ്രാവിഡൻ ?

12 .അയ്യാവ് സ്വാമികളുടെ ഫോട്ടോ എവിടെ ആണുള്ളത് ? ആരെടുത്ത ഫോട്ടോ ?എന്നെടുത്തു ?

13 .അയ്യാവ് സ്വാമികളുടെ സമാധി ചുടലയിൽ ആകാൻ കാരണം എന്ത് ?

14 .അയ്യാവ് സ്വാമികൾ തൻ്റെ പേരിൽ കോവിൽ കെട്ടണം എന്ന് പറഞ്ഞിരുന്നോ ?

14 .അയ്യാവ് തന്നെ വിഗ്രഹം ആക്കി പൂജിക്കണം എന്ന് പറഞ്ഞിരുന്നോ ?

15 .അയ്യാവ് സ്വാമികളുടെ ഏതു കൃതിയാണ് ഇപ്പോൾ ലഭ്യം ?

16 .അയ്യാവ് സ്വാമികളുടെ ജീവചരിത്രം എഴുതിയവർ ആരെല്ലാം A .പുസ്തകങ്ങൾ ബി ലേഖന ങ്ങൾ

17 മലയാളത്തിൽ അയ്യാവ് സ്വാമികളെ കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയത് ആർ ? ഏതു സമുദായ മാസികയിൽ ആണ് അയ്യാവ് സ്വാമികളുടെ സചിത്ര ജീവചരിത്രം പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചത് ? ഏതു ലക്കം ?

18 .വെള്ളാള ശബ്ദം മാസികയിൽ അയ്യാവ് ഗുരുവിന്റെ ജീവചരിത്രം വന്നുവോ ?എങ്കിൽ ഏതു ലക്കത്തിൽ

19 .അയ്യാവ് സ്വാമികളെ വെള്ളാളരുടെ ആത്മീയ ആചാര്യൻ ആയി അവരോധിക്കണം എന്നാവശ്യപ്പെട്ട് എഴുതിയ ലേഖനം വന്ന മാസിക ?ആരായിരുന്നു എഡിറ്റർ ?ലേഖകൻ /ലേഖകർ ആർ ?

20 .അയ്യാവ് സ്വാമികളുടെ വിശദമായ ജീവചരിത്രം അച്ചടിച്ചു വന്ന ക്ഷേത്ര സോവനീർ ഏത് ?ആരായിരുന്നു ലേഖകൻ

21 .ത

ൈക്കാട് അയ്യാവ് സ്വാമികളെ കേരളനവോത്ഥാന നായകനായി അവതരിപ്പിച്ച ആദ്യ ലേഖനം ഏതു മാസികയിൽ ആണ് വന്നത് ?ആരായിരുന്നു ലേഖകൻ ?ഇവിടെ ആണ് ആ ലേഖനം പുനർ പ്രസിദ്ധീകരിച്ചത് ?ഏതു വര്ഷം ?

22 .തൈക്കാട് അയ്യാ സ്വാമികളെ നായകൻ ആക്കി എഴുതിയ പ്രസിദ്ധ കഥ ഏതാണ് ?ആരാണ് കഥാകൃത്ത് ?ഏതു ചെറുകഥാ സമാഹാരത്തിൽ ?ആരാണ് പ്രസാധകർ ?

23 ഏതു നോവലിൽ ആണ് തൈക്കാട് അയ്യാവ് സ്വാമികളെ മോശക്കാരനായി ചിത്രീകരിച്ചത് ? ആരായിരുന്നു നോവലിസ്റ്റ് ? നോവലിസ്റ്റിനു കിട്ടിയ ശിക്ഷ എന്നതാണ് ?

24 ഏതു ചട്ടമ്പി സ്വാമി ജീവചരിത്രത്തിൽ ആണ് അയ്യാവ് സ്വാമികളെ മോശമായി ചിത്രീകരിച്ചത് ?ആരാണ് രചയിതാവ് ?ഏതു പ്രസിദ്ധീകരണം ?

25 .തൈക്കാട് അയ്യാവ് ഗുരുവിനെ കുറിച്ച് ദൂരദർശനിൽ (മലയാളം ,ആംഗലേയം ) വന്ന ഡോക്കുമെന്ററി സംവിധാനം ചെയ്തതു ആർ

26 .അതിൽ അയ്യാവ് സ്വാമികൾ ആയി അഭിനയിച്ചത് ആർ ? അദ്ദേഹത്തിന് അയ്യാവ് സ്വാമികളുമായുള്ള ബന്ധം എന്ത് ?

27 .അയ്യാവ് സ്വാമികൾ മരുത്വവാ മലയിൽ എന്നെങ്കിലും പോയിരുന്നോ ?

28 അയ്യാവ് സ്വാമികൾ വിവാഹിതൻ ആകാൻ കാരണം എന്താണ്

29 ശിവരാജയോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി “ഒൻട്രെ കുലം ഒരുവനെ തൈവം” എന്ന് പാടിയത് ആർ ? ഏതു കൃതി ?മലയാള മൊഴിമാറ്റം ആരുടെ വക ? എവിടെ കിട്ടും

30 “അൻപേ ശിവം” എന്ന് പാടിയത് ആർ ? അത് മലയാളത്തിൽ മൊഴിമാറ്റം നടത്തിയത് ആർ ?

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ