അജ്ഞതയുടെ പര്യായം ഇളയിടം

ഡോ .കാനം ശങ്കരപ്പിള്ള

9447035416

2023 ഒക്ടോബർ ലക്കം ചിന്ത വാരികയിൽ സുനിൽ പി ഇളയിടം എഴുതിയ അയ്യങ്കാളിയും കേരളീ യ നവോത്ഥാനവും എന്ന ലേഖനം വായിക്കേണ്ട ഗതികേട് വന്നു പെട്ടു .ധാരാളം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ശ്രീ സുനിൽ പി ഇളയിടം പലതും വായിക്കാറില്ല .

അദ്ദേഹം വായിക്കേണ്ട ചില പുസ്തകങ്ങൾ താഴെ കൊടുക്കുന്നു .

കാലടി പരമേശ്വരൻ പിള്ള 1960 ൽ പ്രസിദ്ധീകരിച്ച തൈക്കാട് അയ്യാവ് സ്വാമികൾ ജീവചരിത്രം രണ്ടാം പതിപ്പ് 1997

അടിമ ഗർജ്ജനങ്ങൾ തെക്കുംഭാഗം മോഹൻ എസ് പി സി എസ് 2010 അയ്യങ്കാളി ജീവചരിത്രം ടി.എച്ച് .പി ചെന്താരശ്ശേരി ആദ്യ പതിപ്പ്

അയ്യങ്കാളി ജീവചരിത്രം മോഹനകൃഷ്ണൻ ടി പി ചെന്താരശ്ശേരി അയ്യങ്കാളി ജീവചരിത്രത്തിൽ എഴുതിയത് കാലടി പരമേശ്വരൻ പിള്ളയുടെ അയ്യാവ്സ്വാമി ജീവചരിത്രത്തിൽ എഴുതിയത് കാണുക (ഫോട്ടോ കാണുക )

അയ്യാവ് സ്വാമികൾ അറിവിൻ്റെ നെയ്ത്തിരി നൽകിയ മൂന്നാമത്തെ ശിഷ്യനായിരുന്നു അയ്യങ്കാളി .ആ വത്സല ശിഷ്യൻ തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ അയ്യാവ് സ്വാമികളുടെ മേട്ടുക്കടയിലുള്ള ആശ്രമത്തിൽ തയാറാക്കുന്ന (അവർണ്ണ -സവർണ്ണ -ഡോ .കാനം കൂട്ടിച്ചേർക്കുന്നു ) പന്തി ഭോജനത്തിൽ പങ്കെടുക്കുക പതിവായിരുന്നു .അദ്ദേഹത്തിൽ നിന്നും ആത്മോപദേശമല്ല അയ്യൻകാളിക്ക് സിദ്ധിച്ചത് .അയിത്തത്തിന്റെ നീരാളിപ്പിടുത്തത്തിൽ പെട്ടുഴലുന്ന തൻ്റെ വർഗ്ഗത്തെ സമരം ചെയ്തു തോൽപ്പിക്കാൻ ലഭിച്ച ഉപദേശം അദ്ദേഹത്തിന്റെ ഭാവി ജീവിതത്തെ വളരെയേറെ സഹായിച്ചു ഭൂപ്രഭുത്വ ത്തിനും സവർണ്ണ മേൽക്കോയ്മയ്ക്കും എതിരായി വിപ്ലവകരമായ സമരം നയിച്ചു വിജയശ്രീലാളിതനായ തൻ്റെ ശിഷ്യനെ 1909 ജൂലൈ 13 നു ശ്രീമൂലം

തിരുനാളിനെ സന്ദര്ശിച്ചിട്ടു തിരികെ വന്ന അയ്യാവ് സ്വാമി കണ്ടുമുട്ടി . ശ്രീ പദ്മനാഭ ക്ഷേത്രത്തിൻറെ കിഴക്കേ നടയിലുള്ള പുത്തരികണ്ടതിന്റെ വരമ്പിൽ വച്ചായിരുന്നു ആ ഒടുവിലത്തെ കൂടിക്കാഴ്ച . “കാളീ ഉനക്കു സൗഖ്യം താനാ ? ഉന്നുടയ ഫോട്ടോ രാജാക്കൾ വയ്ക്കപ്പോകിരാൻ . ശ്രീമൂലം സഭയിലും ഉനക്ക് പോകലാം .”

ഇനി തെക്കുംഭാഗം മോഹൻ എഴുതിയ അടിമഗർജ്ജനങ്ങൾ പുറം 96-97 വായിക്കാം

“സദാനന്ദ സാധുജന പരിപാലന സംഘം എന്ന് പേരുമിട്ടു . തനിക്കു മാർഗ്ഗ ദര്ശനം നൽകിയ സദാനന്ദ സ്വാമികളോടുള്ള ആദരസൂചകമായാണ് ആ പേര് നൽകിയത് .ഏറെക്കാലം ആ പേരിലാണ് സംഘടന നില നിന്നത് “

ഇനി ഏ.ആർ .മോഹനകൃഷ്ണൻ എഴുതിയ മഹാത്മാ അയ്യങ്കാളി എടുക്കുക തൈക്കാട് അയ്യാവ് സ്വാമികൾ അയ്യൻകാളിയുടെ പവർ ഹൌ സ് എന്ന ഭാഗം വായിക്കുക .

അയ്യൻകാളിക്ക് തൻ്റെ വില്ലുവണ്ടി നൽകിയ ശ്രീമൂലം സഭാ മെമ്പർ മാന്നാർ വെച്ചൂരേത്ത് കൃഷ്ണപിള്ളയെയും

ഇളയിടം തമ്സ്കരിക്കുന്നു .
പോരാ സുനിൽ ഇളയിടം കൂടുതൽ വായിക്കണം അല്ലെങ്കിൽ ശ്രീനാരായണ ഗുരു ,ഡോ പൽപ്പു ,കുമാരൻ ആശാൻ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള ,ദിവാൻ പി രാജഗോപാല ആചാരി എന്നീ “പരിചയക്കാർ “ മാത്രമാണ് കാളിയെ മഹാത്മാ അയ്യങ്കാളി ആക്കി മാറ്റിയത് എന്ന് ഇളംതലമുറ തെറ്റായി ധരിച്ചു വയ്ക്കും .
അവർക്കും വായനകുറവാണല്ലോ. ദയവായി ഇളയിടം ശ്രദ്ധിക്കുക .

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ