വെള്ളാളരും സംഘടനകളും

ഡോ .കാനം ശങ്കരപ്പിള്ള

9447035416

തിരുവിതാം കൂറിൽ ആദ്യം സ്ഥാപിക്കപ്പെടുന്ന സമുദായ സംഘടന “വെള്ളാളസഭ’ (1880 )ആയിരുന്നു . എസ് .എൻ .ഡി .പി ,സാധുജന സംഘം ,നായർഭൃ ത്യ ജനസംഘം എന്നിവയെല്ലാം 1900 നു ശേഷം മാത്രം സ്ഥാപിക്കപ്പെട്ടവ .

തിരുവിതാം കൂർ ആർക്കിയോളജി വിഭാഗം സ്ഥാപക മേധാവിയും ശാസ്ത്രീയ ദക്ഷിണേന്ത്യൻ/ കേരള ചരിത്രപിതാവും (ദ ഏജ് ഓഫ് തിരുജ്ഞാന സംബന്ധർ ,പതിറ്റുപ്പത്ത് ,സംഏർലി സോവറിൻസ് ഓഫ് ട്രാവൻകോർ തുടങ്ങിയ ചരിത്ര ഗവേഷണ പ്രബന്ധങ്ങൾ ടമിളിയൻ ആൻ്റിക്വാറി സൈറ്റിൽ ലഭ്യമാണ് ) ആയ മനോന്മണീയം സുന്ദരൻ പിള്ള(1855 -1897 ) ആണ് വെള്ളാള സഭയുടെ സ്ഥാപകൻ .പി.എസ് .നടരാജപിള്ളയുടെ പത്താം ചരമവാർഷിക ദിനത്തിൽ (1976 ) പ്രസിദ്ധീകരിക്കപ്പെട്ട “തരംഗം” സോവനീർ സ്പെഷ്യലിൽ ഈ വിവരം രേഖപ്പെടുത്തപ്പെട്ടു .(ഫോട്ടോ കാണുക ).ആ സംഘട നയ്ക്കു പിൽക്കാലം എന്ത് സംഭവിച്ചു എന്നറിഞ്ഞുകൂടാ . ഈ സഭയുടെ ആവശ്യത്തിനുവേണ്ടി തൈക്കാട് അഞ്ചു ഏക്കർ സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ശ്മശാനത്തിൽ പ്രധാന ഭാഗം ഇന്നും ചാല ,പുത്തൻ ചന്ത വെള്ളാള സഭകൾ കൈവശമാണ് .ബാക്കിയാണ് ഓ എൻ വി കുറുപ്പ് ശാന്തികവാടം എന്ന് പേരിട്ട പൊതു ശ്മശാനം . സ്ഥാപകൻ മനോന്മണീയം എന്നത് ലോകം മറന്നു ആലപ്പുഴ ,കായംകുളം തുടങ്ങിയ സ്ഥലങ്ങളിലും വെള്ളാളർക്കു സ്വന്തമായി ചുടലകൾ ഉണ്ടായിരുന്നു .ഇന്നും ഉണ്ട് എന്നറിയുന്നു .

മനോന്മണീയം സുന്ദരൻ പിള്ള ( അന്തരിച്ചത് 1897 ),ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ (സമാധി 1909 ) എന്നിവർ പുത്തൻചന്ത വക ചുടല ഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്നു . അക്കാര്യം അറിയാത്ത ചില “കുന്നുകുഴി” അജ്ഞാനികൾ ഇന്നും അയ്യാവ് സ്വാമികൾ”പാണ്ടിപ്പറയൻ” എന്ന് എഴുതുന്നു . (കേരളശബ്ദം വാരികയിൽ കുന്നുകുഴി മണി എന്ന ചരിത്രകാരൻ എഴുതിയ കത്ത് കാണുക ).

സ്വാമികൾ അന്ത്യവിശ്രമം കൊള്ളുന്ന ഭാഗം പിൽക്കാലം ചിത്തിരതിരുനാൾ മഹാരാജാവ് വിലയ്ക്ക് വാങ്ങി (രാജാക്കന്മാർ ദാനം സ്വീകരിക്കയില്ല എന്ന കാര്യം ശ്രദ്ധിക്കുക ) അവിടെ അയ്യാസ്മാരക കോവിൽ നിർമ്മിച്ചതാണ് ഇന്ന് കാണപ്പെടുന്ന അയ്യാവ് ഗുരു കോവിൽ . പിൽക്കാലത്തു ചെങ്ങന്നൂർ പി.എസ് പൊന്നപ്പാപിള്ള 1924 ലാവണം തിരുവിതാം കൂർ വെള്ളാള സഭ സ്ഥാപിച്ചു .ഭാഷാപോഷിണി എന്ന കോട്ടയം മനോരമ വക ആദ്യകാല മാസികയിൽ നാലുലക്കങ്ങളിലായി അദ്ദേഹം വെള്ളാള ചരിത്രം പ്രസിദ്ധീകരിച്ചു .അതിൽ മൂന്നു ലക്കങ്ങൾ മാത്രം മനോരമ ലൈബ്രറിയിൽ ലഭ്യമാണ് .വെള്ളാള ചരിത്രം എന്നൊരു പുസ്തകവും അദ്ദേഹം രചിച്ചത് കണ്ടിട്ടുണ്ട് .ഇപ്പോൾ അത് ലഭ്യമല്ല .വെള്ളാള മിത്രം എന്നൊരു മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു .ഭാഷാപോഷിണി പഴമയിൽ നിന്ന് പംക്തിയിൽ ആ മാസികയെ കുറിച്ച് എഴുതിയ ലേഖനം കെ.വി .എം എസ് സോവനീറിൽ നല്കിയിട്ടുണ്ട് .

വൈക്കം ,ചെങ്ങന്നൂർ ,ചിറക്കടവ് ,കാഞ്ഞിരപ്പള്ളി (ശ്രീദേവി വിലാസം വെള്ളാള സമാജം ) തുടങ്ങിയ പ്രദേശങ്ങളിൽ ഒന്നാം തീയതി കൂട്ടമായി വെള്ളാള സഭകൾ നില നിന്നിരുന്നു .

1957 സെപ്റ്റംബറിൽ പൊൻകുന്നം കമലാലയം ബംഗ്ളാവിൽ വച്ച് കൂടിയ യോഗം കേരള വെള്ളാള മഹാസഭ (കെ.വി.എം എസ് എന്ന സംഘടന സ്ഥാപിച്ചു . വൈക്കം പദ്മനാഭ പിള്ള മെമ്മോറിയൽ എൻ .എസ് .എസ് .പ്രസിഡന്റ് ആയിരുന്ന വക്കീൽ വൈക്കം നീലകണ്ഠപ്പിള്ള ആയിരുന്നു സ്ഥാപക പ്രസിഡന്റ് .പൊൻകുന്നം വൃന്ദാവനം അഡ്വേ .പി.ആർ .രാജഗോപാൽ ( രാജപ്പൻ പിള്ള ) ആദ്യ ജനറൽ സെക്രട്ടറി .കമലാലയം പി.എൻ (നാരായണ )പിള്ള ഖജാൻജി .പൊൻകുന്നം ആയിരുന്നു ആദ്യ കാല ആസ്ഥാനം .പിന്നീട് അത് റാന്നിയിലേക്കു മാറ്റപ്പെട്ടു .

ആദ്യകാല സംഘടനാ പ്രവർത്തകർ ആരാണ് വെള്ളാളർ എന്ന് മനസിലാക്കാതെ സമുദായ പ്രവർത്തനം നടത്തി .പ്രധാനമായും മധ്യ തിരുവിതാം കൂർ ആയിരുന്നു അവരുടെ പ്രവർത്തന മണ്ഡലം . തൊടുപുഴ ,നാഞ്ചിൽ നാട് പ്രദേശങ്ങളിലെ വെള്ളാളർ മാത്രമാണ് സംഘടനയിൽ ചേർന്നത് .ഇടുക്കി (ആദ്യകാലം കോട്ടയം ജില്ലാ ) ജില്ലയിലെ അഞ്ചു ഗ്രാമങ്ങളിൽ വ്യാപിച്ചു കിടക്കുന്ന അഞ്ചുനാട് വെള്ളാളർ (എൽ ഏ കൃഷ്ണൻ അയ്യർ 1934 കാലത്ത് തന്നെ അവരുടെ വിശദമായ ചരിത്രം എഴുതി പ്രസിദ്ധീകരിച്ചു എങ്കിലും കെ.വി .എം എസ്‌ പ്രവർത്തകർ അവരെ തിരിഞ്ഞു നോക്കിയില്ല .മലബാർ പ്രദേശങ്ങളിലെ മേനോന്മാർ ,മന്നാടിയാന്മാർ ,ഗൗണ്ടർ ,ഗുപ്തർ (തരകർ) ,വയനാടൻ ചെട്ടികൾ ,കണക്കർ എന്നിവരെ കെ.വി .എം എസ് കണ്ടതായി ഭാവിച്ചില്ല .

മന്നത്തു പദ്മനാഭൻ ഇടച്ചേരി(ഇടയർ ,യാദവർ ) ,വിളക്കിത്തല (ക്ഷുരകർ,ഭരതർ ,പണ്ഡിതർ ) ,വെളുത്തേടൻ(മണ്ണാൻ ),ചെമ്പു കൊട്ടി കൾ പട്ടോള (കണക്കർ),മേനോക്കി (കണക്ക് ,മേൽനോട്ടം ),ചക്കാല (എണ്ണ ആട്ടുന്നവർ ),കുലം കൊട്ടി (കുശവർ ),ചാലിയൻ (പത്മശാലിയർ),കിരീയത്ത് (കാരയ്‌ക്കൽ വെള്ളാള പിള്ള ) തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നവരെ നായർ ആയി അംഗീകരിച്ചപ്പോൾ കെ.വി .എം എസ് വെള്ളാള കുലത്തിൽ ജനിച്ച ശൈവ വിശാസികളായ നിരവധി വിഭാഗങ്ങളെ തഴഞ്ഞു .റവ ഫാദർ എച്ച് ഹേരാസ് ,സർ ജോണ് മാർഷൽ എന്നിവർ 1934 കാലത്തു തന്നെ “വേലനെ,മലമുകളിൽ പാർക്കും മുരുകനെ , ആരാധിക്കുന്ന ഹാരപ്പൻ നാഗരിക സമൂഹം മുഴുവൻ വെള്ളാളർ ആണെന്ന ചരിത്ര സത്യം ആഗോള തലത്തിൽ പ്രസിദ്ധപ്പെടുത്തിയത് കെ.വി .എം എസ്‌ സ്ഥാപകർ കണ്ടില്ല

അവർ 1900 കാലത്ത് പ്രസിദ്ധീകരിച്ച കാസ്റ്സ് ആൻഡ് ട്രൈബ്സ് ഓഫ് സൗത് ഇൻഡ്യാ (തേർസ്റ്റൻ & രങ്കാചാരി ) മാത്രം വായിച്ചവർ ആയിപ്പോയി.

അടുത്ത കാലത്ത് തമിഴ് നാട്ടിൽ മധുരയ്ക്ക് സമീപം കീലടിയിൽ നടത്തപ്പെട്ട വിപുലമായ ഉല്ഖനന പരിപാടികളെ തുടർന്ന് ലഭ്യമായ പുരാവസ്തുക്കൾ ശേഖരിച്ചു പതിനെട്ട് കോടി രൂപാ ചെലവിൽ സ്റ്റാലിൻ സർക്കാർ സ്ഥാപിച്ച കീലടി പുരാവസ്തു മ്യൂസിയം ചുറ്റി നടന്നു കണ്ടാൽ ആരെല്ലാമാണ് ഹാരപ്പൻ അഥവാ കീലടി സംസ്കൃതിയുടെ ജനയിതാക്കൾ ആയ സംഘകാല മരുതം വാസികൾ ആയ “വേൽ കുല ജാതർ” എന്ന് മനസിലാവും.

ചുട്ട ഇഷ്ടിക ,കീറൽ വഴി പേരെഴുതിയ ചെമപ്പും കറപ്പും നിറമുള്ള മണ്കുടങ്ങൾ നിർമ്മിച്ച കുലാലർ (കുശവർ,കുലം കൊട്ടികൾ .ഓർക്കുക അവരെ എൻ എസ് എസ്സിൽ എടുത്തിട്ടുണ്ട് ) അഥവാ കുംഭാരർ ആണ് ആദ്യമായി അക്ഷരം കണ്ടു പിടിച്ച യഥാർത്ഥ “എഴുത്തച്ഛന്മാർ” . ഐതീഹ്യ പ്രകാരം ഐകമ്മാളർ എന്നറിയപ്പെടുന്ന ആശാരി ,മൂശാരി ,തട്ടാൻ ,കൊള്ളാൻ ,ചെമ്പോട്ടി എന്നിവരെ വിശ്വകർമ്മാവ് കർഷകനായ വെള്ളാളനു (ഭൂമി പാലകന് )സഹായികൾ ആയി വിട്ടവർ ആണെന്ന് ഓർക്കുക .അവരെ “വേൾ കുലം” ഒഴിവാക്കിയത് ശരിയായില്ല . പാണർ ,ക്ഷേത്ര ഭണ്ടാഗാരം സൂക്ഷിപ്പുകാരായ പണ്ടാരങ്ങളും (വീരശൈവർ ) തഴയപ്പെട്ടു .അവരെല്ലാം തന്നെ വേലായുധനെ ആരാധിക്കുന്ന ശൈവർ എന്നോർക്കുക.

ശിവ രാജയോഗി തൈക്കാട് അയ്യാ സ്വാമികളെ കുറിച്ച് നമ്മുടെ ആദ്യകാല നേതാക്കൾ കേട്ടിരുന്നില്ല. അദ്ദേഹത്തിന്റെ തിരുവചനം കേട്ടിരുന്നില്ല. “ഇന്ത ഉലകത്തിലെ ഒരേ ഒരു ഒരു ജാതി ഒരേ ഒരു ഒരു മതം .ഒരേ കടവുൾ”.

തിരുമൂലർ തിരുമന്ത്രത്തിലെ “ഒൻട്രേ കുലം ഒരുവനേ ദൈവം” എന്ന മഹത്തായ വചനത്തിന്റെ വ്യാഖ്യാനം ആയിരുന്നു ആ വചനം . ശിഷ്യൻ നാണു അത് “ഒരു ജാതി ഒരു മതം ഒരു ദൈവം.(1916 ) എന്ന് മൊഴിമാറ്റി “അൻപേ ദൈവം.” സ്നേഹമാണ് ദൈവം എന്നും തിരുമൂലർ പാടി . സായിപ്പ് അത് God is Love എന്ന് മൊഴിമാറ്റി.

പരസ് പരം ചെളി വാരി എറിഞ്ഞു അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി സോഷ്യൽ മീഡിയയി വഴി കലഹിക്കുന്ന പൊതു ജനമധ്യത്തിൽ അഴുക്കുതുണികൾ അലക്കി അന്തരീക്ഷ മലിനീകരണം നടത്തുന്ന

വെള്ളാള യുവാക്കൾ ഓർക്കുക: “അൻപേ ദൈവം” പരസ്പരം സ്നേഹിക്കുക . വിശ്വസിക്കുക. വിദ്വെഷം ഒഴിവാക്കുക.

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ചിറക്കടവ് ചരിത്രം:

തമ്സ്കരിക്കപ്പെട്ടവർ, എന്നാൽ ഓർമ്മിക്കപ്പെടേണ്ടവർ