എം ജി എസ്സിന്റെ പൂർവികർ വെള്ളാളർ
9447035416
മുറ്റായില് ഗോവിന്ദമേനോന് ശങ്കരനാരായണന് എന്ന തലമുതിര്ന്ന കേരള ചരിത്ര പ്രൊഫസറെ ( എം.ജി.എസ് നാരായണന്) ശതാഭിഷേക വേളയില് പ്രമുഖ ശിഷ്യന് പ്രൊ ടി.ആര് വേണുഗോപാല് "ശാസ്ത്രീയ കേരള ചരിത്രപിതാവ്“ എന്ന ബഹുമതി നല്കി ( കേസരി വാരിക.2017 ജനുവരി 20 )! "ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരാള്". പ്രൊ.പി.കെ മൈക്കിള് തരകന്, മുന് എം ജി വിസി രാജന് ഗുരുക്കള് എന്നിവര് വേണുഗോപാലിനെ പിന്തുടര്ന്നു.
എന്നാല് മൂവരേയും വിമര്ശിച്ച് അതേ കേസരി വാരികയില് 2017 ഏപ്രില് 21നു ഞാന് ലേഖനം എഴുതി: "പിതാവ് മവോന്മണീയം എംജിഎസ് കൊച്ചച്ചന് മാത്രം". മൂന്നു പേരില് ഒരാള് പോലും മറുപടി എഴുതിയില്ല.
എം.ജി എസ് ശാസ്ത്രീയ കേരള ചരിത്രപിതാവ് അല്ലേ അല്ല. എന്നു മാത്രമല്ല സ്വന്തം കുടുബ ചരിത്രം പോലും പഠിക്കാത്ത ചരിത്രകാരനാണ് പൊന്നാനിക്കാരനായ ഗോവിന്ദമേനോന് ശങ്കരനാരായണന് എന്ന എം ജിഎസ്. http://charithravayana.blogspot.com/2017/03/blog-post_17.html?m=1
കേരളത്തിലെ തലമുതിർന്ന ചരിത്രപണ്ഡിതൻ എം ജി എസ് നാരായണൻ (മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ } ഒരിടത്തും വെള്ളാളരെ കുറിച്ച് പരാമർശിച്ചു കാണാത്തത് പൊന്നാനിയിലും മലബാറിലും വെള്ളാളർ ഇല്ലാത്തത് കാരണമാവും എന്നാണു ഞാൻ കരുതി പോന്നത്.
തരിസാപ്പള്ളി ശാസനത്തെ കുറിച്ച് പറയു മ്പോൾ, "പൂമിക്കു കാരാളര് വെള്ളാളർ" എന്ന ഭാഗം അദ്ദേഹം തമ്സ്കരിച്ചു കളയും .
ഒന്നാം സാക്ഷി വെള്ളാള കുലജാതൻ സുന്ദരനെ കണ്ടില്ല എന്ന് നടിക്കും.
പ്രാചീന കേരളത്തിൽ വൈശ്യർ ഇല്ലായിരുന്നു എന്നും ഭരണാധികാരികൾ അതിനാൽ വിദേശികളായ നസ്രാണി/ അറബി ചെട്ടികളെ പ്രോത്സാഹിപ്പിച്ചു എന്നെഴുതി വയ്ക്കും.
2020 ഏപ്രിൽ 30 നിറങ്ങിയ "ദ ഹിന്ദു" ദിനപ്പത്രത്തിൽ സുഗന്ധി കൃഷ്ണമാചാരി എഴുതിയ inscriptions talk of fascinating Kongu connections എന്ന ലേഖനം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
മേനോന്മാർ കോയമ്പത്തൂരിൽ നിന്നും ആയിരം വര്ഷം മുമ്പ് കുടിയേറിയ കൊങ്ങു വെള്ളാളരുടെ പിൻഗാമികൾ ആണെന്ന് പുരാലിഖിത വിദഗ്‌ധൻ പുലവർ എസ് രാജുവിനെ ഉദ്ധരിച്ചു സുഗന്ധി എഴുതുന്നു . ഒരു ചോള-ചേര രാജകീയ വിവാഹത്തെ തുടർന്ന് കോയമ്പത്തൂരിൽ (കൊങ്ങുനാട് ) നിന്ന് 8000 വെള്ളാള കുടുംബങ്ങൾ പാലക്കാട്- ചിറ്റൂർ- കൊല്ലംകോട് -ആലത്തൂർ പ്രദേശങ്ങളിലേക്ക് കുടിയേറി എന്ന് "അഴകുമല കുറവഞ്ചി " എന്ന പ്രാചീന പാട്ടിനെ ഉദ്ധരിച്ചു അദ്ദേഹം സ്ഥാപിച്ചു . ആയിരം വര്ഷം പഴക്കമുള്ള ഒരു ശിലാരേഖയിൽ വെള്ളാളൻ കുമാരൻ കുമാരനണ്ണ ധനഞ്ജയ പല്ലവരായൻ എന്ന പാലക്കാട് കാരൻ വെള്ളാള പ്രമാണിയെ കാണാം എന്ന് പുലവർ ഡോക്ടർ എസ് രാജു . ഒരു ചോള രാജകുമാരിയെ ചേര രാജകുമാരൻ വിവാഹം കഴിച്ചതിനെ തുടർന്നായിരുന്നു വെള്ളാള കുടിയേറ്റം .
മേഴി വിളക്കം എന്ന കൊങ്ങു പഴംപാട്ടിൽ കൊച്ചി-കൊല്ലം-കോഴിക്കോട് പ്രദേശങ്ങളിൽ വെള്ളാളർക്കു 'കാണി ഉറുമൈ" എന്ന പേരിൽ ഭൂമി കൈവശമായി എന്ന് കാണുന്നു . കൊങ്ങുനാട്ടിലെ കാങ്കേയം -കരൂർ-കാടിയൂർ-ശങ്കുപ്പാളയം -പഴനിയാകോട്ട എന്നിവിടങ്ങളിൽ നിന്നായിരുന്നു ചേര നാട്ടിലേക്കുള്ള വെള്ളാള കുടിയേറ്റം .
കൊങ്ങുനാട് ചരിത്രം എഴുതിയ സി.എം രാമചന്ദ്ര ചെട്ടിയാർ ആയിരം കൊല്ലം മുമ്പ് ( സി.ഈ 918) നടന്ന കൊങ്ങു ചേര യുദ്ധത്തെ വർണ്ണിക്കുന്നു.
ചിറ്റൂരിലെ ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ കൊങ്ങു ചേര യുദ്ധം (കൊങ്ങന് പട) ആവർത്തിക്കപ്പെടുന്നു .
വടശ്ശേരി, അംഗാരത്ത് എന്നീ കുടുംബങ്ങൾക്ക് മന്നാടിയാർ എന്ന ബഹുമതി നൽകപ്പെട്ടു എന്ന് പുലവർ എസ്. രാജു പറയുന്നു. കാങ്കേയത്ത് നിന്ന് വന്ന വെള്ളാളർ ആണ് മന്നാടിയാർ എന്ന് വില്യം ലോഗൻ മലബാർ മാനുവലിൽ എഴുതിയിട്ടുണ്ട്.
കൊങ്കു വെള്ളാളരുടെ ഇടയിൽ മന്ട്രാഡിയർ എന്ന സ്ഥാനപ്പേരുള്ളവരുണ്ട്. അത് മലയാളത്തിൽ മന്നാടിയാർ എന്നായി എന്ന് രാജു . തമിഴിലെ നന്ദ്‌ട്രി മലയാളത്തിൽ നന്ദി ആയതുപോലെ എന്നദ്ദേഹം തുടരുന്നു .
കേരളത്തിലേക്ക് അവർ കുടിയേറിയത് കാലിക്കൂട്ടങ്ങളുമായി ആയിരുന്നു എന്ന് ചില മന്നാടിയാർ കാരണവർമാർ രാജുവിനെ അറിയിച്ചു . കോയമ്പത്തൂരിനടുത്തുള്ള പേരൂർ ശിവക്ഷേത്രത്തിലെ പടിഞ്ഞാറെ നട തുറക്കാനുള്ള അവകാശം ഇപ്പോഴും വടശേരി മന്നാടിയാർ കുടുംബത്തിനാണ്. ക്ഷേത്രത്തിനു പടിഞ്ഞാറുള്ള വസ്തുക്കൾ മുഴുവൻ ആ കുടുംബം വക ആയിരുന്നു പുരാതനകാലത്ത്. അവർക്കു ആയിരക്കണക്കിന് വനഭൂമി സ്വന്തമായുണ്ടായിരുന്നു .
പേരൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് പന്തൽ കെട്ടാനുള്ള വസ്തുക്കൾ ഈ കുടുംബം ആണ് നല്കിപ്പോരുന്നത് .പേരൂരിലെ മേലെ മഠവുമായി വെള്ളാള കുടുംബങ്ങൾക്ക് അടുത്ത ബന്ധമാണുള്ളത് .മഠത്തി നടുത്തുള്ള നോയൽ നദിയിലാണ് വെള്ളാളർ മരണാനന്തര ചടങ്ങുകൾ പതിനാലാം ദിവസം നടത്തുക.
സൗജന്യമായി ഭക്ഷണം നൽകാൻ വടശേരി മന്നാടിയാർ പഴനിയിൽ സത്രം നടത്തിയി രു ന്നു .പിൽകാലത്തു അത് പഴനി ദേവസ്വത്തിന് നൽകി. ഇന്നവിടെ നാദസ്വര കോളേജ് നടത്തപ്പെടുന്നു .
വടശേരി മന്നാടിയാർ കുടുംബത്തിൽ നിരവധി താളിയോലഗ്രന്ഥങ്ങൾ ഉണ്ട് അവയിൽ കുടിയേറിയ വെള്ളാളരുടെ പേരുകൾ തമിഴിൽ നൽകിയിരിക്കുന്നു . അവർക്കു കമ്പരാമായണം കാണാപ്പാഠം അറിയാം .നല്ലപ്പള്ളി ചുണങ്ങി ഭഗവതി ക്ഷേത്രത്തിൽ അവർ അത് പാവക്കൂത്ത് ആയി അവതരിപ്പിക്കുന്നു . കോയമ്പത്തൂരിലുള്ള പലസ്ഥല നാമങ്ങളും പാലക്കാട്ടും ഉണ്ട് .അയിലൂർ, വെള്ളാധി, ആലത്തൂർ തുടങ്ങിയവ ഉദാഹരണം. കോയമ്പത്തൂരിലെ നീലംപേരൂർ പാലക്കാട്ടെ നിലമ്പൂർ ആയി മാറി . തമിഴിലെ മേലവൻ ആണ് മലയാളത്തിൽ മേനവൻ [മേനോൻ ] ആയി മാറിയതെന്ന് രാജു . കൊച്ചിൻ ട്രൈബ്സ് ആൻഡ് കസ്റ്റoസ് എന്ന ഗ്രന്ഥ ത്തിൽ എൽ ഏ അന്തകൃഷ്ണൻ മേനോൻ -വെള്ളാള ബന്ധം എടുത്ത് പറയുന്നുണ്ട് . മിക്ക മന്നാടിയർമാരും മേനവൻ മാർ അത്രേ . വള്ളുവനാട് രാജകൃടുംബത്തിൽ അഞ്ചു പുരുഷ സന്തതികൾ ഉണ്ടായി .നാലാമൻ ശങ്കുണ്ണി വലിയ മന്നാഡിയാർ .അദ്ദേഹം ജനിച്ചത് 1832 ൽ ശങ്കുണ്ണി മന്നാടിയാർ കൊച്ചിയിൽ ന്യായാധിപതി ആയിരുന്നു അദ്ദേഹത്തിന്റെ മകൻ ഗോപാലമേനോൻ ജനിച്ചത് 1884 ൽ .അദ്ദേഹത്തിന്റെ ഭാര്യ സത്യഭാമ .അവർ വടാവന്നൂർ വെള്ളാള കുടുംബാംഗം ആയിരുന്നു. അവർക്കു 1919 ൽ ജനിച്ച മകനാണ് എം ജി ആർ എന്ന് പ്രസിദ്ധനായ എം ജി രാമചന്ദ്രൻ 'അമ്മ വഴിയ്ക്കും അച്ഛൻ വഴിക്കും എം ജി ആർ ഒന്നാം തരാം വെള്ളാളർ എന്ന് ഡോ .രാജുവിനെ ഉദ്ധരിച്ചു ശ്രീമതി സുഗന്ധി. നമ്മുടെ ഗോവിന്ദമേനോൻ മകൻ ശങ്കരനാരായണൻ എന്ന എം ജി എസ്സിന്റെ ചരിത്രവും വിഭിന്നമാവില്ല .അദ്ദേഹത്തിന്റെ പൂർവികർ കോയമ്പത്തൂരിൽ നിന്നും കുടിയയേറിയ വെള്ളാളർ.
Comments
Post a Comment