ചരിത്രം അറിയണം ; അറിയിക്കണം
സ്വന്തം ചരിത്രം അറിയാത്ത ജനതയ്ക്ക് ചരിത്രം സൃഷ്ടിക്കാനോ ഭാവി തലമുറയുടെ വിധാതാക്കളാകാനോ കഴികയില്ല. നമ്മുടെ ചരിത്രകാരന്മാരും സാഹിത്യസാസ്കാരിക നായകന്മാരും എഴുതുന്ന ചരിത്രം ബ്രാഹ്മണരുടെ,രാജാക്കന്മാരുടെ,നര്ത്തകികളുടെ,രാഷ്‌ടീയക്കാരുടെ മാത്രം ചരിത്രമാണെന്നുകാണാം .
ഡോ.എം.ജി.എസ്സ്,രാജന്‍ ഗുരുക്കള്‍,കേശവന്‍ വെളുത്താട്ട്, എം.ആര്‍.രാഘവവാര്യര്‍.കെ.എന്‍.ഗണേഷ്,ഈ എം എസ് എന്നിവരുടെ ചരിത്രപഠനങ്ങള്‍ കാണുക. പ്രൊ.എന്‍.ഈ.കേശവന്‍ 2014 ലെഴുതിയ തെക്കുംകൂര്‍ ചരിതം(എന്‍.ബി.എസ്)കാണുക. കര്ഷകരും ഗോപാലകരും വ്യാപാരകളും കണക്കെഴുത്തു കാരും അക്ക്ഷരജ്ഞാനികളുമായ അതിപുരാതന ഹാരപ്പൻ ദ്രാവിഡ സംസ്കൃതിയുടെ സന്താനങ്ങൾ ആയ വെള്ളാളരെക്കുറിച്ച് കമാ എന്ന് പോലുമില്ല അവരെല്ലാം എഴുതിയ ചരിത്ര കൃതികളിൽ .
ഏതു സമുദായത്തിനും അവരുടെ തനതായ സത്വം ,വ്യക്തിത്വം ഉണ്ടായിരിക്കണം. മതവും ഭാഷയും സംസ്കാരവും മാറാം. എന്നാല്‍ അതുകൊണ്ട് സത്വം മാറില്ല, സത്വത്തിൻറെ അടിസ്ഥാനം ഗോത്രപരമായ വൈവിദ്ധ്യമാണ് . .ആര്യന്മാര്‍ വരുന്നതിനു മുന്പു്ള്ള ദ്രാവിഡരാണ് വെള്ളാളര്‍.ഐന്തിണകളിലെ മരുതം തിണകളില്‍ ഹാരപ്പയിലും മോഹൻജൊദാരോയിലും ഗംഗാതടത്തിലും വൈക ആറ്റിന്കരയിലും പമ്പാ തീരങ്ങളിലും മീനച്ചിലാറിൻ കരകളിലും
കാർഷികവൃത്തിയിലെർപ്പെട്ടിരുന്നവര്‍, ജലസേചനം വഴി കൃഷി ചെയ്തിരുന്നവര്‍ (വേൾ +ആളര്‍=വെള്ളാളര്‍) ഉഴവരിലെ പ്രധാനവിഭാഗം.വേളാ യ്മക്കാർ,യഥാർത്ഥ മണ്ണിൻ മക്കൾ . കരാളര്‍ മറെറാരു വിഭാഗം. “ഞാനൊരു ദ്രാവിഡ നും ശൈവനും ആയതിനാല്‍ "അഹൈന്ദവന്‍" എന്ന് വിവേകാനന്ദസ്വാമികളോടു പറഞ്ഞത് മനോന്മണീയം സുന്ദരന്‍ പിള്ള. (1892 ) –എം.ജി ശശിഭൂഷന്-പി.എസ്.നടരാജപിള്ളശതാബ്ദി സോവനീര്‍ ൨൦൦൮ കാണുക(പേജ് 55 ) 1891 -ലെ സെന്സസ്പ്രകാരം വെള്ളാളര്‍ ജൈനര്‍ (എഡ്ഗാര്‍ തെര്സ്ടണ കാണുക.എഴുത്തും കരണം ചമയ്ക്കലും അവരുടെ കുത്തക ആയിരുന്നു . തരിസാപ്പള്ളി,(സി.ഈ 849 )പാലിയം ശാസനങ്ങള്‍(866 ) കാണുക.
വെള്ളാളരുടെകൃത്യമായ കണക്ക് അമേരിക്കയിലെ ജോഷ്വാപ്രോജക്റ്റ്.നെറ്റ് നല്കുന്നു.
കേരളം 3 .71 ലക്ഷം. അതായത്ഒരുശതമാനം.
കേരളം 68 പട്ടികജാതിക്കാര്‍ 10 % 35 പട്ടികവര്ഗ്ഗം 2 % ഈഴവര്‍ 21 % വിശ്വ കര്മ്മജ ര്‍ 3 % ക്രിസ്തുമാതക്കാര്‍ 23 % മുസ്ളിം 26 % നായര്‍,18 %
നമ്പൂതിരി,വെള്ളാളര്‍ കൊങ്ങിണി,ജൈനര്‍ ആംഗ്ലോഇന്ത്യന്‍ 9 %
എല്ലാ സമുദായങ്ങളും അവരവരുടെ സത്വം തിരിച്ചറിഞ്ഞു വരുന്നു. ഒരു സമുദായത്തിന്റെ,ഗോത്രത്തിന്റെ സത്വമാണതിനെ നിലനിര്ത്തുക .
ഇന്ത്യന്‍ ഗോത്രഘടനയില്‍,ദ്രാവിഡഗോത്രഘടനയില്‍ എല്ലാവരും സമന്മാര്എന്നാല്‍ വ്യത്യസ്തരും .. SEPARATE but EQUAL തങ്ങളുടേതായ,തനതായ,സമുദായബോധം ഉടലെടുത്താല്‍ വികസിച്ചാല്‍ (COMMUNITY IDENTITY CONSCIOUSNESS) മാത്രമേ വരുംതലമുറകള്‍ രക്ഷപെടുകയുള്ളു . ഓരോ സമുദായത്തിനും തങ്ങൾ ഒന്നാണെന്ന ബോധം ( a longing to belong & a longing not to belong) ഉണ്ടായിരിക്കണം.അതാണ് സഹജഭാവം(fellow feeling). കൂട്ടായ്മകളില്‍ ഈവൈകാരികത ഇല്ലെങ്കില്‍ കൂട്ടായ്മ തകരും. സഹജ ഭാവം സാമുദായികത അല്ല.
യഥാര്ത്ഥ ജാതിസത്വബോധം അത്രേ അത്. ഈഴവരും നായന്മാരും ക്രിസ്ത്യാനികളും ലീഗും അവ വഴിയാണ് അവരവരുടെ സമുദായങ്ങളെ ശക്തരാക്കുന്നത് ഈ സത്വബോധം വഴിയാണ്‍.
ഡോ.പപ്പുവും അയ്യങ്കാളിയും മന്നവും ചെയ്തതും അത് തന്നെ. നടേശന്‍ ചെയ്യുന്നതം.
ഓരോ സമുദാ യത്തനിമയിലും ചില ഗുണങ്ങള്‍ നില നില്ക്കും .അതല്ലെങ്കില്‍ ആ സമുദായം നശിച്ചു നാമാവശേഷമാകും. എല്ലാ സമുദായത്തിലെയും എല്ലാ വ്യക്തിക്കും ഉയര്ച്ച ഉണ്ടാവണം.
വിദ്യാഭ്യാസം, സംസ്കാരം, മതപരം സാമ്പത്തികം,ജോലി എന്നീ കാര്യങ്ങളില്‍ വളരണം വികസിക്കണം. തനിമ നിലനിര്ത്തണം. വെണ്ണപാട(ക്രീമിലയര്‍ ) സര്ക്കാര്‍ ജോലി ലഭിക്കുനവര്‍ മൂന്നു ശതമാനം മാത്രം അവര്‍ സമുദായത്തിലെ തൊഴിൽ രഹിതരുടെ കാര്യം ഓര്ക്കില്ല. ഒരു സമുദായത്തില്‍ ജനിച്ച എല്ലാവര്ക്കും ഒരു പോലെ ഉയരാന്‍ സാധിക്കില്ല. ഉയര്ന്നവര്‍ മറ്റു ള്ളവരെ ഉയരാന്‍ സഹായിക്കണം. അതവരുടെ കടമ ആയി കണക്കാകണം.

Comments
Post a Comment